വൈ. സുധീർ കുമാർ ഷെട്ടിക്ക് ജീവരാഗം ഗ്ലോബൽ പുരസ്ക്കാരം

April 25th, 2012

sudhir-kumar-shetty-epathram

ദുബായ് : പ്രസിദ്ധീകരണത്തിന്റെ വിജയകരമായ പത്ത് വർഷം പൂർത്തിയാക്കുന്ന ജീവരാഗം മാസികയുടെ ദശ വത്സര ആഘോഷങ്ങളുടെ ഭാഗമായി ഗ്ലോബൽ പേഴ്സണാലിറ്റി പുരസ്ക്കാരത്തിന് യു. എ. ഇ. എക്സ്ചേഞ്ച് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ വൈ. സുധീർ കുമാർ ഷെട്ടി തെരഞ്ഞെടുക്കപ്പെട്ടു. ഔദ്യോഗിക മേഖലയിൽ എന്ന പോലെ, സാമൂഹ്യ സാംസ്ക്കാരിക ജീവകാരുണ്യ രംഗങ്ങളിലും നല്കിയ മികച്ച സേവനങ്ങൾ പരിഗണിച്ചാണ് അദ്ദേഹത്തെ പുരസ്ക്കാരത്തിന് തെരഞ്ഞെടുത്തത്. ഇന്ന് വൈകീട്ട് 5 മണിക്ക് തിരുവനന്തപുരം പ്രസ് ക്ലബ്ബിന്റെ ഫോർത്ത് എസ്റ്റേറ്റ് ഹാളിൽ സ്പീക്കർ ജി. കാർത്തികേയന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന സാംസ്ക്കാരിക സമ്മേളനത്തിൽ വെച്ച് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയിൽ നിന്ന് സുധീർ കുമാർ ഷെട്ടി പുരസ്ക്കാരം എറ്റുവാങ്ങും.

കാസർക്കോട് ജില്ലയിലെ അതിർത്തി ഗ്രാമമായ എൻമഗജെയിൽ ജനിച്ചു വളർന്ന സുധീർ ഷെട്ടി കഴിഞ്ഞ രണ്ട് ദശകത്തിൽ അധികമായി യു. എ. ഇ. എക്സ്ചേഞ്ചിന്റെ സാരഥി എന്ന നിലയിൽ ആഗോള ധന വിനിമയ മേഖലയിൽ സ്വന്തമായ കാഴ്ചപ്പാടും നിലപാടും ഉപയോഗപ്പെടുത്തി നൂതനമായ നിരവധി പരിഷ്ക്കാരങ്ങൾക്ക് നേതൃത്വം നല്കിയിട്ടുണ്ട്. യു. എ. ഇ. യിലെ അബുദാബിയിൽ ഒരു ശാഖയുമായി 1980ൽ പ്രവർത്തനം ആരംഭിച്ച യു. എ. ഇ. എക്സ്ചേഞ്ചിനെ 5 വൻ കരകളിലായി 30 രാഷ്ട്രങ്ങളിൽ 570ൽ പരം ശാഖകളുള്ള ഒരു വൻ ധന വിനിമയ സ്ഥാപനമായി വളർത്തിയത് ഷെട്ടിയുടെ നേതൃപാടവമാണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

സൈക്കിളില്‍ ലോക സഞ്ചാരം

April 15th, 2012

cycle-journey-around-the-world-epathram

അബുദാബി: സൈക്കിളില്‍ ലോക സഞ്ചാരം നടത്തുന്ന സൌരബ് ദാഹലിനു അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ വെച്ച് പ്രസക്തി, നാടക സൗഹൃദം, കോലായ, ആര്‍ട്ടിസ്റ്റ പ്രവര്‍ത്തകര്‍ എന്നിവർ സംയുക്തമായി സ്വീകരണം നല്‍കി. ലോക സമാധാനത്തിനും പരിസ്ഥിതി സംരക്ഷണത്തിനും, സൈക്കിള്‍ സവാരി പ്രോൽസാഹിപ്പിക്കുന്നതിനും വേണ്ടിയാണ് തന്റെ യാത്രയെന്ന് സൌരബ് പറഞ്ഞു.

cycle-expedition-epathram

2002 ഫെബ്രുവരി 28നു തന്റെ ജന്മദേശമായ നേപ്പാളിലെ ബദ്രപൂരില്‍ നിന്നും ആരംഭിച്ച സൈക്കിള്‍ യാത്ര 45 രാജ്യങ്ങള്‍ പിന്നിട്ടു കഴിഞ്ഞു 68000 കിലോമീറ്റര്‍ ഇതിനകം താണ്ടി കഴിഞ്ഞ തന്റെ ഉദ്ദ്യമത്തിന് എല്ലായിടത്തു നിന്നും നല്ല സ്വീകരണമാണ് ലഭിക്കുന്നതെന്ന് സൌരബ് പറഞ്ഞു.

ഇന്ത്യ, പാകിസ്ഥാന്‍ , ചൈന, കൊറിയ, ജപ്പാൻ ‍, റഷ്യ, ഓസ്ട്രേലിയ, ന്യൂ സിലാണ്ട്, ജര്‍മ്മനി, സ്പെയിന്‍ , ഫ്രാന്‍സ് തുടങ്ങി നിരവധി രാജ്യങ്ങളില്‍ തന്റെ സന്ദേശം പ്രചരിപ്പിച്ചതായും അതാത് രാജ്യങ്ങളിലെ ഭരണ പ്രമുഖരുമായി നേരിട്ട് സംവദിക്കാന്‍ കഴിഞ്ഞു എന്നും അദ്ദേഹം അറിയിച്ചു. നേപ്പാള്‍ സര്‍ക്കാരിന്റെയും നേപാളി ജനതയുടെയും നിസ്സീമ പിന്തുണ യാത്രക്ക് ഏറെ ഗുണം ചെയ്തു. ഇന്ത്യയിലെ പ്രമുഖ നേതാക്കളായ യു. പി. എ. അദ്ധ്യക്ഷ സോണിയ ഗാന്ധി, ബി. ജെ. പി. അദ്ധ്യക്ഷന്‍ നിധിന്‍ ഗദ്ഗരി, ഗുജറാത്ത്‌ മുഖ്യമന്ത്രി നരേന്ദ്ര മോഡി, അശോക്‌ ചൌഹാന്‍ , ചലച്ചിത്ര താരങ്ങളായ സഞ്ജയ്‌ ദത്ത്, സല്‍മാന്‍ ഖാന്‍ തുടങ്ങി നിരവധി പ്രമുഖരുമായി ചര്‍ച്ച നടത്താന്‍ കഴിഞ്ഞു.

ഇന്ത്യയിലെ വ്യത്യസ്ത സംസ്കാരവും വ്യത്യസ്ത ഭാഷയും ഉള്ള ഓരോ സംസ്ഥാനത്തും കടക്കുമ്പോള്‍ മറ്റൊരു രാജ്യത്തേക്ക് കടക്കുന്നത് പോലെയാണെന്നും അത്രയും വൈവിധ്യങ്ങള്‍ നിറഞ്ഞ ഇന്ത്യ എന്ന മഹാരാജ്യം ഏറെ ഇഷ്ടമായെന്നും, കേരളത്തെ പോലെ ഇത്രയും വിദ്യാ സമ്പന്നരായ ഒരു സമൂഹത്തെ വേറെ എവിടെയും കണ്ടിട്ടില്ലെന്നും സൌരബ് പറഞ്ഞു.

അജി രാധാകൃഷ്ണന്‍ , അസ്മോ പുത്തന്‍ചിറ, ഫൈസല്‍ ബാവ, ശരീഫ് മാന്നാര്‍, അനന്ത ലക്ഷ്മി, രാജീവ്‌ മുളക്കുഴ, ശശിന്സ, എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. കേരള സോഷ്യല്‍ സെന്റർ ഓഫീസ് സന്ദര്‍ശിച്ച സൌരബ് ദാഹലിനെ കെ. എസ്. സി. ട്രഷറര്‍ അബ്ദുല്‍ കലാം സ്വീകരിച്ചു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കേര യുടെ രക്തദാന പരിപാടി

April 15th, 2012

kera-blood-donation-camp-2012-ePathram
കുവൈറ്റ്‌ : ‘രക്തദാനം ജീവദാനം’ എന്ന മഹത്തായ സന്ദേശ ത്തോട് ഐക്യ ദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് കുവൈറ്റിലെ എറണാകുളം നിവാസി കളുടെ മതേതര കൂട്ടായ്മയായ ‘കേര’ യുടെ സാമൂഹ്യ ക്ഷേമ വിഭാഗം കുവൈറ്റ് ബ്ലഡ് ബാങ്കു മായി ചേര്‍ന്ന് നടത്തിയ രക്തദാന പരിപാടി ജാബ്രിയ ബ്ലഡ് ബാങ്കില്‍ നടന്നു.

കേരയുടെ വിവിധ യൂണിറ്റു കളില്‍ നിന്നുമുള്ള 65ല്‍ പരം പേര്‍ രക്ത ദാനം നടത്തി. കേരയുടെ ജനറല്‍ കണ്‍വീനര്‍ ജോമി അഗസ്റ്റിന്റെ നേതൃത്വ ത്തിലാണ് പരിപാടി നടന്നത്. ഉച്ചക്ക് ഒരു മണിക്ക് അഡ്വ. തോമസ്‌ വിതയത്തില്‍ തുടക്കം കുറിച്ച രക്തദാനം വൈകിട്ട് അഞ്ചു മണിവരെ നീണ്ടു. കേരയുടെ ഈ ഉദ്യമത്തെ ബ്ലഡ് ബാങ്ക് അധികൃതരും സ്വദേശി സാമൂഹ്യ പ്രവര്‍ത്തകരും പ്രത്യേകം പ്രശംസിച്ചു.

കേര സെക്രട്ടറി സുബൈര്‍ അലമന നന്ദി പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കേരയുടെ രക്ത ദാന ക്യാമ്പ്‌ വെള്ളിയാഴ്ച

April 8th, 2012

kera-kuwait-logo-ePathram
കുവൈറ്റ്‌ : രക്തദാനം ജീവദാനം എന്ന മഹത്തായ സന്ദേശത്തോട് ഐക്യ ദാര്‍ഢ്യം പ്രകടിപ്പിച്ചു കൊണ്ട് കുവൈറ്റിലെ എറണാകുളം നിവാസികളുടെ കൂട്ടായ്മ കേര ( കുവൈറ്റ്‌ എറണാകുളം റസിഡന്‍സ് അസോസിയേഷന്‍ ) ജാബ്രിയ ബ്ലഡ് ബാങ്കുമായി ചേര്‍ന്ന് ‘രക്തദാന പരിപാടി ‘ സംഘടിപ്പിക്കുന്നു. കേരയുടെ സാമൂഹ്യ ക്ഷേമ വിഭാഗം സംഘടിപ്പിക്കുന്ന ഈ പരിപാടി ഏപ്രില്‍ 13 വെള്ളിയാഴ്ച നടക്കും.

ഇതുമായി സഹകരിക്കുവാന്‍ താല്പര്യമുള്ളവര്‍ ഏപ്രില്‍ 11നു മുമ്പായി ജോമി അഗസ്റ്റിന്‍ ( 66 87 43 64 ), സുബൈര്‍ അലമന ( 66 90 04 55 ), സദാശിവന്‍ (66 25 95 87 ) എന്നിവ രുമായി ബന്ധപ്പെടുക എന്ന്‍ ഭാരവാഹികള്‍ പത്ര ക്കുറിപ്പില്‍ അറിയിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

വ്യക്തിത്വ വികസന ക്ലാസ്സ്‌ ഷാര്‍ജ യില്‍

April 6th, 2012

personality-development-class-ePathram
ഷാര്‍ജ : ദൈനം ദിന ജീവിത ത്തില്‍ വ്യക്തികള്‍ നേരിടുന്ന സമ്മര്‍ദ്ദ ങ്ങളെ അഭിമുഖീ കരിക്കാന്‍ മനോ നിയന്ത്രണ മാര്‍ഗ്ഗങ്ങളും ക്രിയാത്മക കഴിവുകള്‍ കണ്ടെത്തി അവ പരിപോഷിപ്പിച്ച് വിജയകര മായ വ്യക്തിത്വം ആര്‍ജ്ജിക്കാന്‍ പ്രാപ്തമാക്കുന്ന, ഭാരതീയ പ്രായോഗിക രീതികളും പാശ്ചാത്യ സൈദ്ധാന്തിക വശങ്ങളും സമന്വയിപ്പിച്ച് രൂപം നല്‍കിയ ആല്‍ഫ മൈന്‍ഡ്‌ സക്‌സസ് മെമ്മറി ട്രെയിനിംഗ് ക്ലാസുകള്‍ സംഘടിപ്പിക്കുന്നു.

ഏപ്രില്‍ 13 വെള്ളിയാഴ്ച്ച രാവിലെ 9 മുതല്‍ 11 മണിവരെ ഷാര്‍ജയിലെ നജഫ് എക്‌സ്‌പര്‍ട്ട് ഹാളി ലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ക്ലാസ്സില്‍ പങ്കെടു ക്കാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍കൂട്ടി പേര്‍ രജിസ്റ്റര്‍ ചെയ്യാന്‍ വിളിക്കുക : മജീഷ്യന്‍ നാസര്‍ റഹിമാന്‍ 050 577 12 54.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സിറിയ : വെടിനിർത്തൽ അടുക്കുമ്പോൾ അക്രമം മുറുകുന്നു
Next »Next Page » പ്രവാസി ക്ഷേമനിധി പ്രായ പരിധി ഉയര്‍ത്തല്‍ സംസ്‌കാര ഖത്തറിന്റെ വിജയം »



  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine