അബുദാബി : ആഗോള പണമിടപാട് ബ്രാൻഡ് യു. എ. ഇ. എക്സ് ചേഞ്ചും സാൻഫ്രാൻസിസ്കോ ആസ്ഥാന മായ പ്രമുഖ ബ്ലോക്ക് ചെയിൻ കമ്പനി റിപ്പിളും തമ്മിൽ പണ മിട പാടു സംബന്ധ മായ ധാരണാ പത്ര ത്തിൽ ഒപ്പു വെച്ചു. മിഡിൽ ഈസ്റ്റിൽ ഇതാദ്യ മായാണ് ഒരു ബ്ലോക്ക് ചെയിൻ കമ്പനി യും ധന വിനിമയ സ്ഥാപന വും തമ്മിൽ ധാരണയിലെത്തുന്നത്.
നവ സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകൾ പ്രയോ ജന പ്പെടുത്തുന്ന ബ്ലോക്ക് ചെയിൻ ടെക്‌നോ ളജി ഉപ യോ ഗിച്ച്, ഉപയോക്താക്കൾ നടത്തുന്ന ഏതൊരിടപാടും യാതൊരു സമയ നഷ്ടവും തടസ്സ വും കൂടാതെ നിർവ്വ ഹിക്കുവാൻ ഈ സഹകരണം വഴി സാധിക്കും.
കൂടാതെ ആഗോള തല ത്തിലുള്ള നൂറിലധികം ബാങ്കു കളും ഇതര ധന വിനിമയ സ്ഥാപന ങ്ങളു മായുള്ള ശൃംഖല ശക്തി പ്പെടു ത്തുവാനും ഉപയോക്താ ക്കൾക്ക് പരമാവധി മെച്ച പ്പെട്ട നിരക്കു കൾ, തത്സമയ സന്ദേശം, വേഗത, സുതാര്യത, കാര്യ ക്ഷമത എന്നിവ ഉറപ്പു വരു ത്തു വാനും റിപ്പിളു മായുള്ള ഈ കരാറിനു സാധിക്കും.
ഉപഭോക്താ ക്കളുടെ സൗകര്യവും സമയ മൂല്യവും പരിഗണിച്ച് ഇപ്പോഴും സാങ്കേതിക നവീകരണം പാലി ക്കുന്ന യു. എ. ഇ. എക്സ് ചേഞ്ച്, റിപ്പിളു മായി കൈ കോർക്കുമ്പോൾ ഈ മേഖല യിലെ ആദ്യ സഹകരണം എന്ന നിലക്ക് ചരിത്ര പര മായ ഒരു പുതിയ ചുവട് കൂടി സൃഷ്ടിക്കുക യാണ് എന്ന് യു. എ. ഇ. എക്സ് ചേഞ്ച് ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഓഫീസർ പ്രമോദ് മാങ്ങാട് പറഞ്ഞു.
പണമിടപാടു രംഗത്ത് ഫിൻ – ടെക്ക് യുഗം പിറന്ന ഇന്നത്തെ സാഹ ചര്യ ത്തിൽ വിപണി മേധാവി ത്തവും സർവ്വ സ്വീകാര്യത യുമുള്ള യു. എ. ഇ. എക്സ് ചേഞ്ച്, ബ്ലോക്ക് ചെയിൻ ടെക്‌നോളജി യിൽ മികവുറ്റ റിപ്പിളും യോജിച്ചു പ്രവർത്തി ക്കുമ്പോൾ സാധാരണ ക്കാർക്കും പ്രശ്ന ങ്ങളി ല്ലാതെ ഇട പാടു കൾക്ക് വേഗം കൂട്ടുവാൻ സാധിക്കും എന്ന് ഇൻഫ്രാ സ്ട്രക്ച്ചർ ഇന്നൊവേഷൻ ഗ്ലോബൽ ഹെഡ് ദിലീപ് റാവു പറഞ്ഞു.
യു. എ. ഇ. എക്സ് ചേഞ്ചിനെ റിപ്പിൾ നെറ്റ് പോലുള്ള സംവിധാന ത്തിൽ ഉൾപ്പെടു ത്തുമ്പോൾ പണം അയ ക്കുന്ന യു. എ. ഇ. യിലെ ദശ ലക്ഷ ക്കണക്കിന് ചെറുകിട ഉപയോ ക്താ ക്കൾക്ക് കുറഞ്ഞ ചെലവിൽ മികച്ച സേവനം ഉറപ്പാ ക്കുവാൻ കഴിയും എന്നും അദ്ദേഹം അഭി പ്രായപ്പെട്ടു.
- ജല – വൈദ്യുതി ബില്ലുകള്‍ ഓൺലൈൻ വഴി
- യു. എ. ഇ. എക്സ്ചേഞ്ചിൽ വൈദ്യുതി ബിൽ അടയ്ക്കാം
- യു. എ. ഇ. എക്സ്ചേഞ്ച് 35 ആം വാര്‍ഷികം ആഘോഷിക്കുന്നു
- ആഗോള വിജയത്തിന്റെ അറുന്നൂറ് മേനിയുമായി യു. എ. ഇ. എക്സ്ചേഞ്ച്
- ഫ്ലാഷ് റെമിറ്റ് : യു. എ. ഇ. എക്സ്ചേഞ്ചും കാനറ ബാങ്കും കൈ കോര്‍ക്കുന്നു
- ഇടപാടു കാര്‍ക്കും ജീവന ക്കാര്‍ക്കും യു. എ. ഇ. എക്സ്ചേഞ്ചിന്റെ ആദരം
- കാരുണ്യത്തിന്റെ നിറവിൽ യു. എ. ഇ. എക്സ്ചേഞ്ചിന്റെ മുപ്പത്തി മൂന്നാം പിറന്നാൾ
- പിന് വലിച്ച നോട്ടുകൾ മാറ്റാം എന്ന വാര്‍ത്ത വ്യാജം : യു. എ. ഇ. എക്സ് ചേഞ്ച്