അബുദാബി : രാജ്യ ത്തിന്റെ വികാസ ചക്ര വാള ത്തിൽ പുതിയ രജത രേഖ കൾ കുറി ക്കുന്ന വനിത കളെ അഭി വാദ്യം ചെയ്യുന്ന തിനായി പ്രഖ്യാപി ക്കപ്പെട്ട ‘എമി റാത്തി വനിതാ ദിനം’ യു. എ. ഇ. എക്സ് ചേഞ്ച് വിപു ല മായി ആഘോ ഷിച്ചു.
വിവിധ എമിറേറ്റു കളിൽ ജോലി ചെയ്യുന്ന യു. എ. ഇ. എക്സ് ചേഞ്ച് ജീവന ക്കാരായ ഇരു നൂറോളം എമി റാത്തി വനിത കളെ യാണ് അബു ദാബി അൽ റീം ഐലൻഡി ലെ യു. എ. ഇ. എക്സ് ചേഞ്ച് ആഗോള ആസ്ഥാ നത്ത് സംഘടിപ്പിച്ച ചടങ്ങിൽ ആദരി ച്ചത്.
സംവാദ ങ്ങളും വിനോദ മത്സര ങ്ങളും പ്രശ്നോ ത്തരിയും ഉപഹാര വിതരണവും ഉൾ പ്പെടെ വിവിധ പരി പാടി കളോടെ യാണ് ‘എമി റാത്തി വനിതാ ദിനം’ ആഘോഷിച്ചത്.
അബു ദാബി പോലീസ് ക്രിമിനൽ സെക്യൂരിറ്റി വിഭാഗം ഉദ്യോഗസ്ഥ ക്യാപ്റ്റൻ സലാമ അൽ യമ്മാഹി, ബെർ ലിറ്റ്സ് കോർപ്പ റേഷൻ ഡയ റക്ടർ ലാന സാലേം, യാസ് പോലീസി ലെ ഗാലിയ അൽ മുഹൈരി, ബെർ ലിറ്റ്സ് കോർപ്പ റേഷ നിലെ നാഗാം കബ്‌ലാവി, ഫരീദാ സാദാ എന്നിവർ മുഖ്യ അതിഥി കള്‍ ആയിരുന്നു.
യു. എ. ഇ. എക്സ് ചേഞ്ച് പ്രസിഡണ്ട് വൈ. സുധീർ കുമാർ ഷെട്ടി, ചീഫ് പീപ്പിൾ ഓഫീസർ ഗ്രെഗ് ഷൂലെർ, യു. എ. ഇ. കൺട്രി ഹെഡ് അബ്ദൽ കരീം അൽ കായെദ്, എമിറേറ്റി സേഷൻ ഡയറക്ടർ ബൗഷ്റ നവേൽ എന്നി വർ എമി റാത്തി മഹിള കളുടെ സംഭാവന കളെ അനു മോദിച്ചു സംസാരിച്ചു.
യു. എ. ഇ. എക്സ് ചേഞ്ച് വനിതാ ജീവന ക്കാ രുടെ ശാക്തീ കരണ ഗ്രൂപ്പായ ‘നെറ്റ്‌വർക്ക് ഓഫ് വിമൺ’ ആണ് പരി പാടി സംഘടി പ്പിച്ചത്. ഈ വർഷം അന്താ രാഷ്ട്ര വനിതാ ദിന ത്തോടെ യാണ് ഇങ്ങിനെ യൊരു സവിശേഷ ഗ്രൂപ്പ് ഉദ്ഘാടനം ചെയ്തത്.
തൊഴിലിലും വ്യക്തി ജീവിത ത്തിലും സ്ത്രീ ജീവന ക്കാരെ കൂടുതൽ ഉയർത്തി ക്കൊണ്ടു വരിക യാണ് ‘നെറ്റ് വർക്ക് ഓഫ് വിമൺ’ എന്ന ഈ ഗ്രൂപ്പി ന്റെ ലക്‌ഷ്യം.
– Tag : U A E Xchange, business