അബുദാബി : വാഹനം ഓടിക്കുമ്പോൾ ഭക്ഷണം കഴിക്കുകയോ കുടിക്കുകയോ ചെയ്യുന്നത് മൂലം വാഹനം അപകടത്തിൽപ്പെടാനുള്ള സാധ്യത 80 % വർദ്ധിപ്പിക്കുന്നു എന്ന് മുന്നറിയിപ്പ്. ഡ്രൈവ് ചെയ്യുമ്പോൾ ഭക്ഷണ പാനീയങ്ങൾ കഴിക്കുന്നത് നിയമ ലംഘനം എന്ന് വീണ്ടും ഓർമ്മിപ്പിക്കുകയാണ് അധികൃതർ.
ഡ്രൈവിംഗിലെ മൊബൈൽ ഫോൺ ഉപയോഗം പോലെ തന്നെ ആഹാരം കഴിക്കുന്നതും അശ്രദ്ധമായ ഡ്രൈവിംഗിന് ഇടയാക്കുകയും ഇത് കൊണ്ട് തന്നെ വാഹനാപകടം 80 ശതമാനം വർദ്ധിപ്പിക്കുന്നു എന്നും അബുദാബി ഇന്‍റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്‍റർ (ITC) അറിയിച്ചു.
ഡ്രൈവ് ചെയ്യുമ്പോള്‍ ഫോട്ടോ – വീഡിയോ എടുക്കല്‍, ഇന്‍റർനെറ്റ് – മൊബൈൽ ഫോൺ ഉപയോഗം, മെസേജ് അയക്കുക, മേക്കപ്പ് ചെയ്യൽ എന്നിവയെല്ലാം നിയമ ലംഘനങ്ങളില്‍ പെടുന്നു. ഇവ കുറ്റകൃത്യങ്ങളുടെ പട്ടികയില്‍ ഉള്ളതിനാല്‍ 800 ദിർഹം പിഴയും 4 ബ്ലാക്ക് പോയിന്‍റുകളും ശിക്ഷയായി നല്‍കും.
Image Credit : ITC Twitter
- ചുവപ്പ് സിഗ്നൽ മറി കടന്നാൽ 1000 ദിർഹം പിഴ
- അപകട സ്ഥലത്ത് നോക്കി നിന്നാല്‍ 1000 ദിർഹം പിഴ
- റോഡ് മറി കടക്കുമ്പോള്‍ ഫോണ്‍ ഉപയോഗിച്ചാല്‍ പിഴ
- വാഹന അപകടം : ദൃശ്യങ്ങള്‍ പകര്‍ത്തിയാല്‍ വന്‍ പിഴ
- ശ്രദ്ധയില്ലാതെ വാഹനം ഓടിക്കരുത് : മുന്നറിയിപ്പ്