എമിറേറ്റ്സ് എയർ ലൈൻ തിരുവനന്ത പുരം സർവ്വീസ് വിജയ കര മായ പത്താം വയസ്സി ലേക്ക്

February 10th, 2016

emirates-air-lines-ePathram
ദുബായ് : തിരുവനന്ത പുരത്തേക്കുള്ള എമിറേറ്റ്സ് എയർ ലൈൻ വിമാന സർവ്വീ സിന് വിജയ കര മായ 10 വയസ്സ്.

എമിറേറ്റ്സിന്‍െറ ഏറ്റവും തിര ക്കേറിയ റൂട്ടു കളിൽ ഒന്നാണ് തിരുവനന്ത പുരം സർവ്വീസ്.

വിനോദ സഞ്ചാരം, വ്യാപാരം, മെഡിക്കൽ, ടൂറിസം എന്നിവ ക്കായി ലോക ത്തിന്‍െറ വിവിധ ഭാഗ ങ്ങളിൽ   നിന്ന് ആയിര ങ്ങളാണ് തിരു വനന്ത പുര ത്തേക്കും തിരിച്ചും യാത്ര ചെയ്യുന്നത്.

ആഴ്ചയിൽ 12 സർവ്വീ സു കളാണ് നിലവിലുള്ളത്. ഒരു വിമാന ത്തിന് 17 ടൺ കാർഗോ ശേഷി യാണ് എമിറേ റ്റ്സി നുള്ളത്.

ദുബായ് – തിരുവനന്ത പുരം റൂട്ടിൽ ഇതിനകം 20 ലക്ഷ ത്തോളം യാത്രക്കാരെ കൊണ്ടു പോകാനും 105, 000 ടൺ ചരക്ക് നീക്കം നടത്താനും എമി റേറ്റ്സിന് കഴിഞ്ഞ തായി അധികൃതർ അറിയിച്ചു.

ഓണം, വിഷു പോലെ യുള്ള തിരക്കേറിയ സീസണിൽ ചരക്കു നീക്ക ത്തിനായി ചാർട്ടേഡ് വിമാന ങ്ങളും സർവ്വീസ് നടത്തു ന്നുണ്ട്. എമിറേറ്റ്സ് ബോയിംഗ് 777 ചരക്കു വിമാന ത്തിന് 103 ടൺ ചരക്ക് കൈകാര്യം ചെയ്യാൻ കഴിയും.

2015 ൽ എമിറേറ്റ്സിന്‍െറ ഇന്ത്യ യി ലേ ക്കുള്ള സർവ്വീസ് 30 വർഷം തികച്ചിരുന്നു. കൊച്ചി യിലേ ക്കും അടക്കം നിലവിൽ ഇന്ത്യ യിലെ പത്ത് സ്ഥല ങ്ങളി ലേ ക്കാണ് എമിറേറ്റ്സ് സർവ്വീസ് ഉള്ളത്.

- pma

വായിക്കുക: , , ,

Comments Off on എമിറേറ്റ്സ് എയർ ലൈൻ തിരുവനന്ത പുരം സർവ്വീസ് വിജയ കര മായ പത്താം വയസ്സി ലേക്ക്

മൂടൽ മഞ്ഞ് : യാത്ര ക്കാർ ജാഗ്രത പാലിക്കണം എന്ന് പോലീസ് മുന്നറി യിപ്പ്

January 18th, 2016

fog-in-abudhabi-epathram
അബുദാബി : പുലർ കാലങ്ങളിൽ ശക്തമായ മൂടൽ മഞ്ഞ് ഉള്ളതിനാൽ ഡ്രൈവർ മാരും യാത്ര ക്കാരും ജാഗ്രത പാലി ക്കണം എന്ന് അബു ദാബി പോലീസിന്റെ മുന്നറി യിപ്പ്.

മൂടല്‍ മഞ്ഞില്‍ ദൂരക്കാഴ്ച കുറഞ്ഞതും റോഡു വ്യക്ത മാവാത്ത തിനാലും അബു ദാബി – അല്‍ഐന്‍ റോഡില്‍ ശനിയാഴ്ച രാവിലെ 96 വാഹന ങ്ങള്‍ കൂട്ടി യിടിച്ചു.

വിവിധ ഭാഗ ങ്ങളിലായി നാല് കൂട്ടി യിടി കളാണ് ഹൈവേ യിൽ നടന്നത്. ഈ അപകട ങ്ങളിൽ നിരവധി വാഹനങ്ങളും തകർന്നു. 23 പേര്‍ക്ക് പരിക്കേറ്റു. എന്നാൽ ആരു ടെയും നില ഗുരുതര മല്ല എന്നും അബുദാബി പോലീസ് അറിയിച്ചു.

അപകട പരമ്പരയെ തുടര്‍ന്ന് വന്‍ ഗതാഗത കുരുക്കും അനുഭവപ്പെട്ടു. അപകട ത്തില്‍ പെട്ട വാഹന ങ്ങള്‍ റോഡില്‍ നിന്ന് നീക്കിയ ശേഷ മാണ് വാഹന ഗതാഗതം വീണ്ടും ആരംഭിച്ചത്.

അബുദാബി പൊലീസ് ട്രാഫിക് ആന്‍റ് പട്രോള്‍സ് വിഭാഗം ഉപ മേധാവി ബ്രിഗേഡിയര്‍ ഖലീഫ മുഹമ്മദ് മുബാറക്ക് അല്‍ ഖൈലി സംഭവ സ്ഥലത്ത് എത്തി രക്ഷാ പ്രവര്‍ത്തന ങ്ങള്‍ക്ക് നേതൃത്വം നൽകി.

വരും ദിവസ ങ്ങളിലും മൂടല്‍ മഞ്ഞിനു സാദ്ധ്യത ഉള്ള തിനാല്‍ ഡ്രൈവർ മാർ ജാഗ്രത പുലര്‍ത്തണം എന്നും വാഹന ങ്ങളു മായി സുരക്ഷിത അകലം പാലിക്കുകയും ചെയ്യണം എന്ന് പോലീസ് മേധാവി നിര്‍ദ്ദേശിച്ചു.

- pma

വായിക്കുക: , , , ,

Comments Off on മൂടൽ മഞ്ഞ് : യാത്ര ക്കാർ ജാഗ്രത പാലിക്കണം എന്ന് പോലീസ് മുന്നറി യിപ്പ്

ഹോവർ ബോഡ് അപകടം : ദുബായിൽ ഒരു മരണം

January 15th, 2016

police-warning-to-self-balancing-two-wheel-riders-ePathram
ദുബായ് : ഹോവര്‍ ബോഡില്‍ സഞ്ചരി ക്കുക യായിരുന്ന ഒരാള്‍ ഇലക്ട്രിക് പോസ്റ്റില്‍ തട്ടി മരിച്ചു എന്ന് ദുബായ് ഗതാഗത വിഭാഗം മേധാവി കേണല്‍ സൈഫ് മുഹൈര്‍ അല്‍ മസ്‌റൂയ് അറിയിച്ചു. കാലു കൊണ്ട് നിയന്ത്രിച്ച് സഞ്ചരി ക്കാവുന്ന ടൂ വീലർ ആണ് ഹോവർ ബോഡ്.

ഇതില്‍ സഞ്ചരി ക്കുന്നവര്‍ അപകട ത്തില്‍ പ്പെടാറുണ്ട്. പെട്ടെന്ന് കാലിന്റെ ബാലന്‍സ് തെറ്റു മ്പോഴാണ് അപകടം സംഭവി ക്കുന്നത്.

പൊതു നിരത്തു കളിലോ മാളു കളിലോ ഇവ ഉപയോഗി ക്കാന്‍ പാടില്ല. വിമാന ത്തില്‍ ഹാന്‍ ബാഗേജില്‍ ഇവ കയറ്റാറില്ല. ലോക ത്തിന്റെ വിവിധ ഭാഗ ങ്ങളില്‍ അപകട ങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് എന്നും അല്‍ മസ്‌റൂയ് പറഞ്ഞു.

* സ്മാര്‍ട്ട് വീല്‍ പൊതു നിരത്തില്‍ ഉപയോഗിക്കരുത് : അബുദാബി പൊലീസ്

- pma

വായിക്കുക: , , , ,

Comments Off on ഹോവർ ബോഡ് അപകടം : ദുബായിൽ ഒരു മരണം

എയര്‍ ഇന്ത്യ എക്സ്പ്രസ്സ് മംഗലാ പുരത്തേ ക്കുള്ള നിരക്ക് കുറച്ചു

January 15th, 2016

air-india-express-epathram അബുദാബി : തലസ്ഥാന നഗരി യില്‍ നിന്നും മംഗലാ പുരത്തേ ക്കുള്ള നിരക്കില്‍ കുറവ് വരുത്തി യതായി എയര്‍ ഇന്ത്യ എക്സ്പ്രസ്സ് അധികൃതര്‍ അറിയിച്ചു. പുതിയ നിരക്ക് ശനിയാഴ്ച മുതലാണ് പ്രാബല്യ ത്തില്‍ വരിക. ചൊവ്വ, വ്യാഴം, ശനി, ഞായര്‍ ദിവസ ങ്ങളില്‍ രാവിലെ 9.40നു വിമാനം പുറപ്പെടും. മസ്കറ്റ് വഴി പോകുന്ന വിമാനം വൈകീട്ട് 4. 15ന് മംഗലാ പുരത്ത് എത്തും. 361 ദിര്‍ഹമാണ് അടിസ്ഥാന നിരക്ക്. നികുതി കള്‍ എല്ലാം പഴയതു പോലെ തന്നെ ആയി രിക്കും.

- pma

വായിക്കുക: ,

Comments Off on എയര്‍ ഇന്ത്യ എക്സ്പ്രസ്സ് മംഗലാ പുരത്തേ ക്കുള്ള നിരക്ക് കുറച്ചു

ഗതാഗത നിയമ ലംഘനം : സ്മാര്‍ട്ട് സംവിധാന വുമായി അബുദാബി പോലീസ്

December 21st, 2015

logo-ministry-of-interior-uae-ePathramഅബുദാബി : ഗതാഗത നിയമ ലംഘന ങ്ങള്‍ ശ്രദ്ധ യില്‍ പ്പെട്ടാല്‍ വാഹന വുമായി ബന്ധപ്പെട്ട മുഴുവന്‍ വിവര ങ്ങളും സ്മാര്‍ട്ട് ഫോണിന്റെ സഹായ ത്തോടെ ട്രാഫിക് പോലീസി ന്റെ കേന്ദ്ര ത്തില്‍ എത്തി ക്കുന്ന സ്മാര്‍ട്ട് സംവിധാനം തയ്യാറാക്കി അബു ദാബി ട്രാഫിക് പോലീസ് രംഗത്ത്.

ട്രാഫിക് പോലീസിന്റെ ജോലി എളുപ്പ മാക്കാന്‍ ഈ സം വിധാനം ഉപകരിക്കും എന്ന് അബുദാബി പോലീസ് സെന്‍ ട്രല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡി യര്‍ ഹുസൈന്‍ അഹമ്മദ് അല്‍ ഹരിഥി അറി യിച്ചു.

- pma

വായിക്കുക: , , ,

Comments Off on ഗതാഗത നിയമ ലംഘനം : സ്മാര്‍ട്ട് സംവിധാന വുമായി അബുദാബി പോലീസ്


« Previous Page« Previous « സമാജം വിന്റര്‍ ക്യാമ്പ്
Next »Next Page » ദൃശ്യ പൊലിമ യോടെ ‘കാഴ്ചയെ കീറി ഭ്രാന്തും കടന്ന്’ അരങ്ങിൽ »



  • സീതി സാഹിബ് ഫൗണ്ടേഷൻ യു. എ. ഇ. കമ്മിറ്റി
  • ഒമാനിലേക്ക് പുതിയ കരാതിർത്തി തുറന്നു
  • റമദാൻ റിലീഫ് : ഈത്തപ്പഴ ചലഞ്ച് നടത്തി
  • അബുദാബി മലയാളീസ് സിംഫണി അരങ്ങേറി
  • നോള്‍ കാര്‍ഡ് റീചാർജ്ജ് ചുരുങ്ങിയ തുക 20 ദിർഹം
  • ബസ്സ് – മറൈന്‍ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റേഷനുകളില്‍ സൗജന്യ വൈ-ഫൈ ലഭ്യമാക്കും
  • എം. ടി. യുടെ മരണത്തോടെ താര പദവിയുള്ള എഴുത്തുകാരുടെ ഗണം അസ്തമിച്ചു
  • ഖുർ ആൻ പാരായണ മത്സരം സീസൺ- 4 മാർച്ച് 14 മുതൽ
  • സമാജം മുൻ വൈസ് പ്രസിഡണ്ട് പള്ളിക്കൽ ബാബു അന്തരിച്ചു
  • ഇരുപതാം വാർഷിക സമ്മേളനം ഫെബ്രുവരി 23 നു അജ്മാനിൽ
  • പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ : പിഴ വർദ്ധിപ്പിച്ചു
  • നിർദ്ധന കുടുംബത്തിന് വീട് : ‘കരുതൽ’ ഭവന പദ്ധതി പ്രഖ്യാപിച്ച് ഇമ
  • അല്‍ ഐന്‍ മലയാളി സമാജം : പുതിയ ഭരണ സമിതി
  • ഇടതു ഭരണത്തിൽ പിന്നാക്ക വിഭാഗങ്ങൾ അവഗണന നേരിടുന്നു : പാറക്കൽ അബ്ദുല്ല
  • കെ. എം. സി. സി. യുടെ ‘മാനവീയം’ ക്യാമ്പയിൻ : ഫിലിപ്പ് മമ്പാട് അബുദാബിയിൽ
  • സമാജം ഇന്‍ഡോ അറബ് കള്‍ച്ചറല്‍ ഫെസ്റ്റിവെല്‍ മുസഫയിൽ
  • പ്രവാസികൾക്കു വേണ്ടി പുതിയ ബസ്സ് സർവ്വീസ് ആരംഭിക്കും : മന്ത്രി കെ. ബി. ഗണേഷ് കുമാര്‍
  • സന്ദര്‍ശക വിസക്കാര്‍ക്ക് അഭയ പദ്ധതിയുമായി അഹല്യ
  • ഇമ കമ്മിറ്റി പ്രവർത്തന ഉദ്ഘാടനവും സൗഹൃദ സംഗമവും തിങ്കളാഴ്ച
  • ഡ്രൈവിംഗിൽ ഫോൺ ഉപയോഗിച്ചാൽ 800 ദിർഹം പിഴ : ഷാർജ പോലീസ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine