ഒമാനില്‍ സ്വന്തം വാഹനത്തില്‍ കപ്പലില്‍ സഞ്ചരിക്കാം

May 20th, 2010

സ്വന്തം വാഹനവുമായി കപ്പലില്‍ സഞ്ചരിക്കാന്‍ അവസരം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ഒമാന്‍ ഗവണ്‍മെന്‍റിന്‍റെ കീഴിലുള്ള നാഷണല്‍ ഫെറീസ് കമ്പനി. ഒമാനിലെ കസബില്‍ നിന്ന് മസ്ക്കറ്റിലേക്കും തിരിച്ചുമാണ് ഈ കപ്പല്‍ സര്‍വീസ്.

ഒമാന്‍ ഗവണ്‍ മെന്‍റിന് കീഴിലുള്ള നാഷണല്‍ ഫെറീസ് കമ്പനിയുടെ രണ്ട് കപ്പലുകളാണ് യാത്ര നടത്തുന്നത്. ഷിനാസ്, ഹോര്‍മൂസ് എന്നീ കപ്പലുകളാണിവ.  ബുധന്‍, വെള്ളി ദിവസങ്ങളില്‍ കസബില്‍ നിന്ന് മസ്ക്കറ്റിലേക്കും തിരിച്ചുമാണ് സര്‍വീസ്. യാത്രക്കാര്‍ക്കുള്ള എല്ലാ സൗകര്യങ്ങളും കപ്പലിനുള്ളില്‍ ഒരുക്കിയിട്ടുണ്ട്. ടൂറിസ്റ്റ്, ബിസിനസ്, വി. ഐ. പി. ലോഞ്ചുകളായിട്ടാണ് സീറ്റുകള്‍ തരം തിരിച്ചിരിക്കുന്നത്.

208 പേര്‍ക്ക് ഒരേ സമയം യാത്ര ചെയ്യാം. അഞ്ച് മണിക്കൂര്‍ നീളുന്ന യാത്രക്കിടയില്‍ സേവനവുമായി 10 ക്യാമ്പിന്‍ ക്രൂ അടക്കം 21 ജീവനക്കാരാണ് ഷിനാസ് കപ്പലില്‍ ഉള്ളത്. ലോകത്തിലെ ഏറ്റവും വേഗതയേറിയ ഡീസല്‍ എഞ്ചിന് കപ്പലാണ് ഇതെന്ന് ഷിനാസ് കപ്പലിന്‍റെ ക്യാപ്റ്റര്‍ ഫോക്കയോറസ് ഷിറിംഗ പറ‍ഞ്ഞു.

വാഹനവുമായി കപ്പലില്‍ യാത്ര ചെയ്യാനുള്ള സൗകര്യം അധികം വൈകാതെ തന്നെ ഒരുക്കുമെന്ന്  കോ ഓര്‍ഡിനേറ്റര്‍ മുജീബ് റഹ്മാന്‍ പറഞ്ഞു. ജി. സി. സി. യില്‍ തന്നെ ഇത്തരമൊരു സൗകര്യം ഇതാദ്യമായാണെന്നും അദ്ദേഹം വ്യക്തമാക്കി. 

40 കാറുകളേയും അഞ്ച് ട്രക്കുകളേയും വഹിക്കാനുള്ള സൗകര്യം ഈ കപ്പലിനുണ്ട്.

വിശാലമായ ഹെലിപ്പാഡും കപ്പലിന്‍റെ മുകള്‍ത്തട്ടില്‍ സജ്ജീകരിച്ചിട്ടുണ്ട്. അടിന്തര ഘട്ടങ്ങളില്‍ ഉപയോഗപ്പെ ടുത്താനാണിത്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

ടൂറിസം രംഗത്ത്‌ ഖത്തറിന് മികച്ച നേട്ടം

May 10th, 2010

അന്താരാഷ്ട്ര ടൂറിസം രംഗത്ത് ഖത്തര്‍ മികച്ച നേട്ടം കൈവരിച്ചതായി റിപ്പോര്‍ട്ട്. ടൂറിസം വഴിയുള്ള വരുമാനത്തിലും വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു. 2009 ല്‍ ഒരു മില്യണിലേറെ ടൂറിസ്റ്റുകള്‍ ഖത്തറില്‍ എത്തിയതായാണ് കണക്ക്.

2010 ല്‍ ഇതിലേറെ പേര്‍ എത്തുമെന്നാണ് ഖത്തര്‍ ടൂറിസം അഥോറിറ്റി കണക്ക് കൂട്ടുന്നത്. വിദേശ ടൂറിസ്റ്റുകളെ ഖത്തറിലേക്ക് ആകര്‍ഷിക്കുന്നതിനായി ടൂറിസം രംഗത്ത് വന്‍ വികസന പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്.

80,000 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണത്തില്‍ പണി പൂര്‍ത്തിയായി വരുന്ന എക്സിബിഷന്‍ സെന്‍റര്‍ ഇതിന്‍റെ ഭാഗമാണ്.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

6 of 6456

« Previous Page « യു.എ.ഇ.യില്‍ ചൈനീസ് കമ്പനികളുടെ എണ്ണം വര്‍ധിക്കുന്നു
Next » ഭവന്‍സ് പബ്ലിക് സ്കൂള്‍ ഈ മാസം 14 ന് ഉദ്ഘാടനം ചെയ്യും »



  • ഡബ്ലിയു. എം. എഫ്. ഫാമിലി മീറ്റ് 2025
  • വക്കം ജയലാലിന്റെ നാടകം ‘പ്രവാസി’ ഐ. എസ്. സി. യിൽ
  • തൊഴിൽ പരസ്യങ്ങളിൽ വഞ്ചിതരാവരുത്
  • പി. എസ്. വി. പയ്യന്നൂരോണം 2K25 ശ്രദ്ധേയമായി
  • അൽ അരീജ് ടൈപ്പിംഗ് മുസഫ 37 ൽ പുതിയ ശാഖ തുറന്നു
  • നോർക്ക ഇൻഷ്വറൻസ് : കറാമയിൽ രജിസ്‌ട്രേഷൻ സഹായം ഒരുക്കുന്നു
  • അഭിമാന നേട്ടവുമായി മാർത്തോമ്മാ യുവ ജന സഖ്യം
  • സായിദ് എയർ പോർട്ടിൽ നിന്നും ട്രാം സർവ്വീസ്
  • MBZ സിറ്റി യിലേക്ക് ഇന്റർ സിറ്റി ബസ്സ് റൂട്ട് പ്രഖ്യാപിച്ച് ആർ. ടി. എ.
  • കാന്തപുരത്തിനു ടോളറന്‍സ് അവാര്‍ഡ്
  • പ്രസംഗ മത്സരം സംഘടിപ്പിച്ചു
  • അടിപൊളിയായി AMF ഓണാവേശം
  • വേറിട്ട അവതരണവുമായി ‘ഇമ ഓണം മൂഡ് 2025’
  • നാടക ഗാനാലാപന മത്സരം
  • എംബസ്സിയിൽ ഓപ്പൺ ഹൗസ് വെള്ളിയാഴ്ച
  • വേറിട്ട ഒരു ഓണാഘോഷം
  • ലോകത്തിന് മാനവികത പഠിപ്പിച്ചത് പ്രവാചകന്‍ മുഹമ്മദ് നബി : എം. എ. യൂസഫലി
  • സാമൂഹ്യ മൂല്യങ്ങള്‍ നഷ്ടപ്പെടുന്നു : ഡോ. അബ്ദുസ്സമദ് സമദാനി
  • ഖത്തറിന് പിന്തുണ അറിയിച്ച് യു. എ. ഇ. പ്രസിഡണ്ട്
  • ഐ. എസ്. സി. ഓണം : റിമി ടോമിയുടെ സംഗീത നിശ സെപ്റ്റംബർ 20 നു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine