ഷാര്‍ജ : കാലത്തിനോടൊപ്പം സഞ്ചരിക്കുകയും കാലത്തിന്റെ ഗതി വേഗങ്ങളെ മനസിലാക്കുകയും ചെയ്യുന്നവരാണ് പ്രവാസികള്‍ എന്ന് ഡോ. പി. കെ.പോക്കര്‍ അഭിപ്രായപ്പെട്ടു .
യുവ കലാ സാഹിതി യു. എ. ഇ. വാര്‍ഷിക പതിപ്പ് ‘ഗാഫ്’ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ കാലാവസ്ഥയെയും അതി ജീവിക്കുന്ന മരമായ ഗാഫിന്റെ പേര് മലയാള പുസ്തക ത്തിന് നല്‍കുക വഴി പ്രവാസ ജീവിതത്തെ അടയാള പ്പെടുത്തുകയും അതോടൊപ്പം മലയാള സംസ്കാരത്തെ അറബ് സംസ്കാരവുമായി കൂട്ടിയിണക്കുക എന്ന കര്‍ത്തവ്യമാണ് യുവ കലാ സാഹിതി ചെയ്തിരിക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു.
ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് വൈ. എ. റഹീം ഗാഫിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി. തുടര്‍ന്ന് നടന്ന ചര്‍ച്ചയില്‍ കെ.രഘു നന്ദന്‍, ശ്രീലക്ഷ്മി, ശിവ പ്രസാദ്, വെള്ളിയോടന്‍, സലിം, നസീര്‍ കടിക്കാട്, സുനീര്‍, സലിം കാഞ്ഞിര വിള എന്നിവര്‍ പങ്കെടുത്തു.
പി. എന്‍. വിനയചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു. ഷംസുദീന്‍ കരുനാഗപ്പള്ളി, സാം ഇടിക്കുള എന്നിവര്‍ സംസാരിച്ചു. ഇ. ആര്‍. ജോഷി സ്വാഗതവും ശ്രീലത വര്‍മ്മ നന്ദിയും പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: യുവകലാസാഹിതി, സാഹിത്യം