യു. എ. ഇ.യിലെ ഇന്ധന വിലയില്‍ വര്‍ദ്ധന

December 29th, 2016

petrol-deisel-fuel-prices-in-uae-ePathram
അബുദാബി : 2017 ജനുവരി മാസത്തിൽ യു. എ. ഇ. യില്‍ പെട്രോളിനും ഡീസലിനും വില വർദ്ധിക്കും എന്ന് ഊര്‍ജ്ജ മന്ത്രാലയം പ്രഖ്യാപിച്ചു. പെട്രോൾ ലിറ്ററിനു 11 ഫിൽസും ഡീസൽ ലിറ്ററിന് 13 ഫിൽസു മാണ് വർദ്ധി ക്കുക.

ജനുവരി ഒന്നു മുതൽ നിലവിൽ വരുന്ന പെട്രോള്‍, ഡീസല്‍ എന്നിവ യുടെ പുതുക്കിയ നിരക്കു കള്‍ : സൂപ്പർ 98 – പെട്രോളിന് 1 ദിര്‍ഹം 91 ഫില്‍സ്, സ്‌പെഷൽ 95 – പെട്രോളിന് 1 ദിര്‍ഹം 80 ഫില്‍സ്, ഇ പ്ലസ് 91 – പെട്രോളിന് 1 ദിര്‍ഹം 73 ഫില്‍സ്. ഡീസൽ വില ലിറ്ററിന് 1 ദിര്‍ഹം 94 ഫില്‍സ്.

2016 തുടക്കത്തില്‍ സ്‌പെഷ്യല്‍ പെട്രോളിന് 1. 58 ദിര്‍ഹ വും ഡീസലിന് 1.61 ദിര്‍ഹ വും ആയിരുന്നു വില. എന്നാല്‍ മാര്‍ച്ചില്‍ ഇത് യഥാ ക്രമം 1. 36 ദിര്‍ഹ മായും 1. 40 ദിര്‍ഹ മായും താഴ്ന്നു. കഴിഞ്ഞ ഏതാനും മാസ ങ്ങളായി രാജ്യത്ത് ഇന്ധന വില യില്‍ വര്‍ദ്ധന യാണ് കണ്ടു വരുന്നത്.

യു. എ. ഇ. യിൽ ഇന്ധന ത്തിനു നല്കി വന്നിരുന്ന സര്‍ക്കാര്‍ സബ്സിഡി 2015 ആഗസ്റ്റ്‌ മാസം മുതൽ നീക്കിയിരുന്നു. രാജ്യാന്തര തലത്തിലെ എണ്ണ വില പ്രതി ദിനം വിശ കലനം ചെയ്‌ത ശേഷം ഓരോ മാസ വും 28ന് ഇന്ധന സമിതി യോഗം ചേർന്നാണ് അടുത്ത മാസത്തെ വില തീരു മാനിക്കുന്നത്.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അബുദാബി പൊലീസ് സൈക്കിളിൽ പട്രോളിംഗ്

October 24th, 2016

logo-ministry-of-interior-uae-ePathramഅബുദാബി : തലസ്ഥാന നഗരി യിലെ റസിഡൻഷ്യൽ – വാണിജ്യ – ടൂറിസ്‌റ്റ് – മേഖല കളിൽ അബുദാബി പൊലീസ് സൈക്കിളിൽ പട്രോളിംഗ് ആരംഭിക്കുന്നു. സമൂഹ ത്തിന്റെ പ്രതികരണം ഉടനടി ലഭി ക്കുവാൻ പുതിയ പദ്ധതി സഹാ യിക്കും എന്നാണ് വില യി രുത്തൽ.

ഇതിനായി പട്രോളിംഗ് ടീമുകൾ നവീകരി ച്ചതായും അബു ദാബി യിലെ എല്ലാ പ്രദേശ ങ്ങളിലും പര്യടനം നടത്താ വുന്ന രീതി യിൽ ഘട്ട ങ്ങളായി സൈക്കിൾ പട്രോ ളിംഗ് ടീമു കൾ വിപുലീ കരിക്കും എന്നും അബു ദാബി പൊലീസ് അറി യിച്ചു.

സൈക്കിളിൽ റോന്തു ചുറ്റുന്ന പൊലീസു കാർക്കു പ്രത്യേക യൂണി ഫോമും മികച്ച പരിശീലനവും നൂതന ഉപകരണ ങ്ങളും നൽകും എന്നും അധികൃതർ പറഞ്ഞു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

അബുദാബി ടാക്സി കളിൽ നവംബര്‍ മുതല്‍ സൗജന്യ വൈഫൈ

October 19th, 2016

silver-taxi-epathram
അബുദാബി : അടുത്ത മാസം മുതല്‍ അബു ദാബി യിലെ ടാക്സി കളില്‍ സൗജന്യ വൈ ഫൈ ലഭ്യ മായി തുടങ്ങും. തുടക്ക ത്തില്‍ ഏതാനും ടാക്സി കളി ലാണ് വൈ ഫൈ ലഭിക്കുക.

2017 മദ്ധ്യത്തോടെ എമി റേറ്റി ലെ എല്ലാ ടാക്സി കളി ലും സൗജന്യ വൈ ഫൈ ലഭ്യമാക്കുവാന്‍ സാധിക്കും എന്ന് പ്രതീക്ഷി ക്കുന്ന തായി ട്രാന്‍സാഡ് അധികൃതർ അറി യിച്ചു.

ടെലി മാറ്റിക്സ് ആന്‍ഡ് ബ്ളൂ ഗ്രീനു മായി സഹ കരി ച്ചാണ് ടാക്സി കളില്‍ വൈ ഫൈ സൗകര്യം ഒരുക്കുക.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

അബുദാബി ടൂർ 2016 സൈക്ലിംഗ് മത്സരം വ്യാഴാഴ്ച തുടങ്ങും

October 18th, 2016

abudhabi-tour-2016-cycling-event-ePathram
അബുദാബി : നാലു ഘട്ട ങ്ങളി ലായി അബു ദാബി യുടെ വിവിധ ഭാഗ ങ്ങളി ലായി നടക്കന്ന ‘അബു ദാബി ടൂർ 2016‘ സൈക്ലിംഗ് മത്സരം ഒക്‌ടോബർ 20 വ്യാഴാഴ്ച മുതല്‍ ആരംഭിക്കും.

സൈക്ലിംഗ് മത്സര ത്തിന്റെ മൂന്ന് ഘട്ട ങ്ങള്‍ സ്പ്രിന്‍റും ഒരു ഘട്ടം മീഡിയം മൗണ്ടൈൻ എന്ന വിഭാഗ ത്തിലു മായിരിക്കും.

ഒക്‌ടോബർ 20 വ്യാഴാഴ്ച ഉച്ചക്ക് 1.15 ന് മദീനത്ത് സായിദി ൽ നിന്നും മത്സര ത്തിന്റെ ഒന്നാം ഘട്ടം ആരം ഭിക്കും.147 കിലോ മീറ്റര്‍ ദൂര ത്തിലുള്ള ഈ ആദ്യ ഘട്ട മത്സരം മദീനത്ത് സായിദില്‍ നിന്നും തുടങ്ങി തിരിച്ച് അവിടെ തന്നെ സമാപിക്കും.

ലിവയെയും മദീനത് സായിദി നെയും ബന്ധി പ്പിക്കുന്ന പാതയും ഇരു നഗര ങ്ങളി ലെയും ഉള്‍ റോഡു കളും വ്യാഴാഴ്ച ഉച്ചക്ക് 12 മുതല്‍ 5.15 വരെ വിവിധ സമയ ങ്ങളിലായി അടച്ചിടും.

ഒക്‌ടോബർ 21 വെള്ളി യാഴ്ച ഉച്ചക്ക് 2.10 ന് ആരംഭി ക്കുന്ന രണ്ടാം ഘട്ടം സൈക്ലിംഗ് മത്സരം 115 കിലോ മീറ്റര്‍ ദൂര ത്തിൽ അബുദാബി അല്‍ മറീന യില്‍ ആയി രിക്കും നടക്കുക.

ഒക്‌ടോബർ 22 ശനിയാഴ്ച ഉച്ചക്ക് 1.10 ന് തുടങ്ങുന്ന മൂന്നാം ഘട്ടം 150 കിലോ മീറ്റര്‍ ദൂര ത്തിൽ അല്‍ ഐന്‍ ജബല്‍ ഹഫീത് മലമ്പാത യിൽ നടക്കും. അബു ദാബി യാസ് മറീന സര്‍ക്യൂട്ടില്‍ 26 ലാപു കളായി 143 കിലോ മീറ്റർ ദൂര ത്തിൽ നാലാം ഘട്ട മത്സരവും നടക്കും.

അബുദാബി ടൂർ കടന്നു പോകുന്ന ഭാഗ ങ്ങളിലെ റോഡു കള്‍ അടച്ചിടും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

അബുദാബി യിൽ വികസന പദ്ധതികൾക്ക് അംഗീകാരം

October 15th, 2016

new-logo-abudhabi-2013-ePathram
അബുദാബി : അടിസ്‌ഥാന സൗകര്യ വികസന പദ്ധതികൾ ഉൾപ്പെടെ അബുദാബി എമിറേറ്റിൽ കോടി ക്കണക്കിന് ദിർഹ ത്തിന്റെ നിർമ്മാണ വികസന പദ്ധതികൾക്ക് അബുദാബി എക്സി ക്യൂട്ടീവ് കൗൺസിലിന്റെ അംഗീ കാരം ലഭിച്ചു.

ഇതിൽ ഏറ്റവും പ്രാധാന്യം, അല്‍ സഹിയാ ഇന്‍ഫ്രാ സ്ട്രെക്ച്ചര്‍ പ്രൊജക്റ്റ് എന്ന പദ്ധതി യാണ്. 249 മില്യൺ ദിർഹത്തിന്റെ ഈ പദ്ധതി യിലൂടെ തലസ്ഥാന നഗരി യിലെ ഗതാഗത പ്രശ്ന ങ്ങൾക്ക് ശാശ്വത പരിഹാര മാവും എന്നാണു കരുത പ്പെടുന്നത്.

വർദ്ധിച്ചു വരുന്ന ഗതാഗത കുരുക്കിൽ നിന്നും നഗര വാസി കൾക്ക് ഇതോടെ ആശ്വാസ മാകും. റോഡ് വിക സന ത്തോടൊപ്പം ഗതാഗത തിരക്ക് ലഘൂ കരിക്കുവാ നുള്ള ഈ പദ്ധതി കളെ നഗര വാസി കൾ സ്വാഗതം ചെയ്തു.

അൽ ഫിർദൗസ്, ടെൻത് സ്ട്രീറ്റ്, അബു ദാബി മാൾ, ബീച്ച് റൊട്ടാന, ലെ – മെറിഡിയൻ എന്നീ റോഡു കളുടെ നവീ കരണവും വിപുലീ കരണവും ഈ പദ്ധതി യിൽ ഉൾ പ്പെടുന്നു.

അബുദാബി യിലെ ഏറ്റവും വലിയ ജന വാസ പ്രദേശ മായി രുന്ന പഴയ ടൂറിസ്റ്റു ക്ലബ്ബ് ഏരിയ അഥവാ ടി. സി. എ. എന്ന ഭാഗ മാണ് ഇപ്പോൾ അൽ സഹിയാ എന്ന് അറിയ പ്പെടുന്നത്.

നഗര വികസനം കൂടാതെ സ്‌കൂൾ – കോളേജ് റോഡു കളുടെ വികസനം, സ്വദേശി കൾക്കുള്ള ഹൌസിംഗ് ലോണു കൾ എന്നിവ യും ഈ പദ്ധതി യിൽ ഉൾ പ്പെ ടുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »


« Previous Page — « Previous « കൊസാമ ഷെട്ടി മെമ്മോറിയൽ ബാഡ്മിന്റൺ ടൂർണ്ണമെന്റ്
Next » — Next Page » കെ. എസ്. സി. ഓണ സദ്യയിൽ മൂവായിരത്തോളം പേർ »



  • അക്ഷര ജാലകം അവാർഡ് സമ്മാനിച്ചു
  • ആയുർവ്വേദ ദിനാചരണം സംഘടിപ്പിച്ചു
  • ബുക്കിഷ് : സൃഷ്ടികൾ ക്ഷണിക്കുന്നു
  • ഇനി ഞായറാഴ്ചകളിലും പാസ്സ് പോർട്ട് ലഭിക്കും
  • ശൈഖ് അഹമ്മദ് ബിൻ റാഷിദ് അൽ മഖ്‌തൂം അന്തരിച്ചു
  • സ്വർഗ്ഗത്തിന്റെ സ്വർണ്ണ വാതിലുകൾ പ്രകാശനം ചെയ്തു
  • ചിത്ര രചനാ മത്സരം വെള്ളിയാഴ്ച
  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine