ഉച്ച വിശ്രമ നിയമം അവസാനിച്ചു

September 18th, 2016

noon-break-of-labours-in-uae-ePathram

അബുദാബി : തുറസ്സായ ഇടങ്ങളില്‍ ജോലിചെയ്യുന്ന തൊഴി ലാളി കളെ കൊടും ചൂടില്‍ നിന്ന് സംരക്ഷി ക്കുന്ന തിന്നു വേണ്ടി യു. എ. ഇ. തൊഴില്‍ മന്ത്രാലയം പ്രഖ്യാപി ച്ചിരുന്ന ഉച്ച വിശ്രമ നിയമം അവസാനിച്ചു.

ജൂണ്‍ 15 ന് പ്രാബല്യത്തില്‍ വന്ന ഉത്തരവ് പ്രകാരം ഉച്ചക്കു  12. 30 മുതല്‍ മൂന്നു മണി വരെ തൊഴി ലാളി കള്‍ക്ക് വിശ്രമം അനു വദി ച്ചിരുന്നു.

തുടര്‍ച്ച യായ പന്ത്രണ്ടാം വര്‍ഷ മാണ് ഈ നിയമം നടപ്പി ലാക്കുന്നത്. നിയമ ലംഘനം ആവര്‍ ത്തി ക്കുന്ന കമ്പനി കള്‍ക്ക് എതിരെ ഭീമ മായ തുക പിഴയും അടച്ചു പൂട്ടല്‍ അടക്കമുള്ള നടപടി കളും സ്വീകരി ക്കാറുണ്ട്. നിയമം കര്‍ശന മായി നടപ്പാക്കാന്‍ തുടങ്ങിയ തോടെ കഴിഞ്ഞ വര്‍ഷ ങ്ങളില്‍ 99 ശതമാന ത്തോളം കമ്പനി കളും തൊഴി ലാളി കള്‍ക്ക് ഉച്ച വിശ്രമം നല്‍കി യിരുന്നു.

നിയമം ലംഘിച്ചു തൊഴില്‍ എടുപ്പിക്കാന്‍ ഏതെങ്കിലും സ്ഥാപന മോ വ്യക്തി കളോ ശ്രമിച്ചാല്‍ അവര്‍ക്ക് എതിരെ പരാതി നല്‍കാ വുന്ന താണെന്നും സര്‍ക്കാര്‍ വൃത്ത ങ്ങള്‍ നേരത്തെ വ്യക്ത മാക്കി യിരുന്നു. മന്ത്രാല യ ത്തിലെ ഉദ്യോഗസ്ഥര്‍ നിര്‍മ്മാണ സ്ഥല ങ്ങളിലും മറ്റു തൊഴില്‍ ഇട ങ്ങളിലും പരിശോധന ശക്തമാക്കുകയും നിയമ ലംഘ കരായ സ്ഥാപന ങ്ങള്‍ക്ക് ഒരു തൊഴിലാളി ക്ക് 5,000 ദിര്‍ഹം വീതം പിഴ ചുമത്തി യി രുന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ശൈഖ് മുഹമ്മദ് ബിന്‍ സായിദ് വത്തിക്കാനിൽ പോപ്പിനെ സന്ദർശിച്ചു

September 18th, 2016

sheikh-mohamed-bin-zayed-meet-pope-francis-ePathram

അബുദാബി : കിരീട അവകാശിയും യു. എ. ഇ. സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡ റുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ വത്തി ക്കാന്‍ സന്ദര്‍ശിച്ച് മാർ പ്പാപ്പ യുമായി കൂടി ക്കാഴ്ച നടത്തി.

ലോകത്ത് സമാധാനവും സുരക്ഷയും സുസ്ഥിര തയും വികസനവും പ്രോത്സാഹി പ്പിക്കുവാ ന്‍ യു. എ. ഇ. ദൃഢ നിശ്ചയ ത്തോടെ നില കൊള്ളും എന്നും പോപ്പ് ഫ്രാന്‍സിസു മായി നടത്തിയ കൂടി ക്കാഴ്ച യിൽ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അൽ നഹ്യാന്‍ അറിയിച്ചു.

സുരക്ഷ, സുസ്ഥിരത, വികസനം എന്നിവ ഉറപ്പാക്കു വാനും ലോക ത്തിന്റെ വിവിധ ഭാഗ ങ്ങളിൽ സമാ ധാനം, സഹ വർത്തിത്വം, നീതി തുടങ്ങി യവ പ്രോൽ സാഹി പ്പി ക്കുവാ നും രാജ്യാന്തര സമൂഹ വുമായി ചേർന്നു പ്രവർ ത്തി ക്കുവാനും യു. എ. ഇ. സന്നദ്ധ മാണ് എന്നും ശൈഖ് മുഹമ്മദ് അറിയിച്ചു.

ലോകം നേരിടുന്ന പ്രശ്ന ങ്ങ ളായ ദാരിദ്ര്യം, അജ്ഞത, അക്രമം, വിദ്വേഷ സംസ്കാരം എന്നിവ നേരിടാൻ മാർ പാപ്പ നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം പ്രകീർത്തിച്ചു. ജീവ കാരുണ്യ പ്രവർത്തന ങ്ങളി ലൂടെ യു. എ. ഇ. യും ഈ വഴി യിലൂടെ യാണു നീങ്ങുന്നത്.

ഇസ്‌ലാം സഹിഷ്ണുത യുടെയും മിതത്വ ത്തി ന്റെയും മത മാണ്. സമാധാനം, ചർച്ച, സഹ കരണം എന്നിവ യാണ് ഇസ്‌ലാം ആവശ്യ പ്പെടു ന്നത്. അക്രമം നടത്തു ന്നവരെ ഇസ്‌ലാം, അറബ് മേൽ വിലാസ ങ്ങളില്‍ കാണു ന്നത് അനീതി യാണ് എന്നും ഇത്തര ക്കാരെ ക്രിമിനൽ സംഘ ങ്ങളായി കാണുക യാണു വേണ്ടത് എന്നും അദ്ദേഹം പറഞ്ഞു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഭരണാധി കാരികൾ ബലി പെരുന്നാൾ ആശംസകൾ നേർന്നു ​

September 11th, 2016

uae-president-and-vice-president-sheikh-khalifa-and-muhammed-ePathram
അബുദാബി : യു. എ. ഇ. യിലെ വിവിധ എമി റേറ്റു കളുടെ ഭരണാധി കാരികൾ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാനും മറ്റു രാജ കുടും ബാംഗ ങ്ങൾക്കും രാജ്യത്തെ ജന ങ്ങൾക്കും ബലി പെരു ന്നാൾ ആശംസ കൾ നേർന്നു.

യു. എ. ഇ. പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസിഡന്റും പ്രധാന മന്ത്രി യും ദുബായ് ഭരണാധി കാരി യുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീട അവ കാശിയും സായുധ സേന യുടെ ഉപ സർവ്വ സൈന്യാധി പനു മായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നി വർ വിവിധ അറബ്, മുസ്‌ലിം രാജ്യ ങ്ങളിലെ നേതാ ക്കന്മാ ർക്കും പെരുന്നാൾ ആശംസ കൾ നേർന്നു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഗാലക്സി നോട്ട് 7 സ്മാര്‍ട്ട് ഫോണുകള്‍ വിമാന ങ്ങളില്‍ ഉപയോഗി ക്കുന്നതില്‍ വിലക്ക്

September 11th, 2016

samsung-galaxy-note-7-smart-phone-ePathram
അബുദാബി : സാംസങ് ഗാലക്സി നോട്ട് 7 സ്മാര്‍ട്ട് ഫോണു കള്‍ രാജ്യത്തെ എല്ലാ വിമാന ങ്ങളിലും നിരോ ധിച്ചു കൊണ്ട് യു. എ. ഇ. ജനറല്‍ സിവില്‍ ഏവിയേഷന്‍ അതോറിറ്റി (ജി. സി. എ. എ) ഉത്തരവിട്ടു.

ഫോണിന്‍െറ ബാറ്ററിക്ക് തീ പിടി ക്കു ന്നുണ്ട് എന്നും പൊട്ടി ത്തെറി ക്കുള്ള സാദ്ധ്യത കൾ കൂടുത ലാണ് എന്നു മുള്ള റിപ്പോ ര്‍ട്ടു കളെ തുടര്‍ ന്നാണ് നടപടി.

വിമാന ങ്ങളില്‍ സാംസങ് ഗാലക്സി നോട്ട് 7 സ്മാര്‍ട്ട് ഫോണു കള്‍ ഓൺ ചെയ്യുവാനോ അവ ബാഗേജു കളില്‍ സൂക്ഷിക്കു വാനോ പാടില്ല എന്ന് ജി. സി. എ. എ. ഡയറ ക്ടര്‍ ജനറല്‍ സൈഫ് മുഹമ്മദ് അല്‍ സുവൈദി വാർത്താ കുറിപ്പിൽ അറിയിച്ചു.

2016 ആഗസ്റ്റ് 2 മുതലാണ് ഗാലക്സി നോട്ട് 7 സ്മാര്‍ട്ട് ഫോണു കള്‍ വില്‍പന ആരം ഭിച്ചത്. ഇങ്ങിനെ വില്പന തുടങ്ങിയ ഒമ്പത് രാജ്യ ങ്ങളില്‍ ഒന്നായ യു. എ. ഇ. യില്‍ ഫോണ്‍ മൂല മുള്ള അപ കട ങ്ങൾ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

സാംസങ് ഗാലക്സി നോട്ട് 7 സ്മാര്‍ട്ട് ഫോണു കള്‍ കമ്പനി തിരിച്ചു വിളിച്ച സാഹ ചര്യത്തില്‍ മുന്‍ കരുതല്‍ എന്ന നില ക്കാണ് ഇത്തിഹാദ്, ഫ്‌ളൈ ദുബായ്, എമിറേറ്റ്സ് തുടങ്ങിയ വിമാന കമ്പനി കൾ തങ്ങ ളുടെ വിമാന ങ്ങ ളിൽ നോട്ട് 7 സ്മാര്‍ട്ട് ഫോണു കള്‍ ഉപ യോഗി ക്കുന്ന തിനും അതിന്‍െറ ബാറ്ററി ചാര്‍ജ് ചെയ്യു ന്ന തിനും വിലക്ക് ഏര്‍ പ്പെ ടുത്തി യിരുന്നു.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് തിരിച്ചെത്തി

September 11th, 2016

uae-president-sheikh-khalifa-bin-zayed-ePathram
അബുദാബി : സ്വകാര്യ സന്ദര്‍ശന ത്തിനായി വിദേശത്തു പോയിരുന്ന യു. എ. ഇ. പ്രസിഡണ്ട് ശൈഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ തിരിച്ചെത്തി.

അബുദാബി കിരീട അവകാശിയും യു. എ. ഇ. ഉപ സര്‍വ്വ സൈന്യാധി പനു മായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നേതൃത്വ ത്തില്‍ രാജ കുടും ബാംഗ ങ്ങളും ശൈഖുമാരും ചേര്‍ന്ന് പ്രസിഡണ്ടി നെ സ്വീകരിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « സംഗീത ആല്‍ബം ‘ത്യാഗ സ്മരണ യുടെ ബലി പെരുന്നാൾ’ റിലീസ് ചെയ്തു
Next »Next Page » ഗാലക്സി നോട്ട് 7 സ്മാര്‍ട്ട് ഫോണുകള്‍ വിമാന ങ്ങളില്‍ ഉപയോഗി ക്കുന്നതില്‍ വിലക്ക് »



  • സമാജം സാഹിത്യ പുരസ്‌കാരം ആലങ്കോട് ലീലാകൃഷ്ണന്
  • വീണ്ടും ആഗോള അംഗീകാരവുമായി ശൈഖ് സായിദ് ഗ്രാൻഡ് മസ്ജിദ്
  • മെഗാ മെഡിക്കൽ ക്യാമ്പ് ഇസ്‌ലാമിക് സെന്ററിൽ
  • ഇ-സ്‌കൂട്ടർ യാത്രക്കാർക്ക് മുന്നറിയിപ്പ്
  • ആൻറിയ ‘അങ്കമാലി പൊന്നോണം’ ബ്രോഷർ പ്രകാശനം ചെയ്തു
  • ടാ​ക്സി ഡ്രൈ​വ​ർ​മാ​രെ ആദരിച്ചു
  • ഓർമ്മക്കുറിപ്പ് മത്സരം : പ്രവാസ ഓർമ്മകൾ
  • മലിക്കുൽ മുളഫർ മീലാദ് സമ്മിറ്റ് ഗ്ലോബൽ പ്രഖ്യാപനം
  • സു​വ​നീ​റി​ന് ഉ​ചി​ത​മാ​യ പേ​ര് ക്ഷ​ണി​ച്ചു
  • ശിഹാബ് തങ്ങൾ അനുസ്മരണ സമ്മേളനം ശനിയാഴ്ച
  • പള്ളികള്‍ക്ക് സമീപം പെയ്ഡ് പാർക്കിംഗ് നിലവിൽ വന്നു
  • കെ. എ. ജബ്ബാരി അന്തരിച്ചു
  • മുജീബ് മൊഗ്രാൽ സ്മാരക ഐ. ഐ. സി. നാനോ ക്രിക്കറ്റ് ടൂർണ്ണ മെന്റ്
  • ചിരന്തന-ദർശന സാംസ്‌കാരിക വേദി മുഹമ്മദ് റഫി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു
  • ഓൺ ലൈൻ തട്ടിപ്പുകൾ വർദ്ധിക്കുന്നു : ജാഗ്രതാ നിർദ്ദേശം
  • സീതി സാഹിബ് പുരസ്‌കാരം പി. കെ. ഷാഹുൽ ഹമീദിന്
  • മലയാള രത്ന പുരസ്കാര ജേതാക്കളെ അനോര ആദരിച്ചു
  • ടാക്‌സികളിൽ സുരക്ഷാ പരിശോധന
  • വാഹന അപകടം : ഡ്രൈവറെയും ഗ്യാരേജ് ഉടമയെയും പോലീസ് പിടികൂടി
  • വി. എസ്. : പുതിയ അറിവുകള്‍ തേടാന്‍ പ്രായം തടസ്സമല്ല എന്ന് ഓര്‍മ്മിപ്പിച്ച നേതാവ്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine