സ്വകാര്യ മേഖലയില്‍ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

June 30th, 2016

ramadan-epathram അബുദാബി : ഈദുല്‍ ഫിത്വര്‍ പ്രമാണിച്ച് യു. എ. ഇ.യിലെ സ്വകാര്യ മേഖല യില്‍ രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ശവ്വാല്‍ ഒന്ന്, രണ്ട് തീയതി കളിലാണ് അവധി. മനുഷ്യ വിഭവ ശേഷി – സ്വദേശി വത്കരണ വകുപ്പ് മന്ത്രി സഖര്‍ ബിന്‍ ഗോബാശ് സഈദ് ഗോബാശ് ആണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

ജൂലൈ ആറ് ബുധനാഴ്ച ഈദുല്‍ ഫിത്വര്‍ (ശവ്വാല്‍ ഒന്ന്) എങ്കില്‍ ബുധന്‍, വ്യാഴം ദിവസ ങ്ങള്‍ അവധിയും തുടര്‍ന്നു വരുന്ന വെള്ളി, ശനി ദിവസങ്ങള്‍ വാരാന്ത്യ അവധി ദിനങ്ങളു മായതി നാല്‍ സ്വകാര്യ മേഖല യിലെ ജീവന ക്കാര്‍ക്ക് നാല് ദിവസം പെരുന്നാള്‍ അവധി ലഭിക്കും.

ഈദുല്‍ ഫിത്വര്‍ പ്രമാണിച്ച് ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ക്ക് ജൂലായ് മൂന്ന് ഞായര്‍ മുതല്‍ ജൂലായ് ഏഴു വ്യാഴം വരെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ജൂലായ് ഒന്നും രണ്ടും ജൂലായ് 8, 9 വാരാന്ത്യ അവധി ദിനങ്ങ ളായതിനാല്‍ ഫലത്തില്‍ പത്തു ദിവസം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ അടഞ്ഞു കിടക്കും.

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

അബുദാബി വിമാന ത്താവളത്തില്‍ ഇ – ഗേറ്റ് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കി

June 28th, 2016

abudhabi-emigration-e-gate-ePathram
അബുദാബി : അന്താരാഷ്ട്ര വിമാന ത്താവളം വഴി യാത്ര ചെയ്യുന്ന എല്ലാ യാത്ര ക്കാര്‍ക്കും ഇ – രജിസ്ട്രേഷന്‍ നിര്‍ബന്ധമാക്കി.

അടുത്ത ദിവസ ങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ ഇതിനുള്ള നടപടി കള്‍ക്കായി വിമാനം പുറ പ്പെടുന്ന തിന് മൂന്ന് മണിക്കൂര്‍ മുമ്പ് എത്തണം എന്നും അധികൃതര്‍ നിര്‍ദേശിച്ചു.

ഈദുല്‍ ഫിത്വര്‍ അവധിയും വേനലവധിയും പ്രമാണിച്ച് വിമാന ത്താവളം വഴി അടുത്ത ദിവസ ങ്ങളി ലെ യാത്ര ക്കാരുടെ വര്‍ദ്ധന കൂടി കണക്കി ലെടു ത്താണ് ഈ തീരു മാനം. ഇത്തവണ ത്തെ പെരുന്നാള്‍ അവധിക്ക് 85,000 ആളു കളാണ് അബുദാബി വിമാനത്താവളം വഴി യാത്ര ചെയ്യുക.

അബുദാബി എയര്‍പോര്‍ട്ടിലെ ‘സ്മാര്‍ട്ട് ട്രാവല്‍’ പദ്ധതി ഉപയോഗ പ്പെടു ത്തുവാന്‍ ഇ – ഗേറ്റ് റജിസ്ട്രേഷന്‍ ചെയ്യാന്‍ യാത്ര ക്കാരോട് നിര്‍ദ്ദേശിച്ചിരുന്നു.

യാത്രാ സംബന്ധമായ രേഖ കളുടെ ക്രമീകര ണ വുമായി ബന്ധ പ്പെട്ട സമയ ലാഭം ലക്ഷ്യമാക്കി യാണ് സ്മാര്‍ട്ട് ട്രാവല്‍ സംവിധാനം നിലവില്‍ വന്നത്.

ഒരിക്കല്‍ രജിസ്റ്റര്‍ ചെയ്താല്‍ മുഴുവന്‍ യാത്രാ അനു ബന്ധ പ്രക്രിയ കളും എളുപ്പത്തില്‍ നടപ്പാക്കി യാത്ര ചെയ്യാന്‍ ഇതിലൂടെ സാധിക്കും.

ഇ – രജിസ്ട്രേഷന് വേണ്ടി യുള്ള സംവിധാന ങ്ങള്‍ ചെക്ക് ഇന്‍ ഏരിയ കളിലെ കൗണ്ടറു കളില്‍ എല്ലാം ഏര്‍പ്പെടു ത്തിയിട്ടുണ്ട് എന്നും അധികൃതര്‍ വ്യക്ത മാക്കി.

 

- pma

വായിക്കുക: , , , ,

അഭിപ്രായം എഴുതുക »

ഈദുല്‍ ഫിത്വർ 2016 ജൂലായ് ആറിന്

June 25th, 2016

ramadan-epathram ഷാര്‍ജ : ഈ വർഷത്തെ റമദാൻ വ്രതം 30 ദിവസം പൂർത്തി യാക്കി ജൂലായ് ആറിന് ആയി രിക്കും ഈദുല്‍ ഫിത്വർ ആഘോഷിക്കുക എന്ന് ഷാര്‍ജ ജ്യോതി ശാസ്ത്ര കേന്ദ്രം ഡയരക്ടര്‍ ഡോ. ഇബ്രാഹിം അല്‍ ജര്‍വാന്‍ അറിയിച്ചു.

റമദാൻ 29 നു (ജൂലായ് 4 തിങ്കളാഴ്ച) ചന്ദ്ര ക്കല പ്രത്യക്ഷ പ്പെടുമെങ്കിലും നഗ്ന നേത്ര ങ്ങള്‍ കൊണ്ട് ദൃശ്യ മാവു കയില്ല. അതു കൊണ്ട് ജൂലായ് 5 ചൊവ്വാഴ്ച, റമദാൻ 30 പൂര്‍ത്തി യാക്കേണ്ടി വരും.

തുടര്‍ന്ന് ബുധനാഴ്ച, ശവ്വാല്‍ ഒന്ന് ആയി പരിഗണിച്ച് ഈദുല്‍ ഫിത്വർ ആഘോഷിക്കാം. ജൂലായ് 4 തിങ്കളാഴ്ച, ചന്ദ്രക്കല പ്രത്യക്ഷപ്പെടുക ഉച്ചയ്ക്ക് 3.13 ന് ആയിരിക്കും എന്നാണ് നിരീക്ഷണം.

സൂര്യാസ്തമയ ത്തിന് ഏഴു മിനിറ്റ് മുമ്പെ ചന്ദ്രൻ മറയും എന്നതി നാലാണ് ചന്ദ്ര ക്കല നേരില്‍ ക്കാണുന്നത് അസാദ്ധ്യ മാക്കുന്നത് എന്നും ഡോ. ഇബ്രാഹിം അല്‍ ജര്‍വാന്‍ വിശദീകരിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

റാം ബുക്സാനി യുടെ ‘ടേക്കിംഗ് ദി ഹൈ റോഡ്’ അറബിയിൽ

February 17th, 2016

ram-buxani-author-taking-the-high-road-ePathram
അബുദാബി : ദുബായ് എന്ന രാജ്യ ത്തിന്റെ വളർച്ചയും മുന്നേറ്റവും വരച്ചു കാട്ടുന്ന ഡോക്ടർ റാം ബുക്സാനി യുടെ ‘ടേക്കിംഗ് ദി ഹൈ റോഡ് ‘ എന്ന കൃതി യുടെ അറബിക് പരിഭാഷ യുടെ പ്രകാശനം അബു ദാബി യിൽ നടന്ന ചടങ്ങിൽ യു. എ. ഇ സാംസ്കാരിക യുവ ജന ക്ഷേമ സാമൂഹ്യ വികസന കാര്യ വകുപ്പ് മന്ത്രി ശൈഖ് നഹ്യാൻ ബിൻ മുബാറഖ് അൽ നഹ്യാൻ നിർവ്വ ഹിച്ചു.

അബു ദാബി യിലെ അൽ ബുത്തീൻ പാലസിൽ നടന്ന ചടങ്ങിൽ ഗ്രന്ഥ കർത്താവ് ഡോക്ടർ റാം ബുക്സാനി, ഇന്ത്യൻ അംബാസിഡർ ടി. പി. സീതാറാം, എം. എ. യൂസഫലി, കെ. മുരളീധരൻ, തുടങ്ങി ഇന്ത്യൻ സമൂഹ ത്തിലെ നിരവധി പ്രമുഖർ സംബന്ധിച്ചു.

തന്റെ പതിനെട്ടാമത്തെ വയസ്സിൽ ദുബായിൽ എത്തു കയും ഐ. ടി. എൽ. കോസ്മോസ് എന്ന കമ്പനി യിൽ ഓഫീസ് അസിസ്റ്റന്റ്‌ ആയി ജോലി തുടങ്ങി, തന്റെ കഠിന പ്രയത്ന ത്താൽ ഈ സ്ഥാപന ത്തിന്റെ ചെയർ മാൻ പദവി യിൽ ഇന്ന് എത്തി നിൽക്കുന്ന റാം ബുക്സാനി തന്റെ അഞ്ചു പതിറ്റാണ്ടിലെ പ്രവാസ ജീവിത അനുഭവ ങ്ങളാ ണ് ‘ടേക്കിംഗ് ദി ഹൈ റോഡ്’ എന്ന ആത്മ കഥ യിലൂടെ അവതരി പ്പിച്ചിരി ക്കുന്നത്.

cover-page-ram-buxani-taking-the-high-road-ePathram

ദുബായ് യുടെ പൂർവ്വ കാലം അറിയാനും ഗവേഷണം നടത്തു വാനും ആഗ്രഹി ക്കുന്ന ചരിത്ര വിദ്യാർത്ഥി കൾക്കും ഈ രാജ്യ ത്തേക്ക് കടന്നു വരുന്ന പുതു തല മുറക്കും ഒരു ഉത്തമ മാർഗ്ഗ നിർദ്ദേശം ആയിരിക്കും ഈ കൃതി.

ഈ രാജ്യ ത്തി ൻറെ വളർച്ചയിൽ ഇന്ത്യൻ സമൂഹം നല്കിയ സംഭാവ നകളെ അറബു വംശജർക്കും മനസ്സി ലാക്കുവാൻ ഈ കൃതി യുടെ അറബിക് പരി ഭാഷ യിലൂടെ സാധിക്കും എന്നും അദ്ദേഹം പ്രത്യാശ പ്രകടി പ്പിച്ചു.

– wam

- pma

വായിക്കുക: , , , , , ,

Comments Off on റാം ബുക്സാനി യുടെ ‘ടേക്കിംഗ് ദി ഹൈ റോഡ്’ അറബിയിൽ

യു. എ. ഇ. യിൽ കനത്ത മഴക്കു സാദ്ധ്യത

February 16th, 2016

rain-in-abudhabi-2013-march-25-by-hafsal-ahmed-ima-ePathram
ദുബായ് : ചൊവ്വാഴ്ച രാത്രി മുതൽ യു. എ. ഇ. യിൽ മഴയ്ക്ക് സാദ്ധ്യത ഉണ്ടെന്നു കാലാവസ്ഥാ നിരീക്ഷണം. കിഴക്കൻ പ്രദേശ ങ്ങളിൽ രൂപ പ്പെട്ടു വരുന്ന ന്യൂന മർദ്ദം കാരണ മാണ്‌ മഴ മേഘങ്ങൾ രൂപപ്പെട്ടു വരുന്നത് എന്നാണു നിഗമനം.

ചൊവ്വാഴ്ച തന്നെ കാലാവസ്ഥാ മാറ്റം അനുഭവ പ്പെടും. രാത്രി യോടെ ഷാർജ അടക്ക മുള്ള ഭാഗ ങ്ങളിൽ കനത്ത മഴ യായി രിക്കും അനുഭവ പ്പെടുക എന്നും നിരീക്ഷണ കേന്ദ്രം ചൂണ്ടി ക്കാട്ടുന്നു.

റാസ് അൽ ഖൈമ, ഫുജൈറ എമി റേറ്റു കളിൽ മഴ യോടൊപ്പം ഇടി മിന്നലിനും സാദ്ധ്യത ഉണ്ട്. വടക്കു കിഴക്കു ഭാഗ ങ്ങളിലേക്ക് ബുധനാഴ്ച മഴ വ്യാപിക്കും.

ദുബായ്, അബു ദാബി സിറ്റി എന്നിവിട ങ്ങളിലും ചെറിയ തോതിൽ മഴ ലഭിക്കും. താപ നില താഴുന്ന തിനോ ടൊപ്പം ചില ഇ ടങ്ങളിൽ പൊടി ക്കാറ്റ് വീശു കയും ചെയ്തേക്കാം എന്നും മുന്നറി യിപ്പിൽ പറയുന്നു.

wam

- pma

വായിക്കുക: ,

Comments Off on യു. എ. ഇ. യിൽ കനത്ത മഴക്കു സാദ്ധ്യത


« Previous Page« Previous « ഒളിമ്പ്യൻ റഹ്മാൻ സ്‌മാരക ഫുട്ബോൾ : ലോഗോ പ്രകാശനം ചെയ്തു
Next »Next Page » റാം ബുക്സാനി യുടെ ‘ടേക്കിംഗ് ദി ഹൈ റോഡ്’ അറബിയിൽ »



  • മാർത്തോമ്മ ദേവാലയത്തിൽ കൊയ്ത്തുത്സവം നവംബർ 24 ന്
  • ശൈഖ് അലി അൽ ഹാഷ്മിക്കു ടോളറൻസ് അവാർഡ് സമ്മാനിക്കും
  • സി. പി. അബ്ദുൽ റഹ്മാൻ ഹാജിക്ക് കല്ലട്ര അബ്ദുൽ ഖാദർ ഹാജി സ്മാരക പുരസ്കാരം
  • പ്രവാസി സാഹിത്യോത്സവ് നവംബര്‍ 24 ന് നാഷണല്‍ തിയേറ്ററില്‍
  • ഇശൽ ഓണം-2024 വർണ്ണാഭമായ പരിപാടികളോടെ അരങ്ങേറി
  • പതിനഞ്ചാമത് അല്‍ ഐന്‍ പുസ്തകോത്സവത്തിന് തുടക്കമായി
  • ഷാർജ ബുക്ക് ഫെയറിൽ ‘തരീമിലെ കുടീരങ്ങള്‍’ പുനഃപ്രകാശനം ചെയ്തു
  • സലാം പാപ്പിനിശ്ശേരിയുടെ ഒലീസിയ പ്രകാശനം ചെയ്തു
  • എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡ് : മികച്ച നേട്ടവുമായി ബുർജീൽ ഹോൾഡിംഗ്സ്
  • ‘ഡയസ്പോറ സമ്മിറ്റ് ഇൻ ഡൽഹി’ പ്രചരണാർത്ഥം മീഡിയ സെമിനാർ
  • ഗുൽമോഹർ പൂത്തകാലം പ്രകാശനം ചെയ്തു
  • യു. എ. ഇ. നിവാസികളില്‍ 67 ശതമാനം പേരും പ്രമേഹ രോഗ സാദ്ധ്യത ഉള്ളവർ
  • ഇശല്‍ ബാന്‍ഡ് അബുദാബി ‘ഇശല്‍ ഓണം-2024’ കെ. എസ്. സി. യിൽ
  • കുവൈത്തിന് പരിഷ്‌കരിച്ച ഔദ്യോഗിക ചിഹ്നം
  • സലാം പാപ്പിനിശ്ശേരിയുടെ ‘കരയിലേക്കൊരു കടൽ ദൂരം’ പ്രകാശനം ചെയ്തു
  • മലയാളം മിഷൻ അബുദാബി ചാപ്റ്റർ : പുതിയ ഭരണ സമിതി
  • സംസ്കൃതി ഖത്തർ – സി. വി. ശ്രീരാമൻ സാഹിത്യ പുരസ്കാരം ഫർസാനക്ക്
  • ഇന്ത്യന്‍ മീഡിയ അബുദാബി (ഇമ) : പുതിയ കമ്മിറ്റി
  • വയലാർ ചെറുകാട് അനുസ്മരണം
  • ഇന്‍റർനാഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് അബുദാബിയിൽ



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine