അബുദാബി : നാല്പതോളം പ്രാദേശിക ക്ലബുകള്‍ ഏറ്റുമുട്ടുന്ന 25 – 25 ക്രിക്കറ്റ് ടൂര്‍ണമെന്റിന് അബുദാബിയില്‍ വേദിയൊരുങ്ങുന്നു. അബുദാബി ക്രിക്കറ്റ് കൗണ്‍സില്‍, അബുദാബി ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ഒരുക്കുന്ന ടൂര്‍ണമെന്റിന്റെ സംഘാടകര്‍ യു. എ. ഇ. എക്‌സ്‌ചേഞ്ച് സെന്ററാണ്.
ജനവരി 22 മുതല്‍ എട്ടു വെള്ളിയാ ഴ്ചകളിലാണ് ടൂര്‍ണമെന്റ് നടക്കുക. ടൂര്‍ണമെന്റില്‍ 90 മത്സരങ്ങള്‍ നടക്കും. എട്ടു പ്രീ ക്വാര്‍ട്ടര്‍ ഫൈനലും നാലു ക്വാര്‍ട്ടര്‍ ഫൈനലും രണ്ട് സെമി ഫൈനലുമാണ് ടൂര്‍ണമെന്റിന്റെ ഘടന.
ചാമ്പ്യന്‍ ക്ലബിന് യു. എ. ഇ. എക്‌സ്‌ചേഞ്ച് ട്രോഫിയും 4000 ദിര്‍ഹവുമാണ് സമ്മാനം. റണ്ണര്‍ അപ്പിന് ട്രോഫിയും 3000 ദിര്‍ഹവും സമ്മാനമായി ലഭിക്കും. മികച്ച ബാറ്റ്‌സ്മാന്‍, മികച്ച ബൗളര്‍, മാന്‍ ഓഫ് ദ ടൂര്‍ണമെന്റ്, മാന്‍ ഓഫ് ദ മാച്ച്, മാന്‍ ഓഫ് ദ ഫൈനല്‍ എന്നീ വിഭാഗങ്ങളിലും ട്രോഫികള്‍ സമ്മാനിക്കും. മൊത്തം 40,000 ദിര്‍ഹമാണ് സമ്മാനത്തുക.
പരിപാടിയെ ക്കുറിച്ച് വിശദീകരിക്കാന്‍ അബുദാബി റോയല്‍ മെറിഡിയന്‍ ഹോട്ടലില്‍ വിളിച്ചു ചേര്‍ത്ത പത്ര സമ്മേളന ത്തില്‍ ക്രിക്കറ്റ് കൗണ്‍സില്‍ ചീഫ് എക്‌സി ക്യുട്ടീവ് ഓഫീസര്‍ ദിലാ വാര്‍മാനി, ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റ് ഇനാമുല്‍ ഹക്ഖാന്‍, യു. എ. ഇ. എക്സ്ചേഞ്ച് സെന്റര്‍ സി. ഇ. ഒ. സുധീര്‍ കുമാര്‍ ഷെട്ടി എന്നിവരും പങ്കെടുത്തു.
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി