കേരള ഫുട്ബോള്‍ ലീഗ് ഫൈനല്‍ ദുബായില്‍

March 29th, 2012

ദുബായ് : അക്കാഫിന്റെ ( ഓള്‍ കേരള കോളേജ്സ് അലുംനെ ഫോറം) ആഭിമുഖ്യത്തില്‍ ഹിറ്റ്‌ 96.7 എഫ്‌. എം. ചാനലിന്റെ സഹകരണ ത്തില്‍ നടത്തി വരുന്ന കെ. എഫ്‌. എല്‍ (കേരള ഫുട്ബോള്‍ ലീഗ്) ഫൈനല്‍ മാര്‍ച്ച് 29 വ്യാഴാഴ്ച രാത്രി എട്ടു മുതല്‍ പത്തു വരെ ദുബായ് ഖിസൈസിലെ ഇത്തിസലാത്ത്‌ അക്കാദമി ഗ്രൗണ്ടില്‍ നടക്കും.

തിരുവനന്തപുരം കോളേജ് ഓഫ് എഞ്ചിനീയറിംഗ് അലുംനെ (സീറ്റ)യും കാഞ്ഞങ്ങാട്‌ നെഹ്‌റു ആര്‍ട്സ്‌ ആന്‍ഡ്‌ സയന്‍സ് കോളേജ് അലുംനെ (നാസ്ക്ക)യും തമ്മിലാണ് ഫൈനലില്‍ ഏറ്റുമുട്ടുക.

ലൂസേഴ്സ് ഫൈനലില്‍ തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജ് അലുംനെ ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജ് അലുംനെ എന്നിവര്‍ തമ്മില്‍ മത്സരിക്കും കൂടാതെ അക്കാഫ് – എ. ആര്‍. എന്‍. ഫാമിലി ടീമുകളുടെ മത്സരവും നടക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളി ടൂര്‍ണമെന്റ്

March 22nd, 2012

1-jimmi-george-volly-ball-2012-ePathram
അബുദാബി : കേരളാ സോഷ്യല്‍ സെന്ററിന്റെ ആഭിമുഖ്യ ത്തില്‍ അല്‍ജസീറ സ്പോര്‍ട്സ്‌ ക്ലബ്ബില്‍ ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റിന് തുടക്കം കുറിച്ചു. യു.എ.ഇ. എക്‌സ്‌ചേഞ്ച് ഗ്ലോബല്‍ ഓപ്പറേഷന്‍സ് മാനേജര്‍ പ്രമോദ് മങ്ങാട്ട് ഉദ്ഘാടനം ചെയ്തു.

കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ് കെ. ബി. മുരളി അതിഥി കള്‍ക്ക് പൂച്ചെണ്ടുകള്‍ നല്‍കി. ഉദ്ഘാടനത്തോട് അനുബന്ധിച്ച് കേരള സോഷ്യല്‍ സെന്റര്‍ വനിതാ വിഭാഗത്തിന്റെ നേതൃത്വ ത്തില്‍ വര്‍ണ്ണാഭമായ കലാപരിപാടികള്‍ നടന്നു.

തുടര്‍ന്നു നടന്ന ആദ്യ കളിയില്‍ അല്‍ജസീറ സ്‌പോര്‍ട്‌സ് ക്ലബ്ബ് ഏകപക്ഷീയ മായ മൂന്നു സെറ്റുകള്‍ക്ക് ടോട്ടല്‍ ഓഫീസിനെ പരാജയ പ്പെടുത്തി. ഇന്ത്യന്‍ ഇന്റര്‍ നാഷണലു കളായ രവി കുമാര്‍, ദിലീപ് കോയല്‍, യു. എ. ഇ. ഇന്റര്‍നാഷണല്‍ റാഷിദ് അയൂബ്, യൂണി വേഴ്‌സിറ്റി താരങ്ങളായ ഷമീം, ഫാജിസ്, സജീര്‍ തുടങ്ങിയ താരങ്ങള്‍ നിറഞ്ഞ ടോട്ടല്‍ ഓഫീസിനെ വാശിയേറിയ മത്സര ങ്ങളിലൂടെയാണ് അല്‍ ജസീറ ക്ലബ് പരാജയ പ്പെടുത്തിയത്.

യു. എ. ഇ. നാഷണല്‍ ടിമിലെ ഹാമുദ് ഒമര്‍, സെയ്ഫ് റാഷിദ്, അഹമ്മദ് അല്‍ അത്താസ്, സയീദ് അല്‍മാസ്, മുഹമ്മദ് മുബാറക്, ഹസ്സന്‍ അവാദ്, അവാദ്‌ സലീം എന്നിവര്‍ മിന്നുന്ന സ്മാഷുകളും ബ്ലോക്കിങും നടത്തി ടോട്ടല്‍ ഓഫീസിനെ വിറപ്പിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളി ബോള്‍ അല്‍ജസീറ സ്‌പോര്‍ട്‌സ് ക്ലബ്ബില്‍

March 19th, 2012

ksc-jimmi-george-volly-ball-2012-ePathram
അബുദാബി : അബുദാബി കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന പതിനേഴാമത് കെ. എസ്. സി. – യു. എ. ഇ. എക്‌സ്‌ചേഞ്ച് ജിമ്മി ജോര്‍ജ് മെമ്മോറിയല്‍ വോളിബോള്‍ ടൂര്‍ണമെന്റ് മാര്‍ച്ച് 19 തിങ്കളാഴ്ച രാത്രി 8 മണിക്ക് തുടക്കം കുറിക്കും.

അബുദാബി അല്‍ജസീറ സ്‌പോര്‍ട്‌സ് ക്ലബിലെ ഇന്‍ഡോര്‍ സ്റ്റേഡിയ ത്തില്‍ 6 ടീമുകള്‍ 2 ഗ്രൂപ്പു കളില്‍ ആയാണ് ടൂര്‍ണമെന്റ്. എന്‍. എം. സി. ഗ്രൂപ്പ്, ലൈഫ്‌ ലൈന്‍ ആശുപത്രി, അല്‍ ജസീറ ക്ലബ്ബ്‌, ഓഷ്യന്‍ എയര്‍ ട്രാവല്‍സ്, ബനിയാസ് ക്ലബ്, ടോട്ടല്‍ ഓഫീസ് എന്നീ ആറ് ടീമുകളാണ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുക എന്ന്‍ കെ. എസ്. സി. യില്‍ നടത്തിയ വാര്‍ത്താ സമ്മേളന ത്തില്‍ ഭാര വാഹികള്‍ പറഞ്ഞു.

ഇന്ത്യ, യു. എ. ഇ., ഇറാന്‍, ലബനന്‍, ഈജിപ്ത്, അര്‍ജന്റീന, അമേരിക്ക എന്നീ രാജ്യങ്ങളിലെ ദേശീയ താര ങ്ങളാണ് വിവിധ ടീമുകള്‍ക്കു വേണ്ടി കളിക്കുക.

കേരള സോഷ്യല്‍ സെന്ററില്‍ നിന്ന് അല്‍ ജസീറ യിലേക്ക് വാഹന സൗകര്യം ഏര്‍പ്പെടുത്തി യിട്ടുണ്ട്. ഇന്‍ഡോര്‍ സ്റ്റേഡിയ ത്തിലേക്ക്‌ പ്രവേശനം സൌജന്യ മായിരിക്കും. മാര്‍ച്ച് 24 ശനിയാഴ്ചയാണ് ഫൈനല്‍ .

വാര്‍ത്താ സമ്മേളന ത്തില്‍ കെ. എസ്. സി. പ്രസിഡന്റ് കെ. ബി. മുരളി, സെക്രട്ടറി അഡ്വ. അന്‍സാരി, സ്‌പോര്‍ട്‌സ് സെക്രട്ടറി ജയരാജ്, വൈസ് പ്രസിഡന്റ് ബാബു വടകര, പ്രായോജകരായ യു. എ. ഇ. എക്‌സ്‌ചേഞ്ച് ചീഫ് മാര്‍ക്കറ്റിംഗ് മാനേജര്‍ ഗോപകുമാര്‍, മീഡിയാ മാനേജര്‍ കെ. കെ. മൊയ്തീന്‍ കോയ, അല്‍ജസീറ ക്ലബ് പ്രതിനിധി ക്യാപ്റ്റന്‍ കമ്രാന്‍, ടൂര്‍ണമെന്റ് കോഡിനേറ്റര്‍ ജോഷി, ദയാനന്ദന്‍ എന്നിവര്‍ പങ്കെടുത്തു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കരാറില്‍ ഒപ്പു വെച്ചു

March 10th, 2012

rosy-blue-with-uae-billiards-asso-ePathram
ദുബായ് : യു. എ. ഇ. ബില്യാര്‍ഡ്സ് & സ്നൂക്കര്‍ അസോസിയേഷന്‍ പരിപാടി കളെ സ്പോണ്സര്‍ ചെയ്യാനുള്ള കരാറില്‍ തുടര്‍ച്ച യായുള്ള അഞ്ചാം വര്ഷവും റോസി ബ്ലൂ ഒപ്പു വെച്ചു.

ലോകത്തിലെ പ്രമുഖ വജ്ര വ്യാപാരികളാണ് റോസി ബ്ലൂ. ദുബായില്‍ നടന്ന ചടങ്ങില്‍ യു. എ. ഇ. ബില്യാര്‍ഡ്സ് & സ്നൂക്കര്‍ ജനറല്‍ സെക്രട്ടറി സുല്‍ത്താന്‍ അല്‍ ജൂവീകര്‍, റോസി ബ്ലൂ ജനറല്‍ മാനേജര്‍ എം. കെ. മൂര്‍ത്തി, അഡ്മിന്‍ മാനേജര്‍ രൂപേഷ്‌ ജോര്‍ജ്ജ് എന്നിവര്‍ പങ്കെടുത്തു.

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

കാരംസ് ടൂര്‍ണമെന്റ് വെള്ളിയാഴ്ച

January 11th, 2012

അബുദാബി : കേരള സോഷ്യല്‍ സെന്ററിന്റെ ആഭിമുഖ്യത്തില്‍ സംഘടി പ്പിക്കുന്ന യു. എ. ഇ. തല ഓപ്പണ്‍ കാരംസ് ടൂര്‍ണമെന്റ് ജനുവരി 13 വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ആരംഭിക്കും എന്ന് ഭാരവാഹികള്‍ അറിയിച്ചു. ജെറ്റ് എയര്‍ വെയ്‌സ് മുഖ്യ പ്രായോജ കരായി സംഘടി പ്പിക്കുന്ന ടൂര്‍ണമെന്റില്‍ സിംഗിള്‍സ്, ഡബിള്‍സ് എന്നീ രണ്ട് വിഭാഗ ങ്ങളിലേക്കാണ് മത്സരം നടക്കുക. സിംഗിള്‍സില്‍ 32 ടീമുകളും ഡബിള്‍സില്‍ 16 ടീമു കളുമാണ് മത്സര രംഗ ത്തുള്ളത്. കൂടുതല്‍ വിവര ങ്ങള്‍ക്ക് 02 631455 എന്ന നമ്പറില്‍ കെ. എസ്. സി. ഓഫീസുമായി ബന്ധപ്പെടുക.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « തണല്‍ സംസ്‌കാരിക വേദി ഡാന്‍സ് ഫെസ്റ്റ് – 2012
Next »Next Page » മലയാളി സമാജം നാടകോത്സവം മുസ്സഫയില്‍ »



  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്
  • ലുലു മാംഗോ മാനിയ വൈറലായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine