അബുദാബി : നിലവിലുള്ള അബുദാബി – ദുബായ് റോഡു കളിലെ ഗതാ ഗത ക്കുരുക്കും വാഹന ങ്ങളുടെ തിരക്കും കുറക്കുന്ന തിനായി അബു ദാബി യില്‍ നിന്ന് ദുബായി ലേക്ക് നിര്മ്മി ക്കുന്ന പുതിയ ഹൈവേ യുടെ ജോലി കള്‍ 60 ശതമാന ത്തോളം പൂര്‍ത്തി യായതായി അധികൃതര്‍ അറിയിച്ചു. അടുത്ത വര്‍ഷം ആദ്യ ത്തില്‍ പുതിയ റോഡ് ഗതാഗത ത്തിനായി തുറന്നു കൊടുക്കാനാകും.
ദുബായ് അതിര്‍ത്തി യിലെ സീഹ് ശുഐബില് നിന്നും മുഹമ്മദ് ബിന്‍ സായിദ് റോഡിന്‍െറ അനുബന്ധ മായാണ് പുതിയ ഹൈവേ നിര്മ്മി ക്കുന്നത്. സ്വൈഹാന്‍ ഇന്റര്‍ചേഞ്ച് വരെ നീളുന്ന 62 കിലോ മീറ്റര്‍ നീള ത്തിലുള്ള പുതിയ റോഡിന്‍െറ നിര്‍മ്മാണം അബുദാബി ഗതാഗത വകുപ്പും മുസാനദ എന്ന അബുദാബി ജനറല്‍ സര്‍വീസസ് കമ്പനിയും ചേര്‍ന്നാണ് ഏറ്റെ ടുത്തിരി ക്കുന്നത്.
210 കോടി ദിർഹം ചെലവു കണക്കാ ക്കുന്ന 62 കിലോ മീറ്റര്‍ പാത യില്‍ ആറ് പാല ങ്ങളും ആറ് ടണലുകളും ഉണ്ടാവും. അല്‍ മഹ ഫോറസ്റ്റ്, കിസാദ്, അല്‍ അജ്ബാന്‍ റോഡ്, സായിദ് മിലിട്ടറി സിറ്റി തുടങ്ങിയവ വഴി റോഡ് കടന്നു പോകും. പുതിയ റോഡ് വരുന്ന തോടെ നിലവിലുള്ള റോഡുകളിലെ തിരക്ക് ഒഴിവാക്കാന്‍ സാധിക്കുകയും ചെയും.
ഖലീഫ പോര്‍ട്ട്, ഇന്‍ഡസ്ട്രിയല്‍ സോണ്‍ എന്നിവ യെ ബന്ധിപ്പി ക്കുന്ന താണ് പുതിയ റോഡ്. ഇതോടെ അബുദാബി യില്‍ നിന്നും വടക്കൻ എമിറേറ്റു കളി ലേക്കുള്ള ഗതാഗതവും എളുപ്പമായി തീരും.