ഒളിമ്പ്യൻ റഹ്‌മാൻ ഫുട്ബോൾ ലോഗോ പ്രകാശനം ചെയ്തു

January 8th, 2017

footballer-bhaichung-bhutia-release-logo-ePathram
അബുദാബി : ഒളിമ്പ്യൻ റഹ്മാന്റെ സ്മരണാർത്ഥം അബു ദാബി കുന്ദ മംഗലം നിയോജക മണ്ഡലം കെ. എം. സി. സി. സംഘടി പ്പി ക്കു ന്ന ഒളി മ്പ്യൻ റഹ്മാൻ മെമ്മോ റിയൽ സെവൻസ് ഫുട്ബോൾ ടൂർണ്ണ മെന്റിൽ പങ്കെടുക്കുന്ന ടീമു കളുടെ ലോഗോ പ്രകാശനം ചെയ്തു. ഇന്ത്യൻ ഫുട്ബോൾ ടീം മുൻ ക്യാപ്റ്റൻ ബൈചുംഗ് ബൂട്ടിയ യിൽ നിന്നും നെല്ലറ ഷംസുദ്ധീൻ ലോഗോ ഏറ്റു വാങ്ങി.

സൗഫീദ് കുറ്റിക്കാട്ടൂർ, ഷാഹുൽ മുറിയനാൽ, അബ്ദു റസാഖ് കുറ്റിക്കടവ്, ഷംസുദ്ധീൻ പാറമ്മൽ, എ. എം. അൽത്താഫ് തുടങ്ങി യവർ സംബ ന്ധിച്ചു.

olympian-rahman-ePathram

ഒളിമ്പ്യൻ റഹ്മാൻ

1956ലെ മെൽബൺ ഒളിംമ്പിക്സിൽ എക്കാല ത്തെയും മികച്ച പ്രകടനം കാഴ്ച വെച്ച് സെമി ഫൈനൽ വരെ മുന്നേറിയ ഇന്ത്യൻ ഫുട്ബോൾ ടീമി ന്റെ പ്രതി രോധ നിര യിലെ വൻമതിൽ എന്ന വിളി പ്പേരുളള ഒളിമ്പ്യൻ റഹ്മാന്റ സ്മരണാർത്ഥം കേരള ത്തിന് പുറത്ത് ആദ്യ മായി ഒരു ഫുട്ബോൾ മത്സരം അബുദാബി കുന്ദ മംഗലം നിയോ ജക മണ്ഡലം കെ. എം. സി. സി. യാണ്.

ജനുവരി 13 വെളളി യാഴ്ച വൈകുന്നേരം 3 മണി ക്ക് അബു ദാബി ആംഡ് ഫോഴ്സ് ഓഫീസേഴ്‌സ് ക്ലബ്ബ് ഗ്രൗണ്ടിൽ വെച്ച് നടക്കുന്ന ടൂർണ്ണ മെന്റിൽ നില വിലെ ജേതാ ക്കളായ അൽ തയ്യിബ് എഫ്. സി. അബു ദാബി, വാങ്ക അവഞ്ചെ ദുബായ്, കുർബ ദുബായ്, ഹെക്സ അബു ദാബി, സ്‌പോർട്ടിംഗ് എഫ്. സി. അബു ദാബി, ഗ്ലോബ് ട്രക്കേഴ്സ്, റിവേര വാട്ടർ, ഏഴി മല എഫ്. സി. ഉൾ പ്പെടെ യു. എ. ഇ. യുടെ വിവിധ എമിറേറ്റു കളിൽ നിന്നുമായി പ്രമുഖ രായ പതിനാറ് ടീമു കളാണ് കള ത്തിൽ ഇറങ്ങുന്നത്.

 

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഷഹീന്‍ സായിദ് അല്‍ മുഹൈരി : മിസ്റ്റര്‍ ഐ. എസ്‌. സി.

December 19th, 2016

mr-isc-2016-shaheen-zayed-al-muhairy-ePathram.jpg
അബുദാബി : ഇന്ത്യാ സോഷ്യല്‍ ആൻഡ് കൾച്ചറൽ സെന്റർ സംഘടി പ്പിച്ച ശരീര സൗന്ദര്യ മത്സര ത്തില്‍ യു. എ. ഇ. സ്വദേശി ഷഹീന്‍ സായിദ് അല്‍ മുഹൈരി യെ “മിസ്റ്റര്‍ ഐ. എസ്. സി.” യായി തെരഞ്ഞെടുത്തു.

ഭാര ത്തിന്റെ അടി സ്ഥാന ത്തിൽ നാലു വിഭാഗ ങ്ങളായി തരം തിരിച്ചാണ് മത്സരം നടന്നത്. 60 – 70 കിലോ ഗ്രാം, 70 – 80 കിലോ ഗ്രാം, 80 – 90 കിലോ ഗ്രാം, 90 കിലോ ഗ്രാമി നു മുകളില്‍ എന്നീ വിഭാഗ ങ്ങളി ലായി വിവിധ രാജ്യക്കാ രായ എഴുപ തോളം പേര്‍ പങ്കെടുത്തു.

70 കിലോ വിഭാഗ ത്തില്‍ ബംഗ്ളാ ദേശു കാര നായ റോബിന്‍ ഖാന്‍, 80 കിലോ വിഭാഗ ത്തില്‍ ഇന്ത്യാ ക്കാര നായ മുഹമ്മദ് നിഷാദ്, 90 കിലോ വിഭാഗ ത്തില്‍ യു. എ. ഇ. സ്വദേശി ഷഹീന്‍ സായിദ് അല്‍ മുഹൈരി, 90 കിലോ ഗ്രാമി നു മുകളില്‍ കെമോറോസ് സ്വദേശി വലീദ് അഹ്മദ് ബഹാദര്‍ എന്നിവര്‍ ഒന്നാം സ്ഥാനം നേടി.

നാലു വിഭാഗ ങ്ങളില്‍ നിന്നുള്ള മത്സരാര്‍ ത്ഥിക ളില്‍ ഏറ്റവും കൂടുതല്‍ പോയിന്റ് നേടി യാണ് ഷഹീൻ സായിദ് അല്‍ മുഹൈരി മിസ്റ്റര്‍ ഐ. എസ്. സി. പട്ടം കരസ്ഥ മാക്കിയത്.

ചടങ്ങിൽ മുഖ്യാതിഥി ആയി എത്തിയ മിസ് യൂണി വേഴ്‌സ് ഫന്നി അല്‍ സറൂണി ചാമ്പ്യന്‍ പട്ടം ചാര്‍ത്തി. ഐ. എസ്‌. സി. പ്രസിഡന്റ് തോമസ് വര്‍ഗീസ്, ജനറല്‍ സെക്രട്ടറി ജോണ്‍ പി. വര്‍ഗീസ്, കായിക വിഭാഗം സെക്രട്ടറി മാരായ എ. എം. നിസാര്‍, പ്രകാശ് തമ്പി എന്നി വർ പരി പാടി കൾക്ക് നേതൃത്വം നൽകി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഒളിമ്പ്യൻ റഹ്മാൻ മെമ്മോറിയൽ ഫുട്ബാൾ ടൂർണ്ണമെന്റ് ജനുവരി 13 ന്

December 17th, 2016

sevens-foot-ball-in-dubai-epathram
അബുദാബി : ഒളിമ്പ്യൻ റഹ്മാന്റെ സ്മരണാർത്ഥം അബു ദാബി കുന്ദ മംഗലം നിയോജക മണ്ഡലം കെ. എം. സി. സി. സംഘടി പ്പിക്കുന്ന രണ്ടാമത് ഒളിമ്പ്യൻ റഹ്മാൻ മെമ്മോ റിയൽ സെവ ൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് 2017 ജനുവരി 13 വെള്ളിയാഴ്ച വൈകുന്നേരം 3 മണിക്ക് അബു ദാബി ആംഡ് ഫോഴ്സ് ഓഫീസേഴ്‌സ് ക്ലബ്ബ് ഗ്രൗണ്ടിൽ വെച്ചു നടത്തുവാൻ തീരു മാനി ച്ചതായി സംഘാ ടകർ അറി യിച്ചു.

അബുദാബി കുന്ദ മംഗലം നിയോജക മണ്ഡലം കെ. എം. സി. സി. സംഘടി പ്പിക്കുന്ന രണ്ടാമത് ടൂർണ്ണ മെന്റിൽ യു. എ. ഇ. യുടെ വിവിധ എമിറേറ്റു കളിൽ നിന്നുമായി പ്രമുഖ ഫുട്‍ബോൾ ടീമു കൾ മാറ്റുരക്കും.

കഴിഞ്ഞ വർഷത്തെ മത്സര ത്തിൽ 16 ടീമുകളാണ് കളി ക്കള ത്തിൽ ഇറങ്ങിയത്. ഇനിയും പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ടീമുകൾ രജിസ്ട്രേഷന് ബന്ധപ്പെടുക : 055 71 83 430 (ഷംസുദ്ധീൻ), 055 20 980 66 (സൗഫീദ്).

eMail : soufeedsoufi at gmail dot com

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കബഡി ടൂര്‍ണമെന്‍റ് : പിക്സെല്ലോ റൈഡേഴ്സ് ജേതാക്കള്‍

December 10th, 2016

അബുദാബി: കേരള സോഷ്യല്‍ സെന്‍റര്‍ സംഘടി പ്പിച്ച ഏക ദിന കബഡി ടൂര്‍ണ്ണ മെന്‍റില്‍ പിക്സെല്ലോ റൈഡേ ഴ്സ് ജേതാ ക്കളായി.

സാന്ത്യാര്‍ കെ. എസ്. വി. ടീം രണ്ടാം സ്ഥാനം കരസ്ഥ മാക്കി. റെഡ് സ്റ്റാര്‍ ദുബൈ, അര്‍ജ്ജുന അച്ചേരി എന്നീ ടീമു കള്‍ മൂന്നും നാലും സ്ഥാന ങ്ങളി ലെത്തി.

ടൂര്‍ണ്ണ മെന്‍റിലെ മികച്ച റൈഡറായി സാന്ത്യാര്‍ കെ. എസ്. വി. യിലെ രാജേ ഷിനെ തെരഞ്ഞെ ടുത്തു. കേരള സോഷ്യല്‍ സെന്‍റര്‍ ജനറല്‍ സെക്രട്ടറി ടി. കെ. മനോജ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങളും ചേര്‍ന്ന് ട്രോഫി കള്‍ വിതരണം ചെയ്തു.

സ്പോര്‍ട്സ് സെക്രട്ടറി ഗഫൂര്‍ എടപ്പാള്‍ സ്വാഗതവും ടീം കോഡി നേറ്റര്‍ ബാബു രാജ് പിലി ക്കോട് നന്ദിയും രേഖപ്പെ ടുത്തി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ദേശീയ ദിനത്തിലെ സൈക്കിൾ റാലി ശ്രദ്ധേയമായി

December 2nd, 2016

cycle-rally-ksc-uae-national-day-celebration-ePathram
അബുദാബി : ദേശീയ ദിനാഘോഷ ത്തിന്റെ ഭാഗ മായി അബു ദാബി കേരള സോഷ്യല്‍ സെന്റര്‍ സംഘടി പ്പിച്ച സൈക്കിള്‍ റാലി യില്‍ അബുദാബി കമ്മ്യൂണിറ്റി പോലീസില്‍ നിന്നും അഞ്ച് ഉയര്‍ന്ന ഉദ്യോഗസ്ഥർ അടക്കം നൂറോളം സൈക്കിള്‍ യാത്രക്കാര്‍ പങ്കെടുത്തു.

ഡിസംബർ 2 വെള്ളിയാഴ്ച രാവിലെ 9 മണി മുതല്‍ 10 മണി വരെ അബുദാബി കോറണീഷില്‍ വെച്ചായിരുന്നു സൈക്കിള്‍ റാലി നടത്തിയത്. കെ. എസ്. സി. മാനേജിംഗ് കമ്മിറ്റി അംഗ ങ്ങൾ പരിപാടി കൾക്ക് നേതൃത്വം നൽകി.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കരുത്തുറ്റ രാഷ്ട്രവും സന്തുഷ്ടരായ ജന ങ്ങളും രാഷ്ട പിതാവിന്റെ സ്വപ്നം
Next »Next Page » അല്‍ ഐന്‍ ഐ. എസ്. സി. ദേശീയ ദിന ആഘോഷങ്ങൾ »



  • ഇശൽ ഓണം 2024 പ്രോഗ്രാം ബ്രോഷർ പ്രകാശനം ചെയ്തു
  • ചെസ്സ് ടൂർണ്ണമെൻറ് : രജിസ്‌ട്രേഷൻ ആരംഭിച്ചു
  • ഇന്ത്യക്കാരുടെ തൊഴിൽ കുടിയേറ്റം ഉണ്ടാക്കിയ സ്വാധീനം ചർച്ച ചെയ്യപ്പെടണം – ഐ. സി. എഫ്.
  • മരുഭൂമിയിലെ മാരാമൺ : ലോഗോ പ്രകാശനം ചെയ്തു
  • യു. എ. ഇ. യിലെ ആദ്യ പാലിയേറ്റിവ് കെയർ കോൺഫറൻസ് അബുദാബിയിൽ
  • പൊതു മാപ്പ് പ്രയോജനപ്പെടുത്തണം : മലയാളത്തിലും പ്രചാരണം
  • വടകര മഹോത്സവം ഒക്ടോബർ 20 ന് അബുദാബിയിൽ
  • അബുദാബി – ദുബായ് യാത്രക്ക് ഇനി 57 മിനിറ്റുകൾ : ഇത്തിഹാദ് റെയില്‍ പാസഞ്ചര്‍
  • പെരിന്തൽമണ്ണ സി. എച്ച്. സെൻ്റർ പ്രവർത്തക സംഗമം
  • ഷാർജ എമിറേറ്റിൽ സ്വദേശികള്‍ക്ക് സൗജന്യ ആരോഗ്യ പരിരക്ഷാ പദ്ധതി
  • ഡയസ്‌പോറ സമ്മിറ്റ് ഇന്‍ ഡല്‍ഹി ഡിസംബർ അഞ്ചിന്
  • മെട്രോയിലും ട്രാമിലും ഇ-സ്‌കൂട്ടറുകള്‍ കൊണ്ടു പോകാം : ആര്‍. ടി. എ.
  • കോഴിക്കോടൻ ഫെസ്റ്റ് സീസൺ-2 : ലോഗോ പ്രകാശനം ചെയ്തു
  • സുൽത്താനിയ ഫൗണ്ടേഷൻ ഈദ് മിലാദ് ഫെസ്റ്റ് 2024 ശ്രദ്ധേയമായി
  • വിവിധ രാജ്യക്കാർ ഒത്തു ചേർന്ന് ബുർജീൽ മെഡിക്കൽ സിറ്റിയിൽ പൂക്കളം ഒരുക്കി
  • ബാഡ്മിൻറൺ ടൂര്‍ണ്ണമെന്‍റ് : അൽഖൂസ് ബ്രദേഴ്സ് ജേതാക്കളായി
  • യു. എ. ഇ. പാസ്സ് : സൈബർ തട്ടിപ്പുകൾക്ക് എതിരെ മുന്നറിയിപ്പ്
  • മെഹ്ഫിൽ ചെറുകഥാ മത്സരം : ഹുസ്ന റാഫിക്ക് ഒന്നാം സ്ഥാനം
  • പ്രബന്ധ രചനാ മത്സര വിജയികളെ പ്രഖ്യാപിച്ചു
  • മാർത്തോമ്മാ ഇടവക ഹാർവെസ്റ്റ് ഫെസ്റ്റ്-2024 : ലോഗോ പ്രകാശനം ചെയ്തു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine