അബുദാബി : യു. എ. ഇ. യുടെ സാംസ്‌കാരിക പൈതൃ കോത്സവ മായ ഖസർ അൽ ഹോസ്ൻ ഫെസ്റ്റി വൽ ഫെബ്രുവരി 3 മുതൽ 13 വരെ അബു ദാബി യിൽ നടക്കും.
യു. എ. ഇ. യുടെ ഭരണ നേതാക്കൾ നേതൃത്വം നൽകുന്ന ഘോഷ യാത്ര യോടെ ബുധനാഴ്ച തുടക്ക മാവുന്ന ഖസർ അൽ ഹോസ്ൻ ആഘോഷ ങ്ങളിൽ വിവിധ എമിരേറ്റു കളിലെ ഭരണാധി കാരികളും മന്ത്രി മാരും പൌര പ്രമുഖരും വിദ്യാർത്ഥി കളും അടക്കം വൻ ജനാവലി സംബ ന്ധിക്കും.
ഇമാറാത്തി ചരിത്ര ത്തിന്റെ സമ്പന്ന മായ ഭൂത കാല ത്തിന്റെ പ്രതീകവും അബു ദാബി യുടെ സാംസ്കാരിക പൈതൃക ത്തിന്റെ കേന്ദ്ര സ്ഥാന വുമാണ് ഖസർ അൽ ഹോസ്ൻ എന്ന പുരാതന കോട്ട.
തലസ്ഥാന നഗരി യുടെ ആദ്യ കെട്ടിട മായി അറിയ പ്പെടുന്ന ഖസർ അൽ ഹോസ് നിന്‍െറ പുനരു ദ്ധാരണ പ്രവർ ത്തന ങ്ങൾ നടക്കു ന്ന തിനിടെ യാണ്‍ ഈ മഹോ ത്സവം എത്തുന്നത്.
അബുദാബി കിരീട അവകാശിയും യു. എ. ഇ. സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറു മായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ മേൽ നോട്ട ത്തിലാണ് ഖസർ അൽ ഹോസ്ൻ ഫെസ്റ്റി വൽ നടക്കു ന്നത്.
യു. എ. ഇ. യുടെ സ്ഥാപക രെയും ഭരണ നേതൃത്വ ത്തെയും ബഹു മാനി ക്കുന്ന തും കോട്ട യുടെ ചരിത്ര പ്രാധാന്യം വിലിച്ചറി യിക്കു ന്നതു മാണ് ഈ വർഷ ത്തെ ഫെസ്റ്റിവെൽ.
അബുദാബി വിനോദ സഞ്ചാര – സംസ്കാരിക വകുപ്പും പൈതൃക ആഘോഷ കമ്മറ്റി യുമാണ് ഇത് ഒരുക്കു ന്നത്.
പത്തു ദിവസ ങ്ങളി ലായി രാജ്യ ത്തിന്റെ സാംസ്‌കാ രിക പരി പാടി കളും പരമ്പരാ ഗത കലാ രൂപ ങ്ങളും അരങ്ങേറും. മുൻ വർഷ ങ്ങളിൽ നിന്നും വിത്യസ്ഥമായി കൂടുതൽ മികവോടെ സംഘടി പ്പിക്കുന്ന ഖസർ അൽ ഹോസ്ൻ മഹോത്സവ ത്തിൽ യു. എ. ഇ. യുടെ വിവിധ എമിറേറ്റു കളിൽ നിന്നുള്ള കലാ കാരന്മാരും കലാ കാരികളും പങ്കെ ടുക്കും.
രാജ്യത്തി ന്റെ സാംസ്കാരിക ചരിത്രം വിശദമാക്കുന്ന ചിത്ര പ്രദർശനം അടക്കം വിവിധ എക്സിബിഷനുകൾ ഉണ്ടാവും. യു. എ. ഇ. യിലെ വിവിധ കോളേജു കളിലെ വിദ്യാർത്ഥി കൾ പ്രദർശന ങ്ങളെ ക്കുറി ച്ചുള്ള വിശദീ കരണം നൽകു ന്നതിനായി സന്നിഹിതരാവും.
ഫെബ്രുവരി 3 മുതൽ 13 വരെ എല്ലാ ദിവസ ങ്ങളിലും വൈകു ന്നേരം നാല് മണി മുതൽ രാത്രി പതിനൊന്ന് മണി വരെ യാണ് പ്രദർശനം നട ക്കുക. ഈ മാസം ഏഴാം തിയ്യതി ഞായറാഴ്ച, സ്ത്രീ കൾക്കും കുട്ടി കൾക്കും മാത്ര മായി രിക്കും പ്രവേശനം അനുവദിക്കുക.