അബുദാബി : ഒക്ടോബർ മാസത്തെ യു. എ. ഇ. യിലെ ഇന്ധന വില പ്രഖ്യാപിച്ചു. പുതിയ വിവരം അനുസരിച്ചു പെട്രോളി നു വില കുറയും. എന്നാൽ ഡീസലിന് വില യിൽ ചെറിയ വര്‍ദ്ധനവ് ഉണ്ടാവും. ഡീസല്‍ വില 1.86 ദിര്‍ഹ ത്തില്‍ നിന്ന് 1.89 ആയി ഉയരും.
നിലവില്‍ പെട്രോൾ സ്പെഷ്യല്‍ ഗ്രേഡ് 95ന് 1. 96 ദിര്‍ഹവും സൂപ്പര്‍ 98 ഗ്രേഡിന് 2. 07 ദിര്‍ഹവും ഇ പ്ലസ് ഗ്രേഡിന് 1. 89 ദിര്‍ഹവും നല്കി വരുന്നത് പുതിയ വില വിവരം അനുസരിച്ച് സ്പെഷ്യല്‍ ഗ്രേഡ് 95 പെട്രോളിന് 1. 79 ദിര്‍ഹവും സൂപ്പര്‍ 98 ഗ്രേഡ് പെട്രോളിന് 1. 90 ദിര്‍ഹവും ഇ പ്ലസ് ഗ്രേഡിന് 1. 72 ദിര്‍ഹ വുമായി ചുരുങ്ങും.
യു. എ. ഇ. യിൽ ഇന്ധന ത്തിനു നല്കി വന്നിരുന്ന സര്‍ക്കാര്‍ സബ്സിഡി ആഗസ്റ്റ് മാസം മുതൽ നീക്കിയിരുന്നു. ആഗോള വിപണി യിലെ വിലയെ ആധാര മാക്കി, എല്ലാ മാസ വും ഊര്‍ജ മന്ത്രാലയം നിയമിച്ച വില നിര്‍ണയ സമിതി യാണ് അതതു മാസ ങ്ങളിലെ ഇന്ധന വില പുതുക്കി നിശ്ചയി ക്കുന്നത്. പുതുക്കിയ വില ഒക്ടോബർ ഒന്ന് വ്യാഴാഴ്ച മുതൽ പ്രാബല്യ ത്തില്‍ വരും.
ഫോട്ടോക്ക് കടപ്പാട് : അറേബ്യന്‍ ബിസിനസ്സ് ഡോട്ട് കോം
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഗതാഗതം, നിയമം, യു.എ.ഇ., വ്യവസായം, സാമ്പത്തികം