യു. എ. ഇ. എക്സ് ചേഞ്ച് ‘വിന്റർ പ്രൊമോഷന്‍’ 2018

November 29th, 2018

logo-uae-exchange-ePathram
അബുദാബി : ആഗോള പണമിട പാട് സ്ഥാപന മായ യു. എ. ഇ. എക്സ് ചേഞ്ച് ഒരുക്കുന്ന ‘വിന്റർ പ്രൊമോ ഷന്‍’ തുടങ്ങി. നവംബർ 17 ന് തുടങ്ങിയ ‘വിന്റർ പ്രൊമോ ഷന്‍’ 45 ദിവസം നീണ്ടു നില്‍ക്കും.

യു. എ. ഇ. യിലെ 150 ഓളം ശാഖ കൾ വഴി നട ത്തുന്ന വിദേശ വിനിമയം, ഗോ ക്യാഷ് കാർഡ്, നാഷണൽ ബോണ്ട്,  ബിൽ പേയ്‌മെന്റ് തുടങ്ങി എല്ലാ സേവന ങ്ങളും വിന്റർ പ്രൊമോഷ നിൽ ഉൾ പ്പെടുത്തും.

ദിവസേന നടക്കുന്ന നറു ക്കെടു പ്പിലൂടെ 10,000 ദിർഹം സമ്മാന മായി നേടുന്ന വിജയി യെ യു. എ. ഇ. എക്സ് ചേഞ്ച് ഫേസ് ബുക്ക് പേജ് വഴി അറിയിക്കും.

ഡിസംബർ 30 ന് അവ സാനി ക്കുന്ന ‘വിന്റര്‍ പ്രൊമോ ഷനില്‍’ 450,000 ദിർഹം ക്യാഷിനു പുറമെ ആറ് ആഴ്ച കളി ലായി നടക്കുന്ന നറു ക്കെടു പ്പിൽ B M W കാറും സമ്മാന മായി ലഭിക്കാൻ ഇത്തവണ അവ സരം ഒരുക്കി യിരി ക്കുന്നു എന്ന് യു. എ. ഇ. എക്സ് ചേഞ്ച് കൺട്രി ഹെഡ് അബ്ദെൽ കരീം അൽ കയ്യിദ് അറി യിച്ചു.

– Tag : U A E Xchangebusiness , Face Book Page 

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

കുടുംബാംഗ ങ്ങളുടെ ചിത്ര ങ്ങള്‍ സമൂഹ മാധ്യമ ങ്ങളില്‍ പോസ്റ്റ് ചെയ്യരുത് : പോലീസ് മുന്നറിയിപ്പ്

November 26th, 2018

abudhabi-police-new-logo-2017-ePathram
അബുദാബി : സമൂഹ മാധ്യ മങ്ങളിൽ പോസ്റ്റ് ചെയ്യുന്ന കുടുംബ ചിത്ര ങ്ങളും വീഡിയോ കളും ദുരുപയോഗം ചെയ്യുവാന്‍ സാദ്ധ്യത എന്ന് അബുദാബി പോലീസ് മുന്നറിയിപ്പു നല്‍കി.

സോഷ്യല്‍ മീഡിയ കളില്‍ ഇടുന്ന ഫോട്ടാകൾ, വീഡിയോ കൾ എന്നിവ കൂടാതെ വ്യക്തി കളുടെ സ്വകാര്യ സംഭാ ഷണ ങ്ങളും ചോർത്തി അവ ഉപയോഗിച്ച് ജന ങ്ങളെ ഭീഷണി പ്പെടു ത്തി പണം കവരുന്ന നിരവധി കേസു കൾ അബു ദാബി പോലീസി ന്റെ സൈബർ കുറ്റ കൃത്യ നിയ ന്ത്രണ വിഭാ ഗത്തില്‍  എത്തി യിട്ടുണ്ട്. ഡാറ്റ അപ്ഡേറ്റ് ചെയ്യാൻ പറഞ്ഞ് വ്യാജ ലിങ്കു കൾ അയച്ച് നടത്തുന്ന തട്ടിപ്പിൽ നിര വധി പേര്‍ കുടു ങ്ങിയി ട്ടുണ്ട് എന്നും പോലീസ് മുന്നറി യിപ്പില്‍ പറയുന്നു.

സോഷ്യല്‍ മീഡിയ കളിലെ സംശയ കര മായ ലിങ്കു കളി ലേക്കു പോകരുത് എന്നും ഏതെങ്കിലും വിധ ത്തി ലുള്ള കുറ്റ കൃത്യ ങ്ങൾ ശ്രദ്ധ യിൽ പ്പെട്ടാൽ ഉടൻ പോലീ സില്‍ വിവരം അറി യിക്കണം എന്നും അബു ദാബി പേലീസ് ക്രിമിനൽ വിഭാഗം ഡയറ ക്ടർ കേണൽ ഒമ്രാൻ അഹ മ്മദ് അൽ മസ്റൂയി പറഞ്ഞു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

വാ​ട്​​സാ​പ്പ് ഹാക്കിംഗ് ​ : ഉപ ഭോക്താ ക്കൾക്ക് ജാഗ്രതാ നിര്‍ദ്ദേശം

November 26th, 2018

logo-whats-app-ePathram
അബുദാബി : വാട്സാപ്പ് അക്കൗണ്ടു കള്‍ ഹാക്ക് ചെയ്യ പ്പെടാന്‍ സാദ്ധ്യത ഉള്ള തിനാല്‍ യു. എ. ഇ. യിലെ ഉപ ഭോക്താ ക്കൾ ജാഗ്രത പാലിക്കണം എന്ന് ടെലി കമ്മ്യൂണി ക്കേഷൻസ് റഗു ലേറ്ററി അഥോറിറ്റി (ടി. ആർ. എ.) യുടെ മുന്നറി യിപ്പ്.

വാട്ട്സാപ്പ് അക്കൗണ്ടിന്റെ വെരി ഫിക്കേ ഷൻ പൂർത്തി യാക്കണം എന്ന് ആവശ്യ പ്പെട്ട് മെസ്സേജ് അയച്ചു നൽകി യാണ് പുതിയ തട്ടിപ്പ് നട ക്കു ന്നത് എന്നും ടെലി കമ്മ്യൂ ണിക്കേ ഷൻസ് റഗു ലേറ്ററി അഥോറിറ്റി യുടെ ട്വിറ്റർ അക്കൗണ്ടിൽ വീഡിയോ സഹിതം വിശദീ കരിക്കു ന്നുണ്ട്.

വാട്സാപ്പില്‍ പുതിയതായി രജിസ്റ്റർ ചെയ്യുമ്പോൾ ലഭി ക്കു ന്നതു പോലെ യുള്ള ടെക്സ്റ്റ് മെസ്സേജ് ആണ് ഹാക്ക് ചെയ്യു വാൻ ഉപ യോഗി ക്കുന്നത്.

ഈ മെസ്സേജിൽ ക്ലിക്ക് ചെയ്ത് നിങ്ങളുടെ മൊബൈൽ ഫോണ്‍ നമ്പരും വാട്സാപ്പ് കോഡും അടിക്കു വാന്‍ നിര്‍ദ്ദേശിക്കും. ഇതിന്നു ശേഷം ലിങ്കിൽ ക്ലിക്ക് ചെയ്ത് വെരി ഫിക്കേ ഷൻ പൂർ ത്തി യാക്കു വാന്‍ ആവശ്യ പ്പെടും. ഇതി ലൂടെ യാണ് അക്കൗണ്ട് ഹാക്കിംഗ് നടക്കുന്നത്.

- pma

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഹോട്ടൽ മാനേജ്‌ മെന്റ് സർട്ടി ഫിക്കറ്റ് / ഡിപ്ലോമ ക്കാര്‍ക്കു ജോലി

November 21st, 2018

job-hunter-epathram
ദുബായ് : ദുബായിലെ പ്രമുഖ റസ്റ്റോ റന്റി ലേക്ക് ഹോട്ടൽ മാനേജ്‌ മെന്റ് ഡിപ്ലോമ / സർട്ടി ഫിക്കറ്റ് കോഴ്‌സ് പാസ്സായ യുവാ ക്കൾക്ക് നിയമന ത്തിന് ഒഡെപെക് (ODEPC) അപേക്ഷ ക്ഷണിച്ചു.

താല്പര്യമുള്ളവർ ബയോ ഡാറ്റ, സർട്ടിഫിക്കറ്റ്, പ്രവൃത്തി പരിചയം എന്നിവ തെളി യിക്കുന്ന രേഖ കളുടെ കോപ്പി കൾ സഹിതം odepcprivate @ gmail. com ലേക്ക് നവംബർ 24 നു മുമ്പ് അപേക്ഷ അയ ക്കണം എന്ന് സര്‍ ക്കാര്‍ വിജ്ഞാപനം പുറ പ്പെടു വിച്ചിട്ടുണ്ട്.

വിശദ വിവരങ്ങൾ ഒഡെപെക് വെബ് സൈറ്റില്‍  ലഭിക്കും. ഫോൺ: 0471-2329440 /41/42/43/45.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ദേശീയ ദിനാഘോഷം : ഡിസംബർ രണ്ട്, മൂന്ന് തിയ്യതി കളില്‍ പൊതു അവധി

November 20th, 2018

uae-flag-epathram
അബുദാബി : യു. എ. ഇ. യുടെ 47–ാം ദേശീയ ദിന ആഘോ ഷ ങ്ങളുടെ ഭാഗ മായി പൊതു മേഖല ക്കും സ്വകാര്യ മേഖല ക്കും ഡിസംബർ രണ്ട്, മൂന്ന് തിയ്യതി കളില്‍ (ഞായര്‍, തിങ്കള്‍) അവധി ആയി രിക്കും.

വാരാന്ത്യ അവധി യായ വെള്ളി, ശനി എന്നീ ദിവസ ങ്ങളോട് ചേര്‍ന്നു വന്നതിതാല്‍ തുടര്‍ച്ച യായ നാലു ദിവ സങ്ങള്‍ സര്‍ക്കാര്‍ സ്ഥാപന ങ്ങള്‍ അടഞ്ഞു കിടക്കും. ചൊവ്വാഴ്ച മുതല്‍ ഇരു മേഖല കളിലും പ്രവൃത്തി ദിനം ആരം ഭിക്കും.

- pma

വായിക്കുക: , ,

അഭിപ്രായം എഴുതുക »


« Previous Page« Previous « റാഷിദ് പൂമാട ത്തിന്ന് അലിഫ് മീഡിയ മാധ്യമ പുരസ്കാരം
Next »Next Page » കെ. എസ്‌. സി. കേരളോത്സവം നവംബര്‍ 29 മുതൽ »



  • സൂപ്പർ മാർക്കറ്റു കളിലെ ക്യാഷ് കൗണ്ടറു കളിൽ ജങ്ക് ഫുഡുകൾക്ക് വിലക്ക്
  • ശൈഖ ലുബ്ന അൽ ഖാസിമി ഗോൾഡൻ ഡ്രാഗൺ പുതിയ ശാഖ ഉദ്ഘാടനം ചെയ്തു
  • കെ. എസ്. സി. യിൽ വേനൽ തുമ്പികൾ ആരംഭിച്ചു
  • വേനൽ പ്പറവകൾ : സമാജം സമ്മർ ക്യാമ്പിന് തുടക്കമായി
  • ഇ-സ്‌കൂട്ടർ യാത്രികർ നിയമം അനുസരിക്കണം
  • ഖിദ്മ : പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
  • സമ്മർ ക്യാമ്പ് ‘ഇൻസൈറ്റ്-2026’ ജൂലായ് 9 മുതൽ 19 വരെ
  • അർമേനിയയിലേക്ക് ഇനി വിസ വേണം
  • സുരക്ഷാ സംവിധാനങ്ങൾ ശരിയായി പ്രവർത്തിക്കുന്നു എന്ന് ഉറപ്പാക്കുക
  • കോൺസുലാർ സേവനങ്ങൾക്ക് നിയന്ത്രണം
  • ചുവപ്പ് സിഗ്നൽ മറികടന്നു : 41 ട്രാഫിക് അപകടങ്ങളിൽ നാലു മരണം
  • നിരത്തുകളിൽ മാലിന്യം ഇട്ടാൽ 1000 ദിർഹം പിഴ : മുന്നറിയിപ്പുമായി പോലീസ്
  • അതിശക്ത വേനൽ : വാഹനം ഓടിക്കുന്നവർക്കു മുന്നറിയിപ്പ്
  • സാമൂഹിക മാധ്യമങ്ങളിൽ കുട്ടികൾക്ക് വിലക്ക്
  • പ്രൗഡ് ഓഫ് യു. എ. ഇ. സെലിബ്രേഷൻ ജൂൺ 13 ശനിയാഴ്ച
  • ആൻറിയ രക്ത ദാന ക്യാമ്പ് ജൂൺ 14 ഞായറാഴ്ച ബ്ലഡ് ബാങ്കിൽ
  • അസ്മോ പുത്തൻചിറ കഥ, കവിതാ രചനാ മത്സരം
  • വാഹന അപകടം : പ്രവാസി കുടുംബങ്ങൾക്ക് പുനരധിവാസ പാക്കേജുമായി ഡോ. ഷംഷീർ വയലിൽ
  • അനോര ഗ്ലോബൽ പ്രവർത്തന ഉദ്ഘാടനവും വിദ്യാഭ്യാസ പുരസ്‌കാര സമർപ്പണവും
  • ബൂ-സുനൈദ : പെരുന്നാൾ നിസ്കരിച്ച് വൈറലായ റോബോട്ട്



  • കിയാല്‍ മറുപടി പറയണം : വെ...
    എയര്‍ ഇന്ത്യ ബാഗേജ് പത്ത്...
    ഒ.ഐ.സി.സി. ജില്ലാ കൺവെൻഷൻ...
    പ്രവാസി ക്ഷേമനിധി പ്രായ പ...
    സിറിയ : വെടിനിർത്തൽ അടുക്...
    സമാജം യുവജനോത്സവം : ഗോപിക...
    ജലീല്‍ രാമന്തളി യുടെ നേര്...
    ഭൂമിക്കായി ഒരു മണിക്കൂര്‍...
    അബുദാബി പുസ്തക മേളക്ക് തു...
    ജലീല്‍ രാമന്തളി യുടെ നോവല...
    മാധ്യമങ്ങള്‍ സത്യ ത്തിന്റ...
    ഇ. എം. എസ്. ആഗ്രഹിച്ച രീത...
    ഇന്ത്യന്‍ എംബസി യിലെ കമ്യ...
    ഷാര്‍ജയില്‍ തീ : മലയാളിയു...
    ഖത്തര്‍ : ലോകത്തെ ഏറ്റവും...
    യു.എ.ഇ.യില്‍ ആനയുടെ കാല്‍...
    ഏറ്റവും ആദരിക്കുന്ന നേതാവ...
    ഇന്ത്യന്‍ സിനിമകള്‍ ജീവിത...
    ബഷീര്‍ അനുസ്മരണവും സാഹിത്...
    സൌദിയില്‍ അറസ്റ്റിലായ ഗായ...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine