സാങ്കേതിക അപര്യാപ്തത : 11000 വാഹന ങ്ങള്‍ക്ക് പിഴ

May 4th, 2015

tyre-test-by-abudhabi-traffic-police-ePathram
അബുദാബി : ഉപയോഗത്തിന് അനുയോജ്യമല്ലാത്ത തും സാങ്കേതിക പിഴവു കൾ ഉള്ളതുമായ വാഹന ങ്ങള്‍ നിരത്തില്‍ ഇറക്കി യതിന് മൂന്ന് മാസ ത്തിനിടെ 11000 വാഹന ങ്ങള്‍ക്ക് അബുദാബി ഗതാഗത വകുപ്പ് പിഴ ചുമത്തി.

തേയ്മാനം സംഭവിച്ച ടയറുകള്‍, അമിതമായ പുക, പൊട്ടിയ ഇന്‍ഡി ക്കേറ്ററുകളും ലൈറ്റു കളും ഉപയോഗിക്കല്‍ തുടങ്ങിയ കാരണ ങ്ങള്‍ ചൂണ്ടി ക്കാട്ടിയാണ് പിഴ ചുമത്തിയത്.

ഇത്തരം സാങ്കേതിക മായ പിഴവുകളും കുറവുകളും അപകട ങ്ങള്‍ക്കും ജീവ ഹാനിക്കും കാരണം ആകും എന്നതി നാലാണ് നടപടി കര്‍ശന മാക്കുന്നത്.

തങ്ങളുടെ വാഹന ങ്ങളുടെ ഓരോ ഭാഗവും പരിശോധിച്ച് ഡ്രൈവര്‍ മാര്‍ പ്രവര്‍ത്തന ക്ഷമത ഉറപ്പു വരുത്തിയ തിന് ശേഷമേ നിര ത്തില്‍ ഇറക്കാവൂ എന്ന് അധികൃതര്‍ ഓര്‍മ്മ പ്പെടുത്തി.

വേനല്‍ക്കാലം തുടങ്ങിയതോടെ വാഹന ങ്ങള്‍ ചൂടായി തീപ്പിടുത്തം ഉണ്ടായും ടയറുകള്‍ പൊട്ടിയും അപകട ങ്ങൾ സംഭവിക്കും എന്നതി നാൽ കൂടുതൽ മുന്‍കരുതല്‍ എടുക്കണ മെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

- pma

വായിക്കുക: ,

Comments Off on സാങ്കേതിക അപര്യാപ്തത : 11000 വാഹന ങ്ങള്‍ക്ക് പിഴ

ബസ് യാത്രക്ക് ഹാഫിലാത്ത് കാര്‍ഡുകള്‍

April 4th, 2015

abudhabi-bus-card-hafilat-ePathram
അബുദാബി : പൊതു ഗതാഗത സംവിധാനം വിപുലീകരിക്കുന്നതിന്റെ ഭാഗമായി അബുദാബി ബസുകളില്‍ കാര്‍ഡ് സംവിധാനം നടപ്പാക്കുന്നു.

യാത്രാ നിരക്ക് ഈടാക്കാന്‍ ‘ഹാഫിലാത്ത്’ എന്ന പേരില്‍ പുതിയ ഇലക്ട്രോണിക്  കാര്‍ഡുകള്‍, 2015 മെയ് 15 മുതല്‍ നിലവില്‍ വരും എന്ന്  ഗതാഗത മന്ത്രാലയം അറിയിച്ചു.

ഇപ്പോള്‍ അബുദാബി യിലെ ബസ് യാത്രയ്ക്ക് രണ്ട് തര ത്തിലാണ് നിരക്ക് ഈടാക്കുന്നത്. നിശ്ചിത തുക അടച്ച് ഒരു മാസ ത്തേക്കുള്ള ‘ഒജ്ര കാര്‍ഡ്’ വാങ്ങി യാത്രക്ക് ഉപയോഗിക്കാം.

അല്ലെങ്കില്‍ ബസിന്റെ മുന്‍പില്‍ സ്ഥാപിച്ച പെട്ടിയില്‍ നാണയം ഇട്ടു യാത്ര ചെയ്യുകയുമാവാം. പലപ്പോഴും ചില്ലറയോ ഒജ്ര കാര്‍ഡോ കൈവശം ഇല്ലാത്ത തിനാല്‍ യാത്ര ചെയ്യാന്‍ പറ്റാത്ത സാഹചര്യവും അബുദാബി ബസു കളില്‍ പതിവായിരുന്നു.

ദുബായ് ഗതാഗത വകുപ്പിന്റെ നോല്‍ കാര്‍ഡിന് സമാനമായ പുതിയ ഹാഫിലാത്ത് കാര്‍ഡ് സമ്പ്രദായം നിലവില്‍ വരുന്നതോടെ ഇത്തരം പ്രശ്‌ന ങ്ങള്‍ക്കെല്ലാം പരിഹാര മാവും.

ബസുകളില്‍ സ്ഥാപിച്ച യന്ത്ര ങ്ങളില്‍ കാര്‍ഡുകള്‍ ഉരക്കുക യാണ് വേണ്ടത്. യാത്ര തുടങ്ങുന്നതിന് മുമ്പ് കാര്‍ഡില്‍ ആവശ്യ ത്തിന് പണം ഉണ്ടെന്ന് ഉറപ്പാക്കണം. ബസില്‍ കയറു മ്പോഴും തിരിച്ചിറങ്ങുമ്പോഴും യന്ത്ര ങ്ങളില്‍ കാര്‍ഡുകള്‍ കാണിക്കണം. യാത്ര യുടെ ദൂരം കണക്കാ ക്കി കാര്‍ഡില്‍ നിന്ന് നിരക്ക് ഈടാക്കും.

പുതിയ സംവിധാനം നടപ്പാക്കുന്ന തിന്‍െറ ഭാഗമായി തലസ്ഥാന എമിറേറ്റിലെ ബസുകളില്‍ സ്വൈപ്പിംഗ് യന്ത്രങ്ങള്‍ നേരത്തേ തന്നെ സ്ഥാപിച്ചി രുന്നു.

ഹാഫിലാത്ത് റീച്ചാര്‍ജബിള്‍ ഇലക്ട്രോണിക് കാര്‍ഡ് യാത്രക്കാര്‍ക്ക് ഏറെ സൌകര്യ പ്രദം ആയിരിക്കും എന്നും കാര്‍ഡുകള്‍ വാങ്ങാനും റീച്ചാര്‍ജ് ചെയ്യാനും നഗര ത്തിലെ പ്രധാന ബസ് ടെര്‍മിനലു കളിലും മാളുകളിലും ബാങ്ക് നോട്ടുകള്‍ ഉപയോഗിച്ച് റീചാര്‍ജ് ചെയ്യാനുള്ള സൗകര്യം ഉണ്ടായിരിക്കും എന്നും ഭാവി യില്‍ ഓണ്‍ലൈന്‍ വഴിയും കാര്‍ഡില്‍ റീ ചാര്‍ജ് ചെയ്യുന്ന തിനുള്ള സംവിധാനം ഒരുക്കു ന്നുണ്ട് എന്നും ഗതാഗത മന്ത്രാലയം അറിയിച്ചു.

മെയ് 15ന് ഹാഫിലാത്ത് കാര്‍ഡ് സംവിധാനം നടപ്പാക്കിയാലും പുതിയ സംവിധാന ത്തിലേക്ക് മാറാന്‍ ആറ് മാസ ത്തോളം എടുക്കുമെന്ന്‍ ഗതാഗത മന്ത്രാലയ ത്തിലെ ഇന്‍റഗ്രേറ്റഡ് ട്രാന്‍സ്പോര്‍ട്ടേഷന്‍ സിസ്റ്റം മേധാവി മുഹമ്മദ് ബാനി മാലിക്ക് പറഞ്ഞു.

- pma

വായിക്കുക: , ,

Comments Off on ബസ് യാത്രക്ക് ഹാഫിലാത്ത് കാര്‍ഡുകള്‍

പൊടിക്കാറ്റ് : ജനങ്ങൾ ജാഗ്രത പാലിക്കുക

April 3rd, 2015

sand-storm-2014-in-abudhabi-ePathram
അബുദാബി : യു. എ. ഇ യിലും ഇതര ഗൾഫ് രാജ്യങ്ങളിലും കഴിഞ്ഞ ദിവസം വീശിയടിച്ച പൊടിക്കാറ്റ്, വരും ദിവസ ങ്ങളിലും ഉണ്ടായേക്കാം എന്നും ജനങ്ങൾ ജാഗ്രത പാലിക്കണം എന്നും അധികൃതർ മുന്നറിയിപ്പ് നല്കി.

യു. എ. ഇ. യില്‍ വ്യാഴാഴ്ച പുലർച്ചെ തുടങ്ങിയ പൊടിക്കാറ്റ് വൈകുന്നേരം വരെ നീണ്ടു നിന്നു. മഞ്ഞ നിറത്തി ൽ വീശിയടിച്ച പൊടിക്കാറ്റ് ജന ജീവിത ത്തിനും വാഹന ഗതാഗത ത്തിനും ബുദ്ധി മുട്ടുകള്‍ ഉണ്ടാക്കി.

അബുദാബി യുടെ വിവിധ ഭാഗ ങ്ങളിലും മറ്റു എമിരേറ്റുകളിലും കാഴ്ചക്ക് മങ്ങൽ ഉണ്ടാക്കും വിധമാണ് പൊടിക്കാറ്റ് വീശിയത്. ദുബായ്, ഷാര്‍ജ, അബുദാബി വിമാനത്താവള ങ്ങളിലെ വിമാന സര്‍വീസുകളും താളം തെറ്റി. ദൂരക്കാഴ്ച ഇല്ലാതിരുന്ന തിനാല്‍ ദുബായ്, അബുദാബി ബസ് ഗതാഗതം വ്യാഴാഴ്ച ഉച്ച വരെ നിര്‍ത്തി വെച്ചു.

- pma

വായിക്കുക: , , ,

Comments Off on പൊടിക്കാറ്റ് : ജനങ്ങൾ ജാഗ്രത പാലിക്കുക

അബുദാബിയില്‍ ചുവപ്പു സിഗ്നല്‍ മറികടന്ന 21,688 കേസുകള്‍

February 14th, 2015

traffic-police-installed-infra-red-camera-ePathram
അബുദാബി : ചുവപ്പ് സിഗ്നൽ മറി കടന്നതിന് കഴിഞ്ഞ വര്‍ഷം അബുദാബിയിൽ പിടിക്കപ്പെട്ടത് 21,688 വാഹന ങ്ങൾ എന്ന് അബുദാബി ട്രാഫിക് വിഭാഗം.

അബുദാബിയിൽ പ്രധാന വീഥികളിലും സിഗ്നലുകളി ലുമായി സ്ഥാപിച്ച ഇൻഫ്രാ റെഡ് ക്യാമറകൾ വഴി യാണ് നിയമ ലംഘനങ്ങൾ പിടി കൂടിയത്.

ചുവപ്പ് സിഗ്നല്‍ മറികടക്കുന്നത് ഗുരുതരമായ അപകടങ്ങള്‍ക്കും മരണം അടക്കമുള്ള അത്യാഹിത ങ്ങള്‍ക്കും കാരണമാകുന്നു എന്നും മഞ്ഞ വെളിച്ചം കത്തിയ ശേഷം സിഗ്നലു കള്‍ മറി കടക്കാന്‍ വേണ്ടി അമിത വേഗതയില്‍ വാഹ നം ഓടിക്കുന്നത് ഒഴിവാ ക്കണം എന്നും അധികൃതര്‍ അഭ്യര്‍ത്ഥിച്ചു.

ചുവപ്പ് സിഗ്നല്‍ മറി കടക്കുക എന്നത് ഗുരുതര മായ നിയമ ലംഘന മാണ്. 800 ദിര്‍ഹം പിഴ യാണ് ഇത്തര ക്കാര്‍ക്കുള്ള ശിക്ഷ. എട്ട് ബ്ലാക്ക് പോയിന്റുകളും ചുമത്തും. ഇതിനും പുറമെ 15 ദിവസ ത്തേക്ക് വാഹനം പിടിച്ചിടുകയും ചെയ്യും. ഇതിനു പകര മായി പ്രസ്തുത കാലയളവിലെ ഓരോ ദിവസത്തിനും 100 ദിര്‍ഹം വീതം പിഴ അടക്കേണ്ടി വരും എന്നും ട്രാഫിക് വിഭാഗം റോഡ് സേഫ്റ്റി ആന്‍ഡ് ട്രാഫിക് എഞ്ചിനീയറിംഗ് തലവന്‍ മേജര്‍ ഖലീഫ മുഹമ്മദ് അല്‍ ഖയീലി വ്യക്തമാക്കി.

- pma

വായിക്കുക: , ,

Comments Off on അബുദാബിയില്‍ ചുവപ്പു സിഗ്നല്‍ മറികടന്ന 21,688 കേസുകള്‍

കഴിഞ്ഞ വര്‍ഷം റോഡില്‍ പൊലിഞ്ഞത് 61 ജീവനുകള്‍

January 30th, 2015

accident-epathram
അബുദാബി : തലസ്ഥാന നഗരിയില്‍ കഴിഞ്ഞ വര്‍ഷം 23 അപകട ങ്ങളിലായി 61 ജീവനുകള്‍ പൊലിഞ്ഞതായി അബുദാബി പോലീസ് ട്രാഫിക് ആന്‍ഡ് പെട്രോള്‍ ഡിപ്പാര്‍ട്‌മെന്റ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഹുസൈന്‍ അഹ്മദ് അല്‍ ഹാരിസി അറിയിച്ചു.

അമിത വേഗത യും മുന്നറിയിപ്പുകള്‍ അവഗണി ക്കുന്നതു മാണ് അപകട ത്തിന് കാരണം. ഡ്രൈവര്‍ മാര്‍ക്കായി കഴിഞ്ഞ വര്‍ഷത്തില്‍ നടത്തിയ 169 ബോധ വത്കരണ ക്ലാസ്സുകളില്‍ ഇതു വരെ 10,000 ഡ്രൈവര്‍മാര്‍ പങ്കെടുത്തി ട്ടുണ്ട്.

അപകടവുമായി ബന്ധപ്പെട്ട് 3.3 മില്യണ്‍ ഫോണ്‍ കോളുകളാണ് കഴിഞ്ഞ വര്‍ഷം പെട്രോള്‍ ഡിപ്പാര്‍ട്‌മെന്റില്‍ എത്തിയത്.

ഓപ്പറേഷന്‍ ഡിപ്പാര്‍ട്‌മെന്റില്‍ 22 ആധുനിക സിസ്റ്റം സജ്ജീ കരി ച്ചിട്ടുണ്ട്. 999 ല്‍ കൂടുതല്‍ ഫോണുകള്‍ വരുന്ന തിനാല്‍ മറ്റു ഫോണു കളിലേക്ക് വിളികള്‍ കുറഞ്ഞതായി ഡയറക്ടര്‍ കേണല്‍ നാസര്‍ സുലൈമാന്‍ അല്‍ മസ്‌കരി പറഞ്ഞു.

- pma

വായിക്കുക: , , ,

Comments Off on കഴിഞ്ഞ വര്‍ഷം റോഡില്‍ പൊലിഞ്ഞത് 61 ജീവനുകള്‍


« Previous Page« Previous « യു. എ. ഇ. എക്‌സ്‌ചേഞ്ചിന് വീണ്ടും പുരസ്‌കാരം
Next »Next Page » അബ്ദുള്ള ക്കുഞ്ഞി ചെര്‍ക്കള ത്തിന് സ്വീകരണം നല്‍കി »



  • നിയമം ലംഘിച്ച 670 പേര്‍ക്ക് പിഴ ചുമത്തി
  • നാനോ ക്രിക്കറ്റ് സീസൺ-2 : ഫ്രണ്ട്സ് ഇലവൻ മാംഗ്ലൂർ ജേതാക്കൾ
  • കെ. എസ്. സി. ഭരത് മുരളി നാടകോത്സവത്തിനു തിരശ്ശീല ഉയർന്നു
  • പുതുവത്സര പിറവിയിൽ പൊതു അവധി
  • വടക്കൻ എമിറേറ്റ്‌സില്‍ ഹെല്‍ത്ത് ഇന്‍ഷ്വറന്‍സ് നിർബ്ബന്ധം
  • മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
  • ഒമാനിലെ സുൽത്വാനിയ കോൺക്ലേവ് ശ്രദ്ധേയമായി
  • കുടുംബ സംഗമം ‘നമ്മൾസ് സ്‌നേഹോത്സവം’ ശ്രദ്ധേയമായി
  • കബഡി ടൂർണ്ണമെന്റ് : ലിവ ഇന്റർ നാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ
  • പെരുമ പയ്യോളി യു. എ. ഇ. ഇരുപതാം വാർഷികം ആഘോഷിച്ചു
  • കാനച്ചേരി കൂട്ടം ഗോൾഡൻ ജൂബിലി ആഘോഷിച്ചു
  • പുതിയ കുടുംബ മന്ത്രാലയം പ്രഖ്യാപിച്ച് ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ്
  • സായിദ് ഇന്‍റര്‍ നാഷണല്‍ എയര്‍ പോര്‍ട്ട് : ലോകത്തിലെ മനോഹരമായ വിമാനത്താവളം
  • എം. പി. എൽ. സീസൺ-8 : ഡൊമൈൻഎഫ്സി ജേതാക്കൾ
  • ശനിയാഴ്ച രാവിലെ മഴക്കു വേണ്ടി പ്രത്യേക പ്രാർത്ഥന നിർവ്വഹിക്കണം : യു. എ. ഇ. പ്രസിഡണ്ട്
  • ദേശീയ ദിനത്തിൽ രക്തദാനവുമായി പെരുമ പയ്യോളി
  • ദേശീയ ദിനത്തിൽ കെ. എസ്‌. സി. വാക്കത്തോൺ സംഘടിപ്പിച്ചു
  • മലബാർ പ്രവാസി ഈദ് അല്‍ ഇത്തിഹാദ് ആഘോഷിച്ചു.
  • ഈദ് അല്‍ ഇത്തിഹാദ് : കെ. എം. സി. സി. വാക്കത്തോണ്‍ ശ്രദ്ധേയമായി
  • മനുഷ്യ ജീവിതങ്ങള്‍ ആവിഷ്‌കരിക്കുക എന്നത് സമര മാര്‍ഗ്ഗമായി മാറിയിരിക്കുന്നു



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine