അബുദാബി : യു. എ. ഇ. യിലെ മാധ്യമ പ്രവർ ത്തകൻ വി. എം. സതീഷ് (54) നിര്യാതനായി. അജ്മാനി ലെ ആശു പത്രി യിൽ വെച്ച് ബുധ നാഴ്ച രാത്രി യിലാ യിരുന്നു മരണം. ഹൃദയാ ഘാത ത്തെ തുടർന്ന് ആശുപത്രി യിൽ എത്തിച്ചു ശസ്ത്ര ക്രിയക്കു വിധേയനാക്കി യിരുന്നു. എങ്കിലും രാത്രി യോടെ സ്ഥിതി ഗുരുതരം ആവു കയും മരണപ്പെടുകയും ചെയ്തു.
കോട്ടയം ഇത്തിത്താനം വഴിപ്പറമ്പില്‍ മാധവൻ – തങ്കമ്മ ദമ്പതി കളുടെ മകനായ സതീഷ്, ബോംബെ യിൽ ഇന്ത്യൻ എക്സ്പ്രസ്സ് പത്ര ത്തി ലൂടെ യാണ് മാധ്യമ പ്രവര്‍ത്തനം ആരംഭിക്കു ന്നത്.
തുടർന്ന് ഒമാൻ ഒബ്സർവർ പത്ര ത്തില്‍ പ്രവർ ത്തിച്ച തിനു ശേഷം യു. എ. ഇ. യിൽ ഖലീജ് ടൈംസ് , എമിറേ റ്റ്സ് ടുഡേ, സെവൻ ഡേയ്സ്, എമിറേറ്റ്സ്, 24 / 7, തുട ങ്ങിയ മാധ്യമ സ്ഥാപന ങ്ങളിലും ജോലി ചെയ്തു.
ഗള്‍ഫിലെ തൊഴിലാളി കളുടെ ജീവിത ങ്ങളെ വിവരിച്ചു കൊണ്ട് വിവിധ പത്ര ങ്ങളിൽ പ്രസിദ്ധീകരിച്ച അറു നൂറോളം വാര്‍ത്ത കളും ലേഖന ങ്ങളും സമാഹരിച്ച് ‘ഡിസ്ട്രസിംഗ് എന്‍കൗണ്ടേഴ്‌സ്’ എന്ന പേരില്‍ പുസ്ത കമാക്കി പ്രസിദ്ധീകരി ച്ചിരുന്നു.
ദുബായിലെ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മ യായി രുന്ന ഇന്ത്യൻ മീഡിയാ ഫോറ ത്തിന്റെ പ്രവർ ത്തന ങ്ങളിൽ സജീവ മായി രുന്നു.
ചിരന്തന മാധ്യമ പുരസ്കാരം അടക്കം നിരവധി അവാർഡുകൾ അദ്ദേഹത്തെ തേടി എത്തിയിരുന്നു.
വ്യാഴാഴ്ച വൈകുന്നേരം 3 മണി യോടെ ദുബായ് സോനാപൂര്‍ എംബാമിംഗ് സെന്ററില്‍ അന്തി മോപ ചാരം അര്‍പ്പിക്കുവാന്‍ സൗകര്യം ഒരുക്കി യിട്ടുണ്ട്. മൃതദേഹം രാത്രി യോടെ നാട്ടിലേക്കു കൊണ്ടു പോകും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ചരമം, ദുബായ്, പ്രവാസി, മാധ്യമങ്ങള്‍, യു.എ.ഇ., സംഘടന