റംസാനില്‍ തൊഴില്‍ സമയത്തില്‍ രണ്ട് മണിക്കൂര്‍ ഇളവ്

July 18th, 2012

uae-labour-in-summer-ePathram
അബുദാബി : രാജ്യത്തെ എല്ലാ മേഖല യിലെ തൊഴിലാളി കള്‍ക്കും തൊഴില്‍ സമയത്തില്‍ രണ്ട് മണിക്കൂര്‍ ഇളവ് വരുത്തി യു. എ. ഇ. തൊഴില്‍ മന്ത്രാലയം ഉത്തരവ് ഇറക്കി.

യു. എ. ഇ. യിലെ തൊഴില്‍ സമയം ദിവസം എട്ട് മണിക്കൂര്‍ ആണ്. എന്നാല്‍ റംസാനില്‍ ദിവസം ആറ് മണിക്കൂര്‍ ആയി ചുരുങ്ങും.

വ്രതം അനുഷ്ഠിക്കുന്നവര്‍ക്കുള്ള ഇളവ് എന്ന നിലയിലാണ് ഈ നിയമം നടപ്പാക്കാറുള്ളത് എങ്കിലും വ്രതമെടുക്കുന്നവര്‍ എന്നോ അല്ലാത്തവര്‍ എന്നോ വ്യത്യാസം ഇല്ലാതെ മുഴുവന്‍ തൊഴിലാളി കള്‍ക്കും ഈ ആനുകൂല്യ ത്തിന് അര്‍ഹത യുണ്ടാവും എന്ന് മന്ത്രാലയം വ്യക്തമാക്കി.

ഈ സമയ ങ്ങളില്‍ തൊഴിലാളി കള്‍ക്ക് താല്‍പര്യം ഉണ്ടെങ്കില്‍ പരമാവധി രണ്ട് മണിക്കൂര്‍ ‘ഓവര്‍ ടൈം’ ആയി ജോലി ചെയ്യാം. ഇതിന് പകല്‍ സമയത്ത് ഒരു ദിവസത്തെ അടിസ്ഥാന ശമ്പളത്തിന്റെ 25 ശതമാനവും രാത്രി 50 ശതമാനവും അധിക വേതനം നല്‍കണം.

എന്നാല്‍ ഓവര്‍ടൈം ജോലി ചെയ്യാന്‍ നിര്‍ബന്ധിക്കാന്‍ പാടില്ല.നിയമം ലംഘിക്കുന്നവര്‍ക്ക് കനത്ത പിഴ ലഭിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

തൊഴിലാളി കള്‍ക്ക് നേരത്തെ പ്രഖ്യാപിച്ച  ഉച്ച വിശ്രമ നിയമം റംസാനിലും തുടരും. ഈ ഇടവേള യില്‍ തൊഴില്‍ എടുപ്പിക്കുന്ന സ്ഥാപന ങ്ങളില്‍ നിന്ന് ഒരു തൊഴിലാളിക്ക് 15,000 ദിര്‍ഹം എന്ന തോതില്‍ പിഴ ഈടാക്കും.

എന്നാല്‍ ഷിഫ്റ്റ് തീരുമാനി ക്കുന്നതിന് തൊഴില്‍ ഉടമക്ക് അവകാശമുണ്ടാകും. ഇത് സംബന്ധിച്ച് തൊഴിലാളിക്ക് മുന്‍കൂട്ടി വിവരം നല്‍കണം.

നിയമ ലംഘനം ശ്രദ്ധയില്‍ പെട്ടാല്‍ 800 665 എന്ന നമ്പറില്‍ പരാതി നല്‍കാം.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

ബാഗേജിനുള്ളില്‍ കുഞ്ഞിനെ കടത്താന്‍ ശ്രമിച്ച ദമ്പതികള്‍ പിടിയില്‍

July 10th, 2012

egyptian-couple-arrest-in-sharjah-ePathram
ഷാര്‍ജ : പിഞ്ചു കുഞ്ഞിനെ ബാഗേജിനുള്ളില്‍ ഒളിപ്പിച്ച് യു. എ. ഇ.യിലേക്ക് കടത്താന്‍ ശ്രമിച്ച ഈജിപ്ഷ്യന്‍ ദമ്പതികളെ ഷാര്‍ജ വിമാന ത്താവളത്തില്‍ പൊലീസ് പിടി കൂടി. സ്വദേശത്തു നിന്ന് അവധി കഴിഞ്ഞ് വെള്ളിയാഴ്ചയാണ് ഈ ദമ്പതികള്‍ ഷാര്‍ജ രാജ്യാന്തര വിമാന ത്താവളത്തില്‍ വന്നിറങ്ങിയത്.

ഇവരുടെ അഞ്ച് മാസം പ്രായമായ കുഞ്ഞിന് യാത്രാ രേഖകള്‍ ഉണ്ടായിരുന്നില്ല. ഇക്കാരണ ത്താല്‍ കുഞ്ഞിനെ വിമാന ത്താവളത്തിന് പുറത്തിറക്കാന്‍ കഴിയില്ല എന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍ വെള്ളി, ശനി ദിവസങ്ങള്‍ ഓഫിസു കള്‍ക്ക് അവധി ആയതിനാല്‍ ഞായറാഴ്ച രാവിലെ കുഞ്ഞിന് സന്ദര്‍ശക വിസ ഏര്‍പ്പാടാക്കി നല്‍കാമെന്ന് ഉദ്യോഗസ്ഥര്‍ ഇവരെ അറിയിച്ചു. ഇതിന് രണ്ട് ദിവസം വിമാന ത്താവളത്തില്‍ കഴിയുന്നതിനും അനുമതി നല്‍കി.

ഇതനുസരിച്ച് ശനിയാഴ്ച വരെ വിമാന ത്താവളത്തില്‍ കഴിഞ്ഞ ഇവര്‍ രാവിലെ 10ന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഷിഫ്റ്റ് മാറുന്ന സമയം നോക്കി കുഞ്ഞിനെ ബാഗില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുക യായിരുന്നു.

scan-picture-chil-in-hand-bag-ePathram

വിമാന ത്താവളത്തിലെ എക്സ്റേ മെഷിനില്‍ നടത്തിയ പരിശോധന യിലാണ് ബാഗിനകത്ത് കുഞ്ഞിനെ കണ്ടെത്തിയത്.

പിഞ്ചു കുഞ്ഞിന്റെ ജീവന്‍ അപകടപ്പെടുത്തുന്ന വിധത്തില്‍ പ്രവര്‍ത്തിച്ച മാതാ പിതാക്കളെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. ഭര്‍ത്താവിന്റെ നിര്‍ബന്ധ പ്രകാരമാണ് ഈ കടുംകൈ ചെയ്തതെന്ന് ഭാര്യ പൊലീസിന് മൊഴി നല്‍കി.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »

യു. എ. യില്‍ മൊബൈല്‍ നമ്പര്‍ വീണ്ടും രജിസ്ട്രേഷന് വേണം

June 28th, 2012
UAE sim card registration-epathram
ദുബായ്:  ‘മൈ നമ്പര്‍, മൈ ഐഡന്റിറ്റി’ എന്ന പദ്ധതിപ്രകാരം ‌ യു. എ. യില്‍ എല്ലാ മൊബൈല്‍ ഫോണ്‍ ഉപയോക്താക്കളും സിമ്മുകള്‍ രണ്ടാമതും രജിസ്റ്റര്‍ ചെയ്യണമെന്ന്‌ അധികൃതര്‍ അറിയിച്ചു.‍.  മൊബൈല്‍ ഫോണ്‍ അനധികൃതമായും ക്രിമിനല്‍ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നത് തടയുന്നതിനാണു  ടെലികമ്യൂണിക്കേഷന്‍സ് ആന്റ് റെഗുലേറ്ററി അതോറിറ്റി ഈ പദ്ധതി നടപ്പിലാക്കുന്നത്.
മൊബൈല്‍ ഉപഭോക്താക്കള്‍ മൊബൈല്‍ സിം മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ കൊടുക്കുന്നതു വഴിയോ, സിം കൈമാറുന്നതു വഴിയോ പലരും സിവില്‍, ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടുന്നത് ശ്രദ്ധയില്‍ പെട്ട സാഹചര്യത്തിലാണ് ഈ രണ്ടാം വട്ട രജിസ്‌ട്രേഷന്‍ പദ്ധതി കൊണ്ടു വന്നിരിക്കുന്നത്. എത്തിസലാത്ത്, ഡു ഉപഭോക്താക്കള്‍ ഇത് ബാധകമാണ് സിമ്മുകള്‍ രണ്ടാമത് രജിസ്റ്റര്‍ ചെയ്യാന്‍ പാസ്‌പോര്‍ട്ട്, എമിറേറ്റ് തിരിച്ചറിയല്‍ കാര്‍ഡ്, റെസിഡന്‍സി വിസ തുടങ്ങിയ തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കണം.
എത്തിസലാത്ത് ഉപഭോക്താക്കള്‍ക്ക് ജൂലൈ 17ന് അതിന്റെ നൂറു ഔട്ട്‌ലെറ്റുകളില്‍ ഏതെങ്കിലും ഒരെണ്ണം സന്ദര്‍ശിച്ച് തങ്ങളുടെ സിമ്മിന്റെ രണ്ടാംവട്ട രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. രജിസ്‌ട്രേഷന്‍ ഒരിക്കല്‍ മാത്രം നടത്തിയാല്‍ മതി. ഇത്തരത്തില്‍ തിരിച്ചറിയല്‍ രേഖ സമര്‍പ്പിച്ച് രണ്ടാമത് രജിസ്റ്റര്‍ ചെയ്യാത്ത സിമ്മുകള്‍ യു. എ. യില്‍ ഉപയോഗിക്കാന്‍ സാധിക്കുകയില്ല.

- ന്യൂസ് ഡെസ്ക്

വായിക്കുക: ,

അഭിപ്രായം എഴുതുക »

മധ്യാഹ്ന ഇടവേള ‍ ജൂണ്‍ മുതല്‍ യു. എ. ഇയില് നിര്‍ബന്ധം

May 31st, 2012

construction worker-UAE-epathram
അബുദാബി: യു. എ. ഇ. യില്‍ തുറസ്സായ സ്ഥലങ്ങളില്‍ വെയിലു കൊണ്ട്‌ ജോലി ചെയ്യുന്നവര്‍ക്ക്‌ ജൂണ്‍ 15 മുതല് മധ്യാഹ്ന ഇടവേള  നിര്‍ബന്ധമാക്കി. ഉച്ച സമയങ്ങളില് പുറത്ത് ‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്കാണ് ഈ വിശ്രമവേള സംവിധാനം. നിയമം ‌ജൂണ്‍ 15 മുതല്‍ പ്രാബല്യത്തില്‍ വരും എന്ന്‌ യു. എ. ഇ. തൊഴില്‍ മന്ത്രി ‌ പ്രഖ്യാപിച്ചു  നേരിട്ട്‌ സൂര്യതാപം ഏല്‍ക്കും വിധത്തിലുള്ള ജോലികളില്‍ ഏര്‍പ്പെടുന്ന യു. എ. ഇ. തൊഴിലാളികള്‍ക്കാണ് ഈ നിയമം ആശ്വാസമാകുക. ‌  ജൂണ്‍ 15ന്‌ ആരംഭിക്കുന്ന ഈ പുതിയ സംവിധാനം സെപ്‌റ്റംബര്‍ 15 വരെ പ്രാബല്യത്തില്‍ ഉണ്ടായിരിക്കും. നിയമം ലംഘിക്കുന്ന കമ്പനികള്‍ക്കെതിരെ കര്‍ശനമായ നിയമ നടപടികള്‍ എടുക്കും.

- ലിജി അരുണ്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഇന്തോ – അറബ് വ്യാപാര വ്യവസായ വികസന ഉച്ചകോടി അബുദാബിയില്‍

May 22nd, 2012

അബുദാബി : ഇന്ത്യന്‍ വിദേശ കാര്യ മന്ത്രാലയ ത്തിന്റെയും അറബ് ലീഗിന്റെയും സഹകരണ ത്തോടെ യു. എ. ഇ. വിദേശ കാര്യ മന്ത്രാലയം സംഘടിപ്പിക്കുന്ന മൂന്നാമത് ഇന്തോ – അറബ് വ്യാപാര വ്യവസായ വികസന ഉച്ച കോടി മെയ്‌ 22 ചൊവ്വാഴ്ച അബുദാബിയില്‍ തുടങ്ങും.

രണ്ട് ദിവസ ങ്ങളിലായി നടക്കുന്ന സമ്മേളനം ഇന്ത്യാ – അറബ് മേഖല യിലെ വ്യവസായ, വാണിജ്യ, സാമ്പത്തിക, കാര്‍ഷിക, സാംസ്‌കാരിക, വിദ്യാഭ്യാസ മേഖല യിലെ സഹകരണ കാര്യത്തില്‍ വ്യക്തമായ തീരുമാനങ്ങള്‍ കൈ ക്കൊള്ളും.

സിറിയ ഒഴികെ മുഴുവന്‍ അറബ് രാജ്യങ്ങളും പങ്കെടുക്കുന്ന ഉച്ചകോടി യില്‍ ഇന്ത്യന്‍ വിദേശ കാര്യ സഹമന്ത്രി ഇ. അഹമ്മദ് മുഖ്യ പ്രഭാഷണം നടത്തും. യു. എ. ഇ. വിദേശ കാര്യ മന്ത്രി ശൈഖ ലുബ്‌ന അദ്ധ്യക്ഷത വഹിക്കും.

അബുദാബി ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ്, ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി, ജനറല്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ്, ഇന്‍ഡസ്ട്രി ആന്‍ഡ് അഗ്രികള്‍ച്ചര്‍, ഫെഡറേഷന്‍ ഓഫ് അറബ് ബിസിനസ് മാന്‍ എന്നീ സംഘടന കള്‍ എല്ലാം ഉച്ചകോടി യില്‍ സംബന്ധിക്കും.

- pma

വായിക്കുക: ,

അഭിപ്രായം എഴുതുക »


« Previous Page« Previous « കെ. എസ്. സി. ഭാരവാഹികളെ തെരഞ്ഞെടുത്തു
Next »Next Page » ക്വയര്‍ ഫെസ്റ്റിവല്‍ അബുദാബിയില്‍ »



  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്
  • ലുലു മാംഗോ മാനിയ വൈറലായി



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine