യു. എ. ഇ. യിലെങ്ങും ശക്തി യായ മഴ പെയ്തു

January 3rd, 2016

rain-in-uae-abudhabi-road-with-rain-water-ePathram
അബുദാബി : തണുപ്പ് കൂടുതല്‍ ശക്തമാവുന്നു എന്ന മുന്നറി യിപ്പു മായി യു. എ. ഇ. യിലെങ്ങും മഴ പെയ്തു. ശക്തി യായ കാറ്റിന്റെ അകമ്പടി യോടെ പെയ്ത മഴ യിൽ റോഡു കളിലും റൌണ്ട് എബൌട്ടു കളിലും വെള്ളം നിറഞ്ഞു.

ദൂരക്കാഴ്ച കുറഞ്ഞ തിനാല്‍ വാഹന ഗതാഗതം പല യിടത്തും തടസ്സ പ്പെട്ടു. തലസ്ഥാന നഗര മായ അബു ദാബി യില്‍ ഞായറാഴ്ച രാവിലെ പെയ്തു തുട ങ്ങിയ മഴ, ഉച്ച യോടെ ശക്തി കുറഞ്ഞു എങ്കിലും മൂടി ക്കെ ട്ടിയ അന്തരീ ക്ഷ മാണ് നില നില്‍ക്കു ന്നത്.

കാഴ്ച വ്യക്ത മല്ലാത്ത തിനാൽ വാഹനം ഓടി ക്കുന്നവർ പ്രത്യേക മുൻ കരുതലുകൾ എടുക്കണം എന്ന് അധി കൃതർ മുന്നറി യിപ്പ് നല്കി.

- pma

വായിക്കുക: ,

Comments Off on യു. എ. ഇ. യിലെങ്ങും ശക്തി യായ മഴ പെയ്തു

കനേഡിയന്‍ പ്രതിരോധ മന്ത്രി യുമായി ജനറല്‍ ശൈഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തി

December 26th, 2015

defence-minister-of-canada-harjit-sajjan-meet-gen-sheikh-mohammed-ePathram
അബുദാബി : സൈനിക – പ്രതിരോധ മേഖല കളില്‍ യു. എ. ഇ. യും കാനഡ യും തമ്മിൽ കൂടുതല്‍ സഹകരണം ഉറപ്പാക്കു വാനുള്ള വിഷയ ങ്ങളിൽ അബു ദാബി കിരീട അവകാശിയും യു. എ. ഇ. സായുധ സേനാ ഉപ മേധാവി യുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്‍ കനേഡി യന്‍ പ്രതി രോധ മന്ത്രി ഹര്‍ജിത് സജ്ജാൻ എന്നിവർ ചർച്ച നടത്തി.

അബുദാബി യിലെ അല്‍ ശാത്തി കൊട്ടാര ത്തിൽ നടന്ന കൂടിക്കാഴ്ച യിൽ ഉഭയ കക്ഷി ബന്ധ ങ്ങളും ഇരു രാജ്യങ്ങള്‍ക്കും താല്‍പര്യ മുള്ള മറ്റു വിഷയ ങ്ങളും പരാമര്‍ശിക്ക പ്പെട്ടു. യു. എ. ഇ. യി ലെയും കാനഡ യിലെയും ജന ങ്ങള്‍ക്ക് ഇടയില്‍ ശക്തമായ സൗഹൃദ മാണ് തുടരുന്നത്‌ എന്ന് ഇരു നേതാക്കളും പറഞ്ഞു.

അബുദാബി ക്രൗണ്‍ പ്രിന്‍സസ് കോര്‍ട്ട് അണ്ടര്‍ സെക്രട്ടറി മുഹമ്മദ് മുബാറക് അല്‍ മസ്റൂയ്, ലഫ്. ജനറല്‍ ജുമാ അഹ്മദ് അല്‍ ബവാര്‍ദി, യു. എ. ഇ. യിലെ കനേഡിയന്‍ സ്ഥാന പതി ആരിഫ് ലലാനി തുടങ്ങിയവരും സന്നിഹിത രായിരുന്നു.

Photo : WAM News agency

- pma

വായിക്കുക: ,

Comments Off on കനേഡിയന്‍ പ്രതിരോധ മന്ത്രി യുമായി ജനറല്‍ ശൈഖ് മുഹമ്മദ് കൂടിക്കാഴ്ച നടത്തി

മയക്കു മരുന്നു കടത്ത് : ഇറാനിയന്‍ കപ്പല്‍ പിടിയില്‍

December 24th, 2015

logo-ministry-of-interior-uae-ePathram അബുദാബി : ഷാർജ ഖാലിദ് തുറമുഖ ത്തുള്ള ഇറാനിയൻ കപ്പലിലെ രഹസ്യ അറ കളിൽ ഒളിപ്പിച്ചു വെച്ച മയക്കു മരുന്ന് പിടിച്ചെ ടുത്തു. യു. എ. ഇ. ആഭ്യന്തര മന്ത്രാ ലയ ത്തിനു കീഴിലുള്ള ആന്‍റി നാർക്കോട്ടിക് ഫെഡറല്‍ ഡയറ ക്ട റേറ്റ്, ഷാർജ പോലീസും സംയുക്ത മായി നടത്തിയ തെരച്ചി ലിലാണ് 11.5 കിലോ ഹഷീഷും 1,42,725 മയക്കു മരുന്ന് ഗുളിക കളും കണ്ടെടുത്തത്.

അബുദാബി പോലീസ് സെക്യൂരിറ്റി മീഡിയ യാണ് ഈ വാര്‍ത്ത പുറത്തു വിട്ടത്.

യു. എ. ഇ. യിലേക്ക് മയക്കു മരുന്നും മനുഷ്യരെയും കടത്താന്‍ ശ്രമിച്ച താണ് ഇറാനിയന്‍ കപ്പൽ എന്ന് തെരച്ചിലിന് നേതൃത്വം നല്കിയ ആന്റി നാർക്കോട്ടിക് വിഭാഗം തലവൻ കേണൽ സയീദ്‌ അൽ സുവൈദി അറി യിച്ചു.

ഇറാനിയന്‍ പൗരന്‍ മാരായ രണ്ട് പേരെ അനധികൃത മായി രാജ്യത്ത് എത്തി ക്കാനും ശ്രമിച്ചിരുന്നു. ഇവര്‍ ബോട്ടിലെ വീപ്പക ള്‍ക്കുള്ളില്‍ ഒളിച്ചിരുന്നു. എന്നാൽ ഓക്സിജന്‍ കിട്ടാത്തതും കടുത്ത ചൂടും മൂലം ഇരുവരും അവശരാ യിരുന്നു. ഇറാനിലെ ഡീലര്‍ക്ക് വേണ്ടി യാണ് മയക്കു മരുന്ന് കടത്തിയത് എന്ന് കപ്പലിലെ ജീവനക്കാർ മൊഴി നൽകി.

- pma

വായിക്കുക: , , ,

Comments Off on മയക്കു മരുന്നു കടത്ത് : ഇറാനിയന്‍ കപ്പല്‍ പിടിയില്‍

ഗതാഗത നിയമ ലംഘനം : സ്മാര്‍ട്ട് സംവിധാന വുമായി അബുദാബി പോലീസ്

December 21st, 2015

logo-ministry-of-interior-uae-ePathramഅബുദാബി : ഗതാഗത നിയമ ലംഘന ങ്ങള്‍ ശ്രദ്ധ യില്‍ പ്പെട്ടാല്‍ വാഹന വുമായി ബന്ധപ്പെട്ട മുഴുവന്‍ വിവര ങ്ങളും സ്മാര്‍ട്ട് ഫോണിന്റെ സഹായ ത്തോടെ ട്രാഫിക് പോലീസി ന്റെ കേന്ദ്ര ത്തില്‍ എത്തി ക്കുന്ന സ്മാര്‍ട്ട് സംവിധാനം തയ്യാറാക്കി അബു ദാബി ട്രാഫിക് പോലീസ് രംഗത്ത്.

ട്രാഫിക് പോലീസിന്റെ ജോലി എളുപ്പ മാക്കാന്‍ ഈ സം വിധാനം ഉപകരിക്കും എന്ന് അബുദാബി പോലീസ് സെന്‍ ട്രല്‍ ഓപ്പറേഷന്‍സ് ഡയറക്ടര്‍ ജനറല്‍ ബ്രിഗേഡി യര്‍ ഹുസൈന്‍ അഹമ്മദ് അല്‍ ഹരിഥി അറി യിച്ചു.

- pma

വായിക്കുക: , , ,

Comments Off on ഗതാഗത നിയമ ലംഘനം : സ്മാര്‍ട്ട് സംവിധാന വുമായി അബുദാബി പോലീസ്

ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ചൈന സന്ദര്‍ശിച്ചു

December 15th, 2015

sheikh-muhammed-bin-zayed-with-president-chinese-xi-jinping-ePathram
അബുദാബി : ഔദ്യോഗിക സന്ദര്‍ശനാര്‍ത്ഥം ചൈന സന്ദര്‍ശിച്ച അബുദാബി കിരീട അവകാശിയും യു. എ. ഇ. സായുധ സേനാ സഹ സര്‍വ്വ സൈന്യാധിപനു മായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍, ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍പിംഗു മായി കൂടി ക്കാഴ്ച നടത്തി.

ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദവും ബന്ധങ്ങളും ശക്തി പ്പെടു ത്തേണ്ടു ന്നതിനെ കുറിച്ചും ദേശീയ അന്തര്‍ ദ്ദേശീയ വിഷയ ങ്ങളെ കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച ചെയ്തു.

ഇരു രാജ്യങ്ങളും തമ്മില്‍ 36.7 ബില്യന്‍ ദിര്‍ഹ ത്തിന്റെ (10 ബില്യന്‍ ഡോളര്‍) സഹ കരണ നിക്ഷേപക നിധിക്ക് ധാരണ യായി. ഇരു രാജ്യ ങ്ങള്‍ക്കും ഇടയില്‍ വളര്‍ന്നു വരുന്ന സഹ കരണ ത്തിന്റെ പ്രതിഫലന മാണ് പുതിയ നിക്ഷേപക നിധി എന്ന് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് പറഞ്ഞു.

ഇരു രാജ്യങ്ങളും തമ്മില്‍ ഔദ്യോഗിക മായി നയ തന്ത്ര ബന്ധം തുടങ്ങി യ 1984 ല്‍ 6.3 കോടി ഡോളറി ന്റെ വ്യാപാര ഇടപാട് ആയി രുന്നു ഉണ്ടാ യിരുന്നത്. എന്നാല്‍, ഇന്ന് 54.8 ബില്യന്‍ ഡോളര്‍ ആയി വളര്‍ന്നി രിക്കുന്നു എന്നും ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ചൂണ്ടിക്കാട്ടി.

ചൈന യും യു. എ. ഇ. യും തമ്മിലുള്ള തന്ത്ര പ്രധാന, സാമ്പത്തിക സഹ കരണം കൂടുതല്‍ ശക്തി പ്പെടുത്താന്‍ പുതിയ നിക്ഷേപക നിധി സഹായക മാവും എന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിംഗ് അഭിപ്രായ പ്പെട്ടു. ‘വണ്‍ ബെല്‍റ്റ്, വണ്‍ റോഡ്’ പദ്ധതി നടപ്പാക്കു ന്നതില്‍ ഫണ്ട് നിര്‍ണ്ണാ യക പങ്കു വഹിക്കും എന്നും അദ്ദേഹം പറഞ്ഞു.

- pma

വായിക്കുക: , ,

Comments Off on ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ചൈന സന്ദര്‍ശിച്ചു


« Previous Page« Previous « ഭരത് മുരളി നാടകോത്സവം : ചൊവ്വാഴ്ച തിരശ്ശീല ഉയരും
Next »Next Page » മന്ത്രി ഇബ്രാഹിം കുഞ്ഞും ടി. പി. സീതാറാമും കൂടിക്കാഴ്ച നടത്തി »



  • ദുബായ് വിമാനത്താവളം സാധാരണ നിലയിലേക്ക്
  • ഈദ് പ്രോഗ്രാം ‘ശവ്വാൽ നിലാവ്’ ശ്രദ്ധേയമായി
  • വിഷു – ഈദ് – ഈസ്റ്റർ ആഘോഷങ്ങൾ സംഘടിപ്പിച്ചു
  • കെ. എസ്. സി. സംഘടിപ്പിച്ച ഈദ് വിഷു ഈസ്റ്റർ ആഘോഷം വേറിട്ടതായി
  • യൂസഫലിയുടെ പ്രവാസത്തിൻ്റെ അര നൂറ്റാണ്ട് : 50 കുട്ടികൾക്ക് പുതു ജീവൻ പകർന്ന് ഗോൾഡൻ ഹാർട്ട് ഇനിഷ്യേറ്റീവ്
  • ക്രിക്കറ്റ് ടൂർണ്ണമെൻ്റ് : മാർത്തോമാ യുവജന സഖ്യം ജേതാക്കൾ
  • സസ്നേഹം സമസ്യ : സാഹിത്യ സദസ്സും ആദരിക്കലും
  • ഈദുൽ ഫിത്വർ അവധി ദിനങ്ങൾ
  • ജിമ്മിജോർജ്ജ് സ്മാരക വോളി : എൽ. എൽ. എച്ച്. ഹോസ്പിറ്റൽ ജേതാക്കൾ
  • മദേഴ്‌സ് എൻഡോവ്‌മെൻ്റ് ക്യാംപയിൻ : ഡോ. ഷംഷീർ വയലിൽ ഒരു മില്യൺ ദിർഹം സംഭാവന നൽകി
  • ഇന്ത്യൻ മീഡിയ അബുദാബിയുടെ ഇഫ്താർ സംഗമം
  • ഇഫ്‌താർ സുഹൃദ് സംഗമം
  • ജിമ്മി ജോർജ്ജ് വോളി : ലൈഫ് ടൈം അച്ചീവ് മെന്റ് അവാർഡ് മാണി സി. കാപ്പന്
  • ജിമ്മി ജോർജ്ജ് സ്മാരക റമദാൻ വോളി : മാർച്ച് 27 ന് അബുദാബിയിൽ തുടക്കം
  • ദുബായ് സർക്കാരിന് പുതിയ ലോഗോ
  • ഇഖ്‌വ ഇഫ്‌താർ സംഗമം സംഘടിപ്പിച്ചു
  • ശൈഖ് മുഹമ്മദ് ബിൻ സായിദ് സമൂഹ ഇഫ്താറിൽ : വീഡിയോ വൈറൽ
  • മൂന്നാമത് ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെന്റിന് വർണ്ണാഭമായ തുടക്കം
  • ഗാസയിലെ പരിക്കേറ്റവർക്ക് 2 ദശ ലക്ഷം ദിര്‍ഹത്തിൻ്റെ മെഡിക്കൽ സഹായം എത്തിച്ച് ബുര്‍ജീല്‍ ഹോൾഡിംഗ്സ്
  • ഇ. കെ. നായനാര്‍ സ്മാരക ഫുട് ബോൾ ടൂർണ്ണ മെൻ്റ് മാർച്ച് 16, 17 തിയ്യതികളിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine