മാര്‍ത്തോമാ യുവജന സഖ്യം ഇഫ്താര്‍ വിരുന്നൊരുക്കി

July 13th, 2015

അബുദാബി : മാർത്തോമാ യുവ ജന സഖ്യം അൽ ഹുസ്സം ലേബർ ക്യാമ്പിലെ തൊഴിലാളികൾക്ക് ഒരുക്കിയ ഇഫ്താർ വേറിട്ടതായി. ആയിരത്തോളം തൊഴിലാളികൾ ക്കായി അബുദാബി മാർത്തോമ്മാ യുവ ജന സഖ്യം പ്രവർത്തകർ അൽ ഹുസ്സം ലേബർ ക്യംപില്‍ ഇഫ്താര്‍ വിരുന്നു നടത്തിയത് മാതൃകാ പരമായി.

തൊഴിൽ മന്ത്രാലയ ത്തിന്റെ സഹകര ണത്തോടെ യാണ് ലേബര്‍ ക്യാമ്പില്‍ ഇഫ്താര്‍ സംഗമം ഒരുക്കിയത്. ഇന്ത്യാക്കാരെ കൂടാതെ പാകിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ രാജ്യ ക്കാരും അറബ് വംശജരും ഇഫ്താർ സംഗമ ത്തിൽ പങ്കെടുത്തു.

സാമ്പത്തിക ബുദ്ധിമുട്ടുള്ള തൊഴിലാളി കൾക്ക് ഇന്ത്യൻ സ്ഥാനപതി കാര്യാലയ ത്തിന്റെ സഹകരണ ത്തോടെ വിമാന ടിക്കറ്റ് നൽകുന്ന പദ്ധതിക്ക് മാർത്തോമ്മാ യുവജന സഖ്യം തുടക്കം കുറിക്കുമെന്ന് സഖ്യം ഭാര വാഹികൾ അറിയിച്ചു.

ഇടവക വികാരി റവറന്റ്. പ്രകാശ്‌ എബ്രഹാം, സഹ വികാരി റവറന്റ്. ഐസ്സക് മാത്യു, സഖ്യം വൈസ് പ്രസിഡന്റ്‌ വിത്സണ്‍ ടി. വർഗീസ്സ് തുടങ്ങിയവര്‍ ഇഫ്താർ സംഗമ ത്തിന് നേതൃത്വം നൽകി.

- pma

വായിക്കുക: , ,

Comments Off on മാര്‍ത്തോമാ യുവജന സഖ്യം ഇഫ്താര്‍ വിരുന്നൊരുക്കി

മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ ഒരുക്കിയ ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി

July 6th, 2015

ഷാര്‍ജ : ചലചിത്ര താരം മമ്മൂട്ടിയും മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫയര്‍ അസോസിയേഷനും നടത്തുന്ന ജീവ കാരുണ്യ പ്രവര്‍ത്തന ങ്ങളുടെ ഭാഗമായി ഷാര്‍ജ സജ ലേബര്‍ ക്യാമ്പില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു.

നാനൂറോളം റമദാന്‍ കിറ്റുകള്‍ സജ്ജ യിലെ ലേബര്‍ ക്യാമ്പുകളില്‍ അസോസി യേഷന്‍ പ്രസിഡന്‍റ് ഷനോജിന്റെ നേതൃത്വത്തില്‍ വിതര ണം ചെയ്തു. സെക്രട്ടറി അഷ്റഫ്, ട്രഷറര്‍ റജീബ്, സെയ്ഫ് കുമ്മനം, ഗുലാന്‍, അജേഷ് എന്നിവര്‍ നേതൃത്വം നല്‍കി.

- pma

വായിക്കുക: , , , ,

Comments Off on മമ്മൂട്ടി ഫാന്‍സ് അസോസിയേഷന്‍ ഒരുക്കിയ ഇഫ്താര്‍ സംഗമം ശ്രദ്ധേയമായി

കണ്ടല്‍ച്ചെടികള്‍ വെച്ച് പിടിപ്പിച്ചു

June 24th, 2015

mangrove-forest-in-uae-ePathram അബുദാബി : പരിസ്ഥിതി വകുപ്പിന്റെ ആഭിമുഖ്യ ത്തില്‍ അബുദാബി യില്‍ 20 ലക്ഷം കണ്ടല്‍ ച്ചെടികള്‍ വെച്ച് പിടി പ്പിച്ചു. തീരദേശ പരിസ്ഥിതി യുടെ യും ജൈവ സമൂഹത്തിന്റെയും രക്ഷ ക്കായി ട്ടാണ് ഇത്തരം ഒരു സംരംഭം ഒരുക്കി യത്. തീരദേശ ങ്ങള്‍ കേന്ദ്രീകരിച്ച് നിരവധി പ്രവര്‍ത്ത ന ങ്ങള്‍ പരിസ്ഥിതി വകുപ്പ് തുടക്കം കുറിച്ചിട്ടുണ്ട്. കണ്ടല്‍ ക്കാടുകളുടെ വളര്‍ച്ച മത്സ്യ സമ്പത്ത് വര്‍ദ്ധി ക്കാനും സഹായ കര മാവും എന്നും മറൈന്‍ ഡൈവേഴ് സിറ്റി വകുപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. ശൈഖ് സലിം അല്‍ ദാഹരി അഭി പ്രായ പ്പെട്ടു. വരും തലമുറ കളുടെ ക്ഷേമ ത്തിന് ഇത്തരം പ്രവര്‍ത്തന ങ്ങള്‍ അനിവാര്യമാണ് എന്നും ഡോ. ശൈഖ് സലിം അല്‍ ദാഹരി വ്യക്ത മാക്കി.

* കണ്ടല്‍ കാടുകളുമായി യു.എ.ഇ. യുടെ തേക്കടി

- pma

വായിക്കുക: , , ,

Comments Off on കണ്ടല്‍ച്ചെടികള്‍ വെച്ച് പിടിപ്പിച്ചു

അമിതവണ്ണം : യൂണിവേഴ്സല്‍ ആശുപത്രിയില്‍ ക്യാമ്പയിന്‍

June 23rd, 2015

abudhabi-universal-hospital-ePathram
അബുദാബി : തലസ്ഥാനത്തെ പ്രമുഖ സ്വകാര്യ ആശുപത്രി യായ യൂണിവേഴ്സലില്‍ പൊണ്ണത്തടി, പ്രമേഹം എന്നീ രോഗ ങ്ങള്‍ക്ക് എതിരെ റമദാന്‍ മാസത്തില്‍ ബോധ വൽക്കരണ ക്യാമ്പുകള്‍ നടത്തും എന്ന് മാനേജിംഗ് ഡയറക്‌ടർ ഡോ. ഷെബീർ നെല്ലിക്കോട് അറിയിച്ചു.

ഗൾഫ് രാജ്യ ങ്ങളില്‍ അമിത വണ്ണവും പ്രമേഹവുംമൂലം ബുദ്ധി മുട്ടുന്നവരും രോഗ ബാധിതരായി ചികിൽസ തേടി എത്തുന്നവരും വർ ദ്ധിച്ച സാഹചര്യ ത്തിലാണു യൂണി വേഴ്‌സൽ ആശുപത്രി യുടെ എല്ലാ ബ്രാഞ്ചുകളിലും ബോധവല്‍കരണ ക്യാമ്പുകള്‍ നടത്തുന്നത്.

അബുദാബി എയര്‍ പോര്‍ട്ട് റോഡിലെ യൂണി വേഴ്‌സൽ ആശുപത്രി യിൽ ദിവസവും രാവിലെ പത്തു മുതൽ വൈകിട്ട് അഞ്ചു വരെ യാണു ക്യാമ്പ് നടക്കുക. ‘കുട്ടികളിലെ അമിത വണ്ണം നിയന്ത്രിക്കൂ’ എന്ന പ്രമേയ ത്തിൽ സ്‌കൂളുകൾ കേന്ദ്രീ കരിച്ചും ബോധവൽക്കരണ ക്യാംപെയിൻ നടത്തും എന്ന്‍ അധികൃതർ അറിയിച്ചു.

- pma

വായിക്കുക: ,

Comments Off on അമിതവണ്ണം : യൂണിവേഴ്സല്‍ ആശുപത്രിയില്‍ ക്യാമ്പയിന്‍

ഇടവകകളുടെ ദൌത്യം സഫലമാകാന്‍ മനോഭാവ ങ്ങളിലെ മാറ്റം അനിവാര്യം

June 9th, 2015

abudhabi-marthoma-church-retreat-2015-ePathram
അബുദാബി : സഹ ജീവി കളില്‍ സുവിശേഷ വേല സ്ഥലം കണ്ടെത്തുന്ന തല ത്തിലേക്ക് വിശ്വാസി കളുടെ മനോഭാവ ത്തില്‍ മാറ്റം വരുമ്പോഴാണ് പ്രാദേശിക ഇടവക കളുടെ ദൌത്യം അര്‍ത്ഥ പൂര്‍ണ്ണമാകൂ എന്ന് മലങ്കര മാര്‍ത്തോമ സഭ യുടെ ജനറല്‍ സെക്രട്ടറി റവ. ഉമ്മന്‍ ഫിലിപ്പ്.

ആകാംക്ഷയും ഉത്‌കണ്‌ഠയും നിറഞ്ഞ ഒരു സമൂഹത്തില്‍ പ്രത്യാശ യുടെ പൊന്‍ കിരണങ്ങള്‍ വീഴ്ത്താന്‍ ഇടവക കളു ടെയും വിശ്വാസി കളുടെയും കാഴ്ചപ്പാടു കളില്‍ പുതിയ ദര്‍ശനം ഉണ്ടാവണം എന്നും അബുദാബി മാര്‍ത്തോമ ഇട വക യുടെ ഏക ദിന ധ്യാന സമ്മേളന ത്തില്‍ ‘ഇടവക ഒരു സുവിശേഷ വേല സ്ഥലം’ എന്ന വിഷയ ത്തെ അധി കരിച്ച് മുഖ്യ പ്രഭാഷണം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.

ഇടവകയുടെ അടുത്ത വര്‍ഷത്തെ പ്രവര്‍ത്തന ങ്ങള്‍ക്ക് കര്‍മ്മ രേഖ തയ്യാറാക്കുന്ന തിന്റെ ഭാഗ മായാണ് ധ്യാന സമ്മേളനം സംഘടി പ്പിച്ചത്. ഇടവക യിലെ അംഗ ങ്ങളുടെ ജീവിത ത്തെ ആഴത്തില്‍ സ്പര്‍ശി ക്കുന്ന പ്രവര്‍ത്തന ങ്ങള്‍ ക്കാണ് ഇക്കുറി മുന്‍ഗണന നല്‍കുന്ന തെന്ന് വികാരി റവ. പ്രകാശ്‌ എബ്രഹാം അറിയിച്ചു. അനില്‍ സി. ഇടിക്കുള രചനയും മാത്യൂസ്‌ പി. ജോണ്‍ സംഗീത വും നിര്‍വഹിച്ച സന്ദേശ ഗീതം, ചര്‍ച്ച് ഗായക സംഘം ആലപിച്ചു.

സഹ വികാരി റവ. ഐസ്സക് മാത്യു, സെക്രട്ടറി ജിനു രാജന്‍, മാത്യൂസ്‌ പി. ജോണ്‍ എന്നിവര്‍ പരിപാടികള്‍ക്കു നേതൃത്വം നല്‍കി.

- pma

വായിക്കുക: , ,

Comments Off on ഇടവകകളുടെ ദൌത്യം സഫലമാകാന്‍ മനോഭാവ ങ്ങളിലെ മാറ്റം അനിവാര്യം


« Previous Page« Previous « അനധികൃത വാഹനങ്ങള്‍ പിടിച്ചെടുത്തു
Next »Next Page » അബുദാബി ടാക്സികളില്‍ സി. സി. ടി. വി. ക്യാമറകള്‍ »



  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine