
അബുദാബി : യു. എ. ഇ. സുപ്രീം കൗണ്‍സില്‍ മെംബറും റാസ് അല്‍ ഖൈമ ഭരണാധികാരി യുമായ ഷെയ്ഖ് സഖ്ര്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി അന്തരിച്ചു. ഇന്നു പുലര്‍ച്ചെ യാണു ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ വാം മരണ വാര്‍ത്ത സ്ഥിരീകരിച്ചത്. യു. എ. ഇ. പ്രസിഡന്‍റ് ഷൈഖ് ഖലീഫാ ബിന്‍ സായിദ് അനുശോചനം അറിയിച്ചു. 1920 ല്‍ റാസ് അല്‍ ഖൈമയില്‍ ആയിരുന്നു ജനനം. 1948 ല്‍ ഭരണ സാരഥ്യം ഏറ്റെടുത്തു. ഈ മേഖല യിലെ ഏറ്റവും ആദരണീയനായ ഭരണാധികാരി കളുടെ നിരയില്‍ ഷെയ്ഖ് സഖ്ര്‍ സ്ഥാനം നേടി. പരേത നോടുള്ള ആദര സൂചകമായി ഇന്നു മുതല്‍ ഏഴു ദിവസത്തെ ദുഖാചരണം ഉണ്ടായിരിക്കും. റാസ് അല്‍ ഖൈമ യുടെ പുതിയ ഭരണാധികാരി യായി ഷൈഖ് സൗദ് ബിന്‍ സഖ്ര്‍ അല്‍ ഖാസിമി ചുമതലയേറ്റു.



അബുദാബി : ഇന്ത്യന്‍ വിദേശ കാര്യ സെക്രട്ടറി വിജയലതാ റെഡ്ഢിയും യു.എ.ഇ. വിദേശ കാര്യ സഹ മന്ത്രി ഡോ. അന്‍വര്‍ മൊഹമ്മദ് ഗര്ഗാഷും തമ്മില്‍ അബുദാബിയില്‍ നടന്ന ഉന്നത തല ചര്‍ച്ചയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയ കക്ഷി ബന്ധങ്ങള്‍ അവലോകനം ചെയ്തു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സൗഹൃദപരമാണെന്ന് യോഗം വിലയിരുത്തി. 
അബുദാബി : സൌദി അറേബ്യ യിലെ ത്വായിഫില്‍ ഇന്നലെ റമദാന്‍ മാസ പ്പിറവി ദൃശ്യമായ തിനെ തുടര്‍ന്ന് ഗള്‍ഫ് രാജ്യങ്ങളില്‍ ഒമാന്‍ ഒഴികെ എല്ലായിടത്തും ഇന്ന് (ബുധന്‍) മുതല്‍ റമദാന്‍ വ്രതം ആരംഭിച്ചു. ഒമാനില്‍ മാസപ്പിറവി കാണാത്ത തിനാല്‍ ഇന്ന് ശഅബാന്‍ 30 പൂര്‍ത്തി യാക്കി വ്യാഴാഴ്ച മുതല്‍ റമദാന്‍ ആരംഭിക്കുക യുള്ളൂ. കേരളത്തിലും വ്യാഴാഴ്ച തന്നെയാണ് റമദാന്‍ ആരംഭിക്കുന്നത്.
അബുദാബി : യു. എ. ഇ. യില്‍ പെട്രോള്‍ ലിറ്ററിന് ഇരുപത് ഫില്‍സ് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചു എന്ന് പെട്രോള്‍ വിതരണ ക്കമ്പനികള്‍ അറിയിച്ചു. ജൂലായ് പതിനഞ്ചാം തിയ്യതി മുതല്‍ ആയിരിക്കും പുതിയ നിരക്ക്. ഇത് സംബന്ധിച്ച അറിയിപ്പ് തിങ്കളാഴ്‌ച വിതരണം ചെയ്തു കഴിഞ്ഞു. എല്ലാ എമിറേറ്റു കളിലെയും പെട്രോള്‍ പമ്പുകളില്‍ വില വര്‍ദ്ധന ബാധക മായിരിക്കും.

























