ഭവന്‍സ് വാര്‍ഷിക ആഘോഷം : മണി ശങ്കര്‍ അയ്യര്‍ മുഖ്യ അതിഥി

January 29th, 2014

അബുദാബി : മുസ്സഫയിലെ ഭാരതീയ വിദ്യാ ഭവന്‍ സ്കൂളിന്റെ (ഭവന്‍സ്) നാലാം വാര്‍ഷിക ആഘോഷങ്ങള്‍ ജനുവരി 30 വ്യാഴാഴ്ച 4.30 ന് അബുദാബി ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്ററില്‍ നടക്കും.

മുന്‍ മന്ത്രിയും എം. പി. യുമായ മണിശങ്കര്‍ അയ്യര്‍ മുഖ്യ അതിഥി ആയിരിക്കും.

വാര്‍ഷിക ആഘോഷങ്ങ ളുടെ ഭാഗമായുള്ള സാംസ്കാരിക സമ്മേളന ത്തിന് ശേഷം വിദ്യാര്‍ത്ഥി കളുടെ കലാ പരിപാടികള്‍ അരങ്ങേറും.

- കറസ്പോണ്ടന്റ്

വായിക്കുക: , ,

Comments Off on ഭവന്‍സ് വാര്‍ഷിക ആഘോഷം : മണി ശങ്കര്‍ അയ്യര്‍ മുഖ്യ അതിഥി

പാം ചെറുകഥാ മത്സരം 31ന്

January 28th, 2014

ഷാര്‍ജ : പാം സാഹിത്യ സഹകരണ സംഘം (പാം പുസ്തകപ്പുര) യുടെ ആഭിമുഖ്യ ത്തില്‍ മലയാള ഭാഷ യുടെ പ്രചരണാർത്ഥം യു. എ. ഇ. യിലെ സ്കൂള്‍ വിദ്യാര്‍ത്ഥി കള്‍ക്കായി സംഘടി പ്പിക്കുന്ന ചെറുകഥാ രചനാ മല്‍സരം ജനുവരി 31 വെള്ളിയാഴ്ച മൂന്ന് മണി മുതല്‍ ഷാര്‍ജ നാഷണല്‍ പെയിന്റിന് സമീപമുള്ള സബാ ഓഡിറ്റോറിയ ത്തില്‍ നടക്കും.

എട്ടാം ക്ലാസ്സ് മുതൽ 12 ആം ക്ലാസ് വരെ യുളള വിദ്യാർത്ഥി കൾക്കായുള്ള രചനാ മല്‍സര ത്തിലെ വിജയി കള്‍ക്ക് പുരസ്കാരവും പ്രശസ്തി പത്രവും സമ്മാനിക്കും. പങ്കെടുക്കുന്ന എല്ലാ കുട്ടിക ള്‍ക്കും പ്രശസ്തി പത്രം നല്‍കും.

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ മാര്‍ച്ചില്‍ നടക്കുന്ന പാം വാര്‍ഷിക സമ്മേളന ത്തില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്യും.

വിവരങ്ങള്‍ക്ക്: 050 51 52 068, 050 41 46 105.

- കറസ്പോണ്ടന്റ്

വായിക്കുക: , ,

Comments Off on പാം ചെറുകഥാ മത്സരം 31ന്

ഇഫിയ യിൽ ബിരുദ ധാരണ ചടങ്ങ് നടത്തി

January 24th, 2014

efia-graduation-2014-ePathram
അബുദാബി : എമിറേറ്റ്സ് ഫ്യൂച്ചര്‍ ഇന്റര്‍നാഷണല്‍ അക്കാദമി യിലെ വിദ്യാര്‍ഥികളുടെ ബിരുദ ധാരണ ചടങ്ങ് നടത്തി. ഡല്‍ഹി റോമന്‍ കാതോലിക് ആര്‍ച്ച് ബിഷപ്പ് അനില്‍ ജോസഫ് തോമസ് കൌട്യോ മുഖ്യാതിഥിയായിരുന്നു.

ഇഫിയ ചെയര്‍മാന്‍ ഡോക്ടര്‍ ഫ്രാന്‍സിസ് ക്ലീറ്റസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ മലേഷ്യന്‍ യൂണിവേഴ്സിറ്റി യിലെ മുന്‍ ഡെപ്യൂട്ടി വൈസ് ചാന്‍സലറും കോംഗ്സി ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ ഡോക്ടര്‍ അസാരേ ബിന്‍ ഇദ്രീസ് മുഖ്യ പ്രഭാഷണം നടത്തി.

സയന്‍സ്, കൊമേഴ്സ് വിഭാഗ ങ്ങളിലെ ഉന്നത വിജയം കരസ്ഥ മാക്കിയ 89 വിദ്യാര്‍ത്ഥികളെ ആദരിച്ചു. തുടര്‍ന്ന് കുട്ടികള്‍ അവതരിപ്പിച്ച ആകര്‍ഷക ങ്ങളായ കലാ പരിപാടി കള്‍ അരങ്ങേറി.

അബുദാബി എയര്‍പോര്‍ട് മാനേജര്‍ ക്യാപ്റ്റന്‍ സലാം അല്‍ മസാബി, ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിലെ എജ്യൂക്കേഷന്‍ സെക്രട്ടറി ഡി. എസ്. മീന, സ്കൂള്‍ പ്രിന്‍സിപ്പല്‍ ശുഭാന്തി ഭൌമിക്, വൈസ് പ്രിന്‍സിപ്പല്‍ വിനായകി, ഇന്ത്യാ സോഷ്യല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി സത്യബാബു എന്നിവര്‍ പ്രസംഗിച്ചു.

അദ്ധ്യാപകനായ ആന്റണി യുടെയും സഹ അദ്ധ്യാപകരു ടേയും നേതൃത്വ ത്തില്‍ സംഘടിപ്പിച്ച പരിപാടി യില്‍ ഹെഡ്ഗേള്‍ ലക്ഷ്മി പി. ശശീധരന്‍ സ്വാഗതവും ഹെഡ്ബോയ് ക്ലിഫോഡ് ക്ലീറ്റസ് നന്ദിയും പറഞ്ഞു.

- കറസ്പോണ്ടന്റ്

വായിക്കുക: , ,

Comments Off on ഇഫിയ യിൽ ബിരുദ ധാരണ ചടങ്ങ് നടത്തി

സെക്സിനിടയിൽ മരണം: ടീനേജ് പെൺകുട്ടി അറസ്റ്റിൽ

January 24th, 2014

erotic-strangulation-epathram

ഫീനിക്സ്: കാമകേളിയുടെ ഭാഗമായി ഇണയെ ശ്വാസം മുട്ടിച്ച് കൊന്ന പതിനാറുകാരി അമേരിക്കയിൽ അറസ്റ്റിലായി. കുട്ടിയുടെ ആൺ സുഹൃത്തായ ജേസൺ ആഷ് ആണ് മരിച്ചത്. ഇവർ പതിവായി ഇത്തരം ആക്രമണോൽസുകമായ കാമ കേളികളിൽ ഏർപ്പെടാറുണ്ടായിരുന്നു എന്ന് പെൺകുട്ടി പോലീസിനോട് വെളിപ്പെടുത്തി. പ്രായപൂർത്തി ആവാത്ത പെൺകുട്ടിയെ പക്ഷെ കുറ്റകൃത്യത്തിന്റെ സ്വഭാവം കണക്കിലെടുത്ത് പ്രായപൂർത്തിയായ നിലയിൽ കൊലപാതകത്തിനാണ് പോലീസ് കേസെടുത്തത്.

പെൺകുട്ടിയെ അവളുടെ സുഹൃത്തിനൊപ്പം വീട്ടിലാക്കി പുറത്തു പോയ പെൺകുട്ടിയുടെ അമ്മ, തന്റെ സുഹൃത്ത് മരിച്ചതായി സംശയമുണ്ടെന്ന മകളുടെ ഫോൺ സന്ദേശം ലഭിച്ചതിനെ തുടർന്ന് പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.

ഒരു ഇലക്ട്രിൿ വയർ കൊണ്ട് കഴുത്തിൽ കുരുക്കിട്ട് ജേസൺന്റെ കയ്യിൽ ബ്ലേഡ് കൊണ്ട് കീറി മുറിച്ച് രസിക്കുകയായിരുന്നു ഇവരുടെ പതിവ് രീതി. എന്നാൽ ഇതിനിടയിൽ ശ്വാസം മുട്ടി ബോധ രഹിതനായ ജേസൺ പ്രതികരിക്കാതായതിൽ പരിഭ്രാന്തയായ പെൺകുട്ടി തുടരെ തുടരെ ഇയാളുടെ കൈയിൽ ബ്ലേഡ് കൊണ്ട് കീറി മുറിച്ചു എന്ന് അധികൃതർ അറിയിച്ചു.

എന്നാൽ ലൈംഗിക വേഴ്ച്ചയ്ക്ക് സമ്മതം നൽകാനുള്ള കുറഞ്ഞ പ്രായപരിധി എത്തിയിട്ടില്ലാത്ത പെൺകുട്ടിയെ ലൈംഗിക വേഴ്ച്ചയ്ക്ക് ഉപയോഗിച്ച പുരുഷനും ഈ കൃത്യത്തിൽ പ്രതിയാണ് എന്നാണ് ചില നിയമ വിദഗ്ദ്ധരുടെ അഭിപ്രായം. പ്രായപൂർത്തി ആവാത്ത പെൺകുട്ടി ഈ സംഭവത്തിൽ ഇരയാണെന്നും ഇവർ അഭിപ്രായപ്പെടുന്നു. എന്നാൽ സംഭവത്തിന്റെ സ്വഭാവം കണക്കിലെടുക്കുമ്പോൾ പ്രായത്തിന്റെ പരിഗണന നൽകേണ്ടതില്ല എന്നായിരുന്നു പ്രോസിക്യൂഷന്റെ തീരുമാനം. ഇത് പ്രകാരമാണ് കുട്ടിയെ അറസ്റ്റ് ചെയ്തത്.

ഡെൽഹിയിൽ ഓടുന്ന ബസിൽ വെച്ച് ഒരു പെൺകുട്ടിയെ ക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസിലെ ഒരു പ്രതിക്ക് പ്രായപൂർത്തി ആയില്ല എന്ന കാരണത്താൽ ശിക്ഷാ ഇളവ് ലഭിച്ചത് ഇന്ത്യയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.

- ജെ.എസ്.

വായിക്കുക: , , , , ,

Comments Off on സെക്സിനിടയിൽ മരണം: ടീനേജ് പെൺകുട്ടി അറസ്റ്റിൽ

കന്യാസ്ത്രി പ്രസവിച്ചു; കുട്ടിക്ക് പോപ്പിന്റെ പേരിട്ടു

January 20th, 2014

റോം: വയറുവേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മുപ്പതുകാരിയായ കന്യാസ്ത്രി പ്രസവിച്ചു. കന്യാസ്ത്രിയുടെ പ്രസവം വന്‍ വിവാദത്തിനു വഴിതെളിച്ചിരിക്കുകയാണ്. എന്നാല്‍ ഗര്‍ഭിണിയാണെന്ന കാര്യം തനിക്ക് അറിയില്ലായിരുന്നു എന്നാണ് കന്യസ്ത്രി പ്രതികരിച്ചത്.

ഇറ്റലിയിലെ റിയെറ്റി നഗരത്തിലാണ് വെനിസ്വല സ്വദേശിനിയായ കന്യാസ്ത്രി ആണ്‍കുഞ്ഞിനു ജന്മം നല്‍കിയത്. കുട്ടിക്ക് ഒമ്പത് പൌണ്ട് ഭാരമുണ്ട്. പ്രസവിച്ച ഉടനെ അവര്‍ കുട്ടിക്ക് മാര്‍പാപ്പയുടെ പേരായ ഫ്രാന്‍സിസ്കോ എന്ന് പേരിട്ടു. പ്രസവ സമയത്ത് ആശുപത്രിയില്‍ ഉണ്ടയിരുന്നവര്‍ കുട്ടിക്കും അമ്മയ്ക്കും വേണ്ട വസ്ത്രങ്ങളും പണവും സ്വരൂപിച്ച് നല്‍കി.

റിയെറ്റിയിലെ കോമ്പൊമോറോയില്‍ വൃദ്ധസദനം നടത്തുന്ന ലിറ്റില്‍ ഡിസൈപ്പിള്‍സ് ഓഫ് ജീസസ് കോണ്‍‌വെന്റിലെ അംഗമായ കന്യാസ്ത്രിയാണ് പ്രസവിച്ചത്. ഇവര്‍ ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞിരുന്നില്ലെന്നാണ് മറ്റ് കന്യാസ്ത്രികളും പറയുന്നത്. കുഞ്ഞിനെ വളര്‍ത്തുവാനാണ് കന്യാസ്ത്രിയുടെ തീരുമാനം.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on കന്യാസ്ത്രി പ്രസവിച്ചു; കുട്ടിക്ക് പോപ്പിന്റെ പേരിട്ടു

Page 80 of 84« First...102030...7879808182...Last »

« Previous Page« Previous « കുട്ടികളെ പീഡിപ്പിച്ച 400 വൈദികരെ വത്തിക്കാൻ പിരിച്ചു വിട്ടു
Next »Next Page » ഫഹദ് ഫാസിലും നസ്രിയയും വിവാഹിതരാകുന്നു »മലയാളിയുടെ ഗോളില്‍ ബംഗാളി...
മലയാളിയുടെ ഗോളില്‍ ബംഗാളി...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha