വ്യവസ്ഥാപിത ചിന്തകളെ ചോദ്യം ചെയ്ത് ‘അരാജക വാദി യുടെ അപകട മരണം’ അരങ്ങില്‍ എത്തി

December 31st, 2016

ksc-drama-fest-2016-arajakavadiyude-apakada-maranam-ePathram.jpg

അബുദാബി : എട്ടാമത് ഭരത് മുരളി നാടകോ ത്സവ ത്തിന്റെ നാലാം ദിവസം ഷാർജ തിയേറ്റർ ക്രിയേറ്റിവ് അവതരി പ്പിച്ച ‘അരാജക വാദി യുടെ അപകട മരണം’ എന്ന നാടകം സംവിധാന മികവു കൊണ്ടും അഭിനയ ചാരുത കൊണ്ടും സമ കാലീനത കൊണ്ടും പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റി.

ഇറ്റാലിയൻ നാടക കൃത്തായ ഡാരിയോ ഫോ യുടെ ശ്രദ്ധേയ മായ നാടക മാണ് സമകാലീന ഇന്ത്യൻ സാഹ ചര്യ ത്തിലേക്ക് മാറ്റി രംഗത്ത് അവതരി പ്പിച്ചത്.

ഫോ യുടെ നാടക ത്തിന്റെ സ്വതന്ത്ര രംഗ ഭാഷ ഒരു ക്കി യത് പ്രശസ്ത നാടക കൃത്തും സംവി ധായ കനുമായ ശ്രീജിത്ത് പൊയിൽ കാവ്.

കാണികളെ ഏറെ ആകർഷിച്ച ഈ നാടകം നിറഞ്ഞ കയ്യടി കളോടെ യാണ് പ്രേക്ഷകർ സ്വീകരിച്ചത്.

ഡാരിയോ ഫോ യുടെ കഥ യാണ് അടിസ്ഥാനം എങ്കിലും ഗ്രേറ്റ് ഇന്ത്യൻ സർക്കസ് എന്ന ഇന്ത്യൻ പശ്ചാത്തല ത്തിലാണ് നാടകം അവതരിപ്പിച്ചത്. നിര പരാധി കൾക്കു മേൽ കുറ്റ മാരോ പിച്ച്‌ ജയിലിൽ അടക്കപ്പെടുന്ന ഫാസിസ്റ്റ് ഭരണ വ്യവ സ്ഥയെ ആക്ഷേപ ഹാസ്യത്തി ന്റെ അകമ്പടി യോടെ അരങ്ങില്‍ എത്തി ച്ചിരി ക്കുന്നു സംവിധായകന്‍.

അഭിനേതാക്കൾ എല്ലാവരും മികച്ച അഭിനയ മാണ് കാഴ്ചവച്ചത്. നിസാർ ഇബ്രാഹി മി ന്റെയും ശശി വെള്ളി ക്കോത്തി ന്റെയും രംഗ സജ്ജീകര ണവും വിജു ജോസ ഫിന്റെ സംഗീത വും ക്ലിന്റ് പവിത്രന്റെ ചമയ വും മികച്ചു നിന്നു.

നാടകോത്സവ ത്തിന്റെ അഞ്ചാം ദിവസ മായ 2017 ജനു വരി ഒന്നിന് ഞായറാഴ്ച കനൽ ദുബായ് അവത രിപ്പി ക്കുന്ന ‘അഗ്നിയും വർഷവും’ എന്ന നാടകം അര ങ്ങേറും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ആധുനിക ജീവിത ത്തിന്റെ പ്രതി സന്ധി കളും പ്രതി രോധ ങ്ങളും രേഖ പ്പെടുത്തി ‘മരക്കാപ്പിലെ തെയ്യങ്ങൾ’

December 30th, 2016

marakkaappile-theyyangal-ksc-drama-fest-2016-ePathram
അബുദാബി : എട്ടാമത് ഭരത് മുരളി നാടകോത്സവ ത്തിന്റെ മൂന്നാം ദിന മായ ഡിസംബർ 29 ന് റിമമ്പറൻസ് തിയേറ്റർ ദുബായ് അവതരിപ്പിച്ച ‘മരക്കാപ്പിലെ തെയ്യ ങ്ങൾ’ എന്ന നാടകം വേറിട്ട ഒരു അനു ഭവ മായി.

ചെറു കഥാ കൃത്തും നോവ ലിസ്റ്റു മായ അംബികാ സുതൻ മാങ്ങാ ടിന്റെ നോവലിന്റെ സ്വതന്ത്ര നാടക ആവിഷ്കാര മായിരുന്നു ഇത്. കാസറ ഗോഡ് ജില്ല യിലെ മരക്കാപ്പ് കടപ്പുറ മാണ് പശ്ചാത്തലം. വടക്കേ മല ബാറിലെ അനുഷ്ഠാന കല യായ തെയ്യത്തെ അടിസ്ഥാന മാക്കി നാടി ന്റെയും നാട്ടാരു ടേയും ഇന്നിന്റെ വൈഷമ്യ ങ്ങളി ലൂടെ കടന്നു പോവു കയാണ്‌ നാടകം.

ടൂറിസ ത്തിന്റെ ഭാഗ മായി കല കളും ആചാര ങ്ങളും വിശ്വാസ ങ്ങളും ദേശ സ്ഥാപന ങ്ങളു മെല്ലാം ജന ങ്ങളിൽ നിന്ന്‌ ബലാൽക്കാര മായി മാറ്റ പ്പെടുന്ന ഒരു കാല ത്തി ന്റെ വ്യക്ത വും ഉചി ത വു മായ അടയാള പ്പെടു ത്ത ലാണ്‌ ‘മരക്കാപ്പിലെ തെയ്യ ങ്ങൾ’ എന്ന നാടകം.

വിദേശി കൾ ക്കായി മാത്രം തെയ്യം അവത രിപ്പി ക്കപ്പെടു വാൻ നിർബ്ബ ന്ധിത നാകുന്ന പെരു മലയൻ ഇതിന്റെ ഒരു സൂചന യാണ്.

പ്രശസ്ത നാടക കൃത്തും സംവി ധായ കനു മായ പ്രദീപ് മണ്ടൂരാണ് ഈ നാടക ത്തിന്റെ രചന യും സംവി ധാന വും നിർവ്വ ഹിച്ചി രിക്കുന്നത്. അദ്ദേഹം തന്നെയാണ് രംഗ പടം ഒരുക്കി യതും.  രവി പട്ടേന വെളിച്ച വിതാന വും ക്ലിന്റ് പവിത്രൻ ചമയവും നിർവ്വഹിച്ചു.

 

ഡിസംബര്‍ 30 വെള്ളി യാഴ്‌ച, ശ്രീജിത്ത് പൊയിൽ ക്കാവ് സംവിധാനം ചെയ്യുന്ന ‘അരാജക വാദി യുടെ അപകട മരണം’ ഷാർജ തിയ്യേറ്റർ ക്രിയേറ്റീവ് അവതരി പ്പിക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

വർത്ത മാന കാല അരക്ഷിതാവസ്ഥ തുറന്നു കാട്ടി ‘ദ് ട്രയൽ’

December 29th, 2016

sajid-kodinhi-the-trial-in-ksc-drama-fest-ePathram .jpg
അബുദാബി : കേരള സോഷ്യൽ സെന്റർ എട്ടാ മത് ഭരത് മുരളി നാടകോത്സവ ത്തിന്റെ രണ്ടാം ദിവസം അൽ ഐൻ മലയാളി സമാജം അവ തരി പ്പിച്ച ‘ദ് ട്രയൽ’ എന്ന നാടകം, വിഷയ ത്തിന്റെ ഗൗരവം കൊണ്ടും അവ തരി പ്പിച്ച രീതി യുടെ വ്യത്യസ്തത കൊണ്ടും പ്രേക്ഷക ശ്രദ്ധ നേടി.

നാടക ത്തിലെ മുഖ്യ കഥാ പാത്ര മായ ബാങ്ക് ഉദ്യോ ഗസ്ഥൻ ജോസഫ് കെ. അകാരണ മായി അറസ്റ്റു ചെയ്യ പ്പെടുന്നു. തന്നെ അറസ്റ്റുചെയ്യു വാനുള്ള കാരണം എന്താ ണെന്ന് പലരോടും ചോദിച്ചു എങ്കിലും അയാൾക്ക്‌ ആരിൽ നിന്നും മറുപടി ലഭി ച്ചില്ല.

അറസ്റ്റി നുള്ള കാരണം കോടതിക്ക് പോലും അറിയില്ല. കോടതി യിലെ അയാളുടെ വിചാ രണ വെറും അസം ബന്ധവും പ്രഹസന വു മായി മാറുന്നു. ആരോപണ ങ്ങൾ വ്യക്ത മാക്കാനോ പരിഹാരം കണ്ടെത്തു വാനോ ആരും ഒന്നും ചെയ്യുന്നില്ല. ആരും അയാ ളുടെ കാര്യ ത്തിൽ ഇട പെടുന്നില്ല. തനി ക്കറി യാത്ത കുറ്റാ രോപ ണ ത്തിൽ നിര പരാ ധിത്വം സ്ഥാപിക്കാൻ അയാൾ പരക്കം പായുന്നു. തികച്ചും ഒറ്റപ്പെട്ട അവസ്ഥ. ഒടുവിൽ അയാൾ മരണം വരിക്കുന്നു.

ജർമ്മൻ സാഹിത്യ കാരൻ ഫ്രാൻസ് കാഫ്ക യുടെ 1925 ൽ പ്രസിദ്ധീ കരിച്ച ദി ട്രയൽ എന്ന നോവ ലിന്റെ സ്വതന്ത്ര നാടക ആവിഷ്കാര മാണ് അവത രി പ്പിച്ചത്. നാടക ത്തിന്റെ രചനയും സംവി ധാനവും നിർവ്വ ഹിച്ചത് സാജിദ് കൊടിഞ്ഞി.

പ്രധാന കഥാ പാത്ര മായ ജോസഫ് കെ. ആയി ഉല്ലാസ് തറയിൽ മികച്ച അഭിനയം കാഴ്ച വച്ചു. ഷറീഫ് പുന്നയൂർ ക്കുള ത്തിന്റെ വെളിച്ച വിതാനം മികവുറ്റ തായി. കലാ സംവിധാനം ജയരാജ്. ചമയം ക്‌ളിന്റ് പവിത്രൻ. സംഗീതം ഷബ്‌നം ഷറീഫ്.

നാടകോത്സവ ത്തിന്റെ മൂന്നാം ദിവസ മായ ഡിസംബർ 29 വ്യാഴം രാത്രി 8.30 ന് റിമമ്പറൻസ് തിയേറ്റർ ദുബായ് അവ തരി പ്പിക്കുന്ന “മര ക്കാപ്പിലെ തെയ്യ ങ്ങൾ” എന്ന നാടകം അരങ്ങേറും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഭരത് മുരളി നാടകോത്സവം : ആദ്യ നാടകം ‘രണ്ടന്ത്യ രംഗ ങ്ങള്‍’ അരങ്ങേറി

December 28th, 2016

ksc-drama-fest-2016-randanthya-ramgangngal-ePathram
അബുദാബി : കേരള സോഷ്യൽ സെന്റർ സംഘടി പ്പിച്ച എട്ടാമത് ഭരത് മുരളി നാടകോ ത്സവ ത്തിന്റെ ഒന്നാം ദിന ത്തിൽ തീരം ആർട്സ് ദുബായ് അവതരിപ്പിച്ച ‘രണ്ടന്ത്യ രംഗങ്ങൾ’ എന്ന നാടകം അരങ്ങിൽ എത്തി. സമകാലീന സംഭവ ങ്ങളെ മിത്തു കളുടെ പശ്ചാത്തല ത്തിൽ അവതരിപ്പിച്ച നാടകം അവതരണ രീതി യുടെ പ്രത്യേകത യാൽ പ്രേക്ഷക ശ്രദ്ധ നേടി. പരാജിതരുടെ നീതി ശാസ്ത്രങ്ങൾ പുനർ വായനക്കു വിധേയമാക്കുക യായിരുന്നു രണ്ടന്ത്യ രംഗങ്ങൾ.

പരാജിതർ എന്നും ഉണ്ടാ വു കയും അവർ ചരിത്ര ത്തിന്റെ പിന്നാമ്പുറ ങ്ങളിലേക്കു തള്ളി മാറ്റ പ്പെടുകയും ചെയ്യുന്നു. വർത്ത മാന ഫാസിസ്റ്റ് സവർണ്ണത യുടെ ധ്വനി പാഠ ങ്ങള്‍ സമ്മാനി ക്കുന്ന തോടൊപ്പം, എന്തിനാണ് യുദ്ധം എന്ന ചോദ്യവും നാടകം ഉയർത്തുന്നു.

dram-randanthyaramgangal-in-ksc-drama-fest-ePathram
തുടക്ക് അടി യേറ്റ് മരിക്കാറായ ദുര്യോധന നെയാണ് നാടക ആരംഭത്തിൽ നാം കാണുന്നത്. ദുര്യോധന കുടുംബ ത്തിന്റെ വിലാപ ങ്ങളും തുടർന്നുള്ള രംഗ ങ്ങളും പ്രേക്ഷകരിൽ വൈകാരി കത സൃഷ്ടിക്ക പ്പെടുന്നു. പിന്നീട് മഹാഭാരത യുദ്ധ ത്തിന്റെ പതിനാറാം നാൾ സ്വർഗ്ഗം പൂകിയ കർണ്ണൻ ആത്മാ വിന്റെ രൂപ ത്തിൽ ദുര്യോധന നെ കാണുവാൻ എത്തുന്നു.

കുരുക്ഷേത്ര ത്തില്‍ കര്‍ണ്ണന്‍ മരണം വരിച്ച തിന്റെ കഥ കള്‍ ദുര്യോധനനോട് ആത്മാവ് പറയുമ്പോള്‍ കര്‍ണ്ണ ഭാരം നാടകം അരങ്ങില്‍ ആരംഭിക്കുന്നു. കര്‍ണ്ണ ന്റെ ശാപ ത്തിന്റെയും മരണ ത്തിന്റെയും കഥ പറച്ചിലിന് ഒടുവിൽ നാടകം ദുര്യോധനന്റെ അന്ത്യ ത്തില്‍ അവ സാനി ക്കുന്നു.

സംസ്‌കൃത നാടക ങ്ങളായ കര്‍ണ്ണ ഭാരം, ഊരു ഭംഗം എന്നിവ യിൽ നിന്നും പ്രചോദനം ഉള്‍ ക്കൊണ്ട് ശ്രീജിത്ത് പൊയില്‍ കാവ് രചന നിര്‍വ്വ ഹിച്ച ഈ നാടകം സംവിധാനം ചെയ്തി രിക്കു ന്നത് നരേഷ് കോവില്‍.

theeram-duabi-drama-randanthya-ramgangngal-in-ksc-drama-fest-ePathram
പ്രധാന കഥാ പാത്ര ങ്ങളായ ദുര്യോധനന്‍ ആയി വേഷമിട്ട ഷാജി കുറുപ്പത്ത്, കര്‍ണ്ണ നായി വേഷമിട്ട ഡോ. ഹരിറാം എന്നിവര്‍ തങ്ങളുടെ റോളു കള്‍ മിക വുറ്റ താക്കി. നിസാര്‍ ഇബ്രാഹിം, ശശി വെള്ളിക്കോത്ത് എന്നിവര്‍ ചേർന്ന് കലാ സംവിധാനം നിര്‍വ്വ ഹിച്ചു. ചമയം ക്‌ളിന്റ് പവിത്രനും വേഷ വിധാനം പ്രേമന്‍ ലാലൂർ, അഭിലാഷ് എന്നിവർ ചേര്‍ന്നു നിര്‍വ്വ ഹിച്ചു. സംഗീതം വിജു ജോസഫ്, സതീഷ് കോട്ട ക്കൽ. ശ്രീജിത്ത് പൊയിൽ കാവി ന്റെ വെളിച്ച വിതാനം നാടക ത്തെ കൂടുതൽ ആസ്വാദ്യ കരമാക്കി.

ഡിസംബര്‍ 28 ബുധനാഴ്ച, സാജിദ് കൊടിഞ്ഞി സംവിധാനം ചെയ്ത അൽ ഐൻ മലയാളി സമാജ ത്തിന്റെ ‘ദ് ട്രയൽ’ എന്ന നാടകം വേദി യിൽ എത്തും

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

നാടകോത്സവം 2016 : തിരശശീല ഉയർന്നു

December 28th, 2016

drama-actor-ibrahim-vengara-inaugurate-ksc-drama-fest-2016-ePathram
അബുദാബി : കേരള സോഷ്യല്‍ സെന്‍റര്‍ സംഘടിപ്പി ക്കുന്ന എട്ടാമത് ഭരത് മുരളി നാടകോത്സവം, പ്രമുഖ നാടക പ്രവര്‍ത്തകന്‍ ഇബ്രാഹിം വെങ്ങര ഉദ്ഘാടനം ചെയ്തു.

നാടകോത്സവ ത്തില്‍ അവതരി പ്പിക്കുന്ന നാടക ങ്ങളുടെ സംവി ധായ കരായ പ്രിയ നന്ദന്‍, ജിനോ ജോസഫ്, ഗോപി കുറ്റി ക്കോല്‍, പ്രദീപ്‌ മണ്ടൂര്‍, സുധീര്‍ ബാബൂട്ടന്‍. മഞ്ചുളന്‍, ശ്രീജിത്ത് പൊയില്‍ ക്കാവ്‌, ഇസ്കന്തര്‍ മിര്‍സ, നരേഷ് കോവില്‍, അഷ്‌റഫ്‌ പി. പി., ഷാജഹാന്‍ തുടങ്ങി യവരും വിധി കർത്താ ക്കളായി നാട്ടിൽ നിന്നും എത്തിയ ഷിബു എസ്. കൊട്ടാരം, ജയസൂര്യ എന്നി വരും കലാ – സാംസ്കാരിക പ്രവര്‍ത്തകരും ചടങ്ങില്‍ സംബന്ധിച്ചു.

കെ. എസ്. സി. പ്രസിഡന്‍റ് പി. പത്മനാഭന്‍ അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടടി മനോജ് സ്വാഗതവും കലാ വിഭാഗം സെക്രട്ടറി കെ. വി. ബഷീര്‍ നന്ദിയും പറഞ്ഞു. ബാല വേദി അംഗങ്ങളും വനിതാ വിഭാഗവും നാടക ഗാന ങ്ങള്‍ അവതരി പ്പിച്ചു.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

11 of 381011122030»|

« Previous Page« Previous « പുതിയ വർഷം ‘ഇയർ ഓഫ് ഗിവിംഗ്’
Next »Next Page » യു. എ. ഇ.യിൽ വീട്ടു ജോലിക്കാര്‍ക്ക് ഇന്‍ഷ്വറന്‍സ് പദ്ധതി പ്രഖ്യാപിച്ചു »



  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു
  • ദേശീയ ദിനത്തെ വരവേൽക്കാൻ തയ്യാറാക്കിയ ഒഴുകുന്ന ദേശീയ പതാക ശ്രദ്ധേയമായി
  • അശോകൻ ചരുവിലിനെ ആദരിച്ചു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine