അബുദാബി : നാലു ഘട്ട ങ്ങളി ലായി അബു ദാബി യുടെ വിവിധ ഭാഗ ങ്ങളി ലായി നടക്കന്ന ‘അബു ദാബി ടൂർ 2016‘ സൈക്ലിംഗ് മത്സരം ഒക്‌ടോബർ 20 വ്യാഴാഴ്ച മുതല്‍ ആരംഭിക്കും.
സൈക്ലിംഗ് മത്സര ത്തിന്റെ മൂന്ന് ഘട്ട ങ്ങള്‍ സ്പ്രിന്‍റും ഒരു ഘട്ടം മീഡിയം മൗണ്ടൈൻ എന്ന വിഭാഗ ത്തിലു മായിരിക്കും.
ഒക്‌ടോബർ 20 വ്യാഴാഴ്ച ഉച്ചക്ക് 1.15 ന് മദീനത്ത് സായിദി ൽ നിന്നും മത്സര ത്തിന്റെ ഒന്നാം ഘട്ടം ആരം ഭിക്കും.147 കിലോ മീറ്റര്‍ ദൂര ത്തിലുള്ള ഈ ആദ്യ ഘട്ട മത്സരം മദീനത്ത് സായിദില്‍ നിന്നും തുടങ്ങി തിരിച്ച് അവിടെ തന്നെ സമാപിക്കും.
ലിവയെയും മദീനത് സായിദി നെയും ബന്ധി പ്പിക്കുന്ന പാതയും ഇരു നഗര ങ്ങളി ലെയും ഉള്‍ റോഡു കളും വ്യാഴാഴ്ച ഉച്ചക്ക് 12 മുതല്‍ 5.15 വരെ വിവിധ സമയ ങ്ങളിലായി അടച്ചിടും.
ഒക്‌ടോബർ 21 വെള്ളി യാഴ്ച ഉച്ചക്ക് 2.10 ന് ആരംഭി ക്കുന്ന രണ്ടാം ഘട്ടം സൈക്ലിംഗ് മത്സരം 115 കിലോ മീറ്റര്‍ ദൂര ത്തിൽ അബുദാബി അല്‍ മറീന യില്‍ ആയി രിക്കും നടക്കുക.
ഒക്‌ടോബർ 22 ശനിയാഴ്ച ഉച്ചക്ക് 1.10 ന് തുടങ്ങുന്ന മൂന്നാം ഘട്ടം 150 കിലോ മീറ്റര്‍ ദൂര ത്തിൽ അല്‍ ഐന്‍ ജബല്‍ ഹഫീത് മലമ്പാത യിൽ നടക്കും. അബു ദാബി യാസ് മറീന സര്‍ക്യൂട്ടില്‍ 26 ലാപു കളായി 143 കിലോ മീറ്റർ ദൂര ത്തിൽ നാലാം ഘട്ട മത്സരവും നടക്കും.
അബുദാബി ടൂർ കടന്നു പോകുന്ന ഭാഗ ങ്ങളിലെ റോഡു കള്‍ അടച്ചിടും.