സാന്ത്വനം : തൃശൂര്‍ ജില്ലാ ഐ സി എഫ് മഹല്ല് സംഗമം അബുദാബിയില്‍

March 3rd, 2012

sys-santhwanam-logo-epathram അബുദാബി : സമൂഹത്തില്‍ അവശത അനുഭവിക്കുന്നവര്‍ക്കും നിത്യ രോഗി കളായവര്‍ക്കും സഹായം നല്കുന്നതിനു വേണ്ടി ഐ. സി. എഫ്. നടപ്പിലാക്കിയ സാന്ത്വനം പദ്ധതി, തൃശൂര്‍ ജില്ലയിലെ മുഴുവന്‍ മഹല്ലു കളിലും എത്തിക്കുന്നതിനു വേണ്ടി തൃശൂര്‍ ജില്ലാ ഐ. സി. എഫ്. അബുദാബിയില്‍ മഹല്ല് സംഗമം സംഘടിപ്പിക്കുന്നു.

മാര്‍ച്ച് 3 ശനിയാഴ്ച വൈകീട്ട് 7.30 ന് ഇന്ത്യന്‍ ഇസ്ലാമിക്‌ സെന്ററില്‍ നടക്കുന്ന പരിപാടി യില്‍ സാന്ത്വനം ചെയര്‍മാന്‍ പി. കെ. ബാവാ ദാരിമി, മാടവന ഇബ്രാഹിംകുട്ടി മുസ്ല്യാര്‍ , ഹുസൈന്‍ തങ്ങള്‍ വാടാനപ്പിള്ളി തുടങ്ങിയ പ്രമുഖര്‍ പങ്കെടുക്കും. കൂടുതല്‍ വിവര ങ്ങള്‍ക്ക് : 050 38 28 933

-റഫീഖ്‌ എറിയാട്‌, അബുദാബി

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഷാര്‍ജയില്‍ തീ : മലയാളിയുടെ ധീരമായ ഇടപെടല്‍ ബാലനെ രക്ഷിച്ചു

March 2nd, 2012

nishad-kaippally-photo-epathram

ഷാര്‍ജ : തൊട്ടടുത്ത ഫ്ലാറ്റില്‍ നിന്നും ഒരു കരച്ചിലും തുടര്‍ന്ന് പുകയും കണ്ടപ്പോള്‍ നിഷാദ്‌ തലേന്ന് തന്റെ ഉയര്‍ന്ന രക്ത സമ്മര്‍ദ്ദത്തിന് ഡോക്ടര്‍ ഉപദേശിച്ച വിശ്രമം മറന്നു. തുടര്‍ന്നങ്ങോട്ട് ഒരു ഹോളിവുഡ്‌ ത്രില്ലര്‍ ചലച്ചിത്രത്തിലെ രംഗങ്ങളെ ഓര്‍മ്മിപ്പിക്കുന്ന സംഭവങ്ങളാണ് നടന്നത്. കത്തിയമരുന്ന ഫ്ലാറ്റിന്റെ തള്ളി തകര്‍ത്ത വാതിലിലൂടെ അകത്തു പ്രവേശിച്ച നിഷാദ്‌ നേരിട്ടത് കനത്ത കറുത്ത പുകയും തീയുമായിരുന്നു. പണ്ട് അബുദാബിയിലെ ഇന്ത്യന്‍ ഹൈസ്ക്കൂളില്‍ പഠിക്കുന്ന കാലത്ത്‌ ഫയര്‍ ഫോര്‍സുകാര്‍ നടത്തിയ സുരക്ഷാ പരിശീലന ക്ലാസിലെ പാഠങ്ങള്‍ നിഷാദിന്റെ മനസ്സിലൂടെ മിന്നിമറഞ്ഞു. ഷര്‍ട്ട് ഊരി മുഖത്ത് കെട്ടിയ നിഷാദ്‌ കറുത്ത നിറത്തിലുള്ള കാര്‍ബണ്‍ ഡൈ ഓക്സൈഡ് അഗ്നി ശമനി തിരിച്ചറിഞ്ഞു. അതുമായി ആളി കത്തുന്ന തീയുടെ അടുത്തെത്തി പണ്ട് പഠിച്ചത് പോലെ അഗ്നി ശമനിയുടെ പൂട്ട്‌ പൊട്ടിച്ചു കാര്‍ബണ്‍ ഡൈ ഓക്സൈഡ് വാതകം തീയുടെ അടിയിലേക്ക് അടിച്ചു തീ കെടുത്തി. കറുത്ത പുക മൂലം അന്ധകാരം നിറഞ്ഞ ഫ്ലാറ്റില്‍ നിന്ന് മൊബൈല്‍ ഫോണിന്റെ പ്രകാശത്തിന്റെ സഹായത്തോടെ പ്രായമായ ഒരു സ്ത്രീയെയും കുളിമുറിയില്‍ നിന്നും മൂന്നു വയസുള്ള ബാലനെയും നിഷാദ്‌ രക്ഷപ്പെടുത്തി. ബോധമറ്റു കിടന്ന ബാലന്റെ വായിലൂടെ ജീവശ്വാസം ഊതി നല്‍കി കുട്ടിയുടെ ശ്വാസോച്ഛ്വാസം വീണ്ടെടുത്തു. അപ്പോഴേക്കും സ്ഥലത്ത് എത്തിയ പോലീസും അഗ്നിശമന സേനാംഗങ്ങളും കുട്ടിയേയും സ്ത്രീയെയും നിഷാദിനെയും ആശുപത്രിയിലേക്ക്‌ എടുത്തു കൊണ്ടു പോകുമ്പോഴേയ്ക്കും തന്റെ രക്തസമ്മര്‍ദ്ദത്തിന്റെ കാര്യം പോലും താന്‍ മറന്നു പോയതായി നിഷാദ്‌ പറയുന്നു.

സ്വന്തമായി ഇന്റീരിയര്‍ ഡെക്കറേഷന്‍ സ്ഥാപനം നടത്തുന്ന നിഷാദ്‌ കൈപ്പള്ളി പ്രശസ്തനായ ബ്ലോഗറും സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമറുമാണ്. മലയാളം കമ്പ്യൂട്ടിംഗ് ഇന്നത്തെ നിലയില്‍ വ്യാപകം ആവുന്നതിന് കാരണമായ യൂണിക്കോഡ്‌ മലയാളത്തിന്റെ ശക്തനായ വക്താവായ നിഷാദ്‌ ആദ്യമായി ബൈബിള്‍ പൂര്‍ണ്ണമായി മലയാളത്തില്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാക്കി. യൂണിക്കോഡ്‌ മലയാളത്തിന്റെ സാദ്ധ്യതയും കൈപ്പള്ളി എന്ന കമ്പ്യൂട്ടര്‍ വിദഗ്ദ്ധന്റെ ആത്മസമര്‍പ്പണവും ഒരു പോലെ വെളിവാക്കുന്ന ഒരു ഉദ്യമമായിരുന്നു സത്യവേദപുസ്തകം.

തന്റെ പ്രവര്‍ത്തന മേഖലയില്‍ എന്ന പോലെ തന്നെ തന്റെ ചുറ്റിലുമുള്ള സമൂഹത്തിലും സമയോചിതവും ധീരവുമായ ഇടപെടല്‍ കൊണ്ട് മാതൃകയായ നിഷാദ്‌, അഗ്നിക്കിരയായി സര്‍വ്വസ്വവും നഷ്ടപ്പെട്ട കുടുംബത്തിന് സഹൃദയരില്‍ നിന്നും സഹായങ്ങള്‍ എത്തും എന്നാണ് തന്റെ പ്രതീക്ഷ എന്ന് eപത്രത്തോട്‌ പറഞ്ഞു.

ഗള്‍ഫിലെ നിയമ വ്യവസ്ഥയുടെ കാര്‍ക്കശ്യം പലപ്പോഴും ഇത്തരം സന്ദര്‍ഭങ്ങളില്‍ സഹായിക്കുന്നതില്‍ നിന്നും പ്രവാസികളെ പിന്തിരിപ്പിക്കാറുണ്ട്. എന്നാല്‍ തന്റെ നിസ്വാര്‍ഥമായ ഇടപെടല്‍ കൊണ്ട് ഏവര്‍ക്കും മാതൃകയും പ്രചോദനവുമായി തീര്‍ന്നിരിക്കുന്നു നിഷാദ്‌ കൈപ്പള്ളി.

- ജെ.എസ്.

വായിക്കുക: , , , ,

6 അഭിപ്രായങ്ങള്‍ »

ഏകത ആരോഗ്യ ബോധവത്കരണ സെമിനാര്‍

February 24th, 2012

ekata-health-awareness-seminar-ePathram
ഷാര്‍ജ : പ്രവാസി സംഘടന യായ ഏകത യുടെ ആഭിമുഖ്യ ത്തില്‍ ഡോ.സണ്ണി ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പിന്റെ സഹകരണ ത്തോടെ സംഘടിപ്പിക്ക പ്പെട്ട ആരോഗ്യ ബോധവത്കരണ സെമിനാര്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്നു.

ഏകത പ്രസിഡന്റ് രാജീവ് സി. പി. ഡോക്ടര്‍ മാരോടൊപ്പം ഭദ്രദീപം കൊളുത്തി സെമിനാര്‍ ഉദ്ഘാടനം ചെയ്തു. പ്രവാസി കളെ അലട്ടുന്ന നിരവധി ആരോഗ്യ പ്രശ്‌നങ്ങളെ ക്കുറിച്ചും ആധുനിക ചികിത്സാ സൗകര്യങ്ങളെ ക്കുറിച്ചും വൈദ്യ ശാസ്ത്ര ത്തിലെ പ്രധാനപ്പെട്ട ശാഖ കളിലെ പ്രഗല്ഭരായ ഡോക്ടര്‍മാര്‍ നടത്തിയ ബോധവത്കരണ – സംശയ നിവാരണ ക്ലാസുകള്‍ വളരെ വിജ്ഞാനപ്രദ മായിരുന്നു.

ക്യാമ്പിനു ശേഷം നടന്ന ചടങ്ങില്‍ ഏകത ഭാരവാഹികള്‍ സെമിനാറില്‍ പങ്കെടുത്ത ഡോക്ടര്‍മാരെ അനുമോദിച്ചു. ഏകത ഭാവിയില്‍ നടത്താന്‍ ഉദ്ദേശി ക്കുന്ന പരിപാടി കളില്‍ എല്ലാവിധ സഹായ സഹകരണ ങ്ങളും സണ്ണി ഗ്രൂപ്പ് വാഗ്ദാനം ചെയ്തു. ഇത്തരം പരിപാടി കളില്‍ പങ്കു ചേരാന്‍ ആഗ്രഹിക്കുന്ന വര്‍ക്ക് ekata.sharjah at gmail dot com എന്ന ഇ – മെയില്‍ വിലാസ ത്തില്‍ ബന്ധപ്പെടാ വുന്നതാണ്.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

രക്ത ദാന ക്യാമ്പ്‌ അബുദാബി യില്‍

February 16th, 2012

blood-donation-epathram
അബുദാബി : അബുദാബി ബ്ലഡ്‌ ബാങ്കും സിറാജ് ദിനപത്രവും സംയുക്തമായി സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ്‌ ഫെബ്രുവരി 17 വെള്ളിയാഴ്ച രാവിലെ പത്തു മണി മുതല്‍ നാല് മണി വരെ അബുദാബി ഖാലിദിയ ബ്ലഡ്‌ ബാങ്കിലെ മെയിന്‍ ബ്ലോക്കില്‍ നടക്കും.

മാനവികതയെ ഉണര്‍ത്തുന്നു എന്ന പ്രമേയ ത്തില്‍ നടക്കുന്ന കാന്തപുര ത്തിന്റെ കേരള യാത്ര യോടനു ബന്ധിച്ചു ഗള്‍ഫ് നാടുകളില്‍ നടക്കുന്ന സാമൂഹിക ജന ജാഗരണ ക്യാമ്പിന്റെ ഭാഗമായാണ് രക്തദാന ക്യാമ്പ്‌ സംഘടിപ്പി ച്ചിട്ടുള്ളത്.

ഖാലിദിയ മാളിന്റെ പിറകു വശത്തുള്ള ബ്ലഡ്‌ ബാങ്കിലേക്ക് സിറ്റി യില്‍ നിന്നും എട്ടാം നമ്പര്‍ ബസ്സില്‍ എത്തിച്ചേരാം.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ 050 52 15 997 എന്ന നമ്പറില്‍ ബന്ധപ്പെടുക

- pma

വായിക്കുക: , ,

1 അഭിപ്രായം »

ഹിറ്റ്‌ എഫ്.എം. വയലാര്‍ രവിക്ക് നിവേദനം നല്‍കി

January 10th, 2012

hit-fm-967-memorandum-epathram

ദുബായ്‌ : പ്രവാസി ഇന്ത്യക്കാര്‍ നേരിടുന്ന പ്രശ്നങ്ങളും അവയ്ക്കുള്ള പരിഹാരങ്ങളും അടങ്ങുന്ന നിവേദനം ഹിറ്റ്‌ എഫ്. എം. റേഡിയോ (Hit 96.7 FM Radio) പ്രവാസി കാര്യ മന്ത്രി വയലാര്‍ രവിക്ക് സമര്‍പ്പിച്ചു. ദുബൈയിലെ ഹിറ്റ്‌ എഫ്. എം. റേഡിയോ ശ്രോതാക്കളില്‍ നിന്നും ലഭിച്ച നിര്‍ദേശങ്ങളും നിവേദനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പ്രമുഖ വ്യവസായി എം. എ. യുസുഫലിയാണ് പ്രവാസി കാര്യ മന്ത്രി വയലാര്‍ രവിക്ക് നിവേദനം കൈമാറിയത്‌. കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും നോര്ക മന്ത്രി കെ. സി. ജോസഫിനും നിവേദനത്തിന്റെ പകര്‍പ്പ് നല്‍കിയിട്ടുണ്ട്. നിവേദനത്തില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളില്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്ന് വയലാര്‍ രവിയും ഉമ്മന്‍ ചാണ്ടിയും ഉറപ്പു നല്‍കിയതായി ഹിറ്റ്‌ എഫ്. എം. റേഡിയോ വാര്‍ത്താ വിഭാഗം തലവന്‍ ഷാബു കിളിതട്ടില്‍ പറഞ്ഞു.

- ന്യൂസ് ഡെസ്ക്

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ജബ്ബാരി പുസ്തകം പ്രകാശനം ചെയ്തു
Next »Next Page » ഉമ്പായി നയിക്കുന്ന ‘ഷാം ഇ ഗസല്‍ ‘ വെള്ളിയാഴ്ച അബുദാബിയില്‍ »



  • ഡോ. ഷംഷീർ വയലിൽ അനുശോചനം അറിയിച്ചു.
  • എയർ പോർട്ട് സിറ്റി ചെക്ക്-ഇന്‍ സേവനം മുസ്സഫ ഷാബിയയിലും
  • ശൈ​ഖ് ത​ഹ്‍​നൂ​ൻ ബി​ൻ മുഹമ്മദ് അല്‍ നഹ്യാന്‍ അന്തരിച്ചു
  • വീണ്ടും മഴ മുന്നറിയിപ്പ് : മുന്നോടിയായി പൊടിക്കാറ്റ് വീശുന്നു
  • മെഹ്ഫിൽ അവാർഡ് നിശ മെയ്‌ 12 ഞായറാഴ്ച ഷാർജയിൽ
  • മഠത്തിൽ മുസ്തഫയുടെ ചിത്രം ലൈബ്രറിയിൽ സ്ഥാപിച്ചു
  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine