ഷാര്‍ജ : യു. എ. ഇ. യില്‍ മരണ പ്പെടുന്നവര്‍ക്കു വേണ്ടി നിസ്വാര്‍ഥ സേവനം നടത്തുന്ന സാമൂഹിക പ്രവര്‍ത്ത കന്‍ അഷ്റഫ് താമരശ്ശേരി യുടെ ജീവിത കഥ ഹൃദയ സ്പര്‍ശി യായി അവതരിപ്പിച്ച ‘പരേതര്‍ക്കൊരാള്‍’ എന്ന പുസ്തക ത്തിന്‍െറ രണ്ടാം പതിപ്പ് പുറത്തിറങ്ങുന്നു.
ബഷീര്‍ തിക്കോടി രചിച്ച പുസ്തകം മാതൃഭൂമി ബുക്സാണ് പ്രസിദ്ധീ കരിച്ചത്. പൊതു പ്രവര്‍ത്തന രംഗത്തു നിന്നും അഷ്റഫ് അനുഭവിച്ചറിഞ്ഞ ജീവിത യാഥാര്‍ഥ്യങ്ങളാണ് പുസ്തക ത്തിന്റെ രചനക്ക് ആധാരം.
ആദ്യ പതിപ്പിന്‍െറ മുഴുവന്‍ കോപ്പികളും പ്രകാശന ചടങ്ങില്‍ തന്നെ വിറ്റു പോയിരുന്നു. ബഷീര്‍ തിക്കോടി തന്നെ തിരക്കഥ ഒരുക്കി ‘പരേതര്‍ക്കൊരാള്‍’ എന്ന കൃതിയിലെ ഒരു അദ്ധ്യായം പ്രശസ്ത തിരക്കഥാ കൃത്ത് ടി. എ. റസാഖ് സിനിമ യാക്കുകയാണ്. ഇതോടൊപ്പമാണ് വായനക്കാരുടെ നിരന്തരമായ അഭ്യര്‍ത്ഥനയും ആവശ്യവും മാനിച്ച് രണ്ടാം പതിപ്പ് പുറത്തിറങ്ങുന്നത്.