കിയോ ത്രിദിന ക്രിക്കറ്റ്‌ മല്‍സരം

December 31st, 2010

kiyo-abudhabi-cricket-team-epathram

അബുദാബി : കുവൈറ്റ്‌ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കിയോ ഇന്റര്‍നാഷനല്‍ കണ്‍സള്‍ട്ടന്‍സി സംഘടിപ്പിക്കുന്ന യു. എ. ഇ. ഘടകങ്ങളുടെ ത്രി ദിന ക്രിക്കറ്റ് മല്‍സരത്തിലെ രണ്ടാമത്തെ മല്‍സരത്തില്‍ ഇന്ന് 31-12-2010നു കിയൊ അബുദാബിയും ജെ. സി. സി. അബുദാബിയും തമ്മില്‍ ഏറ്റുമുട്ടും. അബുദാബി ഖലീഫ പാര്‍ക്കിംഗ് ഗ്രൌണ്ടിലാണ് കളി നടക്കുന്നത്.

- ജെ.എസ്.

വായിക്കുക: , ,

7 അഭിപ്രായങ്ങള്‍ »

സര്‍ സയ്യദ്‌ കോളജ്‌ പൂര്‍വ വിദ്യാര്‍ത്ഥി കായിക മേള

December 22nd, 2010

ദുബായ്‌ : സര്‍ സയ്യദ്‌ കോളജ്‌ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ വാര്‍ഷിക കായിക മേള സ്കോട്ട സ്പോര്‍ട്ട്സ് മീറ്റ്‌ (SSCOTA – Sir Syed College Alumni – Sports Meet 2010) വിപുലമായ പരിപാടികളോടെ ഡിസംബര്‍ 24ന് വൈകുന്നേരം 3 മണി മുതല്‍ 10 മണി വരെ ഖിസൈസ്‌ ഫിലഡല്‍ഫിയ സ്ക്കൂള്‍ ഫ്ലഡ് ലിറ്റ്‌ മൈതാനത്തില്‍ വെച്ച് നടത്താന്‍ തീരുമാനിച്ചു. വൈകീട്ട് മൂന്നിന് മാര്‍ച്ച് പാസ്റ്റോടെ ആരംഭിക്കുന്ന കായിക മല്‍സരങ്ങളില്‍ മുഴുവന്‍ അംഗങ്ങളും പങ്കെടുക്കണമെന്ന് സംഘാടക സമിതി അറിയിച്ചു.

യോഗത്തില്‍ പ്രസിഡണ്ട് ജാബിര്‍ അദ്ധ്യക്ഷത വഹിച്ചു. സ്പോര്‍ട്ട്സ് കണ്‍വീനര്‍മാരായ മുസ്തഫ കുറ്റിക്കോല്‍, റിയാതുടങ്ങിയവര്‍ സംസാരിച്ചു. സെക്രട്ടറി രാധാകൃഷ്ണന്‍ സ്വാഗതവും ട്രഷറര്‍ അഷ്‌റഫ്‌ നന്ദിയും പറഞ്ഞു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 050 5827103, 050 7886080 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബ്ലൂസ്റ്റാര്‍ ഫാമിലി സ്‌പോര്‍ട്‌സ് ഫെസ്റ്റിവല്‍ അരങ്ങേറി

December 16th, 2010
alain-blue-star-inter-sprorts-opening-epathram
അല്‍ ഐന്‍ : പതിമൂന്നാമതു ബ്ലൂസ്റ്റാര്‍ ഫാമിലി സ്‌പോര്‍ട്‌സ് ഫെസ്റ്റിവല്‍ യു. എ. ഇ. യിലെ ഹരിത നഗരി യായ അലൈനില്‍ അരങ്ങേറി. യു. എ. ഇ. ദേശീയ ദിന ത്തോട് അനുബന്ധിച്ച് എല്ലാ വര്‍ഷ വും സംഘടിപ്പി ക്കുന്ന ഈ കായിക മേളയ്ക്ക് അലൈനിലെ യു. എ. ഇ. യൂണിവേഴ്‌സിറ്റി സ്റ്റേഡിയം വേദിയായി.  രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയ പതിനാറു ടീമുകളും അലൈനിലെ ഏഴു സ്‌കൂളു കളും പങ്കെടുത്ത വര്‍ണ്ണ ശബള മായ മാര്‍ച്ച് പാസ്റ്റിനു ശേഷം അല്‍ഫറാ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. പത്മശ്രീ. ഗംഗാരമണി  ദീപ ശിഖ കൊളുത്തി കായിക മേള യുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
 
 

blue-star-alain-13th-inter-sports-epathram

തുടര്‍ന്നു നടന്ന ദീപശിഖാ പ്രയാണ ത്തില്‍, ബ്ലൂ സ്റ്റാറിലെ യുവ കായിക താരങ്ങള്‍ അണി ചേര്‍ന്നു. പതിമൂന്നാം വാര്‍ഷിക ത്തിന്‍റെ സൂചന യായി 13 വെള്ളരി പ്രാവുകളെ പറത്തി.

 
ഉദ്ഘാടന ചടങ്ങില്‍ ബ്ലൂ സ്റ്റാര്‍ മുഖ്യ രക്ഷാധികാരി മെഹ്ദി, ഇന്ത്യന്‍ സോഷ്യല്‍ സെന്‍റര്‍ പ്രസിഡന്‍റ് ജിമ്മി, ജന. സെക്രട്ടറി ഐ. ആര്‍.  മൊയ്തീന്‍, അലൈന്‍ ജൂനിയര്‍ സ്‌കൂള്‍ ചെയര്‍മാന്‍ അര്‍ഷാദ് ഷെറീഫ്, കമ്മ്യൂണിറ്റി പോലീസ് മേധാവി ഘാനിം ഇബ്രാഹിം, റാഷിദ് ഇബ്രാഹിം, വിവിധ സ്‌കൂള്‍ മോധാവി കള്‍, സംഘടനാ പ്രതിനിധി കള്‍ എന്നിവരും പങ്കെടുത്തു. ബ്ലൂ സ്റ്റാര്‍ സെക്രട്ടറി നൗഷാദ് വളാഞ്ചേരി സ്വാഗതം ആശംസിച്ച ഉദ്ഘാടന ചടങ്ങിന് ശശി സ്റ്റീഫന്‍ നേതൃത്വം നല്‍കി.
 
 
ദിവസം മുഴുവന്‍ നീണ്ടു നിന്ന മേള യില്‍ വിവിധ ഇനങ്ങളി ലായി രണ്ടായിരത്തില്‍ അധികം കായിക താരങ്ങള്‍ പങ്കെടുത്തതായി കായിക മേള യുടെ മേധാവി ഉണ്ണീന്‍ പൊന്നേത് അറിയിച്ചു. വ്യക്തി ഗത ഇനങ്ങളില്‍ ഹ്രസ്വ ദൂര ഓട്ടം, റിലേ, ഷോട്ട് പുട്ട്, ഹൈജമ്പ്, ഡിസ്‌കസ് ത്രോ എന്നിവ  ശ്രദ്ധേയ മായപ്പോള്‍ പന്ത്രണ്ടു ടീമുകള്‍ മാറ്റുരച്ച സെവന്‍സ് ഫുടബോള്‍ ടീം ഇനത്തില്‍ പ്രത്യേക ശ്രദ്ധ പിടിച്ചു പറ്റി. കബഡി, ത്രോ ബോള്‍, വടംവലി എന്നീ ടീം മത്സര ങ്ങള്‍ക്കും ധാരാളം ടീമുകള്‍ വിവിധ എമിറേറ്റു കളില്‍ നിന്നും എത്തിയിരുന്നു.
സെവന്‍സ് ഫുട്‌ബോള്‍ മത്സര ങ്ങളില്‍ ടയ്‌സീ ദുബായ്, ജ. സെവന്‍ അലൈന്‍ എന്നീ ടീമുകള്‍ യഥാ ക്രമം ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടി. ആദ്യന്തം ആവേശ കരമായ കബഡി മത്സര ങ്ങളില്‍ റെഡ് സ്റ്റാര്‍ ദുബായ്, റെഡ് വേള്‍ഡ് ഉദുമ യെ പരാജയ പ്പെടുത്തി ഒന്നാം സ്ഥാനത്ത്‌ എത്തി. ഏഴു ടീമുകള്‍  പങ്കെടുത്ത വനിത കളുടെ ത്രോ ബോള്‍ മത്സര ത്തില്‍ മാംഗളൂര്‍ കൊങ്കന്‍സ്, ബണ്ട്‌സ് ദുബായ് ടീമിനെ പരാജയ പ്പെടുത്തി. വടംവലി മത്സര ത്തില്‍ ബി. എന്‍. ബി. ട്രാന്‍സ്‌പോര്‍ട്‌സ് ദുബായ്,  മുസ്സഫാ ടി. ആര്‍. സി. ടീ മിനെ കീഴ്‌പ്പെടുത്തി.
വിജയി കള്‍ക്ക് ട്രോഫിയും ക്യാഷ് അവാര്‍ഡു കളും നല്‍കി. കായിക മേള യ്ക്കു ചുക്കാന്‍ പിടിച്ച കോയ മാസ്റ്റര്‍, സി. പി. ഹുസൈന്‍, സവിതാ നായിക്, സി. ഡി. ജോഷി. എന്നിവരെ പ്രത്യേകം അഭിനന്ദിച്ചു.
 
 

- pma

വായിക്കുക:

അഭിപ്രായം എഴുതുക »

ഏകദിന സെവന്‍സ്‌ ഫുട്‌ബോള്‍ ടൂര്‍ണമെന്‍റ്

December 13th, 2010

sevens-foot-ball-in-dubai-epathram

ദുബായ് : ദുബായ്  ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന  ‘ഇവന്‍റ്സ് ഫോര്‍ കേരള’ (Events4kerala ) സംഘടിപ്പിക്കുന്ന ഏകദിന സെവന്‍സ്‌ ഫുട്‌ബോള്‍ ടൂര്‍ണമെന്‍റ് 2010 ഡിസംബര്‍ 31 വെള്ളിയാഴ്ച,  ദുബായ് അല്‍ ഇത്തിഹാദ്  സ്കൂള്‍ ഗ്രൗണ്ടില്‍ വെച്ച് നടത്തുന്നു.
 
അഖിലേന്ത്യാ തലത്തില്‍ സംഘടിപ്പിക്കുന്ന ഈ  സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്‍റ് ‘ലീഗ് കം നോക്ക് ഔട്ട്‌’ അടിസ്ഥാന ത്തിലാണ് നടക്കുക. പങ്കെടുക്കുവാന്‍  ആഗ്രഹിക്കുന്ന ടീമുകള്‍ വിശദ വിവരങ്ങള്‍ക്കും രാജിസ്ട്രേഷനും  താഴെ കാണുന്ന നമ്പരുകളില്‍  ബന്ധപ്പെടുക.
ജബ്ബാര്‍ കൊളത്തറ  : 050  360 92 10,  ബഷീര്‍ : 055  581 21 46,   സൈഫു : 050  528 50 78

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കേര ക്രിക്കറ്റ് – ആര്‍. ഈ. സി. ജേതാക്കളായി

December 11th, 2010

kera-cricket-recca-captain-epathram

അജ്മാന്‍ : കേര (KERA – Kerala Engineering Alumni) ക്രിക്കറ്റ്‌ ടൂര്‍ണമെന്റില്‍ ആര്‍. ഈ. സി. ജേതാക്കളായി. ഡിസംബര്‍ 10 വെള്ളിയാഴ്ച അജ്മാന്‍ മുനാവര്‍ ക്രിക്കറ്റ്‌ ഗ്രൌണ്ടില്‍ കെ. പി. എല്‍. – കേര പ്രീമിയര്‍ ലീഗ് എന്നറിയപ്പെടുന്ന കേര ക്രിക്കറ്റ്‌ ടൂര്‍ണമെന്റിന്റെ ഫൈനലില്‍ പാലക്കാട്‌ എന്‍. എസ്. എസ്. എന്‍ജിനീയറിംഗ് കോളേജുമായി നടന്ന ഉജ്ജ്വലമായ പോരാട്ടത്തിലൂടെയാണ് ആര്‍. ഈ. സി. വിജയം കണ്ടത്‌.

kera-cricket-2010-epathram

പാലക്കാടന്‍ സ്ട്രൈക്കേഴ്സ് ക്യാപ്റ്റന്‍ റണ്ണര്‍ അപ്പ് കപ്പ് ഏറ്റുവാങ്ങുന്നു

കേര ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ആദ്യമായ്‌ ഫൈനലില്‍ എത്തിയ പാലക്കാട്‌ എന്‍. എസ്. എസ്. എന്‍ജിനീയറിംഗ് കോളജിന്റെ ചുണക്കുട്ടന്മാര്‍ വന്‍ ഫോമില്‍ ആദ്യാവസാനം അജ്മാന്‍ കളിക്കളത്തില്‍ മുന്നേറ്റം നടത്തിയപ്പോള്‍ കഴിഞ്ഞ 6 വര്‍ഷത്തിനിടയില്‍ നാലു തവണ ഫൈനല്‍ കളിച്ച ആര്‍. ഈ. സി. കളിയുടെ നിര്‍ണ്ണായക ഘട്ടങ്ങളില്‍ പലപ്പോഴും പകച്ചു നിന്നത് കാണികളില്‍ ഉദ്വേഗം ഉണര്‍ത്തി. എന്നാല്‍ 219 റണ്‍സുമായി ആദ്യം ബാറ്റ് ചെയ്ത ആര്‍. ഈ. സി. ടീം 52 റണ്‍സിന് വിജയം കാണുകയായിരുന്നു.

vishakh kera cricket tournament epathram

ടൂര്‍ണമെന്റിലെ മികച്ച ബൌളര്‍ ആയ വിശാഖ്‌

6 വിക്കറ്റുകള്‍ വീഴ്ത്തി ടൂര്‍ണമെന്റിലെ മികച്ച ബൌളര്‍ ആയി പാലക്കാട്‌ ടീമിലെ വിശാഖ് തെരഞ്ഞെടുക്കപ്പെട്ടു. മികച്ച ബാറ്റ്സ്മാന്‍ ആയി റെക്ക ടീമിലെ ദിലീപ്‌, മാന്‍ ഓഫ് ദ മാച്ച്, മാന്‍ ഓഫ് ദ സീരീസ്‌ എന്നിവയായി റെക്ക ടീമിലെ സുരേഷ് എന്നിവര്‍ക്ക്‌ കേര പ്രസിഡണ്ട് അഫ്സല്‍, കേര മുന്‍ പ്രസിഡണ്ട് മൊയ്തീന്‍ നെക്കരാജ്, എന്‍. എസ്. എസ്. എന്‍ജിനീയറിംഗ് കോളജ്‌ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ യു. എ. ഇ. ചാപ്റ്റര്‍ പ്രസിഡണ്ട് കാളിദാസ് എന്നിവര്‍ പുരസ്കാരങ്ങള്‍ സമ്മാനിച്ചു.

vinod-kera-cricket-2010-epathram

കൂടുതല്‍ ചിത്രങ്ങള്‍ക്ക് ക്ലിക്ക്‌ ചെയ്യുക

ഒട്ടേറെ പുതിയ മുഖങ്ങളുമായി കളിക്കളത്തില്‍ ഇറങ്ങിയ പാലക്കാടന്‍ സ്ട്രൈക്കേഴ്സ് എന്ന പാലക്കാട്‌ എന്‍. എസ്. എസ്. എന്‍ജിനീയറിംഗ് കോളജ്‌ പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയുടെ യു. എ. ഇ. ചാപ്റ്റര്‍ ടീമിന്റെ മികച്ച പ്രകടനത്തിന്റെ മുഴുവന്‍ ക്രെഡിറ്റ്‌ ടീമിലേക്ക് പുതിയതായി കടന്നു വന്ന ഒട്ടേറെ മികച്ച കളിക്കാരുടെ സാന്നിധ്യവും അത് വഴി കൈവന്ന പുത്തന്‍ ഉണര്‍വ്വുമാണ് എന്ന് ടീം ക്യാപ്റ്റന്‍ രതീഷ്‌ പറഞ്ഞു. കേരയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ്‌ തങ്ങളുടെ ടീം ഫൈനല്‍ കളിച്ചത് എന്ന് ടീം മാനേജര്‍ മനോജ്‌ അറിയിച്ചു. ഈ നേട്ടം കൈവരിച്ച ടീം അംഗങ്ങള്‍ക്കും, തങ്ങളെ പരിശീലനത്തിനിടയിലും, ഗ്രൌണ്ടിലും നിരന്തരം പിന്തുണ നല്‍കി തങ്ങള്‍ക്ക് ആവേശം പകര്‍ന്ന എല്ലാ പാലക്കാടന്‍ സുഹൃത്തുക്കള്‍ക്കും തങ്ങള്‍ക്ക് ലഭിച്ച ഈ നേട്ടം തങ്ങള്‍ സമര്‍പ്പിക്കുന്നു എന്നും ഈ ടീമിന്റെ തുടര്‍ന്നുള്ള പരിശീലനത്തിനും മറ്റും സംഘടനയുടെ എല്ലാ സഹായങ്ങളും പിന്തുണയും എന്നുമുണ്ടാവും എന്ന് സ്പോര്‍ട്ട്‌സ് സെക്രട്ടറിയും നിയുക്ത പ്രസിഡണ്ടുമായ രാജീവ്‌ ടി. പി. തദവസരത്തില്‍ പ്രഖ്യാപിച്ചു. പരിശീലനവുമായി ബന്ധപ്പെട്ട കാര്യപരിപാടികള്‍ ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്നും കൂടുതല്‍ കളിക്കാരുടെ പങ്കാളിത്തത്തോടെ പരിശീലനം ഊര്‍ജിതമാക്കുമെന്നും നിയുക്ത സ്പോര്‍ട്ട്സ് സെക്രട്ടറി മനു രവീന്ദ്രന്‍ അറിയിച്ചു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

56 of 591020555657»|

« Previous Page« Previous « കലാഞ്ജലി 2010 : കല വാര്‍ഷികാഘോഷം സമാപിച്ചു
Next »Next Page » സമാന്തര മാധ്യമ സാധ്യത അവഗണിക്കാന്‍ ആവില്ല »



  • സെൻറ് ജോർജ്ജ് ഓർത്തഡോക്സ് കത്തീഡ്രലിലെ കൊയ്ത്തുത്സവം ഡിസംബർ 29 ഞായറാഴ്ച
  • മലബാർ പ്രവാസി കമ്മിറ്റി എം. ടി. യുടെ വേർപാടിൽ അനുശോചിച്ചു
  • എം. ടി. യുടെ വിയോഗം : സാഹിത്യ ലോകത്തിനും മലയാളക്കരക്കും തീരാനഷ്ടം
  • മലയാളി സമാജം ഇൻഡോർ സ്പോർട്സ് ശ്രദ്ധേയമായി
  • കെ. എസ്. സി. കേരളോത്സവം വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ
  • പി. വി. സോക്കർ -2024 : മിറാക്കിൾ എഫ്. സി. ജേതാക്കൾ
  • കെ. എസ്. സി. ഏകാങ്ക നാടക രചനാ മത്സരം
  • ഇലക്ട്രിക് സ്‌കൂട്ടർ : നോള്‍ കാര്‍ഡ് ഉപയോഗിക്കാം
  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine