Wednesday, January 14th, 2026

സംസ്ഥാന സ്‌കൂൾ കലോത്സവം തൃശ്ശൂരിൽ

state-youth-fest-64-th-kerala-school-kalolsavam-at-thrissur-ePathram

തൃശ്ശൂർ: 64-ാമത് സംസ്ഥാന സ്‌കൂൾ കലോത്സവം സാംസ്‌കാരിക തലസ്ഥാനമായ തൃശ്ശൂരിൽ തുടക്കമായി. 2026 ജനുവരി 14 മുതല്‍ 18 വരെ 25 വേദികളിലായി നടക്കുന്ന കലാമത്സരങ്ങളുടെ ഔപചാരിക ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു.

മത നിരപേക്ഷതയും ജനാധിപത്യവും ജീവിത ത്തിലേക്ക് കൊണ്ടു വരുന്നത് കലയാണ്. അതിന് ഏറ്റവും സഹായക മായത് സ്‌കൂള്‍ കലോത്സവങ്ങള്‍ ആണെന്നും ചടങ്ങു ഉദ്ഘാടനം ചെയ്തു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

കലയെ മതത്തിന്റെയും ജാതിയുടെയും കള്ളികളില്‍ ഒതുക്കാന്‍ ശ്രമിക്കുന്ന പ്രവണതകളെ കലോത്സവം ശക്തമായി പ്രതിരോധിക്കുന്നു. നല്ല മനുഷ്യരാക്കുക എന്നതാണ് കലയുടെ ധർമ്മം. മനുഷ്യന് കിട്ടിയ അത്ഭുത കരമായ സിദ്ധിയാണ് കല. അത് പ്രകടിപ്പിക്കുന്നവരെയും ആസ്വദിക്കുന്നവരെയും ഒരേ പോലെ ആനന്ദിപ്പിക്കുന്നു.

ആനന്ദം സൃഷ്ടിക്കുകയാണ് കലാകാരന്മാര്‍ ചെയ്യുന്നത്. ചിത്രകാരന്‍ വരയും വർണ്ണങ്ങളും കൊണ്ട് ആനന്ദം സൃഷ്ടിക്കുന്നു. ഗായകര്‍ സ്വരം കൊണ്ടാണത് ചെയ്യുന്നത്. അഭിനേതാക്കള്‍ ശരീരം കൊണ്ടും ശബ്ദം കൊണ്ടും മുഖ ഭാവം കൊണ്ടും. ആത്യന്തികമായി ഇവരെല്ലാം ആനന്ദാനുഭവം സൃഷ്ടിക്കുക തന്നെയാണ് ചെയ്യുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , , , , ,

Comments are closed.


«
«




പൗരത്വം ഇല്ലാതെ ആക്കുവാന്...
മരട് ഫ്ലാറ്റുകൾ പൊളിക്കാ...
ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
ശിവാംഗി.. നാവികസേനയുടെ ആദ...
ഗുണ നിലവാരം ഇല്ലാത്ത വെളി...
വെനീസില്‍ വെള്ളപ്പൊക്കം...
എയര്‍ ഇന്ത്യയും ഭാരത് പെട...
ജോണ്‍ എബ്രഹാം സ്മാരക ഹ്രസ...
വായു മലിനീകരണം : ഡൽഹിയിൽ ...
വിദ്യാർത്ഥി കൾക്ക് സ്കൂളി...
പഴങ്ങളില്‍ നിന്നും വീര്യം...
രജനികാന്ത് ചിത്രത്തിൽ മഞ്...
ഇന്ത്യൻ വംശജനും പത്നിക്കു...
“നിങ്ങള്‍ നനയുമ്പോള്‍ എനി...
ഹൊറര്‍ ചിത്രത്തിലൂടെ തമന്...
ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
'ഞാന്‍ പന്ത്രണ്ടാം ക്ലാസു...
'ലൂസിഫറി'ന് ശേഷം ‘ഉണ്ട’; ...
ഗിരീഷ് കര്‍ണാട് അന്തരിച്ച...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine