വിദ്യാര്‍ത്ഥി പ്രതിഭ ശാക്തീകരണ പദ്ധതി അബുദാബിയില്‍

October 5th, 2012

skssf-step-2-in-abudhabi-ePathram
അബുദാബി : എസ്. കെ. എസ്. എസ്. എഫ്. സംസ്ഥാന കമ്മിറ്റി യുടെ കീഴില്‍ വിദ്യാഭ്യാസ പദ്ധതി കള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ട്രെന്‍ഡ് (TREND) ന്റെ കീഴില്‍ ആവിഷ്കരിച്ച STEP എന്ന ‘വിദ്യാര്‍ത്ഥി പ്രതിഭ ശാക്തീകരണ പദ്ധതി’ (Student Talent Empowering Program) യുടെ ഡ്രീം ജനറേഷന്‍ പ്രോജക്റ്റ്‌ ലോഞ്ചിംഗ് ഒക്ടോബര്‍ 5 വെള്ളിയാഴ്ച വൈകുന്നേരം 8 മണിക്ക് അബുദാബി ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ ഓഡിറ്റോറിയ ത്തില്‍ നടക്കും.

സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പി. കെ. അബ്ദുറബ്, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, എസ്. വി. മുഹമ്മദലി മാസ്റ്റര്‍, മെട്രോ മുഹമ്മദ്‌ ഹാജി എന്നിവര്‍ സംബന്ധിക്കും.

trend-skssf-step-2-launching-ePathram
അബുദാബി സുന്നി സെന്റര്‍, എസ്. കെ. എസ്. എസ്. എഫ്. എന്നിവയുടെ സംയുക്ത ആഭിമുഖ്യ ത്തില്‍ നടക്കുന്ന ഈ പരിപാടി, പത്താം തരം കഴിഞ്ഞ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളെ കണ്ടെത്തി സിവില്‍ സര്‍വ്വീസ് പദ്ധതി യുടെ പ്രിലിമിനറി പരീക്ഷാ ഘട്ടം വരെ വളര്‍ത്തി ക്കൊണ്ടു വരുന്ന അക്കാദമിക്ക് പ്രോജക്ട് ആയിരിക്കും.

പൊതുവിജ്ഞാനം, ഗണിതം, ഭാഷാഭിരുചി എന്നിവയെ അടിസ്ഥാന പ്പെടുത്തി നടക്കുന്ന സെലക്ഷന്‍ പരീക്ഷയില്‍ എസ്. എസ്. എല്‍. സി. പരീക്ഷയില്‍ ഏതെങ്കിലും വിഷയങ്ങളില്‍ 5 A Plus നേടിയ വിദ്യാര്‍ത്ഥി കളാണ് പങ്കെടുക്കുന്നത്.

പ്രാഥമിക പരീക്ഷ ജയിക്കുന്നവരെ സംസ്ഥാന തല ത്തില്‍ സി – സാറ്റ് എന്ന പ്രത്യേക മനഃശാസ്ത്ര അഭിരുചി പരീക്ഷയ്ക്ക് വിധേയമാക്കും. ഇതോടൊപ്പം നടക്കുന്ന ഗ്രൂപ്പ് ചര്‍ച്ചയിലും മികവു കാണിക്കുന്ന വിദ്യാര്‍ത്ഥി കളെയാണ് സ്റ്റെപ്പിന്റെ ഫൈനല്‍ പരിശീലന വിഭാഗ മായി തെരഞ്ഞെടുക്കുക.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

തൊഴിൽ പീഢനം : എഞ്ജിനിയർമാർക്ക് മോചനം

September 16th, 2012

സോഹാര്‍: തൊഴില്‍ ഉടമയുടെ നിരന്തര പീഢനത്തിന് ഇരകളായ യുവ എഞ്ചിനീയര്‍മാര്‍ക്ക് മോചനം .സ്വദേശികളുടെ ഉടമസ്ഥതയിലുള്ള സോഹറിലെ പ്രമുഖ ഇലക്ട്രിക്‌ കമ്പനിയില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി ഇലക്ട്രിക്കല്‍ എഞ്ചിനീയര്‍ ആയി ജോലി ചെയ്തു വന്ന ചത്തീസ്ഗഢ് രക്പുര്‍ സ്വദേശികളായ ജുനൈദ് ഹുസൈൻ, മോഹമെദ്‌ അലി എന്നിവരാണ്‌ സാമൂഹ്യ പ്രവര്‍ത്തകനും സോഹാര്‍ കെ. എം. സി. സി. ഭാരവാഹിയുമായ കെ. യൂസുഫ് സലിമിന്റെ
ഇടപെടലിനെ തുടര്‍ന്ന് മോചിതരായത്.

കഴിഞ്ഞ ആറു മാസമായി ശമ്പളമോ ഭക്ഷണമോ ലഭ്യമാകാതെ ക്യാമ്പില്‍ കഴിഞ്ഞിരുന്ന ഇവര്‍ യൂസുഫ് സലിമുമായി ബന്ധപെടുകയും തുടര്‍ന്ന് തൊഴില്‍ മന്ത്രാലയത്തില്‍ പരാതി നല്‍കുകയും ചെയ്തു. നിരവധി തവണ കമ്പനി ഉടമയ്ക്ക് മന്ത്രാലയത്തില്‍ നിന്നും നോട്ടീസ് നല്‍കുകയുമുണ്ടായി. എന്നാല്‍ ഇവർക്കെതിരെയുള്ള പീഡനം തുടരുകയും പോലീസില്‍ ഏല്പിക്കുമെന്നു ഉടമ ഭീഷണി പ്പെടുത്തുകയും കാമ്പില്‍ നിന്നും പുറത്തു പോകണമെന്നും അവശ്യപ്പെട്ടു. ഈ വിവരം മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥനെ രേഖകള്‍ സഹിതം ധരിപ്പിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ഉടമ നേരിട്ട് ഹാജരാകണമെന്ന് തൊഴില്‍ മന്ത്രാലയ മേധാവി അന്ത്യ ശാസനം നല്‍കുകയുമായിരുന്നു.

ആറു പേരടങ്ങുന്ന പാർട്‌ണർഷിപ്പ് കമ്പനിയിലെ മുഴുവന്‍ ഇടപാടുകളും തടഞ്ഞു വെയ്ക്കുമെന്നും തൊഴിലാളികളുടെ പ്രശ്നങ്ങൾക്ക് ഉടന്‍ പരിഹാരം ഉണ്ടാക്കണമെന്നുമുള്ള അറിയിപ്പ് ലഭിച്ച ഉടന്‍ ഉടമ തൊഴില്‍ മന്ത്രാലയത്തില്‍ എത്തി രമ്യതയ്ക്കു തയ്യാറാകുകയും ആയിരുന്നു. ഇത് പ്രകാരം ഇരുവർക്കുമുള്ള ആനുകൂല്യങ്ങളും വിമാന ടിക്കറ്റും കമ്പനി ഉടമ നല്കാന്‍ തയ്യാറായി. സോഹാര്‍ തൊഴില്‍ മന്ത്രാലയത്തിലെ അഹ്മദ് അൽ മാമരിയുടെ നേതൃത്വത്തിലാണ് പ്രശനം പരിഹരിച്ചത്. ഏറെ നാളായി ദുരിത ജീവിതം നയിക്കുന്ന ഇരുവരും അടുത്ത വെള്ളിയാഴ്ച്ച സ്വദേശത്തേക്ക് യാത്രയാകും.

(അയച്ചു തന്നത് : ബിജു കരുനാഗപ്പള്ളി)

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

യു. എ. ഇ. എക്‌സ്‌ചേഞ്ച് ഒരുലക്ഷം ഡോളര്‍ കൈമാറി

August 31st, 2012

uaex_unicef-epathram

ദുബായ് : ലോക ത്തിലെ വിവിധ രാജ്യങ്ങളില്‍ ദുരിതം അനുഭവിക്കുന്ന കുട്ടികളുടെ മോചനത്തിനും ക്ഷേമ ത്തിനും വേണ്ടി യൂണിസെഫ് നടത്തുന്ന സന്നദ്ധ സേവന ങ്ങള്‍ക്കു വേണ്ടി റമദാന്‍ മാസത്തില്‍ യു. എ. ഇ. എക്‌സ്‌ചേഞ്ച് ശേഖരിച്ച ഒരു ലക്ഷം അമേരിക്കന്‍ ഡോളര്‍ കൈമാറി.

യു. എ. ഇ. എക്‌സ്‌ചേഞ്ച് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ വൈ. സുധീര്‍കുമാര്‍ ഷെട്ടിയില്‍ നിന്ന് യൂണിസെഫ് ഗള്‍ഫ് മേഖലാ പ്രതിനിധി ഇബ്രാഹിം അല്‍ സിഖ് ചെക്ക് ഏറ്റുവാങ്ങി. യു. എ. ഇ. എക്‌സ്‌ചേഞ്ച് ദുബായ് ഓഫീസില്‍ പ്രമുഖര്‍ സന്നിഹിതരായ സദസ്സിനെ സാക്ഷിയാക്കിയാണ് ചടങ്ങ് നടന്നത്.

റമദാന്‍ മാസ ത്തില്‍ യു. എ. ഇ. എക്‌സ്‌ചേഞ്ചിന്റെ യു. എ. ഇ., ഒമാന്‍, കുവൈത്ത്, ഖത്തര്‍, ബഹ്‌റൈന്‍ എന്നിവിട ങ്ങളിലെ ശാഖകള്‍ വഴി നടക്കുന്ന മുഴുവന്‍ ഇടപാടു കളുടെയും ചാര്‍ജ് ഇനത്തില്‍ നിന്ന് നിശ്ചിത ശതമാനം സമാഹരിച്ചാണ് യൂണിസെഫ് ഫണ്ടിലേക്ക് നല്‍കിയത്.

കഴിഞ്ഞ വര്‍ഷം റമദാനില്‍ യു. എ. ഇ. യില്‍ മാത്രം നടന്ന ഈ പരിപാടി യുടെ വിജയം കണക്കി ലെടുത്താണ് ഇത്തവണ തുക വര്‍ദ്ധിപ്പിച്ചത് എന്നും തങ്ങളുടെ ശൃംഖല യില്‍ പ്പെടുന്ന മറ്റു ഗള്‍ഫ് രാജ്യ ങ്ങളിലേക്ക് കൂടി ഈ സേവനം വ്യാപിച്ചത് എന്നും വൈ. സുധീര്‍കുമാര്‍ ഷെട്ടി പറഞ്ഞു.

ഒരു ഔദ്യോഗിക ദൗത്യം എന്നതിലപ്പുറം നാളെ യുടെ പൗരന്മാരെ വിഷമാവസ്ഥ കളില്‍ നിന്ന് കര കയറ്റാനും ജീവിത ത്തിന്റെ മുഖ്യധാര യിലേക്ക് നയിക്കാനും ലക്ഷ്യമിടുന്ന ഈ സംരംഭം ഏറ്റെടുക്കുമ്പോള്‍, യു. എ. ഇ. എക്‌സ്‌ചേഞ്ച്, കാലാ കാലങ്ങളായി ജനങ്ങളില്‍ നിന്ന് സ്വീകരിച്ചു പോരുന്ന വലിയ സഹായ ങ്ങള്‍ക്കുള്ള ചെറിയ പ്രത്യുപകാരം എന്ന നില യിലാണ് തങ്ങള്‍ കാണുന്നത് എന്ന് യു. എ. ഇ. എക്‌സ്‌ചേഞ്ച് ഗ്ലോബല്‍ ഓപ്പറേഷന്‍സ് വൈസ് പ്രസിഡന്റ് പ്രമോദ് മങ്ങാട് പറഞ്ഞു.

ലോക ത്തിലെ ഓരോ കുട്ടിക്കും ആഹാരം, ആരോഗ്യം, വിദ്യാഭ്യാസം, സംരക്ഷണം എന്നിവ ഉറപ്പു വരുത്തുന്ന മഹത്തായ ദൗത്യ ത്തില്‍ യൂണിസെഫിനെ സഹായിക്കാന്‍ യു. എ. ഇ. എക്‌സ്‌ചേഞ്ച് മാതൃകാ പരമായ പ്രതിബദ്ധത യാണ് പുലര്‍ത്തുന്നത് എന്ന് യൂണിസെഫ് ഗള്‍ഫ് മേഖലാ പ്രതിനിധി ഇബ്രാഹിം അല്‍ സിഖ് ചൂണ്ടിക്കാട്ടി.

- pma

വായിക്കുക: , ,

Comments Off on യു. എ. ഇ. എക്‌സ്‌ചേഞ്ച് ഒരുലക്ഷം ഡോളര്‍ കൈമാറി

ആലപ്പുഴ ഐഷാ ബീഗത്തിന് പ്രവാസ ലോക ത്തിന്റെ ആദരവ്

August 28th, 2012

ദുബായ് : കഥാ പ്രസംഗത്തെ ജനകീയ മാക്കുന്ന തില്‍ മുഖ്യ പങ്കു വഹിച്ച പ്രശസ്ത കാഥികയും മാപ്പിളപ്പാട്ട് കലാകാരി യുമായ ആലപ്പുഴ ഐഷാ ബീഗത്തിന് ദുബായിലെ കലാ സാംസ്‌കാരിക വേദിയായ ‘സ്വരുമ ദുബായ്’ സ്വരൂപിച്ച സഹായ ധനം നല്‍കി.

ശാരീരികമായ അവശതകള്‍ കാരണം വിശ്രമ ജീവിതം നയിക്കുന്ന ഐഷാ ബീഗത്തെ സഹായി ക്കുന്നതിനായി കരീം വെങ്കിടങ്ങ്, രാജന്‍ കൊളാവിപ്പാലം, ശുക്കൂര്‍ ഉടുമ്പന്തല, അസീസ് തലശ്ശേരി, സുബൈര്‍ വെള്ളിയോട് എന്നിവര്‍ ചേര്‍ന്നാണ് യു. ഏ. ഇ. യിലെ സഹൃദയരില്‍ നിന്ന് പണം സമാഹരിച്ചത്.

സ്വരുമ രക്ഷാധികാരി ബഷീര്‍ തിക്കോടി, അന്‍വര്‍ ആലപ്പുഴ, സമദ് മേലടി, ശംസുദ്ധീന്‍ എന്നിവര്‍ ചേര്‍ന്നാണ് സഹായ ധനം കൈമാറിയത്. ആലപ്പുഴ പുന്നപ്ര ഫൈന്‍ ആര്‍ട്‌സ് സൊസൈറ്റി എസ്. എന്‍. ഡി. പി. ഓഡിറ്റോറിയ ത്തില്‍ നടന്ന ചടങ്ങില്‍ വി. എം. കുട്ടി, പൂവച്ചല്‍ ഖാദര്‍, ബോംബെ എസ്. കമാല്‍, ഒ. വി. അബൂട്ടി, കാനേഷ് പൂനൂര്‍, സിനിമാ നടി ഉഷ, അലിയാര്‍ എം. മാക്കയില്‍, കമാല്‍ എം. മാക്കയില്‍, അഡ്വ. പ്രദീപ് കൂട്ടാല എന്നിവര്‍ സംബന്ധിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അക്കാഫ് ‘സ്‌നേഹസ്‌പര്‍ശം’ തുക കൈമാറി

August 26th, 2012

ദുബായ് : അവശത അനുഭവിക്കുന്നവരെ കണ്ടെത്തി അവരുടെ ആവശ്യങ്ങള്‍ക്ക് പരിഹാരം കാണുന്നതിന്റെ ഉത്തരവാദിത്തം ഓരോ വ്യക്തിക്കുമാണെന്ന് കേരള ആരോഗ്യ വകുപ്പ് മന്ത്രി വി. എസ്. ശിവകുമാര്‍ അഭിപ്രായപ്പെട്ടു.

ഓള്‍ കേരള കോളേജസ് അലംനി ഫോറത്തിന്റെ (അക്കാഫ്) ആഭിമുഖ്യ ത്തില്‍ ദുബായ്, ഷാര്‍ജ, എന്നിവിട ങ്ങളിലെ വിവിധ തൊഴിലാളി ക്യാമ്പുകളില്‍ നിന്നും തിരഞ്ഞെടുത്ത 516 പേര്‍ക്ക് തിരുവനന്തപുരം റീജ്യണല്‍ കാന്‍സര്‍ സെന്റര്‍ (ആര്‍ സി സി) ന്റെ ‘കാന്‍സര്‍ കെയര്‍ ഫോര്‍ ലൈഫ്’ പദ്ധതിയുടെ ആജീവാനന്ത ചികിത്സാ അംഗത്വ കാര്‍ഡുകള്‍ നല്കുന്ന ‘അക്കാഫ് സ്‌നേഹ സ്പര്‍ശത്തിന്റെ’ അംഗത്വ തുകയുടെ ഡി. ഡി. യും അനുബന്ധ രേഖകളും തിരുവനന്തപുരത്ത് ആര്‍. സി. സി. ഡയറക്ടര്‍ ഡോ. പോള്‍ സെബാസ്റ്റ്യന് നല്‍കി സംസാരിക്കുക യായിരുന്നു അദ്ദേഹം.

അക്കാഫ് പോലെയുള്ള പ്രവാസി സംഘടനകള്‍ സമൂഹ ത്തിന് മാതൃക യാണെന്നും പദ്ധതിയില്‍ അംഗങ്ങളെ ചേര്‍ക്കുന്നതിനു മുന്‍പ് അര്‍ഹരായവരെ കണ്ടെത്തി പദ്ധതിയില്‍ ചേര്‍ത്ത സേവന നടപടി എന്ത് കൊണ്ടും പ്രശംസനീയ മാണെന്നും മന്ത്രി പറഞ്ഞു. അക്കാഫ് ചാരിറ്റി കണ്‍വീനര്‍ ചാള്‍സ് പോള്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ കെ. ജലാല്‍, നിബു പേരെട്ടില്‍, മുന്‍ സെക്രട്ടറി ഷിനോയ് സോമന്‍, മുന്‍ ട്രഷറര്‍ ഷൈന്‍ ചന്ദ്ര സേനന്‍, മുന്‍ വൈസ് പ്രസിഡന്റ് ക്രിസ്റ്റഫര്‍ വര്‍ഗീസ്, മീഡിയ കണ്‍വീനര്‍ പോള്‍ ജോര്‍ജ് പൂവത്തേരില്‍, ജൂഡിന്‍ ഫെര്‍ണാണ്ടസ്, പ്രദീപ് പ്രഭാകര്‍ എന്നിവര്‍ പങ്കെടുത്തു.

പദ്ധതിയില്‍ അംഗമായ ആര്‍ക്കെങ്കിലും അടുത്ത 2 വര്‍ഷത്തിനു ശേഷം കാന്‍സര്‍ പിടിപെട്ടാല്‍ ആര്‍. സി. സി. യില്‍ നിന്ന് ഒരു ലക്ഷം രൂപ വരെയുള്ള മരുന്ന്, താമസം, പരിശോധനകള്‍, റേഡിയേഷന്‍, ശസ്ത്രക്രിയ എന്നിവ സൗജന്യമായി നല്കുന്നതാണ്.

പദ്ധതിയുടെ അംഗത്വ കാര്‍ഡുകള്‍ സപ്തംബര്‍ മദ്ധ്യത്തോടെ തൊഴിലാളികള്‍ക്ക് നല്‍കാമെന്ന് ആര്‍. സി. സി. അധികാരികള്‍ അറിയിച്ചതായി അക്കാഫ് ജനറല്‍ സെക്രട്ടറി ബക്കര്‍ അലി, സ്‌നേഹ സ്പര്‍ശം ജനറല്‍ കണ്‍വീനര്‍ റോജിന്‍ പൈനുംമൂട് എന്നിവര്‍ അറിയിച്ചു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ദേശാന്തരങ്ങളിലൂടെ യു. എ. ഇ.യില്‍
Next »Next Page » പത്താം തരം തുല്യതാ പരീക്ഷ ഗള്‍ഫിലും »



  • എം. കെ. അബ്ദുൽ റഹ്‌മാൻ : കർമ്മ ഭൂമികയിൽ തന്നെ മടക്കയാത്ര
  • ആരോഗ്യ മേഖലയുടെ ചരിത്രവും ഭാവിയും പങ്കു വച്ച് ഡോ. ജോര്‍ജ്ജ് മാത്യു
  • ഡ്രൈവിംഗിനിടെ മൊബൈൽ ഫോൺ ഉപയോഗം : കണ്ടു പിടിക്കുവാൻ എ. ഐ. ക്യാമറകൾ
  • ഉംറ തീര്‍ത്ഥാടനം ഏപ്രില്‍ 29 മുതല്‍ ഹാജിമാര്‍ക്ക് മാത്രം
  • വീട് ഇല്ലാത്ത പ്രവാസിക്ക് വീട് നിർമ്മിച്ച് നൽകുന്നു
  • രാജപുരം ഹോളിഫാമിലി ഹയർ സെക്കൻഡറി സ്കൂൾ കൂട്ടായ്മ പുതിയ കമ്മിറ്റി
  • ലോഗോ പ്രകാശനം ചെയ്തു
  • കെ. എസ്. സി. ഈദ് ആഘോഷം ‘പെരുന്നാൾ നിലാവ്’ അരങ്ങേറി
  • കണ്ണൂർ ജില്ലാ കെ. എം. സി. സി. ഒരുക്കിയ ‘ഈദ് സംഗമം’ ശ്രദ്ധേയമായി
  • ഇമ ഇഫ്‌താർ വിരുന്നും കുടുംബ സംഗമവും
  • ഫാദേഴ്‌സ് എന്‍ഡോവ്‌മെന്റ് പദ്ധതി : ഡോ. ഷംഷീര്‍ വയലില്‍ അഞ്ച് ദശ ലക്ഷം ദിര്‍ഹം നല്‍കി
  • അബുദാബി മലയാളീസ് ഒരുക്കിയ ‘നൂറിഷ് റമദാൻ’ ശ്രദ്ധേയമായി
  • ഭരണാധികാരികൾക്ക് റമദാൻ ആശംസകൾ നേർന്ന് സലാം പാപ്പിനിശ്ശേരി
  • മുഹമ്മദ് ബിൻ സായിദ് ഫൗണ്ടേഷൻ ഫോർ ഹ്യുമാനിറ്റി സ്ഥാപിതമായി
  • ഇ. കെ. നായനാർ മെമ്മോറിയൽ ഫുട് ബോൾ : ഷാബിയ-നാദിസിയ മേഖലകൾ ചാമ്പ്യന്മാർ
  • സൗഹൃദ സ്നേഹ സംഗമമായി സമൂഹ നോമ്പുതുറ
  • ഇഖ്‌വ ഇഫ്‌താർ സൗഹൃദ സംഗമം
  • അനോര ഗ്ലോബൽ പുതിയ ഭരണ സമിതി
  • പത്തനംതിട്ട ജില്ലാ കെ. എം. സി. സി. റമദാൻ റിലീഫിന് തുടക്കമായി
  • ഇ. കെ. നായനാർ സ്മാരക റമദാൻ ഫുട് ബോൾ ടൂർണ്ണ മെന്റ് ശനിയാഴ്ച മുസ്സഫയിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine