ഐ. എസ്. സി. – അപെക്സ് ബാഡ് മിന്റണ്‍ ചാമ്പ്യന്‍ ഷിപ്പ് 25 മുതല്‍

January 21st, 2018

logo-isc-apex-39th-uae-open-badminton-ePathram
അബുദാബി : ഐ. എസ്. സി. – അപെക്സ് യു. എ. ഇ. തല ബാഡ്മിന്റണ്‍ ചാമ്പ്യന്‍ ഷിപ്പ് അബുദാബി ഇന്ത്യാ സോഷ്യൽ സെന്ററിൽ ജനുവരി 25 ന് ആരംഭിക്കും. ജൂനിയർ സീരീസ് യു. എ. ഇ. സീരീസ് – എലൈറ്റ് സീരീസ് എന്നീ വിഭാഗ ങ്ങളിലാണ് മല്‍സരങ്ങള്‍.

ജൂനിയർ സീരീസ് മൽസരം ജനുവരി 25 മുതൽ ഫെബ്രു വരി മൂന്നു വരെയും യു. എ. ഇ. സീരീസ് – എലൈറ്റ് സീരീസ് മൽസര ങ്ങൾ ഫെബ്രുവരി എട്ടു മുതൽ മാർച്ച് മൂന്നു വരെയും നടക്കും എന്നും സംഘാടകര്‍ അറി യിച്ചു. ജൂനിയർ, യു. എ. ഇ. സീരീസ് ഇനങ്ങളിൽ യു. എ. ഇ. വിസ ക്കാര്‍ക്ക് മല്‍സരിക്കാം. എലൈറ്റ് സീരീസ് മല്‍സര ങ്ങളിൽ ലോക രാജ്യ ങ്ങളിൽ നിന്നുള്ള കളി ക്കാർക്കും പങ്കാളി കളാവാം.

ഐ. എസ്. സി. ആക്ടിംഗ് പ്രസിഡണ്ട് ജയ ചന്ദ്രന്‍ നായര്‍, ജനറല്‍ സെക്രട്ടറി എം. എ. സലാം, സ്‌പോർട്‌സ് സെക്രട്ടറി മാരായ ഫ്രെഡ്ഡി ഫെർണാ ണ്ടസ്, തരുൺ കുമാർ, എ. എം. നിസാർ, പ്രായോജക പ്രതിനിധി കളായ വിനോദ് നമ്പ്യാർ (യു. എ. ഇ. എക്‌സ്‌ചേഞ്ച്), ജയിംസ് സിറിയക് (പാൻ ടെക് ഇലക്ട്രോണിക്‌സ്) എന്നിവർ വാർത്താ സമ്മേളന ത്തിൽ പങ്കെടുത്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

എ​നോര സോ​ക്ക​ർ ഫെ​സ്റ്റ് : അ​ൽ ത​യ്യി​ബ് എഫ്. സി. ജേതാക്കള്‍

November 29th, 2017

sevens-foot-ball-in-dubai-epathram
ദുബായ് : പ്രവാസി കൂട്ടായ്മ യായ എനോര സംഘടി പ്പിച്ച അഖിലേന്ത്യാ സെവൻസ്  ഫുട് ബോള്‍ ടൂര്‍ണ്ണ മെന്‍റ് ‘എനോര സോക്കർ ഫെസ്റ്റ് 2017’ ല്‍ അൽ തയ്യിബ് എഫ്. സി. ടീം ജേതാക്ക ളായി.

ദുബായ് മിർദിഫ് അപ്ടൌണ്‍ സ്കൂൾ ഗ്രൗണ്ടിൽ നടന്ന മല്‍സര ത്തില്‍ 24 ടീമുകൾ മാറ്റുരച്ചു. ജി. എഫ്. സി. ഒറവങ്കര ടീമാണ് രണ്ടാം സ്ഥാനത്ത്.

എനോര ഉപദേശക സമിതി അംഗം അബ്ദുൽ കാദറിന്‍റെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ വൈസ് പ്രസിഡന്‍റ് റസാഖ് കളത്തിൽ അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന അംഗം അബു റഷീദ് ആദ്യ മല്‍സരം കിക്ക് ഓഫ് ചെയ്തു.

ഓർക്കസ്ട്ര മെഗാ സ്റ്റോർ മുഖ്യ പ്രായോജകരും ന്യു 7 ഡേയ്സ് സൂപ്പർ മാർക്കറ്റ് സഹ പ്രയോ ജക രുമായ   ഫുട് ബോള്‍ ടൂര്‍ണ്ണ മെന്‍റ്, ഇംഗ്ലീഷ് ഫുട്ബോളറും ഈസ്റ്റ് സ്പോര്‍ട്സ് മാനേജ്മെന്‍റ് സീനിയർ മാനേജരു മായ ഡേവിഡ് റോബിൻസണ്‍ ഉദ്ഘാടനം ചെയ്തു. ദുബായ് ഓർക്കസ്ട്ര മെഗാ സ്റ്റോർ എം. ഡി. സലിം ഈഡൻ മുഖ്യാഥിതി ആയി സംബന്ധിച്ചു.

ജനറൽ സെക്രട്ടറി ശ്രീലാൽ ചക്കരാത്ത് സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഷാജി എം.അലി നന്ദിയും പറഞ്ഞു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സ്പെഷ്യല്‍ ഒളിമ്പിക്സിന്റെ പ്രായോജ കരായി ലുലു ഗ്രൂപ്പ്

November 23rd, 2017

ma-yousufali-epathram
അബുദാബി : ലുലു ഗ്രൂപ്പ് പ്രായോജ കരായി ക്കൊണ്ട് 2019 ല്‍ നടക്കുന്ന സ്‌പെഷ്യല്‍ ഒളിമ്പി ക്‌സിന്റെ ഭാഗ മായി പ്രവര്‍ത്തി ക്കും എന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം. എ. യൂസഫലി.

ഭിന്ന ശേഷിക്കാര്‍ ക്കു വേണ്ടി യുള്ള ഒളി മ്പിക്‌സ് മത്സര ങ്ങളാണ് സ്‌പെഷ്യല്‍ ഒളിമ്പി ക്‌സിൽ ഉണ്ടാ വുക. ഇതിനു മുന്നോടി യായി നിര വധി മത്സര ങ്ങൾ അബു ദാബി യില്‍ നടക്കും. ഇതി ന്റെ ധനസമാ ഹരണ ങ്ങള്‍ ക്കായി വൈവിധ്യമാർന്ന പരിപാടി കൾ ലുലുവിന്റെ നേതൃത്വ ത്തില്‍ വിവിധ കേന്ദ്ര ങ്ങളില്‍ സംഘടി പ്പി ക്കും.

ഇതു മായി ബന്ധപ്പെട്ട ധാരണാ പത്ര ത്തില്‍ ലുലു ഗ്രൂപ്പ് ചെയര്‍ മാന്‍ എം. എ. യൂസ ഫലി യും അബു ദാബി വേള്‍ഡ് ഗെയിംസ് ഹയര്‍ കമ്മിറ്റി ചെയര്‍ മാന്‍ മുഹ മ്മദ് അബ്ദുല്ല അല്‍ ജുനൈബിയും ഒപ്പു വെച്ചു.

2019 മാര്‍ച്ച് 14 മുതല്‍ 21 വരെ നടക്കുന്ന സ്‌പെഷ്യല്‍ ഒളി മ്പിക്‌സില്‍ 170 ഓളം രാജ്യ ങ്ങളില്‍ നിന്നുള്ള ഏഴാ യിര ത്തോളം പേർ പങ്കെടുക്കും.

പ്രത്യേക പരിഗണന ആവശ്യമുള്ള ഭിന്ന ശേഷി ക്കാര്‍ ക്കു വേണ്ടി യുള്ള പ്രവര്‍ത്തന ങ്ങളില്‍ ഭാഗ മാകു വാന്‍ കഴിഞ്ഞ തില്‍ അഭിമാനിക്കുന്നു എന്ന് എം. എ. യൂസ ഫലി പറഞ്ഞു.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

എനോര സോക്കര്‍ ഫെസ്റ്റ് 2017 ദുബായിൽ

November 22nd, 2017

sevens-foot-ball-in-dubai-epathram
ദുബായ് : എടക്കഴിയൂര്‍ നിവാസി കളുടെ പ്രവാസി കൂട്ടായ്മ യായ ‘എനോര യു. എ. ഇ.’ സംഘ ടിപ്പി ക്കുന്ന അഖിലേന്ത്യാ സെവന്‍സ് ഫുട് ബോള്‍ ടൂര്‍ണ്ണ മെന്റ് ‘ എനോര സോക്കര്‍ ഫെസ്റ്റ് 2017’ നവംബര്‍ 24 വെള്ളി യാഴ്ച ദുബായ് മിര്‍ ദിഫ് അപ് ടൗണ്‍ സ്കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടക്കും. 24 ടീമുകള്‍ മാറ്റു രക്കുന്ന ഫുട്ബോള്‍ മാമാങ്കം ഇംഗ്ലീഷ് ഫുട്ബോളറും ഈസ്റ്റ് സ്പോര്‍ട്സ് മാനേജ്മെന്‍റ് എം. ഡി. യു മായ ജെയിംസ് ബോറിംഗ് ഉദ്ഘാടനം ചെയ്യും.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ബ്ലൂ​സ്റ്റാ​ർ കായിക മേള ഇരുപതാം വർഷ ത്തിലേക്ക്

November 20th, 2017

blue-star-alain-opening-epathram
അൽ ഐൻ : ബ്ലൂസ്റ്റാർ അൽ ഐൻ എല്ലാ വര്‍ഷ ങ്ങളി ലും സംഘടി പ്പിക്കുന്ന ഫാമിലി സ്പോർട്സ് ഫെസ്റ്റി വലിന്‍റെ ഇരുപതാം വാർഷിക മേള, ഡിസംബർ ഒന്ന് വെള്ളി യാഴ്ച രാവിലെ 8:30 ന് അലൈനിലെ യു. എ. ഇ. യൂണി വേഴ്സിറ്റി സ്റ്റേഡിയ ത്തിൽ പ്രസിദ്ധ കായിക താരം പി. യു. ചിത്ര ഉത്ഘാടനം ചെയ്യും.

വിവിധ എമിറേ റ്റുകളില്‍ നിന്നുമായി മൂവായിര ത്തോ ളം കായിക താരങ്ങളും കായിക സ്നേഹി കളും ഈ മേള യിൽ പങ്കെടുക്കുന്നു.

വ്യക്തി ഗത ഇനങ്ങൾക്കു പുറമേ ഫുട് ബോള്‍, ത്രോ ബോൾ, വോളീ ബോൾ, കബഡി, വടം വലി എന്നീ മത്സരങ്ങളും ഉണ്ടാകും. 42 ഇന ങ്ങളിൽ മത്സര ങ്ങൾ നടക്കുന്ന മേള രാവിലെ 8.30 മുതൽ രാത്രി 9 വരെ നീണ്ടു നിൽക്കും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « വിളവെടുപ്പുത്സവം ആഘോഷിച്ചു
Next »Next Page » നൊസ്റ്റാൾജിയ ക്ക് പുതിയ നേതൃത്വം »



  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്
  • ലുലു മാംഗോ മാനിയ വൈറലായി
  • ഈദ് രാവ് : സംഗീത നിശയുമായി കണ്ണൂർ ഷെരീഫ്
  • ഏകീകൃത ദേശീയ ആരോഗ്യ പരി രക്ഷാ പദ്ധതി : ചരിത്ര പ്രസിദ്ധമായ തീരുമാനം
  • അപകടകരമായ ഡ്രൈവിംഗ് : വാഹനം പിടിച്ചെടുത്തു
  • വാഷിംഗ്ടൺ പോസ്റ്റിന്‍റെ ആഗോള എ. ഐ. കൗൺസിലിൽ അദീബ് അഹമ്മദ്
  • പുതിയ ഏകീകൃത ആരോഗ്യ ഇൻഷ്വറൻസിനു പ്രസിഡണ്ടിന്റെ അംഗീകാരം
  • ഡ്രൈവർമാരായ പ്രമേഹ രോഗികൾക്ക് മുന്നറിയിപ്പ്
  • 45 രാജ്യങ്ങളിൽ നിന്നും മുന്നൂറോളം മത്സരാർത്ഥികൾ : ചെസ്സ് ടൂർണ്ണ മെന്റിനായി വിപുലമായ ഒരുക്കങ്ങൾ
  • നവീകരിച്ച അൽ മംസാർ ബീച്ച് തുറന്നു
  • ബലി പെരുന്നാൾ അവധി പ്രഖ്യാപിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine