ഇയര്‍ ഓഫ് ഗിവിംഗ് : തൊഴിലാളി കൾക്ക്​ ‘തണല്‍’ ഒരുക്കി മാർത്തോമ്മാ യുവ ജന സഖ്യം

July 31st, 2017

logo-year-of-giving-2017-by-uae-government-ePathram.jpg
അബുദാബി : മാർത്തോമ്മാ യുവ ജന സഖ്യം ‘തണൽ’ പദ്ധതിയുടെ ഭാഗമായി ലേബർ ക്യാമ്പ് മിനിസ്ട്രിയുടെ ഭാഗ മായി വിവിധ ക്യാമ്പു കളിൽ ഭക്ഷ്യ വിഭവങ്ങൾ, ദൈനം ദിന ആവിശ്യ ങ്ങൾക്കുള്ള വിവിധ ഉത്പന്ന ങ്ങൾ എന്നിവ അടങ്ങിയ കിറ്റു കൾ വിത രണം ചെയ്തു. സംഹ യിലുള്ള ലേബർ ക്യാമ്പിലും, വത്ബ മേഖല യിൽ ആടു കളെ പരി പാലി ക്കുന്ന തൊഴി ലാളി കൾക്കു മാണ് കിറ്റു കൾ വിതരണം ചെയ്തത്.

അബു ദാബി മാർത്തോമ്മാ യുവ ജന സഖ്യം ‘തണൽ’ എന്ന പേരില്‍ സംഘടിപ്പിക്കുന്ന ഈ ജീവ കാരുണ്യ പദ്ധതി ഒരു വർഷം നീണ്ടു നില്ക്കും.

യു. എ. ഇ. സര്‍ക്കാര്‍ പ്രഖ്യാപിച്ച ‘ഇയര്‍ ഓഫ് ഗിവിംഗ്’ ദാന വർഷാചരണ ത്തോട് അനു ബന്ധിച്ചു വിവിധ ലേബർ ക്യാമ്പു കൾ സന്ദർശിച്ചു ഭക്ഷ്യ വിഭവ ങ്ങൾ അടങ്ങുന്ന കിറ്റു കൾ, സാമ്പത്തിക പ്രയാസം അനു ഭവി ക്കുന്ന വർക്ക് നാട്ടി ലേക്ക് പോകു വാൻ എയർ ടിക്കറ്റുകൾ തുടങ്ങിയവ നല്കും എന്നും സഖ്യം ഭാര വാഹി കൾ അറിയിച്ചു.

തൊഴിലാളി ക്യാമ്പു കളില്‍ നടന്ന ചടങ്ങുകള്‍ക്ക് മാർത്തോമ്മാ യുവ ജന സഖ്യം പ്രസിഡന്റും ഇടവക വികാരി യുമായ റവ. ബാബു. പി. കുലത്താക്കല്‍, സഹ വികാരി റവ. ബിജു. സി. പി, സെക്രട്ടറി ഷെറിന്‍ ജോര്‍ജ് തെക്കേമല, ട്രസ്റ്റി സാംസണ്‍ മത്തായി, കണ്‍വീനര്‍ ബിജോയ് സാം ടോം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

ആന്‍റിയ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

July 31st, 2017

blood-donation-epathram
അബുദാബി : പ്രവാസി കൂട്ടായ്മ അങ്കമാലി എന്‍. ആര്‍. ഐ. അസോ സ്സിയേഷന്‍ (ആന്‍റിയ) അബുദാബി ചാപ്റ്റര്‍ രക്തദാന ക്യാമ്പ് സംഘ ടിപ്പിച്ചു.

ഡൊണേറ്റ് ബ്ലഡ്, ഡൊണേറ്റ് ലവ് ആന്‍ഡ് ലൈഫ് എന്ന സന്ദേശം ഉയര്‍ത്തി ആന്‍റിയ അബുദാബി, തുടര്‍ച്ച യായ അഞ്ചാമത് വര്‍ഷ മാണ് അബു ദാബി ബ്ലഡ് ബാങ്കു മായി ചേര്‍ന്ന് രക്ത ദാന ക്യാമ്പ് സംഘ ടിപ്പി ക്കുന്നത്. ഇത്തവണ ക്യാമ്പിലൂടെ 120 യൂണിറ്റ് രക്തം ദാനം ചെയ്ത തായി സംഘാ ടകര്‍ അറിയിച്ചു.

ഇന്ത്യൻ മീഡിയ അബുദാബി സെക്രട്ടറി സമീർ കല്ലറ പരിപാടി യുടെ ഉദ്ഘാടനം നിര്‍ വ്വഹിച്ചു. ആന്‍റിയ പ്രസിഡന്റ് ആന്റണി ഐക്ക നാടന്‍ അദ്ധ്യ ക്ഷത വഹിച്ചു. ബ്ലഡ് ബാങ്ക് പ്രതിനിധി ഡോക്ടര്‍ പ്രതുഷ് രജനി, റംല ഗ്രൂപ്പ് ഓപ്പറേഷന്‍സ് മാനേജര്‍ അബ്ദുള്‍ മജീദ് എന്നിവര്‍ സംബ ന്ധിച്ചു.

ആന്‍റിയ സെക്രട്ടറി റോയ് സേവ്യര്‍, ക്യാമ്പ് കണ്‍വീനര്‍ ജോയ് ജോസഫ്, ജസ്റ്റിന്‍ പോള്‍, വിദ്യ സില്‍സണ്‍ എന്നിവര്‍ നേതൃത്വം നല്‍കി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മ​രുന്നുകളുടെ​ ദോ​ഷ​ ഫലങ്ങള്‍ റി​പ്പോ​ര്‍ട്ട് ചെ​യ്യാ​ൻ ആ​ശു​പ​ത്രി ​ക​ള്‍ക്ക് നിര്‍ദ്ദേശം

July 23rd, 2017

logo-uae-ministry-of-health-ePathram.jpg
അബുദാബി : രോഗികളിൽ മരുന്നുകള്‍ ഉണ്ടാക്കുന്ന ദോഷ ഫല ങ്ങൾ സംബന്ധിച്ച് അധികൃ തർക്ക് റിപ്പോര്‍ട്ട് സമര്‍പ്പി ക്കുവാന്‍ അബു ദാബി ഹെല്‍ത്ത് അഥോറിറ്റി ആശുപത്രി കള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

വിവിധ തരം മരുന്നു കള്‍ രോഗി കളിൽ സൃഷ്ടിക്കുന്ന പാർശ്വ ഫല ങ്ങളും ദോഷ ങ്ങളും നിരീക്ഷി ക്കുവാനും മരുന്ന് ഉപയോഗ ത്തിലൂടെ ഉണ്ടാ കുന്ന പ്രശ്ന ങ്ങള്‍ കുറക്കു വാനു മാണ് അബു ദാബി ഹെല്‍ത്ത് അഥോ റിറ്റി  (ഹാദ്) യുടെ കീഴി ലുള്ള ഫാര്‍മകോ വിജിലന്‍സ് പദ്ധതി യുടെ ഭാഗ മാ യിട്ടാണ് ഈ  നിര്‍ദ്ദേശം.

അമിത അളവിലെ മരുന്ന് ഉപയോഗം, രണ്ടു തരം മരു ന്നുകള്‍ സൃഷ്ടി ക്കുന്ന റിയാക്ഷനു കള്‍, മരുന്നു കള്‍ക്ക് പ്രതീക്ഷിച്ച ഫലം ലഭിക്കാതിരിക്കുക, രോഗി കളിൽ മരുന്നു കള്‍ ഉണ്ടാക്കുന്ന അപ്രതീക്ഷിത പാർശ്വ ഫലം‍, മരുന്നു കളുടെ ദുരുപയോഗം തുടങ്ങിയ എല്ലാ കേസുകളും ആശുപത്രി കൾ ഹാദിന് റിപ്പോര്‍ട്ട് ചെയ്തി രിക്കണം.

മരുന്നു കളുടെ ദോഷ ഫലം സംബ ന്ധിച്ച് 616 കേസു കള്‍ കഴിഞ്ഞ വര്‍ഷം അബു ദാബി യില്‍ റിപ്പോര്‍ട്ട് ചെയ്തി രുന്നു. ഡോക്ടര്‍ മാര്‍, ഫാര്‍മസി സ്റ്റുകള്‍, നഴ്സു മാര്‍ എന്നിവരാണ് മരുന്നുകള്‍ സംബന്ധിച്ച സംബന്ധിച്ച റിപ്പോര്‍ട്ടു കള്‍ കൈ മാറിയത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

എമിറേറ്റ്​സ്​ റെഡ് ​ക്രസൻറിന്​ ലുലു ഗ്രൂപ്പ് 10 മില്യൺ ദിർഹം സംഭാവന നൽകി

June 7th, 2017

lulu-agreement-with-red-crescent-ePathram
അബുദാബി : ലുലു ഗ്രൂപ്പ് ഇൻറർ നാഷ ണൽ, എമി റേറ്റ്സ് റെഡ് ക്രസൻറിന് (ഇ. ആർ. സി) 10 മില്യൺ ദിർഹം സംഭാ വന നൽകി. യു. എ. ഇ. സർ ക്കാർ പ്രഖ്യാപിച്ച ‘ഇയർ ഓഫ് ഗിവിംഗ് 2017’ ദാന വർഷ ത്തിന്റെ ഭാഗ മാവുന്ന തിനാ യിട്ടാണ് ഇത്.

അടുത്ത പത്ത് വർഷത്തെ ജീവ കാരുണ്യ വികസന പ്രവർ ത്തന ങ്ങൾക്ക് ഒരു വർഷം പത്ത് ലക്ഷം ദിർഹം എന്ന തോതിലായിരിക്കും നൽകുക.

എമിറേറ്റ്സ് റെഡ് ക്രസന്റ് ഹെഡ് ക്വർട്ടേ ഴ്‌സിൽ ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ എം. എ. യൂസഫലി നടത്തിയ സന്ദർശന ത്തിനി ടെ യാണ് ഇൗ പ്രഖ്യാ പനം.

ഇ. ആർ. സി. സെക്രട്ടറി ജനറൽ ഡോ. മുഹ മ്മദ് അതീഖ് അൽ ഫലാഹിയും മറ്റും ഉദ്യോഗസ്ഥരും യൂസഫലിയെ സ്വീകരിച്ചു. ഇൗ വർഷ ത്തെ സംഭാ വന യായി പത്ത് ലക്ഷം ദിർഹ ത്തി ന്റെ ചെക്ക് എം. എ. യൂസഫലി ഡോ. മുഹമ്മദ് അതീഖ് അൽ ഫലാഹിക്ക് കൈ മാറി.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

മാർത്തോമ്മാ യുവ ജന സഖ്യം പ്രവർ ത്തന ഉദ്ഘാടനം

June 6th, 2017

abudhabi-marthoma-church-ePathram
അബുദാബി : മാർത്തോമാ യുവ ജന സഖ്യ ത്തിന്‍റെ 2017 – 18 വർഷത്തെ കർമ്മ പരി പാടി കളുടെ ഉദ്ഘാടനം യു. എ. ഇ. സെന്‍റർ മാർ ത്തോമാ യുവ ജന സഖ്യം പ്രസിഡന്‍റ് റവ. സുനിൽ എം. ജോണ്‍ നിർവ്വഹിച്ചു.

മുസ്സഫ മാർത്തോമാ ദേവാലയ ത്തിൽ വച്ചു നടന്ന പരിപാടി യിൽ അബു ദാബി മാർ ത്തോമാ യുവ ജന സഖ്യം പ്രസി ഡന്‍റ് റവ. ബാബു കുള ത്താക്കൽ അദ്ധ്യ ക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് റവ. ബിജു സി. പി., വൈസ് പ്രസിഡന്‍റ് സിമ്മി സാം, സെക്രട്ടറി ഷെറിൻ ജോർജ് തെക്കേ മല, ജോയിന്‍റ് സെക്രട്ടറി ജിതിൻ ജോയ്സ്, ലേഡി സെക്രട്ടറി പ്രിൻസി ബോബൻ, ട്രസ്റ്റി സാംസണ്‍ മത്തായി എന്നി വർ സംസാരിച്ചു .

കാൻസർ കെയർ പ്രൊജക്റ്റ്, ഓർഗാ നിക് കൃഷി, ലൈബ്രറി ക്യാമ്പയിന്‍ എന്നീ പരി പാടി കൾ വിപുല മാക്കും എന്നും  ജീവ കാരുണ്യ രംഗത്ത് പുതിയ പദ്ധതി കൾ ആവിഷ്കരിച്ചു നടപ്പിലാ ക്കും എന്നും ഭാര വാഹി കൾ അറിയിച്ചു.

ഇടവക യുടെയും മറ്റു സംഘ ടന കളു ടെയും ഭാര വാഹി കൾ ആശംസ കൾ അർപ്പിച്ചു. സഖ്യാoഗ ങ്ങൾ വിവിധ കലാ പരി പാടി കളും അവതരി പ്പിച്ചു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ജനങ്ങൾ പരിഭ്രാന്തരാകേണ്ട : ഖത്തർ സര്‍ക്കാര്‍
Next »Next Page » ഖത്തറു മായുള്ള നയ തന്ത്ര ബന്ധം ഗള്‍ഫ് രാജ്യ ങ്ങള്‍ അവസാനിപ്പിച്ചു »



  • ഇന്ത്യന്‍ സ്‌കൂള്‍ ഗോള്‍ഡന്‍ ജൂബിലി : ശൈഖ് നഹ്യാന്‍ ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്യും
  • ഐ. എസ്. സി. ‘യൂത്ത് ഫെസ്റ്റ്’ മൂന്നു ദിവസങ്ങളിൽ അരങ്ങേറും
  • ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് വെള്ളിയാഴ്ച
  • അൽ ഖൂസ് ക്രിയേറ്റീവ് സോണിൽ പെഡസ്ട്രിയൻ – സൈക്കിൾ പാലം തുറന്നു
  • ഓൺ ലൈൻ അധിക്ഷേപം : ശിക്ഷ കടുപ്പിച്ച് അധികൃതർ
  • ബാബുരാജ് സ്മരണ : ‘ഇന്നലെ മയങ്ങുമ്പോൾ’ ഞായറാഴ്ച
  • സമദാനിയുടെ റമദാൻ പ്രഭാഷണം ഫെബ്രുവരി 21 ന്
  • ജലീൽ രാമന്തളിയുടെ പ്രവാസ ത്തുടിപ്പുകൾ പ്രകാശനം ചെയ്യുന്നു
  • ഇമ – വി. പി. എസ്. ഭവന പദ്ധതി : ആദ്യ വീടിന് തറക്കല്ലിട്ടു
  • ആരോഗ്യ പ്രവർത്തകർക്ക് സാമ്പത്തിക അംഗീകാരം പ്രഖ്യാപിച്ച് ഡോ. ഷംഷീർ വയലിൽ
  • ഐ. സി. എ. ഐ. യുടെ ‘തരംഗ്-26’ ശ്രദ്ധേയമായി
  • ലുലു എക്സ് ചേഞ്ച് ‘സെൻഡ് & വിൻ 2025’ ക്യാമ്പയിന്‍ സമാപിച്ചു
  • അൽ ഐൻ മലയാളി സമാജം ‘ഉത്സവം സീസൺ-12’ ശനിയാഴ്ച
  • മാർത്തോമ്മാ ഇടവക കൊയ്ത്തുത്സവം നവംബർ 30 ന്
  • ജമാൽ അൽ ഇത്തിഹാദ് : എ. ആർ. റഹ്മാൻ ശൈഖ് സായിദ് ഫെസ്റ്റിവലിൽ
  • സിറ്റി ചെക്ക്-ഇൻ സേവനം മുറൂർ റോഡിലെ ഇത്തിഹാദ് ഓഫീസിൽ
  • യുണൈറ്റഡ് സി. പി. ടി. ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി രൂപീകരിച്ചു
  • മെട്രോ കപ്പ് സീസൺ-2 ട്രോഫി ലോഞ്ചിംഗ്
  • വിന്നർ കരാട്ടെ ടീം ജപ്പാനിലേക്ക്
  • ഡോ. ധന ലക്ഷ്മിയുടെ ‘ഇനി എത്ര നാൾ’ പുറത്തിറക്കി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine