എന്‍.എസ്.എസ്. സ്ട്രൈക്കേഴ്സ് കേര ഫുട്ബോള്‍ കിരീടം ചൂടി

February 20th, 2011

kera-football-epathram

ദുബായ്‌ : പ്രവചനങ്ങള്‍ക്കും കണക്കു കൂട്ടലുകള്‍ക്കും അവകാശ വാദങ്ങള്‍ക്കും വിരാമം ഇട്ടു കൊണ്ട് കേര രണ്ടാം സീസണ്‍ ഫുട്ബോള്‍ മത്സരത്തിന്റെ ഫൈനലില്‍ കണ്ണൂര്‍ എഞ്ചിനിയറിംഗ് കോളേജിനെ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് മറി കടന്ന് പാലക്കാട്‌ എന്‍. എസ്. എസ്. എഞ്ചിനിയറിംഗ് കോളേജിന്റെ എന്‍. എസ്. എസ്. സ്ട്രൈക്കേഴ്സ് ടീം കേര ഫുട്ബോള്‍ കിരീടം ചൂടി.

kera-football-epathramകൂടുതല്‍ ചിത്രങ്ങള്‍ക്ക് മുകളില്‍ ക്ലിക്ക്‌ ചെയ്യുക

സാങ്കേതികമായി മാത്രമുള്ള ഒരു കളി എന്നതിനപ്പുറം വീറും വാശിയും ദര്‍ശിച്ച ഒരു ഏറ്റുമുട്ടല്‍ തന്നെയായിരുന്നു ഇന്നലത്തെ ‘ലൂസേഴ്സ് ഫൈനല്‍’. പാലക്കാടന്‍ ഫുട്ബോള്‍ ശൈലിയുടെ സുന്ദര മുഹൂര്‍ത്തങ്ങള്‍ കളിയില്‍ ഉടനീളം പുറത്തെടുത്ത എന്‍. എസ്. എസ്.  എഞ്ചിനിയറിംഗ് കോളേജിന്റെ രണ്ടാമത്തെ ടീമായ എന്‍. എസ്. എസ്. ബുള്‍സിന്, തങ്ങളെ സെമിയില്‍ വരെ എത്തിച്ച ഭാഗ്യത്തിന്റെ കടാക്ഷം കൂടി ഉണ്ടായിരുന്നു എങ്കില്‍ മൂന്നാം സ്ഥാനം സ്വന്തമാക്കാന്‍ കഴിയുമായിരുന്നുവെങ്കിലും നാലാം സ്ഥാന ക്കാരായി മാറാന്‍ ആയിരുന്നു നിയോഗം.

കേര ഫുട്ബോള്‍ ചരിത്രത്തില്‍ ആദ്യമായി ഒന്നാം സ്ഥാനവും നാലാം സ്ഥാനവും ഒരേ കോളേജിന്റെ ടീം തന്നെ കരസ്ഥമാക്കുക എന്ന അപൂര്‍വ ബഹുമതിയും ഇനി പാലക്കാട്‌ എന്‍. എസ്. എസ്. കോളേജിനു സ്വന്തം.

വെള്ളിയാഴ്ച ഉച്ചയ്ക്ക് സഫാ പാര്‍ക്ക്‌ ഫുട്ബോള്‍ കളിക്കളത്തില്‍ നടന്ന മത്സരത്തില്‍ ആദ്യ പകുതിയില്‍ പത്തൊന്‍പതാം മിനുട്ടില്‍ ദിനേശ്‌ കെ. ജി. നേടിയ അത്യുജ്ജ്വല ഗോളാണ് മത്സരത്തിന് വഴിത്തിരിവായത്‌. മിന്നല്‍ വേഗത്തില്‍ പാഞ്ഞു കയറി എതിരാളികളുടെ പേടി സ്വപ്നമായ ദിനുവിന്റെ നീക്കങ്ങള്‍ തികച്ചും പ്രവചനാതീതമായിരുന്നു.

കാപ്റ്റന്‍ അബ്ദു റഹിമാന്റെ നേതൃത്വ ത്തില്‍  ഒത്തൊരുമ യോടെ കളിച്ച തിനുള്ള പ്രതിഫലം ആയിരുന്നു കളിക്കളത്തിലെ പയ്യന്‍സ് പ്രശാന്ത്‌ അയ്യപ്പന്‍ രണ്ടാം പകുതിയുടെ മുപ്പത്തി ഒന്‍പതാം മിനുട്ടില്‍ നേടിയ ചരിത്ര മുഹൂര്‍ത്തമായ നിര്‍ണ്ണായക ഗോള്‍.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ലോകകപ്പ്‌ ഗോള്‍ഡ്‌ എഫ്. എമ്മിലൂടെ തല്‍സമയം ഗള്‍ഫിലെത്തുന്നു

February 17th, 2011

gold-1013-fm-epathram

ദുബായ്: ഐ. സി. സി. ക്രിക്കറ്റ് ലോക കപ്പ് 2011 ന്റെ തത്സമയ പ്രക്ഷേപണ അവകാശം ചാനല്‍ 4 റേഡിയോ നെറ്റ് വര്ക്കിന്റെ മലയാളം റേഡിയോ സ്റ്റേഷനായ Gold 101.3 FM നു ലഭിച്ചു. മദ്ധ്യ പൂര്‍വേഷ്യ, ഉത്തരാഫ്രിക്ക മേഖലയിലെ പരിപൂര്ണ്ണ തത്സമയ പ്രക്ഷേപണ അവകാശമാണ് ഗോള്ഫ് എഫ് എമ്മിന് ലഭിച്ചത്.

യു. എ. ഇ. യില്‍ ഈ നേട്ടം കൈവരിക്കുന്ന ആദ്യത്തെ മലയാളം റേഡിയോ സ്റ്റേഷനാണ് ഗോള്‍ഡ്‌ എഫ്.എം. ലോക കപ്പിന്റെ പരിപൂര്ണ്ണ പ്രക്ഷേപണ അവകാശമുള്ള ചാനല്‍ 2, മദ്ധ്യ പൂര്‍വേഷ്യ, ഉത്തരാഫ്രിക്ക മേഖലകളിലെ തത്സമയ പ്രക്ഷേപണ അവകാശം ചാനല്‍ 4 റേഡിയോ നെറ്റ് വര്ക്കിനു നല്കുകയായിരുന്നു.

kuzhoor-vilson-radio-station-epathram

ഗോള്‍ഡ്‌ എഫ്.എം. വാര്‍ത്താ വിഭാഗം മേധാവി കുഴൂര്‍ വിത്സണ്‍ (ഒരു ഫയല്‍ ചിത്രം)
2015 വരെ ഇന്റര്നെറ്റ്, മൊബൈല്‍ ഉള്പ്പടെയുള്ള എല്ലാ മാധ്യമങ്ങളിലും ലോക കപ്പ് ഓഡിയോ സ്ട്രീം ലഭ്യമാക്കാനുള്ള അവകാശം ലഭിച്ചിരിക്കുന്നത് ചാനല്‍ 2 വിനാണ്. ഇംഗ്ലീഷിന് പുറമേ ഏഷ്യന്‍ ജനതയ്ക്കിടയിലും നല്ല സ്വാധിനമുള്ള ചാനല്‍ 4 നെ ക്രിക്കറ്റ് റേഡിയോ പങ്കാളിയായി ലഭിച്ചതില്‍ അഭിമാനമുണ്ടെന്ന് ചാനല്‍ 2 ഗ്രൂപ്പ് ചെയര്മാനും എം .ഡി. യുമായ അജയ് സേതി പറഞ്ഞു.

ക്രിക്കറ്റിന്റെ ജീവിക്കുന്ന ഇതിഹാസങ്ങളായ കപില്‍ ദേവ്, സുനില്‍ ഗവാസ്ക്കര്‍, ക്ലെവ് ലോയ്ഡ് തുടങ്ങിയവരുടെ സാന്നിധ്യം ക്രിക്കറ്റ് റേഡിയോ കമന്ററിയെ ഏറെ സമ്പന്നമാക്കുമെന്ന് ചാനല്‍ 4 റേഡിയോ നെറ്റ് വര്ക്ക് മാതൃ സ്ഥാപനമായ അല്‍ മുറാദ് ഗ്രൂപ്പിന്റെ ചെയര്മാന്‍ അബ്ദുള്ള മുഹമ്മദ് അല്‍ മുറാദ് പറഞ്ഞു.

ചാനല്‍ 4 റേഡിയോ നെറ്റ് വര്ക്കുമായും, ചാനല്‍ 2വുമായും സഹകരിക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ഐ. സി. സി. വിപണന വിഭാഗം ജനറല്‍ മാനേജര്‍ കാംപെല്‍ ജമൈസണ പ്രതികരിച്ചു.

മത്സരങ്ങളുടെ ആവേശം ജനങ്ങളില്‍ എത്തിക്കുന്നതില്‍ റേഡിയോക്ക് വലിയ പങ്ക് വഹിക്കാനാകുമെന്ന് ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ കപില്ദേവ് അഭിപ്രായപ്പെട്ടു.

ലോകകപ്പ് ക്രിക്കറ്റ് പരിപൂര്ണ്ണ തത്സമയ പ്രക്ഷേപണം നടത്തുന്ന ലോകത്തിലെ തന്നെ ആദ്യത്തെ മലയാളം റേഡിയോ സ്റ്റേഷനെന്ന ബഹുമതിയും ഇതോടെ ഗോള്‍ഡ്‌ എഫ്. എമ്മിന് ലഭിക്കും. www.gold1013fm.com എന്ന വെബ്സൈറ്റിലൂടെ ലോകത്തെവിടെ യുമുള്ളവര്ക്കും തത്സമയ പ്രക്ഷേപണം കേള്ക്കാവുന്നതാണ്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

യു. എ. ഇ. നാഷണൽ കരാട്ടേ ചാമ്പ്യൻ ഷിപ്പ് : മലയാളി കൾക്ക് സ്വർണ്ണ തിളക്കം

February 15th, 2011

shanavas-uae-national-level-karate-winner-epathram

ദുബായ് :  യു. എ. ഇ. നാഷണൽ ലെവൽ കരാട്ടേ ചാമ്പ്യൻ ഷിപ്പിൽ മലയാളി കളായ കരാട്ടേ വിദ്യാര്‍ത്ഥി കള്‍  വിവിധ ഇനങ്ങളിൽ മെഡലുകൾ കരസ്ഥമാക്കി. 
 
യു. എ. ഇ. നാഷണൽ കരാട്ടേ ചാമ്പ്യനായി സീനിയർ ബ്ലാക്ക് ബെൽറ്റ് ഹെവി വെയ്റ്റ് ഫൈറ്റിംഗ് വിഭാഗ ത്തിൽ  ഷാനവാസ് ഇസ്മായീൽ തിരഞ്ഞെടുക്ക പ്പെട്ടു.
 
അബുദാബി യില്‍ പ്രവർത്തി ക്കുന്ന ഫോക്കസ് കരാട്ടേ – കുംഗ്ഫൂ സെന്‍ററിലെ ഷിഹാൻ ഇബ്രാഹിം ചാലിയം,  സെൻസി. എം. എ. ഹക്കീം,  സെൻസി. മൊയ്തീൻ ഷാ എന്നിവ രാണ് ഈ വിജയ ങ്ങൾക്ക് പിന്നിൽ പ്രവർത്തിച്ചത്. ഇവിടെ നിന്ന് പങ്കെടുത്ത പത്ത്  മലയാളി വിദ്യാർത്ഥി കളിൽ ഒമ്പത് പേരും മെഡലുകൾ നേടി. 
 

uae-national-level-karate-winners-epathram

ഷിഹാൻ ഇബ്രാഹിം ചാലിയത്തിന്‍റെ കീഴിൽ കരാട്ടേ പരിശീലിക്കുന്ന ഷാനവാസ്, വിവിധ ദേശീയ അന്തർദേശീയ കരാട്ടേ ചാമ്പ്യൻ ഷിപ്പു കളിൽ നിരവധി മെഡലു കൾ നേടിയിട്ടുണ്ട്.  ഇപ്പോൾ അബുദാബി ബ്രിട്ടീഷ് ക്ലബ്ബിൽ കരാട്ടേ കോച്ച് ആയി സേവനം അനുഷ്ടിക്കുന്നു. മുഹമ്മദ് രിഹാൻ ആസിഫ് അലി, സൂരജ് വിശ്വനാഥൻ, പ്രവീൺ സഷികാന്ത്, ശ്രീകാന്ത് ശ്രീകുമാരൻ, ആസിഫ് മുഹമ്മദ്, ഫഹമിത ഹിബ, കെവിൻ ജേക്കബ് ജയിംസ് എന്നിവ രാണ് മറ്റ് വിജയികൾ.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

കെ. എസ്. സി. കാരംസ് ടൂര്‍ണമെന്‍റ്‌

February 2nd, 2011

ksc-logo-epathram

അബുദാബി : കേരളാ സോഷ്യല്‍ സെന്‍റര്‍ യു. എ. ഇ. അടിസ്ഥാനത്തില്‍ കാരംസ് ടൂര്‍ണമെന്‍റ് സംഘടിപ്പി ക്കുന്നു. ഫെബ്രുവരി 4 വെള്ളിയാഴ്ച രാവിലെ 8 മണിക്ക് ആരംഭിക്കുന്ന ടൂര്‍ണമെന്‍റ്,  സിംഗിള്‍സ് –  ഡബിള്‍സ് വിഭാഗ ങ്ങളിലായാണ് മല്‍സരം നടക്കുക.
 
പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ പൂരിപ്പിച്ച അപേക്ഷകള്‍  കേരളാ സോഷ്യല്‍ സെന്‍റര്‍  ഓഫീസില്‍ എത്തിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക്  കലാ വിഭാഗം സെക്രട്ടറി കാളിദാസ് മേനോനു മായി 050 – 44 61 912 എന്ന നമ്പറിലോ, 02 – 631 44 55 / 02 637 44 56 എന്നീ നമ്പരുകളില്‍ കെ. എസ്. സി. ഓഫീസിലോ 050 – 79 21 754  എന്ന നമ്പരില്‍  ടൂര്‍ണമെന്‍റ് കോ-ഓര്‍ഡിനേറ്റര്‍ മൊയ്തീന്‍കുട്ടി യുമായോ  ബന്ധപ്പെടണം.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

അക്കാഫ്‌ കൂട്ട ഓട്ടം – ദി ഗ്രേറ്റ് ഇന്ത്യന്‍ റണ്‍ 2011

January 30th, 2011

ദുബായ് : ആള്‍ കേരള കോളേജസ് അലുമ്‌നായ് ഫോറം – അക്കാഫ് ന്റെ (AKCAF – All Kerala Colleges Alumni Forum) ആഭിമുഖ്യത്തില്‍ ‘ദി ഗ്രേറ്റ് ഇന്ത്യന്‍ റണ്‍ 2011′ എന്ന പേരില്‍ ജനുവരി 28ന് ദുബായില്‍ കൂട്ട ഓട്ടം സംഘടിപ്പിച്ചു. യു. എ. ഇ. വൈസ്‌ പ്രസിഡണ്ടും, പ്രധാനമന്ത്രിയും, ദുബായ്‌ ഭരണാധികാരി യുമായ ശൈഖ് മുഹമ്മദ്‌ ബിന്‍ റാഷിദ്‌ അല്‍ മഖ്തൂമിന്‍റെ ഭരണ നേതൃത്വ ത്തോടുള്ള ബഹുമാനാര്‍ത്ഥവും, ഇന്ത്യ റിപ്പബ്ലിക്ക് ആയതിന്‍റെ 61-ാമത് വാര്‍ഷിക ത്തോടനു ബന്ധിച്ചുമാണ് ‘ദി ഗ്രേറ്റ് ഇന്ത്യന്‍ റണ്‍ 2011′ അക്കാഫ്‌ ഒരുക്കിയത്‌.

the_great_indian_run_2011കൂടുതല്‍ ചിത്രങ്ങള്‍ക്ക് മുകളില്‍ ക്ലിക്ക്‌ ചെയ്യുക

ദുബായ് ഫൗണ്ടേഷന്‍ ഫോര്‍ വിമന്‍ ആന്‍റ് ചില്‍ഡ്രന്‍ എന്ന സംഘടനക്കു വേണ്ടിയാണ് ഓട്ടം സംഘടിപ്പിച്ചത്. ദുബായ്‌ മംസാര്‍ ബീച്ച് റോഡില്‍ വെള്ളിയാഴ്ച രാവിലെ ഏഴ് മണിക്ക് ആരംഭിച്ച കൂട്ട ഓട്ടത്തില്‍ ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ സഞ്ജയ് വര്‍മ, കോണ്‍സുലേറ്റ് ജീവനക്കാര്‍, ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ കമ്മറ്റി യിലെ അംഗത്വ സംഘടനകള്‍, കലാ – കായിക സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍, വ്യവസായ പ്രമുഖര്‍, യു. എ. ഇ. യിലെ വിവിധ ഇന്ത്യന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍, സംഘടനാ പ്രവര്‍ത്തകര്‍, അക്കാഫ് കുടുംബാംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.

സമൂഹ ത്തില്‍ പീഡിപ്പിക്ക പ്പെടുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഉന്നമന ത്തിനു വേണ്ടി പ്രവര്‍ത്തി ക്കുന്ന സംഘടന യാണ് ദുബായ് ഫൗണ്ടേഷന്‍ ഫോര്‍ വിമന്‍ ആന്‍റ് ചില്‍ഡ്രന്‍.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

58 of 621020575859»|

« Previous Page« Previous « ഡോ. ആസാദ്‌ മൂപ്പന് നാടിന്റെ ആദരം
Next »Next Page » മീഡിയാ ഫോറം പ്രസിഡണ്ട് മാതൃകയാവുന്നു »



  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine