അബുദാബി : വിവരാവകാശ നിയമ പ്രകാരം പ്രവാസി കള്‍ക്ക് വിവരങ്ങള്‍ ശേഖരിക്കുന്ന തിന് ഓണ്‍ലൈനില്‍ അപേക്ഷാ ഫീസ് അടയ്ക്കാന്‍ അവസരം.
ഓണ്‍ലൈനില്‍ ഫീസ് അടയ്ക്കുന്ന തിനുള്ള ഇലക്ട്രോണിക് ഇന്ത്യന്‍ പോസ്റ്റല്‍ ഓര്‍ഡര്‍ (ഇ. ഐ. പി. ഒ) സംവിധാനം പ്രവാസി കള്‍ക്കും ഉപയോഗ പ്പെടുത്താം എന്ന്‍ ഇന്ത്യന്‍ എംബസ്സി അറിയിച്ചു.
അപേക്ഷ സമര്‍പ്പി ക്കുമ്പോള്‍ തുക അടച്ചതിന് തെളി വായി ഇ. ഐ. പി. ഒ. യുടെ പ്രിന്റ്ഔട്ട് കൂടെ വെക്കണം.
ഓണ്‍ലൈന്‍ വഴി യാണ് അപേക്ഷ നല്‍കുന്നത് എങ്കി ല്‍ ഇ. ഐ. പി. ഒ. അറ്റാച്ച് ചെയ്താല്‍ മതി. ഇ. ഐ. പി ഓര്‍ഡറു കള്‍ക്കായി ഇന്ത്യന്‍ തപാല്‍ വകുപ്പിന്റെ വെബ് സൈറ്റില്‍ ഫീസ് അടക്കാം. കൂടാതെ ഇ – പോസ്റ്റ് ഓഫീസ് വെബ് സൈറ്റ് വഴിയും ഇതിനുള്ള സൗകര്യം ഉണ്ട്.
ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ വഴി ഫീസ് അടയ്ക്കാം. ഇ. ഐ. പി. ഒ. ഓണ്‍ ലൈന്‍ ആയി വാങ്ങുന്ന തിന് മാത്രമാണ് ഇതെന്നും മറ്റ് നടപടി കള്‍ വിവരാ വകാശ നിയമ പ്രകാരം ചെയ്യണം എന്നും ഇന്ത്യന്‍ എംബസ്സി വൃത്തങ്ങള്‍ അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അബുദാബി, ഇന്ത്യന്‍ കോണ്‍സുലേറ്റ്, നിയമം, പ്രവാസി