ദര്‍ശന ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ എ. ഡി. സി. സി. റെഡ് ജേതാക്കള്‍

October 14th, 2013

അബുദാബി :മുസ്സഫ ദര്‍ശന സാംസ്‌കാരിക വേദി സംഘടിപ്പിച്ച യു. എ. ഇ. ഓപ്പണ്‍ ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ എ. ഡി. സി. സി. റെഡ് ജേതാക്കളായി.

32 ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ട് ഒന്നര മാസ ക്കാലമായി മുസ്സഫയില്‍ നടന്നു വന്നിരുന്ന യു. എ. ഇ. ഓപ്പണ്‍ ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ എ. ഡി. സി. സി. റെഡ് 40 റണ്‍സിനു വിജയിച്ചു.

അബു അഷ്‌റഫ്‌ അബുദാബി യാണ് റണ്ണര്‍ അപ്പ്. ദര്‍ശന സാംസ്കാരിക വേദി, മലയാളീ സമാജ ത്തില്‍ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയില്‍ വെച്ച് വിജയി കള്‍ക്കുള്ള ട്രോഫികള്‍ സമ്മാനിച്ചു. ദര്‍ശന പ്രസിഡന്റ് ബിജു വാര്യര്‍, സെക്രട്ടറി സതീഷ്‌ കൊല്ലം, എന്‍. പി. മുഹമ്മദാലി എന്നിവര്‍ നേതൃത്വം നല്‍കി.

മലയാളി സമാജം പ്രസിഡന്‍റ് മനോജ്പുഷ്‌കര്‍, വൈസ്‌ പ്രസിഡന്റ് പി. സതീഷ്‌ കുമാര്‍, സെക്രട്ടറി ഷിബു വര്‍ഗീസ് തുടങ്ങിയവര്‍ സംബന്ധിച്ചു.

- കറസ്പോണ്ടന്‍റ്

വായിക്കുക: , ,

Comments Off on ദര്‍ശന ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ എ. ഡി. സി. സി. റെഡ് ജേതാക്കള്‍

ശ്രീശാന്തിന് ആജീവനാന്ത വിലക്ക്

September 14th, 2013

sreesanth-crying-epathram

ന്യൂഡെല്‍ഹി: ഐ. പി. എൽ. ക്രിക്കറ്റില്‍ ഒത്തുകളി ക്കേസില്‍ ഉള്‍പ്പെട്ട ഇന്ത്യന്‍ താരം എസ്. ശ്രീശാന്ത്, അങ്കിത് ചവാന്‍ എന്നിവര്‍ക്ക് ബി. സി. സി. ഐ. ആജീവനന്ത വിലക്ക് ഏര്‍പ്പെടുത്തി. ഇവരെ കൂടാതെ രാജസ്ഥാന്‍ റോയൽസിന്റെ മുന്‍ താരം അമിത് സിങ്ങിനു അഞ്ചു വര്‍ഷവും സിദ്ധാര്‍ഥ ത്രിവേദിക്ക് ഒരു വര്‍ഷവും വിലക്കുണ്ട്. അജിത് ചാന്ദിലയുടെ കാര്യത്തില്‍ പിന്നീട് തീരുമാനം എടുക്കും. വെള്ളിയാഴ്ച ഡെല്‍ഹിയില്‍ ചേര്‍ന്ന ബി. സി. സി. ഐ. അച്ചടക്ക സമിതി യോഗമാണ് തീരുമാനമെടുത്തത്. ഒത്തുകളിയെ കുറിച്ച് രവി സവാനിയുടെ നേതൃത്വത്തില്‍ ബി. സി. സി. ഐ. അഴിമതി വിരുദ്ധ സമിതി നടത്തിയ അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നടപടി. ഒത്തുകളി ക്കേസുമായി ബന്ധപ്പെട്ട് ബി. സി. സി. ഐ. അധ്യക്ഷ സ്ഥാനത്തു നിന്നും മാറി നില്‍ക്കേണ്ടി വന്ന എൻ. ശ്രീനിവാസനും താരങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ സമിതിയില്‍ ഉണ്ടായിരുന്നു. ഡെല്‍ഹി പോലീസ് ശേഖരിച്ച തെളിവുകൾ, താരങ്ങളുടെ മൊഴികള്‍ തുടങ്ങിയവ അന്വേഷണത്തില്‍ ഉപയോഗിച്ചു.

ബി. സി. സി. ഐ. യുടെ തീരുമാനത്തില്‍ നിരാശയുണ്ടെന്നു ക്രിക്കറ്റിനെ താന്‍ സ്നേഹിക്കുന്നതായും ശ്രീശാന്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

- എസ്. കുമാര്‍

വായിക്കുക: , ,

Comments Off on ശ്രീശാന്തിന് ആജീവനാന്ത വിലക്ക്

ദുര്‍മന്ത്രവാദത്തിനെതിരെ പോരാടിയ നരേന്ദ്ര ധബോല്‍ക്കര്‍ വെടിയേറ്റ് മരിച്ചു

August 20th, 2013

പൂനെ: ദുര്‍മന്ത്രവാദത്തിനും അന്ധവിശ്വാസങ്ങള്‍ക്കും എതിരെ പോരാടിയ പ്രമുഖ യുക്തിവാദിയും സാമൂഹികപ്രവര്‍ത്തകനുമായ നരേന്ദ്ര ധബോല്‍ക്കര്‍ വെടിയേറ്റ് മരിച്ചു. പ്രഭാതസവാരിയ്ക്കിടെ നഗരത്തിലെ ഓംങ്കാരേശ്വര്‍ മന്ദിറിനു സമീപം വച്ച് ബൈക്കില്‍ വന്ന അഞ്ജാതരുടെ വെടിയേറ്റായിരുന്നു മരണം സംഭവിച്ചത്. വെടിയേറ്റ വീണുകിടന്ന അവസ്ഥയില്‍ കണ്ടെത്തിയ ധബോല്‍ക്കറെ സാസ്സൂണ്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

വൈദ്യശാസ്ത്രത്തില്‍ ബിരുധം നേടിയ ധാബോല്‍ക്കര്‍ മഹാരാഷ്ട്ര അന്ധശാസ്ത്ര നിര്‍മൂലന്‍ സമിതിയുടെ നേതാവായിരുന്നു. സാധന എന്ന പേരില്‍ പുരോഗമനാശയങ്ങളുടെ പ്രചാരണത്തിനായി പുറത്തിറക്കിയിരുന്നു മാസികയുടെ പത്രാധിപരായിരുന്നു. ദുര്‍മന്ത്രവാദവും അനാചാരങ്ങളും നിരോധിക്കുന്ന ബില്ലിനായി സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തിവരികയായിരുന്നു. ഇന്ത്യന്‍ കബഡി ടീമിലെ അംഗവുമായിരുന്നു.

- എസ്. കുമാര്‍

വായിക്കുക: , , , ,

Comments Off on ദുര്‍മന്ത്രവാദത്തിനെതിരെ പോരാടിയ നരേന്ദ്ര ധബോല്‍ക്കര്‍ വെടിയേറ്റ് മരിച്ചു

മാരത്തോണ്‍ ഫുട്ബോൾ ടൂർണമെന്റ് നടത്തി

June 30th, 2013

ethihad-sports-football-team-st-joseph-school-ePathram
അബുദാബി : അല്‍ ഇത്തിഹാദ്‌ സ്പോര്‍ട്സ്‌ അക്കാദമിയുടെ വാര്‍ഷിക ആഘോഷ ങ്ങളുടെ ഭാഗമായി അബുദാബി യിലെ സ്കൂള്‍ വിദ്യാര്‍ഥി കള്‍ക്കായി സംഘടിപ്പിച്ച ഇന്റര്‍ സ്കൂള്‍ മാരത്തോണ്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് അല്‍ ജസീറ സ്റ്റേഡിയ ത്തില്‍ നടന്നു.

വിവിധ ഏജ് ഗ്രൂപ്പു കളിലായി മുന്നൂറോളം കുട്ടികളാണ് വാശി യേറിയ മാരത്തോണ്‍ ടൂർണമെന്റില്‍ പങ്കെടുത്തത്. മല്‍സര ങ്ങള്‍ക്ക് ശേഷം മികച്ച ടീമിനും മികച്ച കളിക്കാര്‍ക്കും മികച്ച ഗോളി മാര്‍ക്കും മെഡലുകളും ട്രോഫികളും വിതരണം ചെയ്തു. അക്കാദമി യുടെ മികച്ച താര മായി മലയാളി യായ യാസീന്‍ അബ്ദുല്‍ റഹീമിനെയും മൊറോക്കന്‍ വംശജന്‍ അയ്മാന്‍ നജീമിനെയും തെരഞ്ഞെടുത്തു.

മൈക്കില്‍ ബ്രൌണ്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ അല്‍ ഇത്തിഹാദ്‌ സ്പോര്‍ട്സ്‌ അക്കാദമി സി. ഇ. ഓ. കമറുദ്ദീന്‍, ജലീല്‍ ഖാലിദ്‌, രാജേന്ദ്രന്‍ പത്മനാഭന്‍, ഹാരിഷ്, കോച്ച് മിഖായേല്‍, രിഷാം, സാഹിര്‍, മൈക്കിള്‍, സാം, ഇഖ്ബാല്‍, മുഹമ്മദ്‌ തുടങ്ങിയവരും പങ്കെടുത്തു.

- കറസ്പോണ്ടന്‍റ്

വായിക്കുക: ,

Comments Off on മാരത്തോണ്‍ ഫുട്ബോൾ ടൂർണമെന്റ് നടത്തി

ഫുട്ബോള്‍ മല്‍സരത്തില്‍ രഹന്‍ കീപ്പുറം മികച്ച കളിക്കാരന്‍

June 15th, 2013

rehan-keeprum-winner-of-football-ePathram
അബുദാബി : അല്‍ ഇത്തിഹാദ്‌ സ്പോര്‍ട്സ്‌ അക്കാദമി, അബുദാബി യിലെ സ്കൂള്‍ വിദ്യാര്‍ഥി കള്‍ക്കായി സംഘടിപ്പിച്ച ഫുട്ബോള്‍ മല്‍സര ത്തില്‍ സെന്റ്‌ ജോസഫ്‌ സ്കൂളും അവര്‍ ഓണ്‍ സ്കൂളും തമ്മില്‍ ഏറ്റുമുട്ടി. അല്‍ ജസീറ ക്ലബ്ബില്‍ നടന്ന വാശിയേറിയ കളി 3 -3 എന്ന സമനില യിലാണ് അവസാനിച്ചത്‌.

ethihad-sports-football-team-st-joseph-school-ePathram

ആദ്യ പകുതി യില്‍ 2 ഗോളുകള്‍ക്ക് മുന്നിട്ടു നിന്ന സെന്റ്‌ ജോസഫ്‌ സ്കൂള്‍ ടീമിനെ രണ്ടാം പകുതിയില്‍ രണ്ടു പെനാല്‍ട്ടി കിക്കുകളിലൂടെ അവര്‍ ഓണ്‍ സ്കൂള്‍ ടീം സമ നിലയില്‍ തളച്ചു. മികച്ച കളിക്കാരനായി രഹന്‍ കീപ്പുറം തെരഞ്ഞെടുക്കപ്പെട്ടു. അല്‍ ഇത്തിഹാദ്‌ സ്പോര്‍ട്സ്‌ അക്കാദമി സി. ഇ. ഓ. കമറുദ്ധീന്‍, മെഡല്‍ സമ്മാനിച്ചു.

- കറസ്പോണ്ടന്‍റ്

വായിക്കുക: ,

Comments Off on ഫുട്ബോള്‍ മല്‍സരത്തില്‍ രഹന്‍ കീപ്പുറം മികച്ച കളിക്കാരന്‍

Page 30 of 38« First...1020...2829303132...Last »

« Previous Page« Previous « പരിക്കേല്‍ക്കുന്നവരെ രക്ഷിക്കാന്‍ നൂതന സംവിധാനവുമായി അബുദാബി പോലീസ്‌
Next »Next Page » ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ ഇസ്ലാമിക് സെന്റര്‍ ആദരിച്ചു »ക്രിക്കറ്റ് സ്‌റ്റേഡിയം ക...
ലിയോ ടോള്‍സ്റ്റോയി ലോക സാ...
മൈക്കള്‍ ജാക്സന്‍റെ മരണത്...
ഫേസ്ബുക്ക് കമന്റ് കാരണം സ...

Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine
ePathram Pacha