പ്രവാസിയും പരിസ്ഥിതിയും : സെമിനാര്‍ അബുദാബി യില്‍

January 24th, 2016

world-environmental-class-ePathram
അബുദാബി : പ്രവാസിയും പരിസ്ഥിതിയും എന്ന വിഷയ ത്തില്‍ ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്തും ഇന്ത്യ യിലെ ഗ്രീന്‍ വെയിന്‍ എന്ന സംഘടന യും സംയുക്ത മായി സംഘടി പ്പിക്കുന്ന സെമിനാര്‍ അബുദാബി ഇന്ത്യാ സോഷ്യല്‍ സെന്‍ററില്‍ ജനുവരി 24 ഞായറാഴ്ച രാത്രി എട്ടു മണിക്ക് നടക്കും എന്നു സംഘാട കര്‍ അറിയിച്ചു.

ഗ്രീന്‍ വെയിന്‍ അംഗ ങ്ങളായ സംവിദാന്ദ്, ടെലിവിഷന്‍ അവതാര കയും അഭിനേത്രി യുമായ രഞ്ജിനി മോനോന്‍ എന്നിവര്‍ പങ്കെടുത്ത് വിഷയം അവതരിപ്പിക്കും.

വിശദ വിവരങ്ങള്‍ക്ക് : 050 – 580 66 29 (മണികണ്ഠന്‍)

*പരിസ്ഥിതി ദിനാചരണം കെ. എസ്. സി. യില്‍

*മലയാളി സമാജം പരിസ്‌ഥിതി സെമിനാര്‍ ശ്രദ്ധേയമായി

- pma

വായിക്കുക: , , ,

Comments Off on പ്രവാസിയും പരിസ്ഥിതിയും : സെമിനാര്‍ അബുദാബി യില്‍

മാർത്തോമ്മാ യുവ ജന സഖ്യം തൊഴിലാളി സൗഹൃദ സംഗമം

January 22nd, 2016

abudhabi-marthoma-church-ePathram
അബുദാബി : കുടുംബ ങ്ങളിൽ നിന്നും അകന്ന് ലേബർ ക്യാമ്പു കളിൽ കഴിയുന്ന തൊഴിലാളി കൾക്കായി അബു ദാബി മാർത്തോമ്മാ യുവ ജന സഖ്യം ഒരുക്കുന്ന എട്ടാ മത് സുഹൃത്ത് സംഗമം ജനുവരി 22 വെള്ളിയാഴ്ച 5 മണി മുതൽ മുസ്സഫ മാർത്തോമ്മാ ദേവാലയ അങ്കണ ത്തിൽ നടക്കും.

ഇന്ത്യാ ക്കാരെ കൂടാതെ പാക്കിസ്ഥാൻ, ബംഗ്ലാദേശ്, നേപ്പാൾ, വിവിധ അറബ് രാജ്യ ങ്ങൾ എന്നിവിട ങ്ങളിൽ നിന്നുള്ള ആയിരത്തി അഞ്ഞൂറോളം തൊഴിലാളി കൾ സംഗമ ത്തിൽ പങ്കെടുക്കും.

വിവിധ രാജ്യ ങ്ങളിൽ നിന്നുള്ള കലാ രൂപങ്ങ ളുടെ അവതരണം, വിനോദ മത്സര ങ്ങൾ, സ്നേഹ സദ്യ എന്നിവയും ഒരുക്കി യിട്ടുണ്ട്. നിർദ്ധന തൊഴി ലാളി കൾക്ക് വിമാന ടിക്കറ്റ് സൗജന്യ മായി വിതരണം ചെയ്യുന്ന പദ്ധതി യുടെ ഭാഗ മായുള്ള ടിക്കറ്റു കളുടെ വിതരണവും ചടങ്ങിൽ നടക്കും.

ഇടവക വികാരി റവ. പ്രകാശ്‌ എബ്രഹാം, സഹ വികാരി റവ. ഐസ്സക്ക് മാത്യു, സഖ്യം സെക്രട്ടറി സുജിത് വർഗീസ്, കൺവീനർ മാരായ ജിലു ജോസഫ്‌, ദിപിൻ പണിക്കർ എന്നിവർ അടങ്ങുന്ന 25 അംഗ കമ്മറ്റി പ്രവർത്ത നങ്ങ ൾക്ക് നേതൃത്വം നൽകും.

- pma

വായിക്കുക: , , ,

Comments Off on മാർത്തോമ്മാ യുവ ജന സഖ്യം തൊഴിലാളി സൗഹൃദ സംഗമം

ജവാന്മാരെ ആദരിക്കുന്നു

January 22nd, 2016

india-flag-ePathram
അബുദാബി : റിപ്പബ്ലിക് ദിന ആഘോഷ ങ്ങളുടെ ഭാഗ മായി സോഷ്യൽ ഫോറം അബുദാബി, ജനുവരി 28 വ്യാഴാഴ്ച വൈകുന്നേരം 7.30 ന് മുസ്സഫ യിൽ സംഘടി പ്പിക്കുന്ന ചടങ്ങിൽ ജവാന്മാരെ ആദരിക്കുന്നു.

തങ്ങളുടെ യുവത്വം രാജ്യ ത്തി നായി സമർപ്പി ക്കുകയും ശേഷിച്ച കാലം പ്രവാസ ജീവിതം നയി ക്കുകയും ചെയ്യുന്ന നിരവധി സൈനികർ യു. എ. ഇ. യുടെ വിവിധ ഭാഗ ങ്ങളിലായി ജോലി ചെയുന്നു.

രാജ്യത്തിന് അകത്തും പുറത്തും ഏറെ വെല്ലു വിളി കൾ നേരിടുന്ന ഈ കാല ഘട്ടത്തിൽ, ഇന്ത്യൻ സൈന്യ ത്തിൽ സേവനം അനുഷ്ടിച്ച ധീര ജവാ ന്മാരെ ആദരി ക്കുന്ന തിലൂടെ സൈനിക സേവന ത്തിന്റെ മഹത്വം പുതിയ തലമുറ യ്ക്ക് കൂടി പരിചയ പ്പെടുത്തു വാനും സാധിക്കും.

യു. എ. ഇ. യിൽ ജോലി ചെയ്യുന്ന മുൻ കാല സൈനികർ അവരുടെ പേരു വിവരം ജനുവരി 25 നു മുമ്പായി 055 – 70 59 769, 050 – 81 34 310 എന്നീ നമ്പരു കളിൽ വിളിച്ച് അറി യിക്കണം എന്ന് സോഷ്യൽ ഫോറം അബുദാബി പ്രവർത്തകർ അറിയി ക്കുന്നു.

പരിപാടി യുടെ ഭാഗമായി കുട്ടി കൾക്കായി ദേശ ഭക്തി ഗാന മത്സരം, വിവിധ കലാ പരിപാടി കൾ എന്നിവയും ഒരുക്കിയിട്ടുണ്ട് എന്നും സംഘാടകർ അറിയിച്ചു.

- pma

വായിക്കുക: , ,

Comments Off on ജവാന്മാരെ ആദരിക്കുന്നു

ചരിത്രം കുറ്റക്കാര്‍ എന്ന് വിധി എഴുതും : ഡോ. പി. എസ്. ശ്രീകല

January 12th, 2016

dr-ps-sree-kala-in-ksc-ePathram
അബുദാബി : നമ്മുടെ വര്‍ത്ത മാന കാലം, ഭാവി യില്‍ ചരിത്ര മായി മാറു മ്പോള്‍ നമ്മളെ അപഹസി ക്കാനും ആക്ഷേപി ക്കുവാനും കുറ്റ ക്കാര്‍ എന്ന് വിധി എഴുതാനും സാദ്ധ്യത യുള്ള വളരെ അപകട കര മായ തല ത്തിലൂടെ യാണ് നാം ജീവിച്ചു കൊണ്ടി രിക്കുന്നത് എന്ന് സാമൂഹ്യ പ്രവര്‍ത്തകയും എഴുത്തു കാരിയുമായ ഡോ. പി. എസ്. ശ്രീകല.

അബുദാബി കേരള സോഷ്യല്‍ സെന്റര്‍, ശക്തി തിയറ്റേഴ്സ് വനിതാ വിഭാഗ ങ്ങള്‍ സംയുക്ത മായി സംഘടിപ്പിച്ച സെമി നാറില്‍ ‘നവോ ത്ഥാന ത്തി ന്റെ വര്‍ത്തമാനം’ എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് സംസാരി ക്കുക യായി രുന്നു അവര്‍.

ജാതീയ മായ വിവേചന ങ്ങളുടേയും അനാചാര ങ്ങളുടേയും കൂടാര മായി രുന്ന ഭ്രാന്താലയം എന്ന് സ്വാമി വിവേകാനന്ദന്‍ വിശേഷി പ്പിച്ച തടവാട്ടി ലേയ്ക്ക് മടങ്ങു വാനാണ് ‘ഘര്‍ വാപ്പസി’ യിലൂടെ ചിലര്‍ ആവശ്യ പ്പെടു ന്നത്. ജാതീയ മായ വിവേചന ങ്ങള്‍ അസഹ്യമായ കാല ത്താണ് മനുഷ്യന്‍ മറ്റു മത ങ്ങളിലേയ്ക്ക് പരിവര്‍ത്തനം നടത്തിയത്.

മത പരിവര്‍ത്തനം നടത്തിയവരെ അത്തരം ജാതീയത കളി ലേയ്ക്ക് ‘ഘര്‍ വാപ്പസി’ യിലൂടെ മടക്കി കൊണ്ടു വരാനുള്ള ശ്രമം നടത്തുന്നത് ചരിത്രത്തെ കുറിച്ചുള്ള തിരിച്ചറി വില്ലായ്മ കൊണ്ടാണ്.

ജീവിത ഗുണ നില വാരത്തില്‍ നാം മുന്നിലാണ് എന്ന് അഭിമാനി ക്കുമ്പോള്‍ സാമൂഹ്യ പരമായി കേരളത്തെ അനാചാര ങ്ങളുടേയും ദുരാചാര ങ്ങളുടേയും ഇരുണ്ട കാല ത്തിലേ യ്ക്ക് കൊണ്ടു പോകുവാന്‍ ചില കോണുകളില്‍ നടത്തി ക്കൊണ്ടി രിക്കുന്ന ഇത്തരം ശ്രമ ങ്ങളെ ചെറുത്തു തോല്‍പ്പി ക്കേണ്ടി യിരി ക്കുന്നു എന്നും ഡോ. പി. എസ്. ശ്രീകല അഭിപ്രായ പ്പെട്ടു.

ശക്തി വനിതാ വിഭാഗം കണ്‍വീനര്‍ പ്രിയാ ബാലചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ച സെമിനാറില്‍ കേരള സോഷ്യല്‍ സെന്റര്‍ വനിതാ വിഭാഗം കണ്‍വീനര്‍ സുധ സുധീര്‍ സ്വാഗതവും പ്രമീളാ രവീന്ദ്രന്‍ നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on ചരിത്രം കുറ്റക്കാര്‍ എന്ന് വിധി എഴുതും : ഡോ. പി. എസ്. ശ്രീകല

മാറുന്ന പ്രവാസം ; മറക്കുന്ന ആരോഗ്യം – ബോധ വൽകരണ ക്യാമ്പ്

January 9th, 2016

അൽ ഐൻ : ഇന്ത്യൻ കൾച്ചറൽ ഫൌണ്ടേഷൻ (ഐ. സി. എഫ്.) അലൈൻ സെൻട്രൽ കമ്മിറ്റി സംഘടി പ്പിക്കുന്ന ആരോഗ്യ ബോധ വൽകരണ ക്യാമ്പ് ജനുവരി 9 ശനി യാഴ്ച വൈകുന്നേരം 6.30 ന് അലൈൻ യൂണി വേഴ്സിറ്റി സോഷ്യൽ ക്ലബ്ബ് ഓഡിറ്റോ റിയ ത്തിൽ വെച്ച് നടക്കും.

‘മാറുന്ന പ്രവാസം ; മറക്കുന്ന ആരോഗ്യം’ എന്ന വിഷയം ചർച്ച ചെയ്യുന്ന ബോധ വൽകരണ ക്യാമ്പിൽ, കോഴി ക്കോട് മെഡിക്കൽ കോളേജ് ജീവ കാരുണ്യ പ്രവർത്തന വിഭാഗം ‘സഹായി’ യുടെ ഡയരക്ടർ അബ്ദുള്ള സഅദി ചെറുവാടി മുഖ്യ പ്രഭാഷണം നടത്തും.

വിശദ വിവരങ്ങൾക്ക് : 050 59 32 326

- pma

വായിക്കുക: , ,

Comments Off on മാറുന്ന പ്രവാസം ; മറക്കുന്ന ആരോഗ്യം – ബോധ വൽകരണ ക്യാമ്പ്


« Previous Page« Previous « ഉത്തര്‍ പ്രദേശില്‍ ആയിരം കോടി രൂപ ലുലു ഗ്രൂപ്പ് നിക്ഷേപിക്കും
Next »Next Page » കായിക താര ങ്ങള്‍ക്ക് ഇന്ത്യന്‍ സ്കൂളില്‍ വരവേല്‍പ്പ് നല്‍കി »



  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine