അബുദാബി : യു. എ. ഇ. യിലെ എടപ്പാള്‍ നിവാസി കളായ പ്രവാസി കളുടെ കൂട്ടായ്മ യായ ‘ഇമ എടപ്പാള്‍’ അബു ദാബി കമ്മിറ്റി യുടെ വാര്‍ഷിക ആഘോഷം വിപുലമായ പരിപാടി കളോടെ ജനുവരി 8 വെള്ളിയാഴ്ച രാത്രി 7.30 നു അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ വെച്ച് നടക്കും.
വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി നടക്കുന്ന സാംസ്കാരിക സമ്മേളന ത്തില്‍ അബുദാബി യിലെ സാമൂഹ്യ സാംസ്കാരിക രംഗ ങ്ങളിലെ പ്രമുഖരും സംബന്ധി ക്കും. വിവിധ മേഖല കളില്‍ വ്യക്തി മുദ്ര പതിപ്പിച്ച വരെ ആദരി ക്കുന്ന തിന്റെ ഭാഗ മായി ഈ വര്‍ഷം മുതല്‍ ‘ഇമ എടപ്പാള്‍’ പുരസ്കാര ങ്ങള്‍ സമ്മാനിക്കും.
മാധ്യമ രംഗത്തു നിരവധി ശ്രദ്ദേയ പ്രവര്‍ത്ത നങ്ങള്‍ നടത്തി യ മാതൃഭുമി ന്യൂസ് അബുദാബി പ്രതിനിധി സമീര്‍ കല്ലറ, സാമൂഹ്യ സേവന രംഗത്ത് നിന്നും എം. എം. നാസര്‍ (നാസര്‍ കാസര്‍ ഗോഡ്), കലാ രംഗത്തു നിന്നും ഇടക്ക – ചെണ്ട വാദകനായ മഹേഷ് ശുക പുരം, സംഗീത രംഗത്തു നിന്നും യുവ ഗായിക അമല്‍ കാരൂത്ത് ബഷീര്‍ എന്നി വരെ ചടങ്ങില്‍ ആദ രിക്കും.
സമ്മേളനാനന്തരം നടക്കുന്ന “ഇശല്‍ മഴ ” എന്ന സംഗീത വിരുന്നില്‍ നോവിന്റെ പാട്ടുകാരന്‍ ജംഷീര്‍ കൈനി ക്കര യുടേ നേതൃത്വ ത്തില്‍ യു.എ. ഇ. യിലെ പ്രമുഖ ഗായകര്‍ ഗാനങ്ങള്‍ ആലപിക്കും.
കഴിഞ്ഞ പത്തു വര്‍ഷമായി എടപ്പാള്‍ പ്രദേശത്തെ ജീവ കാരുണ്യ പ്രവര്‍ത്ത നങ്ങ ളില്‍ സജീവ മായ ഇടപെടലു കള്‍ നടത്തുകയും അവശത അനുഭവി ക്കുന്ന വര്‍ക്കു ‘ഇമ എടപ്പാള്‍’ വേണ്ടുന്ന സഹായ സഹ കരണ ങ്ങള്‍ എത്തിച്ചു കൊടുക്കു കയും ചെയ്തു വരുന്നുണ്ട്. സ്വന്ത മായി ഭൂമി ഇല്ലാത്ത 14 കുടുംബ ങ്ങള്‍ക്ക് ഇമ ഗ്രാമ ത്തില്‍ അഞ്ചു സെന്റ് ഭൂമി വീതം നല്‍കി ക്കഴിഞ്ഞു. സ്ഥിരം മരുന്നു കഴി ക്കേ ണ്ട തായ പാവ പ്പെട്ട രോഗി കളെ കണ്ടെത്തി അവര്‍ ക്കു മരുന്നും മറ്റു ചികില്‍സാ സൗകര്യ ങ്ങളും നല്‍കി വരുന്നുണ്ട് ഈ കൂട്ടായ്മ.