അബുദാബി : റോഡ് അപകടങ്ങൾ കുറയ്ക്കാനും നിയമ ലംഘ കരെ പിടി കൂടാനുമായി കഴിഞ്ഞ എട്ടു മാസ ത്തിനിടെ സ്ഥാപിച്ചത് 204 പുതിയ റഡാറുകള്‍.
അബുദാബി, അല്‍ ഐന്‍ നഗര ങ്ങളിലെ വിവിധ ഉള്‍വഴി കളിലും പുറം വഴി കളിലുമാണ് പുതിയ റഡാറുകള്‍ സ്ഥാപിച്ചത്. ഈ വര്‍ഷം ആദ്യം മുതല്‍ ആഗസ്റ്റ് അവസാനം വരെയുള്ള എട്ടു മാസ ത്തിനുള്ളി ലാണ് ട്രാഫിക് വിഭാഗം ഇത്രയും പുതിയ റഡാറുകള്‍ നിരത്തുകളില്‍ സ്ഥാപിച്ചത്.
ഇതില്‍ 142 എണ്ണം അബുദാബി യിലെ റോഡു കളിലും 62 എണ്ണം അല്‍ ഐനിലുമാണ്. അമിത വേഗക്കാരെയും ട്രാഫിക് നിയമ ലംഘകരെയും ഉള്‍ റോഡു കളില്‍ വരെ പിന്തുടര്‍ന്ന് പിടി കൂടുകയും വാഹന ങ്ങള്‍ കൊണ്ട് പൊതു നിരത്തു കളില്‍ അഭ്യാസം കാണി ക്കുന്ന വരെ പിടി കൂടലുമാണ് ലക്‌ഷ്യം എന്ന് അബുദാബി ട്രാഫിക്കിലെ റോഡ് സുരക്ഷാ വിഭാഗം തലവന്‍ കേണല്‍ മുസല്ലം മുഹമ്മദ് അല്‍ ജുനൈബി പറഞ്ഞു.