അബുദാബി : ബ്രെസ്റ്റ് ക്യാൻസർ ചികിത്സക്ക് വേണ്ടി പുറത്തിറക്കിയ പുതിയ മരുന്നിന് യു. എ. ഇ. ആരോഗ്യ-രോഗ പ്രതിരോധ മന്ത്രാലയം അംഗീകാരം നല്‍കി. ട്രിപ്പിള്‍ നെഗറ്റീവ് ബ്രെസ്റ്റ് ക്യാന്‍സര്‍ (TNBC) തടയുന്നതില്‍ ഏറ്റവും ഫലപ്രദമായ പുതിയ മരുന്നിനാണ് യു. എ. ഇ. ആരോഗ്യ വിഭാഗം അനുമതി നല്‍കിയിരിക്കുന്നത്.
എം. എസ്. ഡി. (Merck Sharp and Dohme – MSD) ഫാര്‍മസ്യൂട്ടിക്കല്‍സ് പുറത്തിറക്കിയതാണ് പുതിയ മരുന്ന്. കീമോ തെറാപ്പിയുടെ കൂടെ ഓരോ മൂന്നാഴ്ചകള്‍ കൂടുമ്പോള്‍ ഞരമ്പുകളിലൂടെ കുത്തി വെച്ചാണ് മരുന്നു നല്‍കുന്നത്. യു. എ. ഇ. യിലെ ക്യാന്‍സര്‍ രോഗികളില്‍ 21.4 ശതമാനം സ്തനാര്‍ബുദം ബാധിച്ചവര്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
അമേരിക്ക കഴിഞ്ഞാല്‍ ഈ മരുന്നിന് അനുമതി നല്‍കുന്ന രണ്ടാമത്തെ രാജ്യമാണ് യു. എ. ഇ.
- pma