ദുബായ്: കൊച്ചി സ്മാര്‍ട്ട് സിറ്റി യുടെ സി. ഇ. ഒ. ആയി ഫരിദ് അബ്ദുല്‍ റഹിമാന്‍ തന്നെ തുടരും എന്ന് ടീകോം ചെയര്‍മാന്‍ അബ്ദുല്‍ ലത്തീഫ് അല്‍ മുല്ല പറഞ്ഞു. കേരള ത്തിലെ ചില വാര്‍ത്താ മാധ്യമങ്ങള്‍ പ്രസിദ്ധീകരിച്ച മറിച്ചുള്ള വാര്‍ത്തകള്‍ അടിസ്ഥാന രഹിതം ആണെന്നും അല്‍ മുല്ല വിശദീകരിച്ചു.
സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ചുമതല ടീ കോം ല്‍ നിന്നും മാറ്റി ദുബായ് സുപ്രീം ഫിനാന്‍ഷ്യല്‍ കൗണ്‍സിലിനെ ഏല്പിക്കും എന്നു വന്ന വാര്‍ത്തയും അടിസ്ഥാന രഹിതമാണ് എന്ന് അല്‍മുല്ല വ്യക്തമാക്കി. സുപ്രീം ഫിനാന്‍ഷ്യല്‍ കൗണ്‍സിലും ടീകോമു മായി വളരെ അടുത്ത ബന്ധമാണ് ഉള്ളത്. എന്നാല്‍ സ്മാര്‍ട്ട് സിറ്റി പദ്ധതി മുന്നോട്ടു കൊണ്ടു പോവുക ടീകോം തന്നെ ആയിരിക്കും.
ഫ്രീ ഹോള്‍ഡ് ഭൂമി സംബന്ധിച്ച ടീകോമിന്‍റെ നിലപാടില്‍ മാറ്റമില്ല. ഇക്കാര്യത്തില്‍ ഒരു വിട്ടു വീഴ്ചയ്ക്കും തയ്യാറുമില്ല. സ്മാര്‍ട്ട് സിറ്റി സംബന്ധിച്ചുള്ള ഫ്രെയിം വര്‍ക്ക് എഗ്രിമെന്‍റ് അംഗീകരിക്കാന്‍ കേരളം തയ്യാറാകണം എന്നും അദ്ദേഹം അഭ്യര്‍ഥിച്ചു.
കേരള ഗവണ്‍മെന്‍റ് നിയോഗിച്ചിട്ടുള്ള പ്രതിനിധി എന്ന നിലയില്‍ യു. എ. ഇ. യിലെ വ്യവസായി യൂസഫ് അലി യുമായി കാര്യങ്ങള്‍ ടീകോം ചര്‍ച്ച ചെയ്യും. ടീകോമിന് പറയാനുള്ള കാര്യങ്ങള്‍ കേരള ഗവണ്‍മെന്‍റിനെ ധരിപ്പിക്കാന്‍ യൂസഫ് അലി വഹിക്കുന്ന പങ്ക് സ്വാഗതാര്‍ഹമാണ്.
തനിക്കെതിരെ മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ നടത്തിയ പരാമര്‍ശ ങ്ങളോട് പ്രതികരിക്കുന്നില്ല എന്നും സ്മാര്‍ട്ട് സിറ്റി സി. ഇ. ഒ. ഫാരിദ് അബ്ദുല്‍ റഹ്മാന്‍ പറഞ്ഞു. സ്മാര്‍ട്ട് സിറ്റി സി. ഇ. ഒ. കേരളത്തില്‍ വരുന്നത് മദ്യപിക്കാന്‍ ആണ് എന്നായിരുന്നു ഒരു പത്ര സമ്മേളന ത്തില്‍ വെച്ച് മുഖ്യമന്ത്രി പറഞ്ഞത്. തന്നേക്കാള്‍ പത്തു മുപ്പതു വയസ്സ് പ്രായം കൂടുതല്‍ ഉള്ള, അറുപതു വര്‍ഷം പൊതു രംഗത്ത് പ്രവര്‍ത്തിച്ചു പരിചയമുള്ള മുഖ്യമന്ത്രി യോട് ബഹുമാനം മാത്രമേ ഉള്ളൂ എന്നും അദ്ദേഹം പറഞ്ഞു.
ഏതാനും ദിവസം മുമ്പ് യൂസഫ് അലി ദുബായ് ഇന്‍റര്‍നാഷണല്‍ ഫിനാന്‍സ് സെന്‍റര്‍ ഗവര്‍ണര്‍ അഹമ്മദ് ഹുമൈദ് അല്‍ തായറു മായി ചര്‍ച്ച നടത്തിയിരുന്നു. സ്മാര്‍ട്ട് സിറ്റി തര്‍ക്കം പരിഹരിക്കാന്‍ നിയോഗിക്കപ്പെട്ട സര്‍ക്കാര്‍ പ്രതിനിധി എന്ന നിലയില്‍ ആയിരുന്നു യൂസഫ് അലി ദുബായ് ഇന്‍റര്‍നാഷണല്‍ ഫിനാന്‍സ് സെന്‍റര്‍ ഗവര്‍ണര്‍ അഹമ്മദ് ഹുമൈദ് അല്‍ തായര്‍, ടീകോം സി. ഇ. ഒ. അബ്ദുല്‍ ലത്തീഫ് അല്‍മുല്ല എന്നിവരുമായി ദുബായ് ഇന്‍റര്‍നാഷണല്‍ സെന്‍റര്‍ ആസ്ഥാനത്ത് എത്തി ചര്‍ച്ച നടത്തിയത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, ദുബായ്, വിവാദം, വ്യവസായം