ആരോഗ്യസംരക്ഷണ സന്ദേശവുമായി ശില്പ ശാല സംഘടിപ്പിച്ചു

February 7th, 2017

uae-national-level-karate-winners-epathram
അബുദാബി : ആരോഗ്യ സംരക്ഷണ സന്ദേശ വുമായി അബു ദാബി യില്‍ ശില്പ ശാലയും കരാട്ടെ ചാമ്പ്യന്‍ ഷിപ്പും സംഘടിപ്പിച്ചു. വിന്നര്‍ കരാട്ടെ ക്ലബ്ബും സാപ്പിള്‍ ഗ്രൂപ്പും ദല്‍മ മാളും ചേര്‍ന്നാണ് പരി പാടി സംഘടി പ്പിച്ചത്.

മാറി വരുന്ന ജീവിത സാഹ ചര്യ ങ്ങളില്‍ ആരോഗ്യം സംരക്ഷി ക്കേണ്ട തിന്റെ പ്രാധാന്യവും സ്വയം പ്രതി രോധ മാര്‍ഗ്ഗ ങ്ങളും ശില്പ ശാല യില്‍ അവ തരി പ്പിച്ചു. 150-ഓളം കുട്ടികള്‍ പങ്കെടുത്തു.

കരാട്ടെ മത്സര ത്തില്‍ വിജയിച്ച കുട്ടി കള്‍ക്ക് ട്രോഫി കളും പങ്കെടുത്ത കുട്ടി കള്‍ക്ക് സര്‍ട്ടി ഫിക്കറ്റു കളും വിതരണം ചെയ്തു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ആരോഗ്യ സംരക്ഷണം : അബുദാബി യില്‍ ശില്പ ശാല

February 2nd, 2017

educational-personality-development-class-ePathram
അബുദാബി : തിരക്കു പിടിച്ച പ്രവാസ ജീവിത ത്തിൽ ആരോഗ്യ സംരക്ഷണ ത്തിന്റെയും കായിക ക്ഷമത വർദ്ധി പ്പിക്കുന്ന തിന്റെയും ആയോധനകല പരി ശീലന ത്തി ന്റെയും ആവശ്യകത പൊതു ജന ങ്ങളെ ബോധ വൽക്ക രിക്കുക എന്ന ലക്ഷ്യ ത്തോടെ ഒരുക്കുന്ന ശില്പ ശാല അബു ദാബി മുസ്സഫ ദൽമാ മാളിൽ ഫെബ്രു വരി 3 വെള്ളി യാഴ്ച നടക്കും എന്ന് സംഘാടകർ അറിയിച്ചു.

ദൽമാ മാളിന്റെ പ്രധാന കവാട ത്തിൽ പ്രത്യേകം തയ്യാ റാക്കിയ വേദി കളിൽ അബു ദാബി യുടെ വിവിധ ഭാഗ ങ്ങളിൽ പ്രവർത്തി ക്കുന്ന ക്ലബ്ബു കളിൽ നിന്നായി നൂറു കണ ക്കിന് കരാട്ടേ അഭ്യാസികളും പരിശീല കരും പങ്കെടുക്കും.

സാപ്പിൾ ഗ്രൂപ്പി ന്റെയും ദൽമാ മാളി ന്റെയും സംയുക്ത സഹ കരണ ത്തോടെ വിന്നർ കരാട്ടേ ക്ലബ്ബ്, വെള്ളി യാഴ്ച രാവിലെ 10 മണി മുതൽ വൈകു ന്നേരം 8 മണി വരെ സംഘടി പ്പിക്കുന്ന ‘സാപ്പിൾ വിന്നർ കപ്പ് 2017’ ഇന്റർ ക്ലബ് കരാട്ടേ ചാമ്പ്യൻ ഷിപ്പിൽ പ്രവാസി കളായി കഴിയുന്ന മുതിർ ന്നവരും കുട്ടി കളു മടങ്ങുന്ന നൂറ്റി അമ്പതോളം കരാട്ടേ കായിക പ്രതിഭകൾ ഈ മൽസര ത്തിൽ അണി നിരക്കും.

യു. എ. ഇ. കരാട്ടേ ഫെഡറേഷൻ ഡയരക്ടർ ക്യാപ്റ്റൻ മുഹമ്മദ് അബ്ബാസ് ഉദ്ഘാടനവും മുസ്സഫ പോലീസ് സ്റ്റേഷൻ കമ്മ്യൂണിറ്റി പോലീസ് മേധാവി ജനറൽ മുഹമ്മദ് മുബാറക് അൽ റാഷിദി അദ്ധ്യക്ഷത യും വഹിക്കും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

കമ്പവലി മത്സരം : ഇന്‍കാസ് മലപ്പുറം ജേതാക്കൾ

January 28th, 2017

ksc-logo-epathram
അബുദാബി : കേരളാ സോഷ്യൽ സെന്റർ കായിക വിഭാഗം സംഘടി പ്പിച്ച ചിറയന്‍ കീഴ് അന്‍സാര്‍ സ്മാരക കമ്പ വലി മത്സരം ശ്രദ്ധേയമായി.

എം.എല്‍.എസ്. റാസ്‌ അല്‍ ഖൈമയെ ഏക പക്ഷീയ മായ രണ്ട് സെറ്റു കള്‍ക്ക് പരാജയ പ്പെടു ത്തി ഇന്‍ കാസ് മലപ്പുറം ജേതാക്കളായി. ജിംഖാന കാസര്‍ഗോഡ്‌, പാലക്കാട് പ്രവാസി അസോസി യേഷന്‍ എന്നിവര്‍ യഥാക്രമം മൂന്നും നാലും കരസ്ഥ മാക്കി.

കെ. എസ്. സി. പ്രസിഡണ്ട് പി. പദ്മ നാഭന്‍ സമ്മാന ങ്ങള്‍ വിതരണം ചെയ്തു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

സമാജം അത്‌ലറ്റിക് മീറ്റ് : ഇന്ത്യൻ സ്കൂൾ ചാമ്പ്യൻ മാരായി

January 28th, 2017

abudhabi-malayalee-samajam-logo-epathram അബുദാബി : മലയാളി സമാജം സംഘടി പ്പിച്ച  യു. എ. ഇ. എക്സ് ചേഞ്ച് ഓപ്പൺ  അത് ലറ്റിക്  മീറ്റ് അബു ദാബി ഓഫീ സേഴ്‌സ് ക്ലബ്ബിലെ  ട്രാക്ക് & ഫീൽഡ് സ്റ്റേഡി യ ത്തിൽ നടന്നു.

കായിക താര ങ്ങളും സംഘാട കരും അദ്ധ്യാ പകരും അണി നിരന്ന മാർച്ച് പാസ്റ്റോടെ തുടക്ക മായ  അത് ലറ്റിക് മീറ്റി ന്റെ ഔപചാരിക ഉദ്ഘാടനം ദീപ ശിഖ തെളി യിച്ച് യു. എ. ഇ. എക്സ് ചേഞ്ച് പ്രതിനിധി വിനോദ് നമ്പ്യാർ നിർവ്വഹിച്ചു.

സമാജം പ്രസിഡണ്ട് ബി. യേശു ശീലന്റെ അദ്ധ്യക്ഷത യിൽ നടന്ന ചടങ്ങിൽ സമാജം സെക്രട്ടറി സതീഷ് കുമാർ സ്വാഗത വും സമാജം സ്പോർട്സ് സെക്രട്ടറി വിജയ രാഘ വൻ നന്ദി യും പ്രകാശി പ്പിച്ചു.

പതിനെട്ടോളം വ്യത്യസ്ഥ ഇന ങ്ങളി ലായി യു. എ. ഇ. യിലെ വിവിധ എമി റേറ്റു കളിൽ നിന്നു ള്ള ഇന്ത്യൻ സ്‌കൂളു കളിൽ നിന്നു മുള്ള നാനൂറി ലേറെ കായിക പ്രതിഭ കൾ മാറ്റു രച്ചു.

പോയി ന്റ് അടി സ്ഥാന ത്തിൽ വിജയി കൾക്ക് വ്യക്തി ഗത സമ്മാന ങ്ങളും മെഡലു കളും സർട്ടിഫി ക്കറ്റു കളും അതാതു മത്സരങ്ങളുടെ ഫല പ്രഖ്യാപന ത്തോടെ മുഖ്യ അതിഥികൾ സമ്മാനിച്ചു. ഏറ്റവും കൂടുതൽ പോയിന്റ് നേടി ക്കൊണ്ട് അബുദാബി ഇന്ത്യൻ സ്കൂൾ ഓവറോൾ ചാമ്പ്യൻ മാരായി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഐ. എസ്. സി. – അപെക്സ് ബാഡ്‌ മിന്റണ്‍ ചാമ്പ്യന്‍ ഷിപ്പ് ഫെബ്രുവരി രണ്ടു മുതൽ

January 24th, 2017

badminton-epathram
അബുദാബി : ഐ. എസ്. സി. അപെക്സ് ബാഡ്‌ മിന്റണ്‍ ചാമ്പ്യന്‍ ഷിപ്പ് ഫെബ്രുവരി രണ്ടു മുതൽ ആരംഭിക്കും. യു. എ. ഇ. യിൽ താമ സിക്കുന്ന വര്‍ ക്കായി യു. എ. ഇ. സീരീസ്, ലോക ത്തിന്റെ ഏതു ഭാഗത്ത് ഉള്ള വർക്കും പങ്കെടുക്കു വാനായി എലൈറ്റ് സീരീസ് എന്നിങ്ങനെ രണ്ടു വിഭാഗ ങ്ങളാ യിട്ടാണ് മല്‍സര ങ്ങള്‍ നടക്കുക.

ഇന്ത്യ, ഇന്‍ഡോനേഷ്യ, മലേഷ്യ, ഡെൻ‌മാർക്ക്, ബഹ്റൈൻ എന്നീ രാജ്യ ങ്ങളിൽ നിന്നുള്ള ദേശീയ താരങ്ങൾ ഉൾപ്പെടെ യുള്ളവരും മല്‍സരിക്കും.

പങ്കെടുക്കുവാന്‍ ആഗ്രഹി ക്കുന്ന വർക്ക് ജനുവരി 28 വരെ പേരു റജിസ്‌റ്റർ ചെയ്യാം.

രണ്ടാഴ്ച ക്കാലം നീണ്ടു നില്‍ക്കുന്ന മല്‍സര ങ്ങള്‍ ഫെബ്രുവരി18 ന് അവസാനിക്കും എന്നും വിജയി കള്‍ക്ക് 70,000 ദിർഹ ത്തിന്റെ ക്യാഷ് അവാർഡു കളും സമ്മാ നിക്കും എന്നും സംഘാട കര്‍ അറിയിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « ശൈഖ് മുഹമ്മദ് ബിന്‍ സായിദിന്റെ സന്ദര്‍ശനം ഇന്ത്യ സ്വാഗതം ചെയ്യുന്നു : അംബാസ്സിഡര്‍
Next »Next Page » ഇന്ത്യയോട് ഐക്യ ദാർഢ്യം : ബുർജ് ഖലീഫ യില്‍ ത്രിവര്‍ണ്ണ പതാക »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine