ഷാര്‍ജ : അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് ഭക്ഷണ ങ്ങള് ഓര്‍ഡര്‍ ചെയ്യുന്നതും കഫ്തേരിയ കളില്‍ നിന്നും റെസ്റ്റോറന്റുകളി ളില്‍ നിന്നും ഭക്ഷണം റോഡിലുള്ള വാഹനങ്ങളില്‍ വിതരണം ചെയ്യുന്നതും സര്‍വീസ് നടത്തു ന്നതും നിയമ വിരുദ്ധ മാണ് എന്ന് ഷാര്‍ജ പോലീസും മുനിസി പ്പാലിറ്റിയും അറിയിച്ചു.
ഇത്തരം സര്‍വീസുകള്‍ 2008 മുതല്‍ തന്നെ ഷാര്‍ജ മുനിസിപ്പാലിറ്റി നിര്‍ത്തലാക്കി യിരുന്നു എങ്കിലും പൊതു ജന ങ്ങള് വേണ്ടത്ര പ്രാധാന്യം കൊടുത്തി രുന്നില്ല. അത് കൊണ്ട് കൂടിയാണ് പോലീസും നഗര സഭയും നടപടി കര്‍ശന മാക്കിയത്.
ഷാര്‍ജ യിലെ പ്രധാന റോഡു കളില്‍ ചായയും ഭക്ഷണ ങ്ങളും വാഹന ത്തിലിരുന്ന് ഓര്‍ഡര്‍ ചെയ്യുന്ന തിന്റെ ഭാഗ മായി ഗതാഗത തടസ്സങ്ങള്‍ ഉണ്ടാവു കയും ചെയ്യുന്നു. ഇത്തരം നിയമ ലംഘന ങ്ങള് ക്ക് 200 ദിര്‍ഹം പിഴയീടാക്കും. അതോടൊപ്പം ഹോട്ടലുകാരും പിഴ നല്‍കേണ്ടി വരും.