അബുദാബി : തലസ്ഥാനത്തെ ടാക്സികളില്‍ ക്ലോസ്ഡ് സര്‍ക്യൂട്ട് ടെലിവിഷന്‍ (സി. സി. ടി. വി.) ക്യാമറകള്‍ സ്ഥാപിക്കുന്നു. സാമൂഹിക സേവന നിലവാരം അഭിവൃദ്ധി പ്പെടുത്തുന്ന തിന്റെയും ഉന്നതമായ സുരക്ഷിതത്വവും ഭദ്രതയും നടപ്പാക്കുന്ന തിന്റെ യും ഭാഗമായി ട്ടാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത് എന്ന് ഒൗദ്യോഗിക വൃത്ത ങ്ങള്‍ അറിയിച്ചു.
യാത്രക്കാരുടെയും ഡ്രൈവറു ടെയും സുരക്ഷിതത്വം ഉറപ്പാക്കുന്നതിന് അതി പ്രധാന മായ പങ്കു വഹിക്കാന്‍ ഈ സം വിധാനത്തിനു സാധിക്കും. യാത്രക്കാര്‍ വാഹന ത്തില്‍ മറന്നു പോകുന്നതോ നഷ്ട പ്പെടുന്ന തോ ആയ വസ്തുക്കള്‍ ഉടമക്കു തിരികെ നല്‍കു ന്നതിനും സേവന ത്തിന്റെ കാര്യ ക്ഷമത വര്‍ദ്ധി പ്പിക്കു വാനും ഇൗ പദ്ധതി സഹായക മാവും എന്നാണ് കരുതുന്നത്.
തുടക്കത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 100 ടാക്സി കളിലാണ് ക്യാമറ സ്ഥാപിക്കുക. ഇതിന്റെ ഗുണവും ഫല പ്രദമായ സാഹചര്യ ങ്ങളും വില യിരുത്തിയ ശേഷം രണ്ടാം ഘട്ടം ഒരു വര്‍ഷത്തിനകം നടപ്പാക്കും.
എല്ലാ ടാക്സി കളിലും സെക്യൂരിറ്റി ക്യാമറ സ്ഥാപിക്കുകയാണ് ലക്ഷ്യമെന്നും ദ് സെന്റര്‍ ഫോര്‍ റെഗുലേഷന്‍ ഓഫ് ട്രാന്‍സ്പോര്‍ട്ട് ബൈ ഹയര്‍ കാര്‍സ് ജനറല്‍ മാനേജര്‍ മുഹമ്മദ് ദര്‍വീഷ് അല്‍ ഖംസി അറിയിച്ചു.
ഫോട്ടോക്കു കടപ്പാട് : ഗള്‍ഫ് ന്യൂസ്