അബുദാബി : മികച്ച പദ്ധതി കൾ ആസൂത്രണം ചെയ്‌താൽ അബു ദാബി ചേംബർ ഓഫ് കൊമേഴ്‌സ് കേരള ത്തിൽ നിക്ഷേപം നടത്താൻ തയ്യാറാണ് എന്ന് ബോർഡ് അംഗം എം. എ. യൂസഫലി.
യു. എ. ഇ. സന്ദർശന ത്തി നായി എത്തിയ തൃശൂർ ചേംബർ പ്രതി നിധി കളുമായി അബു ദാബി ചേംബർ ഓഫ് കൊമേഴ്‌സ് ആസ്ഥാനത്ത് നടത്തിയ കൂടി ക്കാഴ്ച്ച യിലാണ്എം. എ. യൂസഫലി ഇക്കാര്യം അറിയിച്ചത്.
ആയുർ വേദം, ടെക്‌സ്റ്റൈൽ, ടൂറിസം, ഐ. ടി. തുടങ്ങി കേരള ത്തിലെ വിവിധ നിക്ഷേപ സാദ്ധ്യത കളെ ക്കുറിച്ച് പ്രതിനിധി സംഘം ചർച്ച ചെയ്തു.
തൃശൂരിലെ വിവിധ വ്യവസായ മേഖല കളിൽ നിന്നുള്ള ഇരുപത്തി അഞ്ചോളം ബിസിനസ്സ് പ്രമുഖർ യോഗ ത്തിൽ സംബന്ധിച്ചു.
കേരളത്തിന്റെ വ്യവസായ മേഖല യിൽ ആകർഷക മായ പദ്ധതി കൾ വരേണ്ടതുണ്ട്. സാമ്പത്തിക മായി ഏറെ മുൻപന്തി യിൽ നിൽക്കുന്ന അബു ദാബിയും മാനവ വിഭവ ശേഷി യിൽ മുന്നിൽ നിൽക്കുന്ന നമ്മുടെ നാടും ചേർന്ന് പ്രവർത്തിച്ചാൽ ഇരു നാടു കൾക്കും ഗുണ കരമായ പദ്ധതി കൾ നടപ്പാക്കാൻ കഴിയും എന്നും തൃശൂരിലെ വ്യവസായി കൾ കേരള ത്തിലും വിദേശ ത്തും വലിയ നിക്ഷേപം നടത്തുന്ന വരാണ് എന്നും ചർച്ച കൾ ക്ക് നേതൃത്വം നൽകിയ എം. എ. യൂസഫലി പറഞ്ഞു.
കേരള ത്തിൽ നിക്ഷേപ ത്തിന് മികച്ച സന്ദർഭം ആണ് ഇപ്പോള്‍. കേരളാ ഗവണ്മെ ന്റി ന്റെ ഭാഗത്തു നിന്നും നിക്ഷേപ സൗഹാർദ്ദ പരമായ സമീപന മാണ് ഉണ്ടായി ട്ടുള്ളത്.
അതിനാൽ നമ്മുടെ നാടിന്റെ സംസ്‌കാര ത്തിനും പാരമ്പര്യ വ്യവസായ ത്തിനും അനുക്രമ മായ പദ്ധതി കൾ ആവിഷ്കരി ച്ചാൽ വിദേശ നിക്ഷേപം ലഭിക്കും എന്നും യു. എ. ഇ. യിലെ വ്യവസായ പ്രമുഖരു മായി തുറന്ന ചർച്ച കൾക്ക് അവസരം ലഭിച്ചത് പ്രതീക്ഷ കൾ നൽകുന്നു എന്നും തൃശൂർ ചേംബർ പ്രസിഡന്റ് ടി. എസ്. പട്ടാഭി രാമൻ പറഞ്ഞു.