തൊഴിലാളി കള്‍ക്ക് താമസ സൗകര്യം നിര്‍ബ്ബന്ധം : അബുദാബി നഗര സഭ

June 7th, 2013

stranded-workers-labour-camp-epathram
അബുദാബി : തൊഴിലാളി കള്‍ക്ക് വൃത്തിയുള്ളതും സുരക്ഷിതവും മാന്യവുമായ താമസ സൗകര്യം ഒരുക്കിയില്ല എങ്കില്‍ സ്ഥാപന ഉടമ ക്കെതിരെ കര്‍ശന നടപടി എടുക്കു മെന്ന് അബുദാബി നഗര സഭ മുന്നറിയിപ്പ് നല്‍കി.

മുനിസിപ്പാലിറ്റി പൊതു ജനാരോഗ്യ വിഭാഗം അടുത്തിടെ തലസ്ഥാന നഗരി യിലെ ചില സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനകളില്‍ മതിയായ വെളിച്ചമോ വായു സഞ്ചാരമോ ഇല്ലാത്ത ഇടുങ്ങിയ ഇടത്തു കൂടി വൈദ്യുതി ലൈനുകളും സ്വീവേജ് പൈപ്പു മൊക്കെ കടന്നു പോകുന്ന അപകടരവും വൃത്തിഹീനവുമായ സ്ഥല ത്തായിരുന്നു തൊഴിലാളികളെ താമസിപ്പിച്ചിരുന്നത്. മറ്റു ചിലയിടങ്ങളില്‍ സ്ഥാപനത്തിന്റെ മേല്‍ത്തട്ടില്‍ താമസ സ്ഥലം ഒരുക്കിയിരിക്കുന്നതും കണ്ടെത്തിയ പശ്ചാത്തല ത്തിലാണ് പുതിയ നിയമ നടപടികള്‍.

ഇത്തരം അപകടരവും അനാരോഗ്യ കരവുമായ നടപടികള്‍ അനുവദിക്കില്ല എന്ന് മുനിസിപ്പാലിറ്റി അധികൃതര്‍ വ്യക്തമാക്കി. തൊഴിലാളി കള്‍ക്ക് മാന്യമായ താമസ സൗകര്യം ഒരുക്കാത്തവര്‍ ഒരു ദാക്ഷിണ്യവും അര്‍ഹിക്കുന്നില്ല എന്നും എമിറേറ്റിന്‍െറ വികസന ത്തിലെ അവിഭാജ്യ ഘടക ങ്ങളായാണ് തൊഴിലാളികളെ പരിഗണിക്കുന്നത് എന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.

നിയമ ലംഘനങ്ങള്‍ കണ്ടെത്താന്‍ പരിശോധന ഊര്‍ജിതമാക്കും. പിഴവുകള്‍ പരിഹരിക്കുന്നതിന് നിയമ ലംഘകര്‍ക്ക് ഒരാഴ്ചത്തെ സമയം അനുവദിക്കും. അതിനു ശേഷവും തെറ്റ് തുടരുന്നു എന്ന്‍ കണ്ടാല്‍ പിഴ അടക്കമുള്ള നിയമ നടപടികള്‍ സ്വീകരിക്കും. വില്ലകള്‍, ഫ്ളാറ്റുകള്‍, റസിഡന്‍ഷ്യല്‍ കെട്ടിടങ്ങള്‍, വാണിജ്യ സ്ഥാപനങ്ങള്‍ എന്നിവയില്‍ മുനിസിപ്പാലിറ്റിയുടെ അനുമതി യില്ലാതെ അനധികൃത നിര്‍മിതികള്‍ നടത്തിയിരിക്കുന്നത് കണ്ടെത്താന്‍ കര്‍ശന പരിശോധനയാണ് നടക്കുന്നതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

തൊഴിലാളി കള്‍ക്ക് യു. എ. ഇ. യില്‍ മധ്യാഹ്ന ഇടവേള ജൂണ്‍ 15 മുതല്‍

May 30th, 2013

uae-labour-in-summer-ePathram
അബുദാബി : നേരിട്ട്‌ സൂര്യതാപം ഏല്‍ക്കും വിധം തുറസ്സായ സ്ഥല ങ്ങളില്‍ ജോലികളില്‍ ഏര്‍പ്പെടുന്ന തൊഴിലാളി കള്‍ക്കുള്ള നിര്‍ബന്ധിത മധ്യാഹ്ന ഇടവേള ജൂണ്‍ 15 മുതല്‍ നടപ്പാക്കാന്‍ തൊഴില്‍ മന്ത്രാലയം തീരുമാനിച്ചു.

പുറത്ത് ‍ജോലി ചെയ്യുന്ന തൊഴിലാളി കള്‍ക്കാണ് ദിവസവും ഉച്ചക്ക് 12.30 മുതല്‍ മൂന്ന് മണി വരെ രണ്ടര മണിക്കൂര്‍ ഈ വിശ്രമ വേള ലഭിക്കുക. നിയമം ‌ജൂണ്‍ 15 മുതല്‍ പ്രാബല്യ ത്തില്‍ വരും. സെപ്റ്റംബര്‍ 15 വരെ യാണ് തൊഴിലാളി കള്‍ക്ക്‌ ഈ സൗകര്യം ലഭിക്കുക എന്ന് യു. എ. ഇ. തൊഴില്‍ മന്ത്രി സഖ്ര്‍ ഗൊബാഷ് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.

ഉത്തരവ് അനുസരിച്ച് ഈ സമയത്ത് തുറന്ന സ്ഥല ങ്ങളില്‍ ജോലി ചെയ്യിക്കുന്നത് നിയമ വിരുദ്ധമാണ്. ഇത് ലംഘിക്കുന്ന സ്ഥാപന ങ്ങള്‍ക്ക് എതിരെ മന്ത്രാലയം കര്‍ശന നടപടി സ്വീകരിക്കും. തുടര്‍ച്ച യായി ഒമ്പതാം വര്‍ഷമാണ് യു. എ. ഇ. യില്‍ ഈ നിയമം നടപ്പാക്കുന്നത്.

നിയമ ലംഘനം നടത്തുന്നവര്‍ക്ക് 15,000 ദിര്‍ഹം പിഴ ചുമത്തും. ഇതിനു പുറമെ 70 ബ്ളാക്ക് പോയിന്റും. സാങ്കേതികത കാരണ ങ്ങളാല്‍ മുടക്കാന്‍ കഴിയാത്ത ജോലി കള്‍ക്ക് മധ്യാഹ്ന ഇടവേള ബാധകമല്ല. എന്നാല്‍, ഇത്തരം സാഹചര്യ ത്തില്‍ തൊഴിലാളി കളുടെ ആരോഗ്യ പരിരക്ഷയും സുരക്ഷയും ഉറപ്പ് വരുത്തുന്ന സംവിധാന ങ്ങള്‍ തൊഴിലുടമ ഏര്‍പ്പെടുത്തി യിരിക്കണം.

നിര്‍ദേശ ങ്ങള്‍ നടപ്പാക്കുന്നുണ്ടോ എന്ന് ഉറപ്പു വരുത്താന്‍ മന്ത്രാലയം തൊഴില്‍ സ്ഥല ങ്ങളില്‍ കര്‍ശനമായ പരിശോധന കള്‍ നടത്തും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

സി. ബി. എസ്. ഇ. പ്ലസ്‌ ടു : മികച്ച നേട്ടവുമായി സെന്റ് ജോസഫ് സ്കൂള്‍

May 28th, 2013

abudhabi-st-joseph-school-cbse-2013-science-toppers-ePathram
അബുദാബി : ഈ വര്‍ഷത്തെ സി. ബി. എസ്. ഇ. പന്ത്രണ്ടാം ക്ലാസ്സ്‌ പരീക്ഷാ ഫലം പുറത്ത് വന്നപ്പോള്‍ ഗള്‍ഫ്‌ മേഖല യില്‍ 95.8 ശതമാനം വിജയം. യു. എ. ഇ. യിലെ നൂറിലധികം സ്കൂളുകളും അബുദാബി യിലെ ഇന്ത്യൻ സ്കൂളുകളും ഉന്നത വിജയം കരസ്ഥമാക്കി. അബുദാബി സെന്റ് ജോസഫ് സ്കൂളിലെ പരീക്ഷ എഴുതിയ 52 വിദ്യാര്‍ത്ഥികളും വിജയിച്ചു.

സയന്‍സ് വിഭാഗ ത്തില്‍ സാന്ദ്ര ക്രിസ്റ്റിന ജോര്‍ജ്ജ് (95.8%) ഒന്നാം സ്ഥാനത്തും കേയ്റ്റ്‌ കരോലിന്‍ (95%),നിമിഷ ഷാജി (95%) എന്നിവര്‍ രണ്ടാം സ്ഥാനങ്ങളി ലും അതുല്യ ആലീസ്‌ ഷാജി (91.6) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

കോമേഴ്സ് വിഭാഗ ത്തില്‍ ആദ്രേയ്‌ ഡി. ഫെര്‍ണ്ണാണ്ടസ് (95.2 %), അന്‍ജു മറിയം ജോണ്‍ (94.2%), ജ്യോതി റോസ് സിബി (89.2%) എന്നിവര്‍ എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

മിഹ്റാജ് : ജൂണ്‍ 6 യു എ ഇ യില്‍ പൊതു അവധി

May 22nd, 2013

അബുദാബി : മിഹ്റാജ് ദിനത്തോട് അനുബന്ധിച്ച്‌ യു എ ഇ യില്‍ സര്‍ക്കാര്‍ – സ്വകാര്യ മേഖല യില്‍ ജൂണ്‍ 6 വ്യാഴാഴ്ച അവധി ആയിരിക്കും എന്ന് യു എ ഇ തൊഴില്‍ കാര്യ വകുപ്പു മന്ത്രി അറിയിച്ചു. 1980 ഫെഡറല്‍ നിയമം 8 ഖണ്ഡിക 74 നിയമ പ്രകാരമാണ് അവധി നല്‍കിയത് എന്നും മന്ത്രി പറഞ്ഞു.

യു. എ. ഇ. ഭരണാധികാരി ഷെയ്ക്ക്‌ ഖലീഫ ബിന്‍ സായിദ്‌ അല്‍നഹ്യാന്‍, യു എ ഇ ഉപ ഭരണാധികാരിയും ദുബായ്‌ ഭരണാധി കാരി യുമായ ഷെയ്ക്ക്‌ മുഹമ്മദ്‌ ബിന്‍ റാഷിദ്‌ അല്‍മക്തൂം, മറ്റു എമിറേറ്റ്സ് ഭരണാധി കാരികള്‍, മറ്റു പ്രമുഖര്‍ക്കും ആശംസ നേര്‍ന്നു.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

രാജ്യാന്തര തലത്തില്‍ ക്രെഡിറ്റ്‌ ട്രാന്‍സ്ഫര്‍ സംവിധാനവുമായി ഇത്തിസലാത്ത്

May 10th, 2013

etisalat-logo-epathram അബുദാബി : യു. എ. ഇ. ക്ക് പുറമേ മറ്റു രാജ്യ ങ്ങളിലേക്കും ക്രെഡിറ്റ്‌ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള സംവിധാന വുമായി ഇത്തിസലാത്ത്. മൊബൈല്‍ ക്രെഡിറ്റ്‌ ട്രാന്‍സ്ഫര്‍ മാര്‍ഗം റീചാര്‍ജ്ജ് ചെയ്യാനാണ് പുതിയ സംവിധാനം.

നിലവില്‍ രാജ്യത്തിനക ത്തുള്ള വരിക്കാര്‍ക്ക് മാത്ര മായിരുന്നു ക്രെഡിറ്റ്‌ ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള സൗകര്യം ഉണ്ടായിരുന്നുള്ളൂ. ലോക ത്തിലെ തന്നെ എഴുപതോളം രാജ്യ ങ്ങളി ല്‍നിന്നുള്ള 170 മൊബൈല്‍ നെറ്റ്വര്‍ക്ക് ഗ്രൂപ്പു മായി യോജിച്ചാണ് പുതിയ സംരഭം നടപ്പില്‍ വരുത്തുന്നത്.

ഇത്തിസലാത്തിന്‍റെ വാസല്‍, അഹലന്‍ വരിക്കാര്‍ക്ക് ആണ് ഈ ആനുകൂല്യം പ്രയോജനപ്പെടുക. അവധിക്കു പോകുന്ന വരുടെയും വിദേശ ത്തേക്ക് പോകുന്ന യു എ ഇ സ്വദേശി കളുടെയും നാട്ടിലുള്ള ബന്ധു ക്കളുടെയും മൊബൈലി ലേക്ക് ഇനി മുതല്‍ ക്രെഡിറ്റ്‌ ട്രാന്‍സ്ഫര്‍ മാര്‍ഗം റീചാര്‍ജ്ജ് ചെയ്യാന്‍ സാധിക്കും.

ഒരു ട്രാന്‍സ്ഫറില്‍ മുന്നൂറു ദിര്‍ഹം വരെയും മാസ ത്തില്‍ അഞ്ഞൂറ് ദിര്‍ഹം വരെ യുമായി ഇങ്ങനെ ട്രാന്‍സ്ഫര്‍ ചെയ്യാം. ആഴ്ച യില്‍ മൂന്നു പ്രാവശ്യ വും മാസ ത്തില്‍ പത്തു പ്രാവശ്യ വുമായി ട്രാന്‍സ്ഫര്‍ നടത്താം. രാജ്യാന്തര തല ത്തില്‍ ക്രെഡിറ്റ്‌ ട്രാന്‍സ്ഫര്‍ ചെയ്യാന്‍ ട്രാന്‍സ്ഫര്‍ ചെയ്യേണ്ട മൊബൈല്‍ നമ്പര്‍ 1700 എന്ന നമ്പറില്‍ മെസ്സേജ് ചെയ്യുക.

കഴിഞ്ഞ ദിവസം മുതല് ഇത്തിസലാത്ത് രാജ്യ ത്തിനകത്ത് ക്രെഡിറ്റ്‌ ട്രാന്‍സ്ഫര്‍ ചെയ്യുന്നതിന് ചാര്‍ജ്ജ് ഈടാക്കി തുടങ്ങി യിട്ടുണ്ട്. ഒരു മൊബൈല്‍ നമ്പറില്‍ നിന്ന് മറ്റൊരു മൊബൈല്‍ നമ്പറി ലേക്ക്‌ ക്രെഡിറ്റ്‌ ട്രാന്‍സ്ഫര്‍ ചെയ്യുമ്പോള്‍ പത്തു ദിര്‍ഹംസിനു അന്‍പത് ഫില്‍സ് തോതില്‍ തുക കൂടുതല്‍ ഈടാക്കി വരുന്നുണ്ട്.

രാജ്യത്തെ മറ്റൊരു ടെലികോം കമ്പനി യായ du തങ്ങളുടെ ഉപഭോക്താക്കളില്‍ നിന്നും പണം ഈടാക്കാറു ണ്ടെങ്കിലും റീച്ചാര്‍ജ് ചെയ്യുമ്പോള്‍ കൂടുതല്‍ നല്‍കുന്ന പണം മാത്രമേ എടുക്കാറുള്ളൂ.

-തയ്യാറാക്കിയത് : അബുബക്കര്‍ പുറത്തീല്‍
 

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « എസ്. എസ്. എല്‍. സി. ജേതാക്കളെ ആദരിച്ചു
Next »Next Page » ഖത്തർ ബ്ലാങ്ങാട് മഹല്ല് അസോസിയേഷന്‍ കുടുംബ സംഗമം »



  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്
  • ലുലു മാംഗോ മാനിയ വൈറലായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine