ദുബായ് : നിയമ സഭയില്‍ അവതരിപ്പിക്കാനുള്ള സ്വകാര്യ ബില്‍ തന്റെ ഫേയ്സ്ബുക്ക് പേജില്‍ പ്രസിദ്ധീകരിച്ചു വിവാദ നായകനായി മാറിയ തൃത്താല എം എല്‍ എ. വി ടി ബലറാമിന്റെ പ്രവര്‍ത്തനത്തെ നിയമ സഭാ സ്പീക്കര്‍ വിമര്‍ശിച്ചു എങ്കിലും ഗള്‍ഫില്‍ സജീവ മായ സോഷ്യല്‍ നെറ്റ് വര്‍ക്ക് കൂട്ടായ്മ കള്‍ ബലറാമിന് അനുകൂലമായ നിലപാടു കളുമായി സജീവമായി രംഗത്ത്.
വളരെ കുറഞ്ഞ കാലയളവില്‍ത്തന്നെ കേരള ത്തിലെ ഏറ്റവും ജനകീയനായ എം എല്‍ എ എന്ന് പേരെടുത്ത ബലറാം, നഴ്സിംഗ് ജോലി രംഗത്തെ ചൂഷണത്തിന് എതിരെ അവതരിപ്പിക്കാനിരുന്ന ബില്ലിന്റെ പേരിലാണ് വിവാദ നായകനായത്.
ദുബായിലെ സജീവ കോണ്ഗ്രസ് പ്രവര്‍ത്തകരുടെ മേല്‍നോട്ട ത്തില്‍ കൈകാര്യം ചെയ്യുന്ന ഫെയ്സ് ബുക്കിലെ യും ട്വിറ്ററിലെ യും പേജുകളില്‍ ബലറാമിനുള്ള പിന്തുണ യുടെ സന്ദേശ ങ്ങളുടെ പ്രവാഹമാണ്.
-ഹുസൈന്‍ ഞാങ്ങാട്ടിരി, ദുബായ്
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയ നേതാക്കള്‍, ദുബായ്, വിവാദം
തീര്‍ച്ചയായും ശ്രീ ബാലറാം താങ്ങള്‍ക്ക് അഭിമാനിക്കാം ..വളരെ നല്ല കാര്യം ആണ് താങ്ങള്‍ ചെയ്തത്. പഴയ ബ്രിട്ടീഷ് നിയമങ്ങളുടെ ചട്ടക്കൂടില്‍ നിന്ന് താങ്ങള്‍ ചെയ്തത് ചട്ടവിരുദ്ധം ആണ് എന്ന് നിയമസഭയില്‍ പറഞ്ഞുവെങ്കിലും ലക്ഷകണക്കിന് യുവജനങ്ങളെ ഇതൊന്നും ബാധിക്കില്ല അവര്‍ താങ്ങള്ക് പിന്തുണയുമായി താങ്ങള്ക് പിന്നില്‍ ഉണ്ടാകും…ധീരമായി മുന്നോട്ട് പോകുക . ജയ് ഹിന്ദ്.