അബുദാബി : കുന്ദമംഗലം നിയോജക മണ്ഡലം കെ. എം. സി. സി. സംഘടി പ്പിച്ച രണ്ടാമത് ഒളിമ്പ്യൻ റഹ്മാൻ മെമ്മോറിയൽ സെവൻസ് ഫുട്ബോൾ ടൂർണ്ണ മെൻറിൽ തീമ ഗ്രൂപ്പ് കുർബ എഫ്. സി. ദുബായ് ജേതാക്കളായി.
അബുദാബി ആംഡ് ഫോഴ്സ് ഓഫീസേഴ്സ് ഗ്രൗണ്ടിൽ വെച്ച് നടന്ന വാശി യേറിയ കലാശ പോരാട്ട ത്തിൽ നില വിലെ ജേതാക്കളും യു. എ. ഇ. യിലെ സെവൻസ് ഫുട്ബോളിൽ ശക്ത രു മായ അൽ തയ്യിബ് അബു ദാബി യെ എതി രില്ലാത്ത ഒരു ഗോളിന് പരാ ജയ പ്പെടു ത്തി യാണ് കുർബ രണ്ടാമത് ഒളി മ്പ്യൻ റഹ്മാൻ മെമ്മോ റിയൽ ട്രോഫി സ്വന്ത മാക്കി യത്.
ടൂർണ്ണ മെന്റിന്റെ ഔപചാരിക ഉദ്ഘാടനം യു. എ. ഇ. പൗര പ്രമുഖനായ ഈസാ അബ്ദുളള അൽ ഖൂരി നിർവ്വഹിച്ചു. യു. അബ്ദുളള ഫാറൂഖി, ലിജോ, മുഹമ്മദ് സൈദ് പാറയിൽ, കെ. ആലി ക്കോയ, അബ്ദു സമദ് നടുവണ്ണൂർ, ജഹ്ഫർ തങ്ങൾ നാദാ പുരം തുടങ്ങി വിവിധ രംഗത്തുളള പ്രമുഖ വ്യക്തികൾ ഉദ്ഘാടന ചടങ്ങിൽ സംബന്ധിച്ചു.
കോഴിക്കോട് ജില്ലാ കെ. എം. സി. സി. പ്രസിഡൻറ് ലത്തീഫ് കടമേരിയും ടൂർണ്ണ മെൻറ് പ്രായോജക പ്രതി നിധി റഷീഖ് എന്നിവർ വിജയി കൾക്കുളള ട്രോഫിയും മെഡലും പ്രൈസ് മണിയും സമ്മാനിച്ചു.
വാങ്ക അവഞ്ചെ യുടെ ജലാൽ ടൂർണ്ണമെൻറിലെ മികച്ച താര മായും മികച്ച ഗോൾ കീപ്പറായി ഷമീറും മികച്ച ഡിഫൻറ റായി ഷബീറും തെര ഞ്ഞെടു ക്കപ്പെട്ടു. അഞ്ച് ഗോളു കളു മായി അൽ തയ്യിബ് എഫ്. സി. അബു ദാബി യുടെ ജുനൈദ് ആണ് ടൂർണ്ണമെൻറിലെ ടോപ് സ്കോ റർ. ഇവർക്കുളള ട്രോഫി കൾ അബ്ദു റസാഖ് കുറ്റി ക്കടവ് ഷാഹുൽ ഹമീദ് മുറിയനാൽ സിറാജ് ബാലു ശ്ശേരി ഷംസു ദ്ധീൻ പാറമ്മൽ എന്നിവർ സമ്മാ നിച്ചു.