അബുദാബി : ശക്തമായ മൂടല്‍ മഞ്ഞില്‍ ദൂര ക്കാഴ്ച ഇല്ലാ ത്തതി നാല്‍ അബുദാബി – ദുബായ് ഹൈവേ യില്‍ (ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അൽ മഖ്‌തൂം സ്ട്രീറ്റ്) 44 വാഹന ങ്ങള്‍ കൂട്ടി യിടിച്ചു. 22 പേര്‍ക്ക് പരിക്കേറ്റു. എന്നാൽ ആരുടെയും പരിക്ക് ഗുരുതരമല്ല എന്ന് അബു ദാബി പോലീസ് അറിയിച്ചു.
ചൊവ്വാഴ്ച രാവിലെ എട്ടു മണിക്കും പത്തു മണിക്കും ഇട യിലായി നടന്ന രണ്ടു വ്യത്യസ്ത അപകട ങ്ങളി ലാണ് ഇത്രയും വാഹന ങ്ങള്‍ കൂട്ടി യിടിച്ചത്. അബു ദാബി പോലീസും അഗ്‌നി ശമന സേനയും ചേര്‍ന്ന് പരിക്കേറ്റ വരെ ആശു പത്രി യില്‍ എത്തിച്ചു.
അപകടത്തെ തുടര്‍ന്ന് അബു ദാബി – ദുബായ് ഹൈവേ യില്‍ ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു. ഏറെ നേരം നീണ്ടു നിന്ന പരിശ്രമ ങ്ങള്‍ക്കു ശേഷമാണ് അപകട ത്തില്‍ പ്പെട്ട വാഹന ങ്ങള്‍ നീക്കി ഗതാഗതം പുനരാരം ഭിച്ചത്.
മൂടല്‍ മഞ്ഞുള്ള സമയ ങ്ങളില്‍ ലോ ബീം ലൈറ്റ് ഇട്ടു കൊണ്ട് അതീവ ശ്രദ്ധ യോടെ ഡ്രൈവ് ചെയ്യണം എന്നും അതല്ലെ ങ്കില്‍ ഹസാര്‍ഡ് ലൈറ്റ് ഇട്ടു കൊണ്ട് വാഹനം റോഡരി കിൽ നിര്‍ത്തിയിടണം എന്നും ട്രാഫിക് ആന്‍ഡ് പട്രോള്‍ വിഭാഗം ഡയരക്ടര്‍ ബ്രിഗേഡിയർ മുഹമ്മദ് അല്‍ ഖീലി അറി യിച്ചു.
കനത്ത മൂടല്‍ മഞ്ഞില്‍ ഹസാര്‍ഡ് ലൈറ്റിട്ടു വാഹനം ഓടിച്ചാല്‍ 500 ദിര്‍ഹം ഫൈന്‍ അടക്കേണ്ടി വരും എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
- W A M
- Image : AbuDhabi Police
- അബുദാബി പോലീസ് പുതിയ യൂണിഫോമില്‍
- അമിതശബ്ദ ത്തില്‍ വാഹനം ഓടിക്കുന്നവര്‍ക്കു മുന്നറിയിപ്പ്
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: abu-dhabi-police, അപകടം, ഗതാഗതം, പോലീസ്, യു.എ.ഇ.