അബുദാബി : അങ്കമാലി നിവാസികളുടെ യു. എ. ഇ. യിലെ പ്രവാസി കൂട്ടായ്മയായ അങ്കമാലി എന്‍. ആര്‍. ഐ. അസോസി യേഷന്‍ (ആന്റിയ) അബുദാബി ചാപ്റ്റര്‍ സംഘടിപ്പിച്ച രക്ത ദാന ക്യാമ്പില്‍ നൂറ്റി ഇരുപതു പേര്‍ പങ്കെടുത്തു രക്തം ദാനം ചെയ്തു
അബുദാബി ബ്ലഡ് ബാങ്കില്‍ നടന്ന ചടങ്ങില്‍ ആന്റിയ വൈസ് പ്രസിഡന്റ് ജസ്റ്റിന്‍ തോമസ് അദ്ധ്യക്ഷത വഹിച്ചു. കേരളാ സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് എന്‍. വി. മോഹന്‍ പരിപാടി ഉത്ഘാടനം ചെയ്തു. ബ്ലഡ് ബാങ്ക് പ്രതിനിധി ഡോക്ടര്‍ ഹസ്സ മംദൂഹ്, ആന്റിയ കോഡിനേറ്റര്‍ ജസ്റ്റിന്‍ പോള്‍, കണ്‍വീനര്‍ മനു വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു.
Donate Blood … Donate Love and Life എന്ന മുദ്രാവാക്യ വുമായി സംഘടിപ്പിച്ച രക്ത ദാന ക്യാമ്പില്‍ യു. എ. ഇ. യിലെ വിവിധ എമിരേറ്റു കളില്‍ നിന്നു മുള്ള സ്ത്രീ കള്‍ അടക്കമുള്ള ആന്റിയ അംഗ ങ്ങളും സാധാരണ ക്കാരായ തൊഴിലാളി കളും മറ്റു സംഘടനാ പ്രതി നിധി കളുമായി നൂറ്റി ഇരുപതു പേര്‍ രക്തം ദാനം ചെയ്യുവാനായി എത്തിയിരുന്നു.
ഒരു പ്രാദേശിക കൂട്ടായ്മ ഇത്രയും പേരെ ഈ പരിപാടിയിലേക്ക് എത്തിച്ചതില്‍ ബ്ലഡ് ബാങ്ക് പ്രതിനിധികള്‍ ഭാരവാഹികളെ പ്രത്യേകം അഭിനന്ദിച്ചു.
ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി തുടര്‍ച്ചയായ മൂന്നാം വര്‍ഷ മാണ് അങ്ക മാലി എന്‍. ആര്‍. ഐ. അസോസി യേഷന്‍ അബുദാബി ചാപ്റ്റര്‍ രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്.